S Gopalakrishnan

Dilli Dali

Society ML ↓ 480 episodes

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Author

S Gopalakrishnan

Category

Society

Podcast website

www.dillidalipodcast.com

Latest episode

Jul 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം 08.07.2026

"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസ...

വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri 03.07.2026

കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം&#39...

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips 19.06.2026

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം

വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi 13.06.2026

"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാ...

യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan 07.06.2026

യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan 01.06.2026

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ് ? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ സമ്പദ് വിദഗ്ദ്ധനും ആസൂത്രണ ചിന്തകനുമായ ഡോ . കെ .പി . കണ്ണനുമായി ഒരു സംഭാഷണം

ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali 29.05.2026

ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത് ? ദില്ലി - ദാലി പോഡ്‌കാസ്റ്റിലെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയിലെ പുതിയ അദ്ധ്യായം

വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി 25.05.2026

1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതി...

Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ 10.05.2026

ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം

കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ 06.05.2026

1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒര...

OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ 03.05.2026

OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes 21.04.2026

ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം .

രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS 20.04.2026

രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ...

പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series 11.04.2026

പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ?ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ ഒരു പ്രതിവാര പംക്തി തുടങ്ങുകയാണ്.നമ്മുടെ ലോകം ഏഴുമിനിട്ടിൽ .ആദ്യ ലക്കം പ്രതിപാദിക്കുന്ന വിഷയം അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തിലെ താൽകാലിക വെടിനിർത്തലിൽ പാകിസ്ഥാൻ വഹിച്ച പങ്കിനെക്കുറിച്ചാണ് .

ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം 08.04.2026

ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ് വഴി തെറ്റി , കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്‌കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെ...

ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 29.03.2026

ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്നത് മനുഷ്യന്റെ അവകാശമാണോ അതോ ഉത്തരവാദിത്വമാണോ ? ഈ ചോദ്യം ഇവിടെ തുറന്നുകിടക്കട്ടെ . കാരണം ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് നമുക്ക് പൂർണ്ണമായി മനസ്സിലാകാത്തിടത്തോളം കാലം മരണത്തിന്റെ അർത്ഥവും നമുക്ക് പൂർണമായി ഒരിക്കലും മനസ്സിലാകില്ല .ജീവിതം തുടരണമോ അതോ അവസാനിപ്പിക്കണോ ? ഹരീഷ് റാണയുടെ ദയാമരണത്തെ വലം ചുറ്റുന്ന കഠിനചോദ്യഗ്രഹത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്

അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്? 23.03.2026

ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾ...

ഒരു ഗാനവും ഗായികയും: ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച് 15.03.2026

ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും മുറിവും.The track that features in the podcast is excerpts from a private live concert performed by Begum Akhtar in 1957. These excerpts are used strictly for educational and illustrat...

രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം: History of 'Rang Bar Se' 05.03.2026

രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം2026 ലെ ദില്ലി -ദാലി യുടെ 2026 ഹോളിദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്: മണി ശങ്കർ മുഖർജി (ശങ്കർ ): Tribute to Mani Sankar Mukherjee 24.02.2026

1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാ...

കൃത്രിമബുദ്ധിയെ എഴുത്തുകാർ അതിജീവിക്കുമോ ? A podcast based on philosopher Boris Groy's article on AI 17.02.2026

കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys

The Love Story of Mozart and Constanze സംഗീതത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2026 Valentine's Day 14.02.2026

ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാ...

ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ? Understanding the India That Shaped Lata Mangeshkar 24/9 14.02.2026

ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?

അപ്രായോഗികതയുടെ പ്രയോഗം: 2026 ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്ഷസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 31.01.2026

ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.

ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ? 21.01.2026

ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali. Please subscribe to Dilli Dali Podcast. This podcast is available on all major podcast platforms as well.

Listen to the Dilli Dali podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.