SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ച 10.07.2026 3:31
ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾ 10.07.2026 9:08
ഓസ്‌ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്‌ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം? 09.07.2026 4:21
ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?
നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും 07.07.2026 3:35
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.
പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക് 03.07.2026 3:17
സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്...
അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടം 02.07.2026 3:21
റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇ...
How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത് 01.07.2026 11:07
What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്...
ജൂലൈ ഒന്ന് മുതൽ ദിവസവും 3 മണിക്കൂർ വൈദ്യുതി സൗജന്യം; ‘സോളാർ ഷെയറർ ഓഫർ’ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം… 30.06.2026 4:32
ജൂലൈ മാസം ഒന്നാം തീയതി മുതൽ ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈദ്യുതി പദ്ധതി നിലവിൽ വരികയാണ്. 'സോളാർ ഷെയറർ ഓഫർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്കാണ് വൈദ്യുതി സൗജന്യമായി ലഭ്യമാകുക. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
ടാക്‌സ് റിട്ടേണിനായി ഫിൻഫ്ലൂവൻസേഴ്സിനെയും, AIയേയും ആശ്രയിക്കരുത്: ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം 29.06.2026 16:38
2025-26 സാമ്പത്തിക വർഷത്തിലെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട് ATO നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകൾ എതൊക്കെയാണെന്നും നമ്മൾ പരിശോധിക്കുന്നു. ഈ വിഷയത്തിലെ സംശയങ്ങൾക്ക് മെൽബണിലെ ടാക്സമാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടൻറായ ബൈജു മത്തായി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ; ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ: FIFA ലോകകപ്പ് വാർത്തകൾ 26.06.2026 4:21
ഗ്രൂപ്പ് ഡിയിലെ നിർണ്ണായക പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. പരാഗ്വെയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് സോക്കറൂസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും നോക്കൗട്ട് റൗണ്ടിൽ ഇടം പിടിച്ചു.
നെയ്മർ കളത്തിലിറങ്ങി, ബ്രസീലും മൊറോക്കോയും നോക്കൗട്ടിൽ; സോക്കറൂസിൻറെ ഭാവി നാളെ അറിയാം 25.06.2026 3:38
ഫിഫ ലോകകപ്പിൽ ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു, ദക്ഷിണാഫ്രിക്കയും ചരിത്രം സൃഷ്ടിച്ചു. അതേസമയം നാളത്തെ പരാഗ്വേയുമായുള്ള നിർണായക പോരാട്ടത്തിന് മുൻപ് മറ്റൊരു സോക്കറൂസ് താരത്തിന് കൂടി പരിക്കേറ്റു. കേൾക്കാം ലോകകപ്പ് വാർത്തകൾ...
മുരിങ്ങ ഉത്പ്പന്നങ്ങൾ പശുക്കൾക്ക്, കാലിത്തീറ്റയാക്കി കൃഷിക്കാർ: നിയന്ത്രണം മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചു? 25.06.2026 10:55
മുരിങ്ങ ഉൽപ്പന്നങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം ഒട്ടേറെ മുരിങ്ങ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചു. ഓസ്‌ട്രേലിയൻ ഫുഡ് സേഫ്റ്റി റഗുലേറ്റർ ആയ FSANZണ് മുരിങ്ങയുടെ വാണിജ്യപരമായ വിൽപ്പനയ്ക്കും ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം ഓസ്ട്രേലിയയിലെ മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും നിലവിലെ സാഹചര്യം എന്താണെന്നുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ടൌൺവില്ലിന് സമീപത്തുള്ള എയറിൽ മുരിങ്ങകൃഷ...
SMSFലൂടെ പ്രോപ്പർട്ടി വാങ്ങുന്നതിന് നിയന്ത്രണം വന്നേക്കും; തീരുമാനം ഗ്രീൻസ് പാർട്ടിയുമായുള്ള ധാരണ പ്രകാരം 24.06.2026 5:04
2026 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്നത്തെ വാർത്ത: മാരകമായ പക്ഷിപ്പനി വകഭേദം ഓസ്ട്രേലിയയിൽ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കുവാൻ നിർദ്ദേശം 22.06.2026 4:41
2026 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം 22.06.2026 7:55
ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് രക്തം ആവശ്യമായി വരുന്നത്. എന്നാൽ, പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ രക്തദാനം ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, എവിടെ രജിസ്റ്റർ ചെയ്യണം, ആരൊക്കെയാണ് ദാനം ചെയ്യാൻ അർഹർ, രക്തദാനത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി അറിയാം...
ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ 19.06.2026 3:44
ലോകകപ്പിലെ 32 അംഗ നോക്കൗട്ട് റൌണ്ടിൽ മെക്സിക്കോ പ്രവേശനം ഉറപ്പിച്ചു. ദക്ഷിണ കൊറിയക്കെതിരയാണ് മെക്സിക്കോ വിജയം നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തറിനെതിരെ ആറ് ഗോളുകൾക്ക് കാനഡ വിജയിച്ചു. കേൾക്കാം ലോകകപ്പ് വാർത്തകൾ...
കൊണ്ടും കൊടുത്തും ഇംഗ്ലണ്ടും ക്രോയേഷ്യയും, പറങ്കികളെ പൂട്ടി കോംഗോ,ഘാനയും കൊളംബിയും വിജയികൾ; ലോകകപ്പ് വിശേഷങ്ങൾ 18.06.2026 3:48
ആദ്യ റൗണ്ടിലെ അവസാന ദിനത്തിൽ ഇംഗ്ലണ്ടിൻറെയും ക്രൊയേഷ്യയുടെയും കാലാൾപടകൾ അടിച്ചും തിരിച്ചടിച്ചുമാണ് മുന്നേറിയത്. ആരാധകരെ നിരാശപ്പെടുത്തി പോർച്ചുഗൽ കോംഗോയോട് സമനില വഴങ്ങി. ഘാനയും കൊളംബിയയും മറ്റ് മൽസരങ്ങളിൽ വിജയിച്ചു. എഴാം ദിന വിശേഷങ്ങളിലേക്ക്....
'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവം 16.06.2026 16:55
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓസ്ട്രേലിയയിലെ മലയാളി ഫുട്ബോൾ ആരാധകരും ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്.ലോകകപ്പ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ, കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള ഓർമ്മകൾ, ടൂർണമെന്റിനോടുള്ള പ്രതീക്ഷകൾ എന്നിവ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം...
ഇന്നത്തെ വാർത്ത: ഇന്ധന വില ഉടനടി കുറയില്ല; US- ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ 15.06.2026 3:39
2026 ജൂൺ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'നമ്മളെ ആരും ഓസ്ട്രേലിയയിലേക്ക് പിടിച്ചുകൊണ്ട് വന്നതല്ല, കുടിയേറിയെത്തുന്നവർ ഇവിടുത്തെ രീതികൾ മനസ്സിലാക്കി ജീവിക്കണം'; OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു 14.06.2026 23:11
ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
'ചെക്ക്' ഒന്ന് വെച്ചപ്പോൾ രണ്ടടിച്ച് ദ.കൊറിയയും മെക്സിക്കോയും; ചുവപ്പ് കാർഡുകൾ മൂന്ന്; ഫിഫ ലോകകപ്പ് വിശേഷങ്ങൾ 12.06.2026 3:37
ഫിഫ ലോകകപ്പിലെ ആദ്യ ദിനം പന്ത് ഉരുണ്ടപ്പോൾ മെക്സിക്കോയ്ക്കും, ദക്ഷിണ കൊറിയക്കും വിജയം. മെക്സിക്കോയുടെ വിജയം ഏകപക്ഷീയമായിരുന്നുവെങ്കിൽ പോരാടിയാണ് ദക്ഷിണ കൊറിയ കരുത്ത് കാട്ടിയത്. മൂന്ന് റെഡ് കാർഡുകളാണ് ആദ്യ ദിനം റഫറിമാർ പുറത്തെടുത്തത്. വിശേഷങ്ങൾ അറിയാം...
Are electric vehicles worth it in Australia?| Fuel in Focus - ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ... 11.06.2026 7:18
Electric vehicles are becoming more common on Australian roads as fuel prices remain unstable and more drivers look for cheaper ways to travel. Here's what you need to know if you are thinking about making the switch. - ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുടെ എണ്ണം ഇപ്പോൾ കുറവായിരിക്കും..? എന്നാൽ, ഇലക്ട്രിക് കാറുകൾ ലാഭകരമാണോ? EV കളുടെ മെയ്ൻറനൻസും ഭാവിയും എന്താണ്? അറിയാം ഓസ്ട്ര...
'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു. 08.06.2026 23:11
ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നു 08.06.2026 22:13
മലയാളിയായ ഡോ. വൽസമ്മ ഈപ്പനാണ് ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (AO) ബഹുമതി ലഭിച്ചത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ രംഗത്തും ഗവേഷണരംഗത്തും നൽകിയ സംഭാവനകൾക്കാണ് അംഗീകാരം. ഡോ. വൽസമ്മ ഈപ്പൻ എസ്ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന് OAM 08.06.2026 3:11
2026ലെ കിംഗ്സ് ബർത്ത് ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 949 പേരാണ് ഇത്തവണത്തെ ബഹുമതി പട്ടികയിലുള്ളത്. രണ്ട് മലയാളികളും ഇത്തവണത്തെ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചു. വിശദാശംങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.