S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.dillidalipodcast.com
Yazar
S Gopalakrishnan
Kategori
Podcast web sitesi
Son bölüm
27 Eyl 2026
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
ആകാശത്തിലെ മാരകനദികൾ A podcast by S. Gopalakrishnan 08.11.2025 11:48
ആകാശത്തിലെ മാരകനദികൾ എന്തുകൊണ്ട് ചെറിയ സമയ മഴകളിൽ അതിഭീമവെള്ളം പെയ്തിറങ്ങുന്നു ?അദൃശ്യങ്ങളായ വൻ നദികൾ ആകാശത്ത് രൂപം കൊണ്ടിരിക്കുകയാണ് ഈർപ്പത്തിന്റെ ഈ മഹാശേഖരങ്ങളാണ് അവിചാരിതമായ മഹാമാരികൾ പെയ്യിക്കുന്നത്.പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .വാഷിംഗ്‌ടൺ പോസ്റ്റിൽ നവംബർ ഏഴാം തീയതി പ്രസിദ്ധീകരിച്ച The Deadly Rivers in the Sky എന്ന പഠനറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് .
ന്യൂസ് റൂമിലെ ഏകാകികൾ A podcast by S. Gopalakrishnan on an extraordinary book written by P. Ramkumar 38/2025 30.08.2025 51:54
ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ അസാധാരണരും പുതിയ വഴി വെട്ടിയവരും ധീരരുമായിരുന്ന പത്രപ്രവർത്തകരുടെ സംഭവനകളെക്കുറിച്ച് പി . രാംകുമാർ എഴുതിയ ന്യൂസ് റൂമിലെ ഏകാകികൾ എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ്
ശേഷൻ ചിന്ത്യം : ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു 37/2025 20.08.2025 36:54
ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു.അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കരുതെന്ന്.ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും !എന്തുകൊണ്ട് മൂന്നാം മോദി സർക്കാരിന്റെ തിരക്കഥ പാളിപ്പോകുന്നു ?ടി .എൻ . ശേഷന്റെ സ്വാതന്ത്ര്യനിർണ്ണയം എന്തുകൊണ്ട് ആ സ്ഥാപനത്തിന് നിലനിർത്താൻ കഴിഞ്...
രാജ്‌മോഹൻ ഗാന്ധിയ്ക്ക് തൊണ്ണൂറുതികയുമ്പോൾ: അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി ചേട്ടനെക്കുറിച്ചെഴുതിയ ലേഖനം 36/2025 12.08.2025 16:27
ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ജീവിതപരിസരങ്ങളേക്കാൾ ഉയരമുള്ളയാളായിരുന്നു. ഹൃസ്വകാലത്തേക്ക് നോക്കിജീവിക്കാനല്ല ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഹൃസ്വചക്രവാളങ്ങൾക്കപ്പുറത്തേക്ക്...
സന്ദേഹവാദത്തിൻ്റെ രശ്മികൾ: എം. കെ. സാനു അനുസ്മരണ പോഡ്‌കാസ്റ്റ് 35/2025 03.08.2025 14:41
പ്രൊഫ : എം . കെ . സാനുവിനുള്ള ആദരപോഡ്‌കാസ്റ്റാണിത് .1976 ൽ അദ്ദേഹമെഴുതിയ 'നാരായണഗുരുസ്വാമി' എന്ന ജീവചരിത്രഗ്രന്ഥത്തിലെ പത്താമദ്ധ്യായമായ 'സന്ദേഹത്ൻ്റെ രശ്മികൾ ' പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് .മലയാളഭാഷയും മലയാളിസമൂഹവും എന്നും കടപ്പെട്ടിരിക്കുന്ന സാനുമാഷിന് ആദരാഞ്ജലി .
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ? സാറാ ജോസഫ് 34/2025 23.07.2025 33:47
എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി , ഐസ് ക്രീം പാർലർ , വിതുര, കിളിരൂർ സ്ത്രീപീഡനകേസുകളുടെ വെളിച്ചത്തിൽ ,നിരവധി പരിസ്ഥിതിസമരങ്ങൾ, മിച്ചഭൂമിയ്ക്കായുള്ള സമരങ്ങൾ, ഒരിക്കലും പാർട്ടിയെ ഉപേക്ഷിക്കാത്ത ഉൾപാർട്ടി സമരങ്ങൾ, എന്നും പാവപ്പെട്ടവർക്കൊപ്പം...നിരവധി അനുഭവങ...
ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും : Omer Bartov എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ 33/2025 18.07.2025 22:23
'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE പഠനവും ഗവേഷണവും അസാദ്ധ്യമാകും.'Holocaust and Genocide ചരിത്രപണ്ഡിതനും , ഇസ്രയേലി-അമേരിക്കൻ ചരിത്രകാരനും ജൂതനുമായ പ്രൊഫസ്സർ Omer Bartov ജൂലായ് പതിനഞ്ചാം തീയതിയിലെ ന്യൂ യോർക്ക് ടൈം...
ദുൽകർ സൽമാൻ ത്യാഗരാജ ഭാഗവതരാകുമ്പോൾ : ഒരു ഗാനവും എം കെ ത്യാഗരാജ ഭാഗവതരും 32/2025 15.07.2025 18:27
ദുൽകർ സൽമാൻ എം .കെ . ത്യാഗരാജഭാഗവതരായി അഭിനയിക്കുന്ന 'കാന്ത' എന്ന തമിഴ് സിനിമയുടെ റിലീസ് അടുത്തുവരികയാണ്.ഇന്നു രാവിലെ ഡൽഹിയിലെ മഴയിൽ വഴിനടക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോണിൽ നിന്നും 'മന്മഥലീലയെ വെണ്ട്റാർ ഉണ്ടോ' എന്ന ഗാനം കേൾക്കാനിടയായ സുഖവിസ്മയത്തിൽ നിന്നാണ് എം .കെ . ത്യാഗരാജഭാഗവതരെക്കുറിച്ചുള്ള ഈ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഉണ്ടായത് .ആ ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്...
'ശ്രീനാരായണന്റെ ചരിത്രദൗത്യം' : Article written by Prof M.G.S. Narayanan in 1993 31/2025 28.06.2025 24:20
ചരിത്രകാരൻ എം ജി എസ് നാരായണൻ 1993 ൽ എഴുതിയ ലേഖനമാണ് 'ശ്രീനാരായണന്റെ ചരിത്രദൗത്യം'. സ്വതന്ത്രവും തികച്ചും മൗലികവുമായ നിരീക്ഷണങ്ങളാൽ പ്രസക്തമായ ഈ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് ദില്ലി -ദാലി പുതുതായി ആരംഭിക്കുന്ന Readings from History പരമ്പരയിൽ .നാരായണഗുരുവിന്റേയും എം ജി എസ് നാരായണന്റെയും ഛായാരേഖകൾ പോഡ്‌കാസ്റ്റ് കവറിലേക്കായി അനുവദിച്ച ഇ .പി . ഉണ്ണിയുടെ സ്നേഹത്താൽ ഉദാരമായ മനസ്...
അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : Interview with Amrith Lal, Hindustan Times 30/2025 25.06.2025 43:57
ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദ...
1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ A podcast by S. Gopalakrishnan 29/2025 20.06.2025 10:58
1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഇറാൻ ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം A conversation with Prof A.K. Ramakrishnan 28/2025 16.06.2025 29:05
ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .
രണ്ട് അപൂർവസഹോദരങ്ങൾ : A podcast on the life and music of Ustads Nazakath Ali and Salamat Ali Khans 27/2025 13.06.2025 46:36
പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്...
മലയാള ചെറുകഥകൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ : A . J . തോമസുമായി സംഭാഷണം 26/2025 10.06.2025 39:19
മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും ...
We Are All Biomass നാമെല്ലാം ഒരു ജൈവപിണ്ഡം Slavoj Žižek 2025 ലോകപരിസ്ഥിതിദിന പോഡ്‌കാസ്റ്റ് 25/2025 05.06.2025 15:48
ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെ...
ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ : Dilli Dali's Tributes to Valmik Thapar 24/2025 01.06.2025 10:09
'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌ക...
സുരക്ഷയും ഭീകരതയും : ഇറ്റാലിയൻ ദാർശനികൻ Giorgio Agamben എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ 23/2025 24.04.2025 11:41
അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്...
Mario Vargas Llosa യുടെ നോബൽ സമ്മാന പ്രസംഗത്തിൻ്റെ മലയാളപരിഭാഷ 23/ 2025 18.04.2025 51:40
മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ല...
Trump ൻ്റെ Tariff യുദ്ധവും ലോകവും: Yanis Varoufakis ൻ്റെ വീക്ഷണത്തിൽ 21/2025 10.04.2025 19:53
പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും : ടി .ബി . വേണുഗോപാലപ്പണിക്കർ 20/2025 04.04.2025 20:39
ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation
അൻപതുദിവസം പിന്നിട്ട ആശാസമരം കേരളത്തോട് എന്താണ് പറയുന്നത് : ജെ. ദേവിക 19/2025 04.04.2025 35:20
കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
വിളിപ്പുറത്തെത്തിടും എമ്പുരാൻ: EMPURAN രണ്ടാം സെൻസറിങ്ങിനു മുൻപും പിൻപും DILLI DALI REVIEW 18/2025 30.03.2025 17:13
കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു : ഒരു ബുള്ളേ ഷാ ഗാനത്തെക്കുറിച്ച് 17/ 2025 26.03.2025 23:27
ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബി...
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം: ഒരു ജോർജിയൻ പള്ളിയനുഭവം From the Archive of Dilli Dali 16/2025 24.03.2025 8:23
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്...
ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത് : മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം 15/2025 19.03.2025 14:31
സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır