Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

Mbappe Out ആരാധകർ ഇങ്ങനെ അലറാൻ എന്തു പറ്റി? 20.05.2026

കിലിയൻ എംബാപ്പെ ഔട്ട് എന്ന ആരാധകർ തന്നെയിറക്കിയ പെറ്റീഷന് കോടിക്കണക്കിന് ആരാധകരാണ് പിന്തുണ പ്രഖ്യാപിച്ചത്. റിയൽ മാഡ്രിലാവട്ടെ പ്രശ്നത്തോടു പ്രശ്നം. എന്താണ് എംബാപ്പെയുടെ റിയൽ പ്രതിസന്ധി ?പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

വിരാട് കോലി Unlimited 19.05.2026

വൈറ്റ്ബാൾ ക്രിക്കറ്റിൽ ഉജ്വല ഫോമിലാണ് വിരാട് കോലി. 2027 ലെ ലോകകപ്പ് വരെ നീളുന്ന ഒരു പ്ലാൻ അച്ചടക്കത്തോടെ നടപ്പാക്കുന്ന ഈ ബാറ്റർക്ക് പക്ഷേ, നിരവധി അതൃപ്തികളുമുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം 18.05.2026

വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് എഴുതുകയാണ് രാധാകൃഷ്ണൻ എം.ജി.

കോവിഡ് കാലത്ത് കേരളത്തിന് ഓക്സിജൻ ലഭിച്ചതെങ്ങനെ? 17.05.2026

കോവിഡ് കാലത്ത് കേരളത്തിൽ രോഗികൾക്കുവേണ്ട ഓക്സിജന്റെ വിതരണം തൃപ്തികരമായി നടത്തിയ അനുഭവം പറയുന്നു, ഓക്സിജൻ വിതരണത്തിനുള്ള നോഡൽ ഓഫീസറും PESO ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും ആയിരുന്ന ഡോ. ആർ വേണുഗോപാൽ. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

ഹൃദയം കമ്പോസ് ചെയ്യുന്ന താളങ്ങൾ, താളപ്പിഴകൾ 16.05.2026

ഹാർട്ട് അറ്റാക്ക്, കുട്ടികളിൽ കാണുന്ന ഹാർട്ട് അറ്റാക്ക്, ബ്ലോക്ക്, വാൽവിന്റെ തകരാറുകൾ, പ്രഷർ- ഷുഗർ- കൊളസ്ട്രോൾ പരിശോധന തുടങ്ങി കാർഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള രാജേഷ് ആത്രശ്ശേരിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പെരിന്തൽമണ്ണ BKCC Heart Hospital-ലുമായി ബന്ധപ്പെട്ട Entrepreneurship അനുഭവങ്ങളും പങ്കിടുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every B...

ലൈംഗികാതിക്രമങ്ങളിൽ നിയമം എന്തു ചെയ്യുന്നു? 15.05.2026

ലൈം ഗികാതിക്രമങ്ങൾക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ, ആക്രമിക്കപ്പെടുന്നവരോട് നീതി കാണിക്കുന്നുണ്ടോ? അതോ, അവ അക്രമികളെ സംരക്ഷിക്കുന്നവയും അവരോട് അനുഭാവം പുലർത്തുന്നവയുമാണോ? Zero Tolerance to Sexual Violence (ZeTo) എന്ന കാമ്പയിൻ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. എ.കെ. ജയശ്രീയുമായി ഡോ. ആശ ആച്ചി ജോസഫ് സംസാരിക്കുന്നു.

അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോര കുടിച്ച് മതിയാകാത്ത രക്തരക്ഷസ്സ് 14.05.2026

1974 - ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറ...

അതി നിർണായക പരീക്ഷകളുടെ അനീതികൾ 13.05.2026

സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്ക...

മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | എതിരൻ കതിരവൻ 12.05.2026

‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’

പിണറായിമാർ ഉണ്ടാകുന്നത് 11.05.2026

17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി വിജയൻ അമിതാധികാരിയും അഹങ്കാരിയുമായി വളരുമ്പോൾ അതിന് കയ്യടിച്ചുകൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും?- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

അമ്മപ്പണി അധ്വാനമാണ്, അതിന്റെ ഭാരം കുറയ്ക്കുകയാണ് വേണ്ടത് 10.05.2026

കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.

ചികിത്സയിൽ ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യത എത്രത്തോളമാണ്? 09.05.2026

ശരിയായ രീതിയിൽ മോഡേൺ മെഡിസിൻ പിന്തുടരുകയാണെങ്കിൽ ഒരുു ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യതയില്ലെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണൻ. കാരണം, മോഡേൺ മെഡിസിനിൽ എല്ലാം ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പീയർ റിവ്യൂവിന് വിധേയമാണ്. പിയർ മോണിറ്ററിങ് ഇല്ലാതെ ഒരു ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല. അല്ലാത്തവ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ മാത്രമാണ്. ഡോ. കെ.പി. ബാലകൃഷ്ണനുമാ...

CHAMPIONS LEAGUE FINAL: ധൈര്യപൂർവം ദിലീപ്, ചാമ്പ്യൻസ് PSG തന്നെ 08.05.2026

വ മ്പൻ പ്രവചനമായിരുന്നു അത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം ലെഗ് മത്സരത്തിനു മുമ്പുതന്നെ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ട്രൂ കോപ്പിയിൽ പറഞ്ഞു. ‘ഫൈനലിൽ PSG യും ആഴ്സനലുമെത്തും. ഇപ്പോൾ ദിലീപ് പറയുന്നു, ചാമ്പ്യന്മാർ PSG ആയിരിക്കും. (പക്ഷേ...) കമൽറാം സജീവ് ദിലീപുമായി സംസാരിക്കുന്നു.

പി.ആർ പണിയെടുത്ത് പറ്റിക്കുകയായിരുന്നു പാർട്ടിയെ മാധ്യമങ്ങൾ 07.05.2026

ഇ ത്തവണ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില മാധ്യമങ്ങൾ, പ്രത്യേകിച്ച്, ചില ദൃശ്യമാധ്യമങ്ങൾ, സി.പി.എമ്മിനുവേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്ലാന്റ് ചെയ്യുന്ന പി.ആർ പണി ഏറ്റെടുത്തു. ഈ കണ്ടന്റ് എന്ത് റിസൾട്ടാണ്, തെരഞ്ഞെടുപ്പിലുണ്ടാക്കിയതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഒപ്പം, മാധ്യമധാർമികതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അതുയർത്തുന്നു. Editors Assembly Part 2: ദാമോദർ പ്രസാദ്, പ്രമ...

ജനങ്ങളല്ലാതെ മറ്റാരുണ്ട് തിരുത്തിക്കാൻ 06.05.2026

യു. ഡി.എഫിന് ചരിത്രവിജയവും എൽ.ഡി.എഫിന് ചരിത്രത്തോൽവിയും സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിയൊഴുക്കുകൾ ചർച്ച ചെയ്യുന്നു. പത്തു വർഷത്തെ തുടർഭരണത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന സി.പി.എമ്മിന് ഈ തോൽവി എന്തെങ്കിലും തിരിച്ചറിവുകൾ നൽകുമോ? കേരളത്തിലെ സെക്യുലർ വോട്ടർ സമൂഹം നൽകിയ അധികാരം യു.ഡി.എഫ് വിവേകത്തോടെ വിനിയോഗിക്കുമോ? Editors Assembly: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സ...

ഒരപകടം പോലുമില്ലാതെ മരട് ഫ്ലാറ്റ് പൊളിച്ചത് ഇങ്ങനെ 04.05.2026

തീ രദേശ പരിപാലന നിയമം ലംഘിച്ചതിൻ്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ഈ ദൗത്യസംഘത്തിൽ അംഗമായിരുന്നു പെസോ ഉദ്യോഗസ്ഥനായ ഡോ. ആർ. വേണുഗോപാൽ. തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.

തൃശൂർ പൂരം വെടിക്കെട്ട് മാറ്റിപ്പിടിക്കാൻ പണ്ട് ശ്രമിച്ചു, പക്ഷേ... 03.05.2026

ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള വെടിക്കെട്ടുള്ളത്. അപകടം കുറഞ്ഞ തരത്തിലുള്ള വെടിക്കെട്ടിലേക്ക് മാറാനുള്ള നിർദ്ദേശം പോലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പറയുകയാണ് PESO മുൻ ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സും സ്‌ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ മനില സി. മോഹനുമായി നടത്തുന്ന ദീർഘഭിമുഖത്തിന്റെ മൂന്നാം ഭാഗം.

മത്സരക്കമ്പം ഒരു നാടിനെ ദുരന്തഭൂമിയാക്കിയ ഓ‍ർമ്മയാണ് പുറ്റിങ്ങൽ… 02.05.2026

കേ രളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു പത്ത് വർഷം മുമ്പ് കൊല്ലം പരവൂർ പുറ്റിങ്ങലിൽ സംഭവിച്ചത്. അതിൻെറ ഓർമ്മകൾ എത്രത്തോളം ഭയാനകമായിരുന്നുവെന്ന് വിശദീകരിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അതിദാരുണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നിട്ടും നിയമം ലംഘിച്ച് കൊണ്ടായിരുന്നു അ...

പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്… 01.05.2026

മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്?- ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

വെടിക്കെട്ടിന്റെ ശബ്‌ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത 30.04.2026

സു രക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ...

കനത്ത ചൂട് അപകടകാരിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ. ജയകൃഷ്ണൻ ടി. 29.04.2026

കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.

തൊഴിലാളികളുടെ ചൂടുജീവിതം 28.04.2026

ആ ഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷൈൻ കെ. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ...

തലയിലെവിടെയാണ് ഭാഷയിരിക്കുന്നത്? 27.04.2026

ഭാ ഷയും മനുഷ്യ മസ്തിഷ്‌കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്‌റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയ...

പാമ്പുകൾ : മനുഷ്യർ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും 26.04.2026

പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്‌ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പി...

വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്? 25.04.2026

14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos