S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.dillidalipodcast.com

Yazar

S Gopalakrishnan

Kategori

Society

Podcast web sitesi

www.dillidalipodcast.com

Son bölüm

27 Eyl 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി: A podcast by S. Gopalakrishnan 27.09.2026

ശുദ്ധനാനന്ദ ഭാരതി എഴുതി കർണാടകസംഗീതത്തിൽ സർവപ്രിയമായിത്തീർന്ന ഒരു ഗാനം ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി - ദാലി പോഡ്‌കാസ്റ്റ് ‘എപ്പടി പാടിനരോ’ : ഒരു മനോഹരഗാനത്തിൻ്റെ പൊരുൾ തേടി ഡി .കെ. പട്ടമ്മാളും മഹാരാജപുരം സന്താനവും പാടിയ എപ്പടി പാടിനരോ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . Music tracks are used for education purpose and not for commercial gains.എസ്. ഗോപാലകൃഷ്ണ...

IIT കളിലെ ആത്മഹത്യകൾ: ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം? 27.09.2026

ബോംബെ IIT യിലെ ഒരു വിദ്യാർത്ഥി വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. രാത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഒരു മാസം മുൻപ് IIT ഡൽഹിയിലും സമാനമായ അനുഭവവും വലിയ വിദ്യാർത്ഥി പ്രക്ഷോഭവും ഉണ്ടായി. ഇന്ത്യാ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം അഞ്ചുകൊല്ലത്തിനകം IIT ഗുവാഹതിയിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിൽ ആത്മഹത്യ ചെയ്തത് പതിന്നാലു പേരാണ്. ഈ ദുഃഖസാഹചര്യത്തെ എങ്ങനെ വീക്ഷിക്കണം? ദില്ലി -ദാലി യുടെ പുതിയലക്കം പോഡ്‌കാസ്റ്റ്

യൂറോപ്പിൻ്റെ 'ഇസ്‌ലാമിനെ പേടി': സത്യവും നുണകളും: A podcast by S. Gopalakrishnan 13.09.2026

കാന്തപുരത്തിന്റെ പ്രസ്താവനയെ മുൻനിർത്തി കേരളത്തിൽ ചർച്ച നടക്കുന്ന അവസരത്തിൽ സെപ്തംബർ പന്ത്രണ്ടാം തീയതി ഇറങ്ങിയ The Economist മാസിക യിൽ യൂറോപ്പിലെ ഇസ്‌ലാമിനെക്കുറിച്ച് രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ രാഷ്ട്രീയ ഇസ്‌ലാമിസത്തിനും യൂറോപ്പിലെ വലതുപക്ഷം പ്രചരിപ്പിക്കുന്ന 'ഇസ്‌ലാമിനെ പേടി' വികാരത്തിനുമിടയിൽ മറയ്ക്കപ്പെടുന്ന സത്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ.ലേഖനങ്ങളെ ആസ...

അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം: Tributes to Gloria Steinem 06.09.2026

അമേരിക്ക സ്ത്രീയെ കാണുന്ന രീതി മാറ്റിമറിച്ച ഗ്ലോറിയ സ്‌റ്റെയ്‌നംദില്ലി ദാലി പോഡ്‌കാസ്റ്റ് ചെയ്യുന്ന ആദര പോഡ്‌കാസ്റ്റ് അമേരിക്കൻ ഫെമിനിസ്റ്റ് കർമ്മധാരയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്ലോറിയ സ്‌റ്റെയ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സിൽ സെപ്റ്റംബർ രണ്ടാം തീയതി അന്തരിച്ചു. ആ ജീവിതത്തെയും സംഭവനകളെയും കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത്

മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ? 02.09.2026

മുറിവേറ്റ ശക്തന്റെ തിരിച്ചുവരവ് സാദ്ധ്യമോ ?ദില്ലി - ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.Note: പോഡ്‌കാസ്റ്റ് upload ചെയ്തുകഴിഞ്ഞാണ് ഇന്ത്യയുടെ സുപ്രീം കോടതി CJP പ്രക്ഷോഭകർക്കെതിരെയുള്ള FIR കൾ റദ്ദാക്കിയതും ചർച്ചാവേളയിൽ സർക്കാർ അംഗീകരിച്ച നഷ്ടപരിഹാരം നൽകാൻ മൂന്നുമാസത്തെ സമയം അനുവദിച്ചതും അതിൻ്റെ വെളിച്ചത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തേണ്ട ഇന്ത്യാഗേറ്റ് റാലി പിൻവലിച്ചതും. അതെന്തായാലും...

കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks 23.08.2026

കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ സം...

ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ് 23.08.2026

കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S. Gopal...

എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan 13.08.2026

എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്‌കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.

മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ 10.08.2026

സുഹൃത്തേ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള സംഗീതഖണ്ഡങ്ങ...

ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക 05.08.2026

പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് ....

രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation 29.07.2026

നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്

ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും 18.07.2026

സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു : 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാണ്'കേരളത്തിലെ രാമായണമാസാരംഭത്തിൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി അയച്ചുതന്ന വായാനാശംസാ കാർട്ടൂൺ ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് : ഗാന്ധിയ...

250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം 08.07.2026

"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസ...

വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri 03.07.2026

കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം&#39...

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips 19.06.2026

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം

വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi 13.06.2026

"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാ...

യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan 07.06.2026

യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan 01.06.2026

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിതം കൂടുതൽ സുഖകരവും ശാന്തിപൂർണവുമാക്കാൻ ഭരണപരമായി സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ് ? കേരളത്തിൽ senior citizens നു വേണ്ടി ഒരു പ്രത്യേക മന്ത്രിതല വകുപ്പ് രൂപീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ സമ്പദ് വിദഗ്ദ്ധനും ആസൂത്രണ ചിന്തകനുമായ ഡോ . കെ .പി . കണ്ണനുമായി ഒരു സംഭാഷണം

ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali 29.05.2026

ലോകത്തിലെ വൻശക്തികളിലൊന്നിന്റെ പ്രസിഡണ്ടിനെ വാർദ്ധക്യം തളർത്തിയോ ? പ്രധാന മീറ്റിങ്ങുകളിൽ ഡൊണാൾഡ് ട്രമ്പ് ഉറക്കം തൂങ്ങുന്നുവോ ? കൺപോളകളിൽ തൂക്കം വർദ്ധിച്ചോ ? മെഡിക്കൽ റിപ്പോർട്ടുകൾ എന്താണ് പറയുന്നത് ? ദില്ലി - ദാലി പോഡ്‌കാസ്റ്റിലെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയിലെ പുതിയ അദ്ധ്യായം

വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി 25.05.2026

1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതി...

Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ 10.05.2026

ചൈനയിൽ അഴിമതിയാരോപണത്തിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു (suspended death sentences). ചൈനയിൽ നീതി, അധികാരം, ശിക്ഷ : സാംസ്കാരികപശ്ചാത്തലത്തിൽ നിന്ന് ഒരന്വേഷണം ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ 'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന പരമ്പരയുടെ പുതിയ ലക്കം

കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ 06.05.2026

1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒര...

OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ 03.05.2026

OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? തീരുമാനം ഇന്ത്യയെ സഹായിക്കുമോ ?നമ്മുടെ ലോകം 7 മിനിറ്റിൽ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയിൽ എസ് . ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

അജയ്യൻ പോലും തോറ്റു: ഇന്ത്യയിലെ ആധിപത്യരാഷ്ട്രീയത്തിന് ഹംഗറി നൽകുന്ന പാഠങ്ങൾ Our World in 7 minutes 21.04.2026

ഹംഗേറിയൻ തിരഞ്ഞെടുപ്പിലെ വിക്ടർ ഓർബന്റെ ഭീമൻ പരാജയത്തിനെ മുൻനിർത്തി ഒരന്വേഷണം .'നമ്മുടെ ലോകം ഏഴുമിനിട്ടിൽ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റ് പരമ്പരയുടെ പുതിയ ലക്കം .

രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS 20.04.2026

രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ...

Dilli Dali podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır