Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഡിജിറ്റൽ മെസ്സി, ഡിജിറ്റൽ കാണി | Dileep Premachandran / Kamalram Sajeev 16.10.2024

ഡിജിറ്റൽ സ്ട്രീമിങ്ങിൻ്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക?ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുന്ന ദീർഘ സംഭാഷണം.

അമ്മയുടെ ക്ലിന്റ് | Chinnamma Joseph / Sanitha Manohar 13.10.2024

ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.

അമ്മയുടെ ക്ലിന്റ് | Chinnamma Joseph / Sanitha Manohar 11.10.2024

ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.

Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Manoj Kumar 10.10.2024

നടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ? സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT)...

ഉദയനിധി, വിജയ്; പുതുപുതു അർഥങ്ങൾ | Karthika Perumcheril |Tamilnadu Politics 09.10.2024

ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയി​ലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി....

പാട്ടു പഠിക്കാതെ തന്നെ ഏറ്റവും കൂടുതൽ പാട്ടു പാടി റെക്കോർഡ് ഇട്ട ഗായകൻ | Priya V. P 08.10.2024

വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 4 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ

സംഘർഷകാലത്തെ ഇടത് കൺവീനർ | TP Ramakrishnan 07.10.2024

പി.ആർ ഏജൻസിയും പിണറായിയുടെ അഭിമുഖവും, പി.വി. അൻവറും ആരോപണങ്ങളും, ആർ.എസ്.എസും കേരള ഭരണവും തുടങ്ങി കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന കാലിക പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന്റെ ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് / ലോക്കൽ സമ്മേളനങ്ങൾ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും സി.പി.എം ഇനി സ്വതന്ത്രരെ വെച്ചുള്ള തെരഞ്ഞെടുപ്പ് പ...

വിരമിച്ചാൽ വിരസമാവേണ്ടതല്ല ജീവിതം, ഇഷ്ടമുള്ളത് ചെയ്യാനുള്ള ആശയപദ്ധതിയാണ് 'Elderpreneurship' 06.10.2024

ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ’ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ്

P R AND PINARAYI: ആരാണ് കളവ് പറയുന്നത്? ‘ഹിന്ദു’വോ പിണറായിയോ? | Damodar Prasad 05.10.2024

പി ആർ ഏജൻസിയായ കൈസൺ ആണ് ഇന്റർവ്യൂവിന് സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഏജൻസിയേ ഇല്ലെന്ന നിലപാടിലാണ് പിണറായി വിജയനും മന്ത്രിമാരും സി പി എമ്മും. മലപ്പുറത്തെപ്പറ്റി വീണ്ടും വമ്പിച്ച വർഗീയ വിഷംചീറ്റലിനു വഴിവെച്ച കൂട്ടിച്ചേർക്കലിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? എന്തിനാണ് സി പി എമ്മും മുഖ്യമന്ത്രിയും സത്യം മറച്ചുവെക്കുന്നത്? രാഷ്ട്രീയ വിമർശകനായ ദാമോദർ പ്രസാദിന്റെ വിശകലനം...

അന്നയും റസൂലുമാണ് എന്നെ സംവിധായകനാക്കിയത് | SHANAVAS K. BAVUKUTTY 04.10.2024

മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യ ചിത്രം കിസ്മത്തിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും തൊട്ടപ്പനിലൂടെ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഷാനവാസ് കെ ബാവക്കുട്ടിയുടെ ഒരു കട്ടില്‍ ഒരു മുറി ദുരൂഹതകള്‍ ഒളിപ്പിച്ച പ്രണയവും ഫാന്റസിയും ത്രില്ലറും ചേര്‍ന്നൊരു സിനിമയാവുന്നത് എന്തുകൊണ്ടെന്ന് പറയു...

എം.എൻ.വിജയനും ബ്രണ്ണൻ കോളേജിലെ പോക്കിരികളും | KM Seethi 03.10.2024

വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക്​ നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന്​ പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്​റ്റ്​ സർട്ടിഫിക്കറ്റ്​ വേണം.' ഞാൻ ചിരിച്...

ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി | K. Sahadevan 02.10.2024

രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു

വേഷമല്ല പാട്ടാണ് പ്രധാനം | Gowry Lekshmi / Sanitha Manohar 01.10.2024

"ഈ പാട്ടിന് ഈ വേഷം എന്നതിനേക്കാൾ പ്രാധാന്യം പാട്ടിനാണ് . ഡാൻസ് ചെയ്ത് പാടിയാൽ പാട്ട് നന്നാവില്ല എന്നു പറയുന്നത് തെറ്റിദ്ധാരണയാണ് " ഇൻഡിപെൻഡന്റ് മ്യൂസികിനെ കുറിച്ച് ,പ്രണയത്തെ കുറിച്ച് ,മെന്റൽ ഹെൽത്ത് ഇഷ്യൂസ് അതിജീവിച്ചതിനെ കുറിച്ച് ഗൗരി ലക്ഷ്മി സംസാരിക്കുന്നു

വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ബാങ്കുകൾ മടിക്കുന്നതെന്ത്? | Thomas Franco 30.09.2024

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളെടുത്തിട്ടില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരിക്കുകയാണ്. വൻക...

അമ്പല പരിപാടികളില്‍ മാത്രം പാടാനുള്ളവരാണോ നാടന്‍ പാട്ടുകാര്‍? | ATHUL NARUKARA 29.09.2024

നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറു...

ദിസ്സനായകെയുടെത് കമ്യൂണിസ്റ്റ് വിപ്ലവമല്ല | VINOD KRISHNAN / KAMALRAM SAJEEV 28.09.2024

ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയി...

കവിയൂർ പൊന്നമ്മ, തിരശ്ശീലയിലെ മരണമില്ലാത്ത ആറു പതിറ്റാണ്ട് | KAVIYOOR PONNAMMA 27.09.2024

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.

ഞാന്‍ എന്തിന്, 'അടിമമക്ക' എഴുതി? സി.കെ. ജാനു പറയുന്നു | C.K. Janu 26.09.2024

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യെക്കുറിച്ചു നടന്ന ചർച്ചയിൽ സി.കെ. ജാനു, ഈ ആത്മകഥ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു.

എത്ര അപകടകരമാണ് മഞ്ഞപ്പിത്തം? | Jaundice | Dr. M Muralidharan 25.09.2024

മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന കാലമാണ്. ഒറ്റയടിക്ക് ഒരു സ്കൂളിലെ ഒരുപാട് കുട്ടികളെയോ, ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരുപാടുപേരയോ ഒക്കെ ഒന്നിച്ച് രോഗബാധിതരാക്കാന്‍ മഞ്ഞപ്പിത്തത്തിന് കഴിയും. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാനാവും? ഡോ.എം. മുരളീധരന്‍ സംസാരിക്കുന്നു.

കെ.ജി. ജോർജ്ജിന്റെ സിനിമാ ദർശനം | KG GEORGE 24.09.2024

വലിയ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കിയ സ്ത്രീകാമനകൾ | Saradakutty 23.09.2024

80- കളിലെ നവസിനിമയുടെ വക്താക്കളിലൊരാളായ സംവിധായകൻ മോഹൻ വിട പറഞ്ഞു. എനിക്കേറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ മരണത്തിന്റെ വേദന ആറുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലച്ചിത്രനടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. പാട്ടിന്റെ ആലക്തിക സൗന്ദര്യങ്ങളെ കുറിച്ചെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം

സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷത്തിന് എന്താണ് തടസ്സം? വേണ്ടത് പുതിയ നയം | Dr R. S. Sreedevi 22.09.2024

മലയാള ചലച്ചിത്ര മേഖലയിൽ കാലങ്ങളായി സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും ചുരുളഴിച്ച് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. എല്ലാ തൊഴിൽമേഖലയിലും ഇത്തരം വിഷയങ്ങൾ പഠിക്കാൻ കമ്മീഷനുകളുണ്ടാവണം. തൊഴിൽമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്- ഡോ. ആർ.എസ്. ശ്രീദേവി എഴുതുന്നു.

നിങ്ങളുടെ Aadhaar എത്ര തവണ കോപ്പി ചെയ്യപ്പെട്ടു എന്നറിയാമോ? | Sangameswaran Manikkayam 21.09.2024

സ്മാര്‍ട്ട് ഫോണിനെ സ്മാര്‍ട്ട് ആക്കുന്ന ഫീച്ചറുകള്‍ തന്നെയാണ് പലപ്പോഴും പ്രൈവസിക്ക് വില്ലനാവുന്നത്. സ്മാര്‍ട്ട് ഫോണിലെ സൗകര്യങ്ങള്‍ എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്നും പ്രൈവസി സംരക്ഷണം എത്ര പ്രധാനമാണെന്നും സംസാരിക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം

സ്ത്രീദൃശ്യതയുടെ, മനുഷ്യാവകാശത്തിന്റെ ‘Talibanning’ | KM Seethi 20.09.2024

സ്ത്രീകളെ ഉന്നം വക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവിലുള്ളത്. സ്ത്രീകളെ പൊതുജീവിതത്തിൽനിന്നും പൊതുഇടങ്ങളിൽനിന്നും വിലക്കുകയും അവരുടെ ദൃശ്യതയും ശബ്ദവും പരമാവധി ഇല്ലാതാക്കുന്നതുമാണ് ഈ വിലക്കുകൾ-കെ.എം. സീതി എഴുതുന്നു.

Mpox; നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Navya Thaikkattil 19.09.2024

കേരളത്തില്‍ ആദ്യ എം.പോക്സ് കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സംസ്ഥാനത്തു എം. പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടിൽ.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos