Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

പ്രണയവും നൃത്തവും സംഗീതവും വിപ്ലവവും കവിതയുമുള്ള നഗരമേ, നിന്റെ പേരെന്ത്? | S Binuraj 10.11.2024

‘‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ പരമ്പരയുടെ പോഡ്കാസ്റ്റ്.

സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതം | Saji Markose 09.11.2024

സരസ്വതി രാജാമണിയെന്ന്, ഇന്ത്യയുടെ ആദ്യത്തെ ചാരവനിതയെക്കുറിച്ചുള്ള അധികമാരുമറിയാത്ത ആവേശോജ്ജ്വലമായ കഥ പറയുകയാണ് സജി മാര്‍ക്കോസ്.

കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിൽ ഖുഷ്വന്ത് സിംഗിന്റെ കുട്ടിക്കാലം 08.11.2024

‘‘ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love & a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ...

കൺമുന്നിൽ മൂന്നാർ തകർന്നടിയുന്നത് കണ്ടുനിന്നു, ആധുനിക മൂന്നാറിന്റെ ശിൽപി ടോബി മാർട്ടിൻ 07.11.2024

1902-ല്‍ മോണോ റെയില്‍ വരികയും 1909-ല്‍ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാര്‍. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനില്‍ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതേ ടോബി മാര്‍ട്ടിന് 1924-ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ കണ്‍മുന്നിലൂടെ ഒഴ...

ശിങ്കാരത്തോപ്പ് മുതൽ കൊണാട്ട് പ്ലേസ് വരെ | S. Binuraj 05.11.2024

കമ്പനി ഈ നാട്ടുരാജ്യത്തിലേക്ക് കടന്നുകയറാതിരിക്കാൻ മൺറോ എന്ന ബ്രിട്ടീഷുകാരന് എന്താണ് ഇത്ര കരുതൽ? റാണിക്ക് ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ശ്രീപത്മനാഭന് വഴിപാട് പോലും നടത്താൻ തുനിഞ്ഞ മൺറോയുടെ ചേതോവികാരം എന്താവാം ? എന്തു കൊണ്ടാണ് തിരുവിതാംകൂറിന്റെ കാര്യത്തിലും റീജന്റ് റാണിയുടെ കാര്യത്തിലും മൺറോക്ക് ഇത്രയും താൽപര്യമുണ്ടാവാൻ കാരണം? ഇതിനെല്ലാമുള്ള ഉത്തരം, എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങുപാടം | Myna Umaiban 04.11.2024

കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തിൽ എന്നോ സ്വന്തമായിരുന്ന ഉരുളക്കിഴങ്ങു പാടത്തിലൂടെ....

കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടേതാണ് ചരിത്രം | Saji Markose 03.11.2024

പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. 2021ൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ പോഡ്കാസ്റ്റ്

ഏതു നാട്ടിലാണോ, കഥ എന്നു നടന്നതാണോ… | S.Saradakutty 02.11.2024

കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടര്‍ന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകള്‍ പകരുന്ന ഊര്‍ജ്ജം ഗാനങ്ങളില്‍ മനോഹാരിതയോടെ നിലനിര്‍ത്തപ്പെടുന്നുണ്ട്. പാട്ടില്‍ കഥ, കഥയില്‍ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ് ശാരദക്കുട്ടിയുടെ പാട്ടുകോളം, പടംപാട്ടുകളില്‍

ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിപ്പിച്ച മലയാളി | Saji Markose 01.11.2024

അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാ...

ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി? | S. Binuraj 31.10.2024

നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.

പൂരമല്ലേ വേലയല്ലേ, പഞ്ചവാദ്യവും പഞ്ചാരിയുമില്ലാതെ പറ്റുമോ? | S Binuraj 30.10.2024

‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി’’- എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.

സ്റ്റാലിന്റെ കിണറും നെഹ്രുവിന്റെ സമ്മാനവും; സജി മാർക്കോസ് സ്റ്റാലിന്റെ വീട്ടിൽ | Saji Markose 30.10.2024

ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ...

മനായയുടേയും മിയാറിന്റെയും പ്രണയം | Saji Markose 29.10.2024

ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിര...

കടൽ കടന്നുപോയ രണ്ട് സുന്ദരിയക്ഷികൾ | S. Binuraj 28.10.2024

‘‘1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി’’

അതിർത്തിയിൽ രാജ്യമന്വേഷിച്ചോടിയ മലയാളി | സജി മാർക്കോസ് 26.10.2024

ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.

ആൺശരീരങ്ങളുടെ സജലസ്വപ്​നരസങ്ങൾ | Jijo Kuriakose 26.10.2024

പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ്​ പുതിയ സിനിമ ആവിഷ്​കരിക്കുന്നത്​ എന്ന്​, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്​കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു

അര്‍മേനിയയിലെ ഷോഗോമാന്‍ ടെലീരിയനെ അറിയാമോ? അദ്ദേഹം കൊന്ന യുവതുര്‍ക്കിയെയോ? | Saji Markose 25.10.2024

'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാന...

പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ് തീരവും ഇടനാടും | Dr TV Sajeev 24.10.2024

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം

നമ്മുടെ ശരീരങ്ങളെയും അളക്കുന്ന ​കിം കർഡാഷിയൻ സ്​കെയിലുകൾ | Aleena 23.10.2024

മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.

പുതിയ തൊഴിൽ പ്രതിസന്ധിയിലേക്ക് വളരുന്ന ഇന്ത്യ | PK Thilak 22.10.2024

ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്

ആടും പാട്ടുകൾ | Saradakutty 21.10.2024

ഇത് റീൽസിന്റെ കാലമാണ്. സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്.

പാട്ടിന്റെ മധുരക്കിനാവിലൂടെ മച്ചാട് വാസന്തി തീർത്ത കരിമ്പിൻ തോട്ടങ്ങൾ | Nadeem Naushad 20.10.2024

കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.

മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | Dr. Ethiran Kathiravan 19.10.2024

‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്

ആനയേയും കടുവയേയും മാത്രം സംരക്ഷിച്ചാൽ പോരാ | The Frogman Of India 18.10.2024

ലോക പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) വുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ജീവിവർഗ്ഗത്തിൻ്റെ പരിണാമം, വർഗ്ഗീകരണം, ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ജീവലോകത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ ചീഫ് സയ...

നോക്കിനോക്കിയിരുന്നിട്ടും മതിയാകാത്ത വിജയശ്രീ… | S. Saradakkutty | Music 17.10.2024

‘മലയാള സിനിമയിലെ മറിലിൻ മൺറോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇത്തവണയെഴുതുന്നത്- എസ്. ശാരദക്കുട്ടി എഴുതുന്ന ​പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു. വിജയശ്രീയുടെ ദുരൂഹമരണത്തിന് അര നൂറ്റാണ്ട് തികഞ്ഞ വർഷം കൂടിയാണ് 2024.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos