uk

Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ Епізодів: 1196

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Обов'язково відвідайте сайт подкасту та підтримайте його автора: truecopythink.media

Автор

Truecopythink

Категорія

Society

Сайт подкасту

truecopythink.media

Останній епізод

21 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ബോംബെക്കാരൻ ജോസ് 21.10.2026

പ ഴയ ബോംബെയെക്കുറിച്ചും ഇപ്പോഴത്തെ മുംബൈയെക്കുറിച്ചും കുറേ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് കെ. സി. ജോസ്. എം. എഫ്. ഹുസൈനേയും ദാവൂദ് ഇബ്രാഹിമിനേയും കണ്ടിട്ടുള്ള ജോസേട്ടൻ. സബർബൻ ട്രെയിനുകൾ, ധാരാവി, അധോലോകം, വടാ പാവ്, ആൻ്റി ബാറുകൾ തുടങ്ങി മുംബൈലുള്ളതെല്ലാം ഈ നീണ്ട സംഭാഷണത്തിലുമുണ്ട്. 40 വർഷത്തിലേറെ മുംബൈയിൽ താമസിച്ച് ജോലി ചെയ്ത തൃശൂർ പ്രവാസി. ഇപ്പോൾ താമസം തൃശൂരാണെങ്കിലും മുംബൈലാണ് അദ്ദേഹത്തിൻ്...

കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള 20.10.2026

തി രുനാവായയിൽ 2025-ൽ ‘കേരള കുംഭമേള’ എന്ന പേരിൽ അരങ്ങേറിയത്, വിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയ വൻ സാമ്പത്തിക തട്ടിപ്പായിരുന്നു എന്ന്, അതിന്റെ സംഘാടകർ തന്നെ ഇപ്പോൾ പറയുന്നു. എൽ.ഡി.എഫ് സർക്കാറിലെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വം ഉണ്ടായിരുന്നു എന്നത്, ഈ തട്ടിപ്പിനെക്കുറിച്ച് സർക്കാർ അന്വേഷണം അനിവാര്യമാക്കുന്നു. അതോ, ഇത്തവണ യു.ഡി.എഫ് സർക്കാറിന്റെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാകുമോ ഈ ‘കുംഭ’മേള, വിശ...

അപ്രതീക്ഷിത വഖഫ് പുനഃസംഘടന ആരുടെ പ്രതികാരം? 19.10.2026

അപ്രതീക്ഷിതവും നാടകീയവുമായ പുനഃസംഘടനയാണ് വഖഫ് ബോർഡിൽ നടന്നത്. പ്രാതിനിധ്യം നിഷേധിക്കപ്പെട്ട കാന്തപുരം വിഭാഗം പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. സമസ്ത- മുസ്‍ലിംലീഗ് ഭിന്നത, മുനമ്പം വിഷയം, കേന്ദ്ര വഖഫ് നിയമത്തിലെ കുരുക്കുകൾ തുടങ്ങിയ പ്രതിസന്ധികളുടെ പാശ്ചാത്തലത്തിൽ ഈ പുനഃസംഘടന ആർക്കാണ് ഗുണകരമാകുക എന്ന ചോദ്യമുയരുന്നു:മാധ്യമപ്രവർത്തകൻ എം.പി. പ്രശാന്ത് സംസാരിക്കുന്നു.

തളരാത്ത, തുടരേണ്ട, സമരം 18.10.2026

മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കും ഇലക്ഷൻ കമീഷന്റെ പൊളിച്ചെഴുത്തിനും വേണ്ടി തുടങ്ങിയ പ്രതിപക്ഷ - വിദ്യാർത്ഥി- യുവജന സമരം, മോദി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുമ്പോൾ, അതിന്റെ അടുത്ത ഘട്ടം ഏതേതു തലങ്ങളിലേക്കാണ് വികസിക്കേണ്ടത്? ഇപ്പോഴുള്ള അതേ ഊർജ്ജത്തോടെ സമരത്തിന് എങ്ങനെയാണ് തുടരാനാകുക? EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

ഗാർഡിയോളയുടെ സങ്കടം, മോറീഞ്ഞോയുടെ ലഹരി 17.10.2026

എ ത്ര കാലമായി കണ്ടിട്ട്! ഗാർഡിയോള വീണ്ടും കളികാണാൻ വന്നു. തോറ്റു തുന്നമ്പാടി സിറ്റി. ഗാർഡിയോള മറന്നു, ഇപ്പോൾ ഞാൻ കോച്ചല്ല, അതേ തല ചൊറിച്ചിൽ! മറുപുറത്തു മോറീഞ്ഞോ. ചിരിയുടെ ലഹരി. ഈയടുത്ത് ഫുട്ബോൾ കണ്ട കിടിലൻ കളി. ഉജ്വലമായ ഒരു തോൽവിയും ഉജ്വലമായ ഒരു വിജയവും ഡിസ്‌കസ് ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

കർണാട്ടിക്കിൽനിന്ന് ഹിന്ദുസ്ഥാനിയിലേക്ക് ഒരു യാത്ര 15.10.2026

കർണ്ണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയിലേക്കുള്ള യാത്രയെ കുറിച്ചാണ് രമേഷ് നാരായൺ, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഗുരുവായ പണ്ഡിറ്റ്‌ ജസ് രാജിനെ കുറിച്ച്, പ്രിയപ്പെട്ട ഗസൽ ഗായകൻ മെഹ്‌ദി ഹസ്സനെക്കുറിച്ച്, ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

ക്വിസിൽ തോറ്റാൽ എന്ത് സംഭവിക്കും? 14.10.2026

ഇൻ്റർനാഷണൽ ക്വിസിങ് അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആദ്യ പ്രസിഡൻ്റും കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു ക്വിസിങ് സംസ്‌കാരം കേരളത്തിൽ വ്യാപകമാവേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു.

മോദിക്കാലത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുമോ സമരമനുഷ്യർ? 13.10.2026

മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കുവേണ്ടിയുള്ള പ്രതിപക്ഷസമരം, തെരഞ്ഞെടുപ്പു കമീഷനെ തന്നെ അട്ടിമറിക്കുന്ന നിയമനിർമാണം നടത്തിയ മോദി സർക്കാറിനെതിരായി പടരുകയാണ്. അതിക്രൂരമായ അടിച്ചമർത്തലുകൾക്കിടയിലും സമരത്തിലേക്ക് എല്ലാതരം മനുഷ്യരും കടന്നുവരുന്നു. എങ്ങനെയായിരിക്കും ഈ സമരത്തിന്റെ തുടർച്ച? EDITORS ASSEMBLY: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ.

‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു… 13.10.2026

ഗതാഗത സെക്രട്ടറിയായിരിക്കു​മ്പോൾ അന്നത്തെ ഗതാഗതമന്ത്രിയിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ സ്ത്രീയെന്ന നിലയ്ക്ക് നേരിട്ടതിനെക്കുറിച്ചുമാണ് നളിനി നെറ്റോ സംസാരിക്കുന്നത്. പ്രത്യാഘാതം എന്തായിരിക്കും എന്നാലോചിക്കാതെയാണ് മന്ത്രിക്കെതിരെ പരാതി എഴുതിക്കൊടുത്തതെന്നും എന്നാൽ അതിനുശേഷം സമൂഹത്തിൽനിന്നുണ്ടായ സമീപനം പൊസീറ്റീവായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം...

ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു 12.10.2026

ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയ്ക്കും അതിന്റെ ദല്ലാളന്മാർക്കും എതിരെ ലോക ജനത വിവിധ രീതികളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമാണ് ഇന്ന് ഇന്ത്യയിലും ഉയർന്നുവന്നിരിക്കുന്ന ഈ സമരങ്ങളെന്ന് ബി. രാജീവൻ.

ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി 11.10.2026

അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.

മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ? 10.10.2026

മെ സ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?

കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ? 09.10.2026

ക ളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില...

ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ? 08.10.2026

വ നിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ? 07.10.2026

'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം: ആദിൽ മുഹമ്മദ് സെയ്ദ് എഴുതിയ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ് കേള്‍ക്കാം.

C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക 06.10.2026

സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത് എന്നും വിശദമായും വിമർശനാത്മകമായും ചർച്ച ചെയ്യുന്നു.കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം. മൂന്നാം ഭാഗം.

KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്? 05.10.2026

KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.

ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം 04.10.2026

കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി....

നാർസിസിസം 03.10.2026

നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.

ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി 02.10.2026

രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.

രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം 01.10.2026

മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാ...

പ്രായം വെറുമൊരു നമ്പറല്ല ഡിപ്രഷന് പ്രായമില്ല 28.09.2026

പ്രാ യമായവരിലെ ഡിപ്രഷൻ തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണയാണ്. ചികിത്സ സാധ്യമാവുമ്പോഴും പലപ്പോഴും പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോവുന്നു എന്നതാണ് പ്രശ്‌നം. മനസ്സിൻ്റെ മനോജ് ഡോക്ടർ പരമ്പര തുടരുന്നു.

റൊണാൾഡോ 1000 കടക്കുമോ? 26.09.2026

ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ലോകത്ത് എല്ലാ ക്രിക്കറ്റ് കാണികളുടെയും രണ്ടാമത്തെ ടീം ഇന്നും വെസ്റ്റ് ഇൻഡീസ് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കോഹ്ലിയും രോഹിത്തുമുള്ള ഇന്ത്യയുമായി ഇപ്പോൾ തുടങ്ങുന്ന കളിയിൽ എന്തെങ്കിലും സാധ്യത ഉണ്ടോ വ...

ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്‌നേഹജ് ശ്രീനിവാസൻ പറയുന്നു 25.09.2026

ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീർഘാഭിമുഖത്തിൽ. ക്വിസ്സിംഗിൻ്റെ ചരിത്രവും കൗതുകങ്ങളും പങ്കുവെക്കുന്നു. ഒപ്പം അറിവും വിവരവും എങ്ങനെ ആനന്ദത്തിൻ്റെയും ഗെയിമിങ്ങിൻ്റെയും കലയുടേയും സമ്മേളനമായി മാറുന്നു എന്നും കേരളത്തിൽ ക്വിസ്സിങ്ങി...

അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ? 24.09.2026

രോ ഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി ഉപേക്ഷിക്കുകയാണ്. പകരം പാർത്ഥിവ് പട്ടേൽ വരുമോ? ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തോൽവി ഗാഥ മൂന്നാം സീസണിലും നിറഞ്ഞ സദസ്സിനു മുന്നിൽ ഓടിയപ്പോൾ മാനേജ്മെൻ്റ് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റാൻ തീരുമാനിക്കുന്നു. ധോണി, ക...

Слухайте подкаст Truecopy THINK - Malayalam Podcasts у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали