Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഗ്രേസി ടീച്ചറുടെ വിമോചിത ജീവിതം | MD Grace / Manila C. Mohan | GrandmaStories 23.08.2024

78 വയസ്സാണ് ഗ്രേസി ടീച്ചർക്ക്. തൃശൂർ കുരിയച്ചിറയിൽ താമസിക്കുന്ന ഗ്രേസി ടീച്ചർ ആരാണ് എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. പൊതുപ്രവർത്തകയാണ്, കോൺഗ്രസ്സ് പാർട്ടിയിലായിരുന്നു ആദ്യകാല പ്രവർത്തനം. ഇപ്പോൾ ജനതാദളിൽ. സ്കൂൾ ടീച്ചറായിരുന്നു. വടക്കനച്ചൻ സ്ഥാപിച്ച പോപ്പ് ജോൺ എൽ.പി.സ്കൂൾ കരിയച്ചിറയിൽ തുടങ്ങുമ്പോൾ ടീച്ചർ കൂടെയുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുപിടിക്കുന്നതിനൊക്കെ മുൻപേ ടീച്ചർ സ്...

പശ്ചാത്തല സംഗീതത്തിന്റെ ജോൺസൺ | Johnson Mash |Vipin Mohan 22.08.2024

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ജോൺസൺ വിട പറഞ്ഞിട്ട് 14 വർഷം തികയുന്നു.

നാല് ഡയറക്ടേഴ്സും മൂന്ന് ക്യാമറാമാന്മാരും മണിച്ചിത്രത്താഴ് ‌ചിത്രീകരിച്ചതെങ്ങനെ? | Venu 21.08.2024

നാല് ഡയറക്ടേഴ്സും മൂന്ന് ക്യാമറാമാന്മാരും മണിച്ചിത്രത്താഴ് ‌ചിത്രീകരിച്ചതെങ്ങനെ? | Venu by THINK

Kaathal Movie | സുധി പഠിച്ചെടുത്ത തങ്കന്റെ പ്രണയം | Sudhi Kozhikode 20.08.2024

കാതല്‍ എന്ന ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് നടന്‍ സുധി കോഴിക്കോട്. സിനിമ-നാടകങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുധി കാതലിലെ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും. ക്വിയര്‍ കമ്മ്യൂണിറ്റിയെ മനസിലാക്കിയതിനെക്കുറിച്ചും സംസാരിക്കുന്നു.

ബീന ടീച്ചറുടെ ഗീത ടീച്ചർ |Beena R. Chandran 19.08.2024

'തടവ്' സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ ബീന ആര്‍. ചന്ദ്രനുമായുമായുള്ള അഭിമുഖം. സ്‌കൂള്‍ അധ്യാപികയും തീയേറ്റര്‍ ആര്‍ടിസ്റ്റും കൂടിയായ ബീന തന്റെ കലാജീവിതത്തെക്കുറിച്ച്സംസാരിക്കുന്നു.

യുദ്ധം ഇരയാക്കിയ വീട് | Mahmoud Darwish | Jayasree Kalathil 17.08.2024

‘‘ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ, തങ്ങിനിൽക്കുന്ന ഒരോർമ, വിരലുകളുടെ സ്പർശം, മണം, കാഴ്ച. അന്തേവാസികളെപ്പോലെത്തന്നെ വീടുകളും വസ്തുക്കളും ഓർമകളും വധിക്കപ്പെടുന്നു.’’

ഫാസിസ്റ്റ് ചരിത്രത്തിന്റെ മുന്നറിയിപ്പുകള്‍ | Chempakaraman Pillai | Adolf Hitler | Saji Markose 17.08.2024

ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.

RS Mani ഒരു ഡൈഹാര്‍ഡ് മൂന്നാറുകാരന്‍ | Munnar Stories | TM Harshan 16.08.2024

മൂന്നാറിൽ ജനിച്ചു വളർന്ന മലയാളികളിൽ ഏറ്റവും പ്രായം ചെന്നവരിലൊരാളാണ് ആർ.എസ്. മണി. പ്രായം 80 ആവുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയുള്ള മൂന്നാറിന്റെ മുഴുവൻ മാറ്റത്തേയും ചരിത്രത്തേയും അടുത്തറിഞ്ഞയാൾ. ഗ്രാൻമ സ്റ്റോറ്റസിൽ ആർ.എസ്.മണി, മൂന്നാറിന്റെ ചരിത്രം പറയുന്നു.

K. G. Markose Interview | യേശുദാസ് അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല, പക്ഷേ... | Paattukatha 15.08.2024

നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും സിനിമാപ്പാട്ടുകളുമായി ഗായകൻ കെ.ജി. മാർക്കോസ് സംഗീതത്തെ കൂട്ടുപിടിച്ചിട്ട് 43 വർഷങ്ങൾ കഴിഞ്ഞു... മലയാള ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു കെ.ജി. മാർക്കോസ്. ഹിറ്റുകള്‍ ഏറെയുണ്ടായെങ്കിലും, ഇടയിൽ ഉണ്ടായ ആക്സിഡന്‍റും അവസരങ്ങൾക്ക് പിറകെ ഓടാതിരുന്നതും തന്റെ സിനിമ പാട്ടുകൾക്ക് തടസ്സമായി എന്ന് പറയുന്നു മാർക്കോസ്. എങ്കിലും 43...

ആ മിന്നും പാട്ടുകളിലേക്കുള്ള മിന്‍മിനിയുടെ പാട്ടുവഴി | Minmini | Malayalam Songs | Music 14.08.2024

ഒരു ദിവസം തന്നെ പതിമൂന്നു പാട്ടുകള്‍ പാടിയ കാലത്തെ കുറിച്ച്, ഇന്ത്യ മുഴുവന്‍ ഏറ്റു പാടിയ ചിന്ന ചിന്ന ആസൈ എന്ന ഗാനം അപ്രതീക്ഷിതമായി സംഭവിച്ചതിനെ കുറിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രപിന്നണിഗായിക മിന്‍മിനി സംസാരിക്കുന്നു. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ള...

ഗാര്‍ഡ് ആയ എന്നോട് ചോദിച്ചു നാളെമുതല്‍ റെയില്‍വേ കണ്‍ട്രോളറായി ജോയിന്‍ ചെയ്യാന്‍ പറ്റുമോ? 13.08.2024

യാത്രകളാണ് ഗാർഡിന്റെ ജോലിയുടെ സ്വഭാവം. പെട്ടന്നൊരു ദിവസം അത് മാറുകയാണ്. യാത്രകളിൽ നിന്ന് ഓഫീസിലേക്ക്. ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്. പാലക്കാട് ഗാർഡ് ആയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടെ കോൾ വന്നു. എത്രയുംപെട്ടെന്ന് കൺട്രോൾ ഓഫീസിലെത്തണം. അവിടെ എത്തിയപ്പോൾ സീനിയർ ഡിവിഷൻ ഓഫീസർ പറഞ്ഞു. വിളിപ്പിച്ചത് വേറൊന്നിനുമല്ല, നിങ്ങൾക്ക് കൺട്രോളറാവാൻ പറ്റുമോ?. ഒരുമാസം ഓൺജോബ് ട്രെയിനിംഗ് എടുത്തിട്ട...

സഖാവ് എം.കെ. ചെക്കോട്ടി; ഒരു കമ്മ്യൂണിസ്റ്റ് നൂറ്റാണ്ട് 12.08.2024

സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം...

ഡിജിറ്റലിനേക്കാള്‍ അനലോഗില്‍ മ്യൂസിക്ക് ബെറ്ററായി തോന്നിയിട്ടുണ്ട് | M Jayachandran 10.08.2024

"ഈണം എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്‌റെ ഇന്റ്ലച്ച്വൽ ഓണർഷിപ്പ് എനിക്ക് തന്നെയാണ്.അതില്ലെന്ന് വെളിയിലിരുന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ഈണത്തിന്‌റെ ഓണർഷിപ്പ് രാജാ സാറിനുണ്ട്. പ്രൊഡക്ഷന്റെ ഓണർഷിപ്പ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ്" സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. ഭാഗം - 2

പാലായി ബാലകൃഷ്ണന്‍ ഇളനീര്‍ ബാലനായതും ഏഷ്യാഡില്‍ ഓടിയതും |BALAKRISHNAN PALAYI 10.08.2024

കാസര്‍കോട് ജില്ലയിലെ ചന്തേര എടാട്ടുമ്മല്‍ സ്വദേശി ബാലകൃഷ്ണന്‍ പാലായി എന്ന ബാലന്‍ പാലായി ഇളനീര്‍ ബാലനായതെങ്ങനെ ? ഗ്യാസ്‌ട്രോ ഇസോഫാജിയന്‍ റിഫ്‌ള്ക്‌സ് എന്ന രോഗത്തെ അതിജീവിച്ച് എഷ്യാഡ് വരെയെത്തിയ ഓട്ടോകാരന്റെ, ആയിരക്കണക്കിന് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയ കായികാധ്യാപകന്റെ ആ കഥ പറയുകയാണ്

M. Jayachandran Interview with Sanitha Manohar | Part 09.08.2024

സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍, സംവിധായകരും ഗാനരചയിതാക്കളുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുന്നു.

കല്യാണം തൊഴിലാക്കിയ നാഗപ്പൻ.. | Webseries Review 07.08.2024

കല്യാണം തൊഴിലാക്കിയ നാഗപ്പൻ.. | Webseries Review by THINK

കൊച്ചുപെണ്ണും കുറുംബക്കുട്ടിയും മീൻകുട്ട തലയിൽ ചുമന്ന അരനൂറ്റാണ്ട് 07.08.2024

തൃശൂരിലെ നെടുപുഴ എന്ന ദേശം തൊഴിലാളികളുടെ നാടാണ്. തലയിലേറ്റിയ കൊട്ടകളിൽ മീൻ ചുമന്ന് വിറ്റിരുന്ന ധാരാളം സ്ത്രീകളുണ്ട് അവിടെ. അര നൂറ്റാണ്ടു കാലം തൃശൂരിലെ ഗ്രാമങ്ങളിൽ മീൻ വിറ്റ് ജീവിച്ച, കുടുംബം പോറ്റിയ അമ്മമാരാണ് കൊച്ചു പെണ്ണും കുറുംബക്കുട്ടിയും.

What is Obsessive-compulsive disorder (OCD)? Symptoms and Treatment |Dr. MANOJ KUMAR 06.08.2024

എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD)? എന്താണ് ഇതിന് ചകിത്സ? ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു.

ആരോഗ്യം വേണോ, ഈ രീതിയിൽ ഭക്ഷണം ശീലമാക്കു | Aswathi Sasi 04.08.2024

മാറി വരുന്ന ഭക്ഷണ രീതികള്‍ മലയാളിയെ ജീവിതശൈലീ രോഗങ്ങളില്‍ തളച്ചിടുന്നുണ്ട്. പൊണ്ണത്തടി, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു.അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളത് കൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കളോട് കാണിക്കുന്ന ഇഷ്ടം പുകയില ഉല്‍പ്പന്നങ്ങള...

പ്രേമവിത്തുപാകി കാത്തൊരു സംഗീതം; അഥവാ ബിയ്യാത്തുമ്മയുടെപാട്ടുജീവിതം 04.08.2024

കൈകൊട്ടിപ്പാട്ടു പാടി കല്യാണവീടുകളില്‍ ആഹ്‌ളാദം നിറച്ച പാട്ടുസംഘത്തിലെ ബിയ്യാത്തുമ്മ അരനൂറ്റാണ്ടുകാലത്തെ തന്റെ പാട്ടുജീവിതം പറയുന്നു. ഓരോ മിടിപ്പിലും പാട്ടുണര്‍ന്നുകിടക്കുന്ന ഫോര്‍ട്ടുകൊച്ചിയുടെ പറയപ്പെടാത്ത ഒരു സംഗീതവഴി കൂടിയാണ് ഈ 71കാരിയുടെ ജീവിതം കോറിയിടുന്നത്.

റിയലിസം തലയ്ക്ക് പിടിച്ചവരെ ‘അനന്തരം’ ഓർമിപ്പിക്കുന്നത്… | ആർ. ശരത് ചന്ദ്രൻ 03.08.2024

കുഴഞ്ഞുമറിഞ്ഞ മനസ്സുമായി നിത്യ സന്ദേഹിയായ ഒരു യുവാവ് ആത്മഭാഷണത്തിലൂടെ നടത്തുന്ന ജീവിത വിചാരണയാണ് അടൂർ ഗോപാലകൃഷ്ണൻെറ ‘അനന്തരം’. കേന്ദ്ര കഥാപാത്രമായ അജയന്റെ ശൈശവം മുതൽ യൗവനം വരെയുള്ള പ്രധാന ജീവിതസന്ധികളുടെ ഓർത്തെടുപ്പാണ് ഇവിടെ പ്രമേയം. Read Text | https://truecopythink.media/film-studies/detailed-analysis-of-adoor-gopalakrishnans-movie-anantharam-by-r-sarath-chandran Anantharam, Adoor Gopalakrishnan...

Talking Trash; പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ | Dharmesh Sha 02.08.2024

രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന്...

പ്രശ്നക്കാര്‍ കുട്ടികളോ മുതിര്‍ന്നവരോ? Dr. MANOJ KUMAR / MANILA C. MOHAN 01.08.2024

കുട്ടികളെ നമ്മൾ എങ്ങനെയാണ് പരിഗണിക്കേണ്ടത്? കുട്ടികളുടെ പെരുമാറ്റത്തിൽ വ്യതിയാനങ്ങളുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്? മുതിർന്നവരുടെ പ്രശ്നങ്ങളാണോ കുട്ടികളിൽ പ്രതിഫലിക്കുന്നത്? ഡോ: മനോജ് കുമാർ സംസാരിക്കുന്നു.

വായിച്ചിട്ടുണ്ടോ ഷഫീഖ് മുസ്തഫയുടെ കഥകൾ | Manila C. Mohan 31.07.2024

ഡിജിറ്റൽ മീഡിയയിൽ എഴുതുന്ന കഥാകൃത്താണ് ഷെഫീക്ക് മുസ്തഫ. ഡിജിറ്റലും അല്ലാത്തതുമായ സ്പേസിൻ്റെ, ജീവിതത്തിൻ്റെ സങ്കലനമാണ് ഷെഫീക്കിൻ്റെ കഥകൾ. റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച സറൗണ്ട് സിസ്റ്റം ഷഫീക്കിൻ്റെ ആദ്യ കഥാസമാഹാരമാണ്. ഡിജിറ്റലിൽ നിന്ന് പ്രിൻ്റിലേക്ക് എത്തിയ ഷെഫീക്ക് മുസ്തഫയുമായുള്ള ദീർഘ സംഭാഷണം. ഇതിൽ കഥകൾ മാത്രമല്ല നീണ്ട പ്രവാസത്തെക്കുറിച്ചും എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷഫീക്ക് സംസാരിക്...

75 ട്രക്കിനുപകരം ഒരു ട്രെയിന്‍ മതി | T D Ramakrishnan 30.07.2024

മലയാളിയുടെ മാറുന്ന യാത്രാശീലങ്ങൾ, റെയിൽ ഗതാഗതത്തിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, പുതിയ കാലത്തിനനുസരിച്ച് റെയിൽവേ എന്ന ഗതാഗത സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.ഡി രാമകൃഷ്ണൻ.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos