SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.sbs.com.au
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
റോഡുകൾ, ആശുപത്രികൾ സ്കൂളുകൾ... സെൻസസ് വികസനം കൊണ്ടുവരുമോ? ഓസ്‌ട്രേലിയൻ മലയാളികൾ പറയുന്നു 09.08.2026 11:41
ഓസ്ട്രേലിയയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. സെൻസസിനായി കൃത്യമായി വിവരങ്ങൾ നൽകേണ്ടതിൻറെ പ്രാധാന്യം എന്താണ്? സെൻസസ് വിവരങ്ങൾ കമ്മ്യൂണിറ്റി സേവനങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്താണ്? ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികൾ സെൻസസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
What is the Garma Festival and why is it important? - പാട്ടും നൃത്തവും മാത്രമല്ല ഈ ആദിമവർഗ്ഗ ഉത്സവം; എന്താണ് ഗാർമ ഫെസ്റ്റിവൽ? പ്രാധാന്യമറിയാം... 06.08.2026 9:27
The Garma Festival is Australia’s largest Indigenous cultural gathering where thousands of people travel to a remote town in Nhulunbuy on northeast Arnhem Land in the Northern Territory. Here's what happens at Garma and who can attend. - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഉത്സവമായ ഗാർമ ഫെസ്റ്റിവലിന് തിരശ്ശീല വീണിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും സാംസ്‌കാരിക പരിപാടികൾക്കും ഒപ്പം രാഷ്ട്രീയത്തി...
ഇന്നത്തെ വാർത്ത: പക്ഷിപ്പനി മൂലമുള്ള ആദ്യ കൂട്ടമരണം സ്ഥിരീകരിച്ചു; മനുഷ്യർക്ക് ഭീഷണി ഇല്ലെന്ന് ഫെഡറൽ സർക്കാർ 03.08.2026 3:32
2026 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയയിൽ 2022-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; ബ്രിസ്ബെനിലും, അഡ്ലെയ്ഡിലും വില കുറഞ്ഞു 03.08.2026 3:04
ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ ഇടിവെന്ന് റിപ്പോർട്ട്. 2022 ഡിസംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കുറവാണ് ജൂലൈ മാസത്തിൽ ഉണ്ടായത്. ആഴ്ചകൾക്ക് മുൻപ് വരെ മുന്നോട്ട് കുതിച്ചിരുന്ന ബ്രിസ്ബെയ്ൻ, അഡ്ലെയ്ഡ് നഗരങ്ങളിലും വീടുവില കുറഞ്ഞതായി Cotality ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് 10 മുതൽ LRBA ലോണുകൾക്ക് നിയന്ത്രണം; SMSFലൂടെ വായ്പയെടുത്ത് ഇനി വീട് വാങ്ങാനാകില്ല 31.07.2026 16:32
ഓസ്‌ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്‌സ്മാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്‌സ് കൺസൾട്ടന്റായ ബൈജു മത്തായി...
When can my teenager start work in Australia? - നിങ്ങളുടെ കുട്ടി ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലി ആലോചിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ 31.07.2026 11:17
Teenagers in Australia can undertake paid work under certain restrictions, with general employment rights also protecting young workers. Here’s what you need to know as a parent or guardian of a worker under 18. - ഓസ്‌ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി ശമ്പളമുള്ള ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ...
What are the rules for taking photos in Australia? - പൊതു ഇടങ്ങളിൽ ആളുകളുടെ ഫോട്ടോ പകർത്തുന്നത് കുറ്റകരമോ? ഓസ്‌ട്രേലിയയിൽ ഫോട്ടോ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 24.07.2026 9:50
Whether you’re new to taking photographs, a social media content creator or a professional photographer, it’s important to be aware of where you can and can’t take photographs. Here’s what to consider before you take that perfect photograph, legally. - ഓസ്‌ട്രേലിയയിലെ പൊതു ഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ഫോട്ടോ പകർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ നിയമവശങ്ങളുണ്ട്. കൃഷിയിടങ്ങളുടെയും, മൃഗങ്ങളുടേയ...
ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ VFS പുന:രാരംഭിച്ചു; ഓസ്ട്രേലിയയിലെ 6 നഗരങ്ങളിലും പുതിയ അപേക്ഷാ കേന്ദ്രങ്ങൾ 23.07.2026 3:25
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ VFS ഗ്ലോബൽ പുനരാരംഭിച്ചു. നിയമ നടപടികളെ തുടർന്ന് നിർത്തിവെച്ചിരുന്ന സേവനങ്ങൾ സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷമാണ് പുനരാരംഭിക്കുന്നത്. ആറ് നഗരങ്ങളിലും പുതിയ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചതായി VFS അറിയിച്ചു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
സൂപ്പർ ഫണ്ട് ഉപയോഗിച്ച് വീട് വാങ്ങുന്നുണ്ടോ? ഓഗസ്റ്റ് 10 മുതൽ നിയന്ത്രണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ 22.07.2026 16:32
ഓസ്‌ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്‌സ്മാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്‌സ് കൺസൾട്ടന്റായ ബൈജു മത്തായി...
ധനനഷ്ടം, യാത്രാതടസ്സം, നിയമക്കുരുക്ക്; വിദേശയാത്രകൾക്ക് AI നിർദ്ദേശങ്ങൾ മാത്രം പരിഗണിക്കരുതെന്ന് മുന്നറിയിപ്പ് 21.07.2026 3:22
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മാത്രം ആശ്രയിച്ച് വിദേശയാത്രകൾ ആസൂത്രണം ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് നൽകുന്നത്. AI നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തിനും, യാത്രാ തടസ്സങ്ങൾക്കും, വിദേശത്ത് നിയമക്കുരുക്കുകൾക്കും വഴിവെച്ചേക്കാം. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: റോയൽ ഡാർവിൻ ഹോസ്പിറ്റൽ നവീകരിക്കും; പ്രസവ കേന്ദ്രത്തിന് 10 മില്യൺ ഡോളർ 20.07.2026 3:48
2026 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിലെ കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടരുതെന്ന് ഡൽഹി ഹൈക്കോടതി; Vfs ഗ്ലോബലിൻറ കരാർ റദ്ദാക്കി 17.07.2026 3:42
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ വിസ, പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം പുതിയ ടെണ്ടർ നടപടികൾ ആരംഭിക്കാനും ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. പുതിയ ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിൽ ഈ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഏജൻസികൾക്ക് താൽക്കാലികമായി പ്രവർത്തനം തുടരാം...
ഇംഗ്ലണ്ട് വീണു, അർജന്റീന ഫൈനലിൽ; സ്പാനിഷ് അർമാഡക്കെതിരെ ഇനി മഹാപോരാട്ടം 16.07.2026 3:17
അവസാനം വരെ നീണ്ട പോരാട്ടവീര്യത്തിനൊടുവിൽ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരെ 2-1 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ നാടകീയ വിജയം. ഗോൾ നേടാനായില്ലെങ്കിലും മെസ്സി മാജിക്കാണ് അർജന്റീനയെ അവസാന നിമിഷത്തിൽ വിജയത്തിലേക്ക് നയിച്ചത്. പോരാട്ട വിശേഷങ്ങൾ കേൾക്കാം...
2026 Census: What you need to know to ensure you’re counted - നിങ്ങളുടെ ഉത്തരങ്ങൾക്ക് വലിയ വിലയുണ്ട്; ഓസ്ട്രേലിയൻ സെൻസസിൽ നിങ്ങളുടെ തല എണ്ണിയെന്ന് എങ്ങനെ ഉറപ്പാക്കാം? 16.07.2026 10:49
The 2026 Census is on Tuesday 11 August and every person in Australia on this night must be counted. Census data is used to understand where we live, the languages we use at home (including Auslan), the support we need and how Australia is changing as a nation. Being counted helps ensure your community, culture and beliefs are represented. Here’s what you need to know about completing the Census f...
ഇന്നത്തെ വാർത്ത: വൺ നേഷനും, പോളിൻ ഹാൻസണും വീണ്ടും ഇടിവ്; അൽബനീസിയും, ലിബറൽ സഖ്യം നില മെച്ചപ്പെടുത്തി 13.07.2026 4:49
2026 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'ഹെൽപ്പ് ലൈനിലും ഹെൽപ്പ് ഇല്ല': VFS അടച്ചതോടെ ആശങ്കയിലായി ഇന്ത്യയിലേക്കുള്ള യാത്രക്കാർ 13.07.2026 8:57
ജൂലൈ 1 മുതലാണ് VFS ഗ്ലോബൽ കേന്ദ്രങ്ങൾ വഴി ലഭിച്ചിരുന്ന ഇന്ത്യൻ കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. പകരം ഏർപ്പെടുത്തിയ സഹായ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അപേക്ഷകർ പറയുന്നു. സേവനങ്ങൾ നിർത്തലാക്കിയതോടെ ഇന്ത്യയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ചില ഓസ്ട്രേലിയൻ മലയാളികൾ നിലവിലെ സാഹചര്യങ്ങളും ആശങ്കകളും പങ്കുവെക്കുന്നത് കേൾക്കാം...
മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ച 10.07.2026 3:31
ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾ 10.07.2026 9:08
ഓസ്‌ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്‌ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം? 09.07.2026 4:21
ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?
നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും 07.07.2026 3:35
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.
പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക് 03.07.2026 3:17
സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്...
അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടം 02.07.2026 3:21
റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇ...
How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത് 01.07.2026 11:07
What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്...
ജൂലൈ ഒന്ന് മുതൽ ദിവസവും 3 മണിക്കൂർ വൈദ്യുതി സൗജന്യം; ‘സോളാർ ഷെയറർ ഓഫർ’ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം… 30.06.2026 4:32
ജൂലൈ മാസം ഒന്നാം തീയതി മുതൽ ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈദ്യുതി പദ്ധതി നിലവിൽ വരികയാണ്. 'സോളാർ ഷെയറർ ഓഫർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്കാണ് വൈദ്യുതി സൗജന്യമായി ലഭ്യമാകുക. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
ടാക്‌സ് റിട്ടേണിനായി ഫിൻഫ്ലൂവൻസേഴ്സിനെയും, AIയേയും ആശ്രയിക്കരുത്: ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം 29.06.2026 16:38
2025-26 സാമ്പത്തിക വർഷത്തിലെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട് ATO നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകൾ എതൊക്കെയാണെന്നും നമ്മൾ പരിശോധിക്കുന്നു. ഈ വിഷയത്തിലെ സംശയങ്ങൾക്ക് മെൽബണിലെ ടാക്സമാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടൻറായ ബൈജു മത്തായി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır