Mathrubhumi

യാത്രാവാണി | Yathravaani | Travelogue

യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം

Yazar

Mathrubhumi

Kategori

Society

Podcast web sitesi

www.spreaker.com

Son bölüm

1 Oca 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

ലെനിന്റെ മണ്ണിലേക്കൊരു സ്വപ്നയാത്ര | യാത്രാവാണി | Podcast 01.01.2026

പണ്ട് പണ്ട് ഒരു അവധിക്കാലത്ത് അമ്മവീടായ മൂടാടിയിലെ കളത്തിക്കണ്ടി വീട്ടിൽ രാപ്പാർക്കാൻ പോയതായിരുന്നു. രാത്രി കോലായിലെ പുല്ലുപായയിൽ അമ്മമ്മയോടൊപ്പം കിടന്ന കഥ കേട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ ആയിരുന്നു ആ കഥനസഞ്ചാരം. ബോംബും തോക്കും പീരങ്കിയും എല്ലാം അടങ്ങുന്ന ആയുധശക്തിയെ അഹിംസ എന്ന ശക്തമായ സഹനായുധം കൊണ്ട് പ്രതിരോധിക്കുന്ന മഹാത്മാഗാന്ധി ഒരു ബിംബമായി എന്റെ ഉള്ളിൽ ഇങ്ങനെ പ്രതിഷ്ഠിച്ചു കൊണ്ട...

കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍ | യാത്രാവാണി | Anakulam 26.08.2022

കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍, കേട്ടപ്പോള്‍ കിനാവെന്ന് തോന്നി കണ്ടപ്പോള്‍ സ്വപ്‌ന സുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിര്‍ച്ച് തിമിര്‍ക്കാനെത്തുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകള്‍ അടങ്ങുന്ന സംഘം ഒന്നിന് പുറമെ ഒന്നായി നീരാടാന്‍ എത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്ത കൂട്ടം. ഇത് കണ്ട് നമുക്ക് എത്ര നേരം വേണമെങ്കിലും കരയില്‍ ഇരിക...

ആലുവാന്‍കുടിയിലേക്ക് അന്നൊരു ജീപ്പ് യാത്രയില്‍ | യാത്രാവാണി | Aaluvamkudi 22.08.2022

ശിവരാത്രി നാളില്‍ ഫോര്‍വീലര്‍ ജീപ്പില്‍ കാനന പാതിയിലൂടെ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയില്‍. യാത്രാവാണി ജി ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്

കൗരവര്‍ വാഴും കാവുകളിലൂടെ | യാത്രാവാണി | Kaurava temple in kerala 19.08.2022

പെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്‍വേ നമ്പര്‍ 111 /  2ല്‍ 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ?  ദുര്യോധനന്‍.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ നായകന്‍ സാക്ഷാന്‍ ദുര്യോധനന്‍ തന്നെ.  യാത്രാവാണി ജി.ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kaurava temple in kerala

കോഴിമോണ കല്ലുകണ്ടു, പൂഞ്ചിറയിലെ മണ്‍ ഗുഹയും | ilaveezhapoonchira 16.08.2022

തൊടുപുഴ കാഞ്ഞാര്‍ വാകമണ്‍ റോഡിലൂടെ വണ്ടി ഡ്രൈവ് ചെയ്തിങ്ങനെ പോകാന്‍ നല്ല രസമാണ് ആ റോഡിലൂടെ പോകുമ്പോള്‍ ദൂരെ ചക്രവാളത്തില്‍ കുതിരത്തലപോലെ ഒരു മല കാണാം. ആകാശപശ്ചാത്തലത്തില്‍ ഇരുളിമയാര്‍ന്നു നില്‍ക്കുന്ന ആ മല കീഴടക്കണമെന്ന് എന്നോ തോന്നിയതാണ്. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ

യേര്‍ക്കാടന്‍ കുളിര്‍ക്കാറ്റ് | യാത്രാവാണി |Yercaud Tamil Nadu 13.08.2022

യേര്‍ക്കാട് സേലത്തിന്റെ വേനല്‍ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ ഏര്‍ക്കാടും ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

റാംജിറാവു ട്രാവലിങ് | യാത്രാവാണി | Travelling with Actor Vijayaraghavan 08.08.2022

നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ മകന്‍. നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്‍. മാത്യൂഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് വേണ്ടി നടന്‍ വിജയരാഘവനുമായി നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയാണ് ഇന്നത്തെ യാത്രാവാണി. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Travelling with Actor Vijayaraghavan

നാലമ്പലയാത്ര | യാത്രാവാണി | Nalambalam Yatra 05.08.2022

ഭാരതയുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാകുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടു പ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌ന ദര്‍ശനം ഉണ്ടായി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

നെടുങ്ങല്ലൂര്‍ പച്ചയില്‍ ആ അത്ഭുത വനത്തില്‍ | യാത്രാവാണി | Nedungalloor pacha 01.08.2022

മലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന്‍ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍ പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാടിനുള്ളില്‍ ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Nedungall...

ബ്രേമൂര്‍ ബസ് എത്തും ദൂരത്ത് | യാത്രാവാണി | Braemore Estate 29.07.2022

വെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും പച്ചപ്പിന്റെ മാസ്മരികതയും മലനിരകളുടെ മടിയില്‍ ഒളിച്ചുതാമസിക്കാനൊരിടം. ബ്രേമൂര്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്‌കോട്ട്‌ലണ്ടിലെ മനോഹരമായൊരു മലയോര വന്യജീവി സങ്കേതം മുന്നിലെത്തും ജി. ജ്യോതിലാല്‍ യാത്രാവാണി സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | Braemore Estate

മലമുകളില്‍ ഹരിത മകുടമായൊരു അമ്പലം | യാത്രാവാണി | mullayanagiri peak 25.07.2022

കുന്നിന്‍ ചരിവില്‍ തട്ടി പ്രതിധ്വനിക്കുന്ന ഹോണ്‍ മുഴക്കങ്ങള്‍ ചുറ്റും. ഞങ്ങള്‍ വരുന്നുണ്ടേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാ്ണ് എല്ലാവരുടെയും വരവ്. വെറുതെയല്ല ആരവം. മല ചെത്തിയൊരുക്കിയ കുഞ്ഞുവഴിയില്‍ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാമെന്ന് മാത്രം.. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ |

മഞ്ഞുതിലകം ചാര്‍ത്തിയ തിരുനെറ്റിയില്‍ | യാത്രാവാണി | Thirunetti Kallu 22.07.2022

ഒരു കാനന യാത്രയുടെ ക്ഷീണം ഇറക്കിവെക്കാനായാണ് രാത്രി മരുതംതട്ടിലെ ഹോം സ്‌റ്റേയിലെത്തിയത്. പയ്യന്നൂരിന് കിഴക്ക് ചെറുപുഴ പഞ്ചായത്തില്‍ പുളിങ്ങം കോഴിച്ചാല്‍ കാനംവയല്‍ കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡില്‍ ഇടത്തോട്ട് തിരിഞ്ഞാണ് മരുതംതട്ടിലേക്ക് പോകുക. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Thirunetti Kallu yathravani podcast by Jyothilal

ഇരിങ്ങലില്‍ കലാശില്‍പ ഗ്രാമത്തില്‍ | യാത്രാവാണി | Sargaalaya Kerala Arts and Crafts Village Iringal 19.07.2022

കേരളത്തിന്റെ സ്വന്തം കരകൗശല ഗ്രാമമാണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. ഈ ഗ്രാമത്തിന് ഒരു ചരിത്ര കഥയും പറയാനുണ്ട്. പണ്ടുപണ്ട് ഇവിടെയൊരു പടുകൂറ്റന്‍ കരിങ്കല്‍ പാറ ഉണ്ടായിരുന്നു. 23 ഏക്കര്‍ വിസ്തൃതി. വിശാലമായ പാറ. പേര് ഇരിങ്ങല്‍ പാറ. യാത്രാവാണി. ജി. ജ്യോതിലാല്‍.സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | sargaalaya Kerala Arts and Crafts Village Iringal

രാമായണവീഥികളിലൂടെ ഒരു കര്‍ക്കടകമാസ യാത്ര | യാത്രാവാണി | Rameswaram Podcast 16.07.2022

സീതാന്വേഷണവുമായെത്തിയ രാമന്‍ ലങ്കയിലേക്ക് പാലം തീര്‍ത്തത് ഇവിടെ. സീതയുമായി തിരിച്ചെത്തി പാപങ്ങള്‍ തീര്‍ക്കാന്‍ യാഗം നടത്തിയതും ഈ മണ്ണില്‍. രാമന്‍ സഞ്ചരിച്ച രാമന്റയീശ്വരന്‍ വാണരുളുന്ന മണ്ണിലൂടെയാകട്ടെ ഈ കര്‍ക്കടമാസത്തിലെ യാത്ര. യാത്രാവാണി. ജി ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില്‍ | യാത്രാവാണി | Arippa Ammayambalam Pacha 11.07.2022

നമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്‍മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Arippa Ammayambalam Pacha

ഓര്‍ക്കിഡ് പുഷ്പങ്ങള്‍ക്കൊരു താഴ്‌വര | യാത്രാവാണി | Vagamon Orchidarium 08.07.2022

പച്ചത്തിരമാലകള്‍ പോലെ കൊച്ചുകൊച്ചുകുന്നുകള്‍ നടുവില്‍ ഒരു തടാകം. മേലേ മേഘരൂപങ്ങള്‍ തീര്‍ക്കുന്ന ആകാശചന്തം അവിടെ ശാന്തമായിരിക്കുന്നതിന്റെ സുഖം. മനസിന് സന്തോഷം നല്‍കാന്‍ അവിടെ പൂക്കളുണ്ട്. നാടന്‍ പൂക്കള്‍, റോസാപ്പൂക്കള്‍, കടലുകടന്നുവന്ന ഓര്‍ക്കിഡ് സുന്ദരിമാര്‍. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Vagamon Orchidarium yathravani by G jyothilal

കുടയത്തൂരിലെ ആയിരം നാട്ടുമീനുകള്‍ | യാത്രാവാണി | Travel Podcast | Malayalam Podcast | Kudayathoor Fish Farm 04.07.2022

നഗര ഗാന്ധാരങ്ങളില്‍ നിന്നും ഗ്രാമ സ്വച്ഛതകളിലേക്കൊരു യാത്രാ പോകാം. മാസങ്ങളോളം ഫ്രീസറില്‍ കിടന്ന മീന്‍ ക്രിത്രിമ രുചിക്കൂട്ടില്‍ കഴിച്ച് രസമുകുളങ്ങള്‍ മരവിച്ച് പോയവര്‍ക്ക് ജീവനോടെ പിടിച്ച മീന്‍ അപ്പോള്‍തന്നെ പാചകം ചെയ്ത് കഴിക്കുന്നതിന്റെ രുചി അറിയാം. താത്പര്യം ഉള്ളവര്‍ക്ക് ചൂണ്ടയിടാം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വ്യത്യസ്ത മുഖം. യാത്രാവാണി ജി. ജ്യോതിലാല്‍ സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kudayath...

കായല്‍ നടുവില്‍ ആ മുളം കുടിലില്‍ | യാത്രാവാണി | Njarakkal Aqua Tourism Yathravani Podcast By G Jyothilal. 01.07.2022

മീന്‍ വിഭവങ്ങളുടെ രുചി അറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ദിനം. ഞാറയ്ക്കലിലെ അക്വാ ടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍ | Njarakkal Aqua Tourism Yathravani Podcast By G Jyothilal.

അവധി ദിനം ആനകള്‍ക്കൊപ്പം | യാത്രാവാണി| Elephant Rehabilitation centre at Kappukadu, 27.06.2022

ആനപ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും അവധി ദിവസം ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്തെ കാപ്പ് കാട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും അകലെ. തിരുമല കാട്ടാക്കാട് വഴി കോട്ടൂരിലേക്ക് പോരുക. അവിടെയാണ് കാപ്പ് കാട് ആന പുനരധിവാസ കേന്ദ്രം. യാത്രാവാണി ജി.ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പൂമീന്‍ ചാടണ കണ്ട്ക്കാ | യാത്രാവാണി | Aqua Tourism Centre Milkfish 24.06.2022

അക്വാ ടൂറിസം സെന്ററിലേക്കായിരുന്നു ഈ യാത്ര. സര്‍ക്കാര്‍ വക സംരഭം. മാലിപ്പുറത്തെ അക്വാ ടൂറിസം സെന്റര്‍. മനേജര്‍ നിഷാ ഉണ്ണിയെ തലേ ദിവസം തന്നെ വിളിച്ച് ഫോട്ടോയെടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. ജി.ജ്യോതിലാല്‍ യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

കൊടുമണ്‍ ചിലന്തിയമ്പലം | യാത്രാവാണി | Mathrubhumi Podcast 20.06.2022

കാഴ്ചയില്‍ കുഞ്ഞുക്ഷേത്രമാണ് കൊടുമണ്‍ ചിലന്തിയമ്പലം. വിശ്വാസത്തില്‍ മഹാക്ഷേത്രവും ചിലന്തിവിഷത്തിന് കൈകൊണ്ട് ഔഷധമാണ് ഇവിടുത്തെ കിണറുവെള്ളമെന്ന് വിശ്വാസം. യാത്രാവാണി ജി ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

തായ്‌ലന്റിലെ സെക്‌സ് ടൂറിസം | യാത്രാവാണി | Podcast 17.06.2022

തായ്‌ലന്റില്‍ പോകുകയാണെന്ന് പറഞ്ഞാല്‍ തന്നെ പലരും അല്‍പം സംശയ ദൃഷ്ടിയോടെയാണ് നോക്കാറ്. തായ്‌ലന്റിലെ ഫുക്കറ്റില്‍ എത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്‌ലന്റ് സെക്‌സ് ടൂറിസത്തിന്റെ നാടല്ല. ഒരുപാട് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്ര സ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്‌സ് ടൂറിസമെന്ന് അറി...

രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ | യാത്രാവാണി | Pooyamkutty 14.06.2022

രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ യാത്രാവാണി ജി ജ്യോതിലാല്‍ അങ്ങനെയിരിക്കെ തൊടുപുഴയില്‍ നിന്ന് ബിജോയ് വിളിക്കും അധികം ആരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍. കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോകാന്‍ ഇക്കുറി വിളിച്ചത് നേര്യമംഗലത്ത് നിന്നും അമരക്കുളം മാങ്കണ്ടം ലക്ഷ്മി എസ്‌റ്റേറ്റ് വഴി മൂന്നാറില്‍ പോകാം എന്ന് പറഞ്ഞായിരുന്നു.

ഒരു ഖനനകാലത്തിന്റെ ഓര്‍മ്മയില്‍ | യാത്രാവാണി | Maickamone 10.06.2022

രണ്ട് വലിയ കുളങ്ങള്‍ കുളത്തിനടിയില്‍ മൂന്ന് തുരങ്കങ്ങള്‍. തുരങ്കം ഇടിഞ്ഞ് പൊലിഞ്ഞ 15 പേരുടെ ഓര്‍മ്മകള്‍ കുളക്കരയിലെ അഭ്രമാലിന്യങ്ങളിലൂടെ നടക്കുമ്പോള്‍ പതുപതുത്ത മണ്ണിന് കാക്കപ്പൊന്നിന്റെ തിളക്കം. കൊല്ലം ജില്ലയിലെ നൂറ്റാണ്ട് പഴക്കമുള്ള അഭ്ര വ്യവസായത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നടത്തം. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

മഴ മലപ്പുറം മോട്ടോര്‍സൈക്കിള്‍ | യാത്രാവാണി | Motorcycle ride malappuram 06.06.2022

മലപ്പുറത്തിന്റെ മലനിര ചാരുതകളും വന ഭംഗിയും ജലപാത സൗന്ദര്യങ്ങളും തേടി മണ്‍സൂണില്‍ ഒരു ബൈക്ക് യാത്ര | യാത്രാവാണി ജി ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്

യാത്രാവാണി | Yathravaani | Travelogue podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır