Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

NO ADMISSION:THIS IS WORLD CUP! 13.06.2026

കടക്കൂ പുറത്ത്. ഇത് വേൾഡ് കപ്പാണ്! ഒരു പാട് രാഷ്ടങ്ങൾ…. വലിയജനസമൂഹം….ജനസഞ്ചയം….പക്ഷേ, സൊമാലിയൻ റഫറി ടെററിസ്റ്റ് ബന്ധമുള്ളവൻ.. ഇറാഖി ടീം സ്റ്റാഫ് ഭീകരതയ്ക്ക് വളം വെച്ചവൻ.. മൊറോക്കോ ഫാൻസിനെ പേടി..ഫിഫയുടെ FOR EVERY ONE എന്ന മുദ്രാവാക്യം കടപുഴകുന്നു. നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ…ഫുട്ബോളിൻ്റെ അമേരിക്കൻ വൽക്കരണമെന്ന ആരോപണങ്ങൾ. ഈ ലോകകപ്പിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര...

ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം 12.06.2026

സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ

സ്പെയിൻ ലോകകപ്പ് നേടാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? 11.06.2026

അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ?...

സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ 10.06.2026

ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം 09.06.2026

പെ ലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ...

ധർ​മ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം? 08.06.2026

പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു. 07.06.2026

ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്‌ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''

FIFA WORLD CUP 2026, PELOTA MÁGICA 06.06.2026

ക ളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്. പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്...

‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’ 05.06.2026

കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങ...

ഹൃദയത്തിലിരുന്നു പാടുന്നു, ഇപ്പോഴും എസ്.പി.ബി 04.06.2026

വിവിധ ഭാഷകളിലായി 40000-ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്ക് നടത്തിയ ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ. ഇന്ന് എസ്.പി.ബിയുടെ ജൻമദിനം...

കഴുകൻകണ്ണുകൾ കണ്ട ലോകം 03.06.2026

അജയന്‍ പി.എ. | മുനീര്‍ പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ പരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.

സച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി? 02.06.2026

ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്… 01.06.2026

അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

BJP വിലയ്ക്കു വാങ്ങുന്ന​ പ്രതിപക്ഷം 01.06.2026

വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്- മുജീബ് റഹ്മാൻ കിനാലൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം...

കമല സുരയ്യ; പരിചിത പ്രണയങ്ങളിലെ അപരിചിത സ്വാതന്ത്ര്യം 31.05.2026

മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു. കമല സുരയ്യ വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.

കഴുകൻമാർക്ക് എന്ത് സംഭവിച്ചു? 30.05.2026

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴുകൻമാരുടെ അതിവേഗമുള്ള വംശനാശത്തിന് കാരണമായതെന്ത് എന്ന് വിശദീകരിക്കുകയാണ് കഴുകൻമാരുടെ കഥയുടെ രണ്ടാം ഭാഗത്തിൽ. ഒരു ജീവിവർഗ്ഗത്തിൻ്റെ വംശനാശം മനുഷ്യരുൾപ്പെടെയുള്ള ജീവലോകത്തിൻ്റെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയുന്നു. അജയന്‍ പി.എ. | മുനീര്‍ പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ

പട്ടാളജീവിതത്തിൽ നിന്ന് കുട്ടിക്കഥകളുമുണ്ടാകും 29.05.2026

‘‘പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം’’- കുട്ടിക്കഥയെഴുത്തിന്റെ അപൂർവമായ ഒരു പ്രേരണാലോകത്തെക്കുറിച്ച് , നാടകപ്രവർത്തകനും റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന്റെ രചയിതാവുമായ രാധാകൃഷ്ണൻ പേരാമ്പ്ര എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ആരാണ് കഴുകൻ? 28.05.2026

കഴുകൻ എന്ന പക്ഷിയുടെ ജീവിതം പൊതു മനുഷ്യർക്ക് മനസ്സിലാവുന്നതിനും എത്രയോ ഉയരവും വ്യാപ്തിയുമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം വലിയ തോതിൽ വംശനാശത്തിന് വിധേയരായ കഴുകൻമാരുടെ സമഗ്രമായ ചരിത്രവും വർത്തമാനവും പറയുന്ന ഈ സംഭാഷണം ജൈവലോകത്ത് ഓരോ ജീവജാലവും എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് കഴുകൻമാരുളളത്. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗത്ത് കഴുകൻമാരുടെ പരിണാമ ചരിത്രം, പ...

ഇന്ദിരയ്ക്കു മാത്രമായിരുന്നില്ല, നെഹ്റു അയച്ച ആ കത്തുകൾ… 27.05.2026

1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു. ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ചരമ ദിനം.

ലോകകപ്പ് 2026: ന്യൂയോർക്കിൽ ആരുയർത്തും ലോകകിരീടം? 26.05.2026

ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിക്കളമാണ്. അതിനാൽ മത്സരം ആര് ജയിക്കുമെന്നോ ലോകകിരീടം ആര് നേടുമെന്നോ ഒക്കെ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. പ്രതിഭാശാലികളായ കളിക്കാരും അവരെ നയിക്കുന്ന പരിശീലകരും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കളിക്കാരും ടീമുകളുമെല്ലാം ലോകകപ്പ് വേദിയിൽ തങ്ങളുടെ മാറ്റുരയ്ക്കും. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ന്യ...

അപാരമായ സ്വാതന്ത്ര്യത്തോടെ ആനന്ദകരമായ കളികൾ 25.05.2026

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിലേക്ക് എത്തിച്ചേർന്ന സർഗാത്മക അനുഭവം എഴുതുകയാണ് ജെ. ദേവിക. ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണെന്ന് അവർ പറയുന്നു.

അയർലണ്ടിൽ ഒരു മലയാളി ഡോക്ടർ 24.05.2026

സാഹിത്യത്തിൻ്റെയും വിപ്ലവത്തിൻ്റെയും രസകരമായ അനുഷ്ഠാനങ്ങളുടെയും നാടായ അയർലണ്ടിൽ ചികിത്സാരംഗത്ത് എത്തിച്ചേർന്ന ഒരു തൃശൂർക്കാരൻ ഡോക്ടറുടെ കഥയാണിത്. സാമുവൽ ബെക്കെറ്റും ബെർനാർഡ് ഷായും കടന്ന് ഐറിഷ് വിമോചന ഗാഥയിലൂടെ കഥ പറഞ്ഞ് അയർലണ്ടിലെ ഡോക്ടർമാരെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്ന രണ്ടാം ഭാഗം.

എൻട്രൻസ് പരീക്ഷ എന്ന വിശുദ്ധ പശുവും ചില വെള്ളാനകളും | ഡോ. ജോസഫ് കെ. ജോബ് 23.05.2026

എൻട്രൻസ് പരീക്ഷകൾ പലപ്പോഴും സങ്കൽപ്പങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയേക്കാൾ മനഃപാഠമാക്കുന്നതിനും വസ്തുതകളുടെ പുനർനിർമ്മാണത്തിനും ആവശ്യത്തിലേറെ പ്രാധാന്യം നൽകുന്നവയാണ്. ഇത് വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താ കഴിവുകൾ വികസിപ്പിക്കുന്നതിനോ ബദൽ പരിഹാരങ്ങളും സർഗ്ഗാത്മകതയും കണ്ടെത്തുന്നതിനോ സഹായകമാകുന്നില്ല

ധോണിയും മറഡോണയും തമ്മിലെന്ത്? 22.05.2026

ചെ പ്പോക്കിൽ കഴിഞ്ഞ ദിവസം കാണികളോട് കൈ ഉയർത്തി വീശി ഒരു വിട പറയലിൻ്റെ സൂചന നൽകുകയായിരുന്നോ എം.എസ് ധോണി? ഫോം മങ്ങിയ ശേഷം പിന്നെയും കളിച്ച്, പണ്ടെന്തൊരു കളിക്കാരനായിരുന്നു എന്ന് മറഡോണ വിലയിരുത്തപ്പെട്ടത് പോലെ എന്തായാലും ധോണിയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ. ദിലീപുമായി കമൽറാം സജീവ് സംസാരിക്കുന്നു.

അത്രമേൽ പ്രണയം നിറഞ്ഞ പാട്ടുകൾ, പാട്ടുകാരൻ... 21.05.2026

25 വർഷമായി പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ കെ.കെ. നിഷാദ്, താൻ സ്വയം വെട്ടിയുണ്ടാക്കിയ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുന്നു. ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽനിന്നു തുടങ്ങിയ ആ യാത്രക്കിടയിൽ മലയാളികൾ നെഞ്ചേറ്റിയ പ്രണയഗാനങ്ങളെക്കുറിച്ചും ഹിറ്റുകളെക്കുറിച്ചും അദ്ദേഹം സനിത മനോഹറുമായി സംസാരിക്കുന്നു. ഗായിക കെ.എസ്. ചിത്രയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പി. ജയചന്ദ്രനെപ്പ...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos