Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1184 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

ആരോഗ്യം വേണോ, ഈ രീതിയിൽ ഭക്ഷണം ശീലമാക്കു | Aswathi Sasi 04.08.2024

മാറി വരുന്ന ഭക്ഷണ രീതികള്‍ മലയാളിയെ ജീവിതശൈലീ രോഗങ്ങളില്‍ തളച്ചിടുന്നുണ്ട്. പൊണ്ണത്തടി, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു.അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളത് കൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കളോട് കാണിക്കുന്ന ഇഷ്ടം പുകയില ഉല്‍പ്പന്നങ്ങള...

പ്രേമവിത്തുപാകി കാത്തൊരു സംഗീതം; അഥവാ ബിയ്യാത്തുമ്മയുടെപാട്ടുജീവിതം 04.08.2024

കൈകൊട്ടിപ്പാട്ടു പാടി കല്യാണവീടുകളില്‍ ആഹ്‌ളാദം നിറച്ച പാട്ടുസംഘത്തിലെ ബിയ്യാത്തുമ്മ അരനൂറ്റാണ്ടുകാലത്തെ തന്റെ പാട്ടുജീവിതം പറയുന്നു. ഓരോ മിടിപ്പിലും പാട്ടുണര്‍ന്നുകിടക്കുന്ന ഫോര്‍ട്ടുകൊച്ചിയുടെ പറയപ്പെടാത്ത ഒരു സംഗീതവഴി കൂടിയാണ് ഈ 71കാരിയുടെ ജീവിതം കോറിയിടുന്നത്.

റിയലിസം തലയ്ക്ക് പിടിച്ചവരെ ‘അനന്തരം’ ഓർമിപ്പിക്കുന്നത്… | ആർ. ശരത് ചന്ദ്രൻ 03.08.2024

കുഴഞ്ഞുമറിഞ്ഞ മനസ്സുമായി നിത്യ സന്ദേഹിയായ ഒരു യുവാവ് ആത്മഭാഷണത്തിലൂടെ നടത്തുന്ന ജീവിത വിചാരണയാണ് അടൂർ ഗോപാലകൃഷ്ണൻെറ ‘അനന്തരം’. കേന്ദ്ര കഥാപാത്രമായ അജയന്റെ ശൈശവം മുതൽ യൗവനം വരെയുള്ള പ്രധാന ജീവിതസന്ധികളുടെ ഓർത്തെടുപ്പാണ് ഇവിടെ പ്രമേയം. Read Text | https://truecopythink.media/film-studies/detailed-analysis-of-adoor-gopalakrishnans-movie-anantharam-by-r-sarath-chandran Anantharam, Adoor Gopalakrishnan...

Talking Trash; പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ | Dharmesh Sha 02.08.2024

രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന്...

പ്രശ്നക്കാര്‍ കുട്ടികളോ മുതിര്‍ന്നവരോ? Dr. MANOJ KUMAR / MANILA C. MOHAN 01.08.2024

കുട്ടികളെ നമ്മൾ എങ്ങനെയാണ് പരിഗണിക്കേണ്ടത്? കുട്ടികളുടെ പെരുമാറ്റത്തിൽ വ്യതിയാനങ്ങളുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്? മുതിർന്നവരുടെ പ്രശ്നങ്ങളാണോ കുട്ടികളിൽ പ്രതിഫലിക്കുന്നത്? ഡോ: മനോജ് കുമാർ സംസാരിക്കുന്നു.

വായിച്ചിട്ടുണ്ടോ ഷഫീഖ് മുസ്തഫയുടെ കഥകൾ | Manila C. Mohan 31.07.2024

ഡിജിറ്റൽ മീഡിയയിൽ എഴുതുന്ന കഥാകൃത്താണ് ഷെഫീക്ക് മുസ്തഫ. ഡിജിറ്റലും അല്ലാത്തതുമായ സ്പേസിൻ്റെ, ജീവിതത്തിൻ്റെ സങ്കലനമാണ് ഷെഫീക്കിൻ്റെ കഥകൾ. റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച സറൗണ്ട് സിസ്റ്റം ഷഫീക്കിൻ്റെ ആദ്യ കഥാസമാഹാരമാണ്. ഡിജിറ്റലിൽ നിന്ന് പ്രിൻ്റിലേക്ക് എത്തിയ ഷെഫീക്ക് മുസ്തഫയുമായുള്ള ദീർഘ സംഭാഷണം. ഇതിൽ കഥകൾ മാത്രമല്ല നീണ്ട പ്രവാസത്തെക്കുറിച്ചും എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷഫീക്ക് സംസാരിക്...

75 ട്രക്കിനുപകരം ഒരു ട്രെയിന്‍ മതി | T D Ramakrishnan 30.07.2024

മലയാളിയുടെ മാറുന്ന യാത്രാശീലങ്ങൾ, റെയിൽ ഗതാഗതത്തിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, പുതിയ കാലത്തിനനുസരിച്ച് റെയിൽവേ എന്ന ഗതാഗത സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.ഡി രാമകൃഷ്ണൻ.

ക്ഷയരോഗത്തെക്കുറിച്ചുള്ള ആ അബദ്ധധാരണകള്‍ മാറ്റൂ; നമുക്കൊരു പ്ലാനുണ്ട് | Dr. Jayakrishnan T 29.07.2024

ക്ഷയരോഗം കാരണമുള്ള മരണ നിരക്ക് നമുക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും രോഗം ഇന്നും ഗൗരവമേറിയ പൊതുജനാരോഗ്യ പ്രശ്നമാണ്. ക്ഷയരോഗം പൂര്‍ണമായി ഭേദമാക്കാനാവുമോ? രോഗിയെ ഐസോലേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും അബദ്ധധാരണകളും ടി.ബിയെക്കുറിച്ച് നിലവിലുണ്ട്. ക്ഷയരോഗത്തെക്കുറിച്ചും നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി.

അമ്മേന്റമ്മന്റെ പേര് കുള്ളി; അമ്മേന്റെ പേര് മാതി; അച്ഛന്റെ പേര് ചെൽവൻ; എന്റെ പേര് മാസ്തി 28.07.2024

വയനാട് പണയമ്പം നായ്ക്കക്കോളനിയിലെ മാസ്തി ഹെത്തന്റെ ജീവിതം പറച്ചിൽ, ഒരു പാഠപുസ്തകം പോലെ കേട്ടിരിക്കാൻ പറ്റും. വ്യക്തി ചരിത്രം എന്നത് ഒരാളുടെ ഓർമകളാണ്. മാസ്തി ഹെത്തന്റെ (ഹെത്തൻ എന്നാൽ മുത്തച്ഛൻ) ജീവചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ഓർമകളിലല്ലാതെ. വയനാട്ടിലേക്കുള്ള കുടിയേറ്റത്തിനു മുൻപേ മാസ്തി ഹെത്തന്റെ ജീവിതം തുടങ്ങിയിട്ടുണ്ട്. നല്ല ക്ലാരിറ്റിയിൽ ഓർമകളുമുണ്ട്. വയനാടൻ കാടുകളിലെ...

എന്താണ് Borderline Personality Disorder ? | Dr. MANOJ KUMAR 27.07.2024

എന്താണ് Borderline personality disorder എന്നും എങ്ങനെ തിരിച്ചറിയാം എന്നും ചികിത്സാരീതികളെ കുറിച്ചും ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു.

പ്രണയവും നൃത്തവും സംഗീതവും വിപ്ലവവും കവിതയുമുള്ള നഗരമേ, നിന്റെ പേരെന്ത്? | S. Binuraj 25.07.2024

‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്

ഹോംസിനെ അനുകരിച്ച് ആർതർ കോനൻ ഡോയൽ തെളിയിച്ച ഒരു കുറ്റകൃത്യത്തിന്റെ കഥ 25.07.2024

ഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. അതാണ്, ജീവചരിത്രരചനകളിലൂടെ പ്രശസ്തയായ ശ്രബാനി ബസു തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് പ്രമേയമാക്കുന്നത്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു. Read it on | https://truecopythi...

വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ച് വിചിത്രമായ ചില കണക്കുകള്‍ | AJ Vijayan 24.07.2024

First Part | https://open.spotify.com/episode/6V59SKnUkYPX3wKbcCIa3L

നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ | Priya V P 23.07.2024

നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ | Priya V P by THINK

Vizhinjam Port: ഉമ്മൻചാണ്ടിയുടെ തട്ടിപ്പ് കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത് | A J Vijayan 22.07.2024

വിഴിഞ്ഞം പോർട്ട്:ഉമ്മൻചാണ്ടിയുടെ തട്ടിപ്പ് കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത്. തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ സംസാരിക്കുന്നു.

കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | TD RAMAKRISHNAN 20.07.2024

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്...

Maharaja Movie Review | Vijay Sethupathi | Nithilan Swaminathan | Priya VP 19.07.2024

Maharaja Movie Review | Vijay Sethupathi | Nithilan Swaminathan | Priya VP by THINK

സഖാവ് സുഹറയുടെ പ്രാര്‍ഥനകള്‍ | Grandma Stories | Suhara | Manila C Mohan 17.07.2024

അടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ. മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ...

നമ്മുടെ നാറ്റം | Hip Hop Song | Amayizhanjan canal | Pollution | V Abdul Latheef 16.07.2024

കുപ്പികൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കുപ്പികൾ കുപ്പികൾ പാട്ടകൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കറുത്ത വെള്ളം കുമു കുമു വെള്ളം കുമു കുമു വെള്ളം ഖറുത്ത വെള്ളം കൊഴുത്ത വെള്ളം പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കെട്ടുകൾ കറുത്ത കെട്ടുകൾ പൊട്ടിയൊഴുകും ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ Read Full: https://truecopythink.media/music/amayizhanjan-canal-and-pollution-in-kerala-hip-hop-song-v-abdul-...

മദ്യപാനം ശീലമാകുമ്പോൾ എന്താണ് സംഭവിക്കുന്നത് | Dr. Manoj Kumar 16.07.2024

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ശീലമായി മാറുമ്പോൾ വ്യക്തിയുടെ മനസ്സിനും ശരീരത്തിനും ചുറ്റുമുള്ളവരുടെ ജീവിതത്തിനും സമൂഹത്തിന്റെ ആരോഗ്യത്തിനും എന്തു സംഭവിക്കുന്നു എന്ന് സമഗ്രമായി പരിശോധിക്കുന്ന സംഭാഷണം

അപമാനങ്ങൾ വഴിമാറും, സ്വാഭിമാനം, ശരീരികളായി മാറുന്നിടത്ത്... | Dr. A.K. Jayasree 15.07.2024

സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുകയാണ്​ ആദ്യം വേണ്ടത്​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധർമങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുക

തിരകളെഴുതിയ പ്രണയാസക്തികൾ | Padam Pattukal | S. Sarakkutti 14.07.2024

ജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്- എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം- പടംപാട്ടുകൾ- തുടങ്ങുന്നു. READ | https://truecopythink.media/music/s-saradakutty-writes-about-sea-related-love-songs-in-malayalam-cinema

ഇളയരാജക്കും സുജാതക്കും നഷ്ടപ്പെട്ട നീലാംബരി | Priya V. P 13.07.2024

ഇളയരാജക്കും സുജാതക്കും നഷ്ടപ്പെട്ട നീലാംബരി | Priya V. P by THINK

‘പാരഡൈസ്’; വംശവെറിയുടെ ഭൂപടത്തിലെ നിസ്സഹായരായ മനുഷ്യർ | V.K. Babu 11.07.2024

മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്

18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P 11.07.2024

18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P by THINK

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.