Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1184 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

കാസ്റ്റിങ് കൗച്ച് എന്ന വാക്ക് തന്നെ റേപ്പിനെ നോര്‍മലൈസ് ചെയ്യലാണ് | Dr. Manoj Kumar 30.08.2024

ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ അധികാര കേന്ദ്രങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻ്റെ കാരണങ്ങൾ നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ മുൻനിർത്തി മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു.

ഹേമ കമ്മിറ്റി റിപ്പോട്ടില്‍ എന്‍റെ പേരില്ലെന്ന് എത്ര ആണുങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാവും? 29.08.2024

ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസില്‍ നമ്മള്‍ കാണാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍, മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂര്‍വമായ സ്ത്രീപോരാട്ടചരിത്രം പറയുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപക...

പെൺഭാവനകൾ ​പൂക്കുന്നിടം | Dr AK Jayasree 28.08.2024

ഇരയിൽ നിന്ന്​ അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്. ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്.

എന്തുകൊണ്ട് 'മലപ്പുറം പെണ്ണിന്‍റെ ആത്മകഥ?' | Shamshad Hussain 27.08.2024

മലപ്പുറം പെണ്ണ് എന്നൊരു പെണ്ണുണ്ടോ? മലപ്പുറം പെണ്ണിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? മുസ്ലിം സ്ത്രീകൾ സമുദായത്തിനുള്ളിലാണോ പുറത്താണോ അസ്വതന്ത്രർ? മലബാർ കലാപത്തെക്കുറിച്ച് മലപ്പുറത്തെ പെണ്ണുങ്ങളുടെ ഓർമയെന്താണ്? മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈനുമായുള്ള അഭിമുഖം. ... പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ: https://ratbooks.com/products/malappura...

പാട്ട് മാത്രമല്ല, മണിച്ചിത്രത്താഴ് ഉപേക്ഷിക്കണമെന്ന് ഫാസിലിനോട് ആവശ്യപ്പെട്ട എം.ജി. രാധാകൃഷ്ണൻ 26.08.2024

1993ൽ റിലീസായ മണിച്ചിത്രത്താഴ് 30 വർഷങ്ങൾക്കു ശേഷം വീണ്ടും തീയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് സംഗീതം ചെയ്യാൻ എം.ജി. രാധാകൃഷ്ണൻ തന്നെ വേണമെന്ന് ഫാസിലിന് നിർബന്ധമായിരുന്നു. അതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ച എം.ജി കഥ കേട്ടപ്പോൾ പിന്മാറിയെന്ന് മാത്രമല്ല, ഇതൊന്നും ജനത്തിന് താങ്ങാൻ പറ്റില്ലെന്നും പടം എട്ടു നിലയിൽ പൊട്ടുമെന്നും പറഞ്ഞു ഫാസിലിനെ പിന്തിരിപ്പിച്ചു. പിന്നീടെങ്ങനെ എം.ജി. രാധ...

“യാത്രക്കാരി ഒന്ന് സ്ലിപ്പായപ്പോൾ ലേറ്റായത് 12 ട്രെയിനുകൾ” | T D Ramakrishnan 25.08.2024

ഒരിക്കൽ ഫറോക്ക് സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ ട്രെയിൻ ചെയിൻ ബുള്ള് ചെയ്ത് നിറുത്തി. ഒരു സ്ത്രീ ലാസ്റ്റ് മിനിറ്റിൽ ഓടിക്കയറി. അപ്പോൾ സ്ലിപ്പ് ചെയ്ത് പ്ലാറ്റ്ഫോമിൽ വീണു. ഗാർഡ് ഉടനെ ഡെയിഞ്ചർ സിഗ്നൽ കാണിച്ച് ട്രെയിൻ നിറുത്തി. വലിയ അപകടമൊന്നും പറ്റിയില്ല. ട്രെയിൻ പോയത് ഏഴ് മിനിറ്റ് വൈകി. ഈ ഒറ്റക്കാരണം കൊണ്ട് 10 വണ്ടികൽ 25 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ ലേറ്റായി. ഇത് വണ്ടിയിൽ ഇരിക്കുന്നവർക്ക് മനസിലാവില്ല....

ബഷീറും എഴുത്തുകാരനും: സിനിമയിലെ റീ - മേക്കുകള്‍ |Umar tharammal 24.08.2024

‘‘പ്രണയസുരഭിലമായ ഒരു മനുഷ്യകാലത്തെ ഉണ്ടാക്കിയെടുക്കാനും കൂടിയാണ് ബഷീറിലെ വിപ്ലവകാരി എപ്പോഴും ശ്രമിച്ചത്. ലോകചരിത്രത്തില്‍ ചിലരെയെങ്കിലും ഇതുപോലുള്ള വിപ്ലവകാരികളായി നാം കണ്ടിട്ടുണ്ട്. മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള കവിത ഇത്തരക്കാരെ ഉള്ളാലെ ഭരിക്കുന്നു’’

ഗ്രേസി ടീച്ചറുടെ വിമോചിത ജീവിതം | MD Grace / Manila C. Mohan | GrandmaStories 23.08.2024

78 വയസ്സാണ് ഗ്രേസി ടീച്ചർക്ക്. തൃശൂർ കുരിയച്ചിറയിൽ താമസിക്കുന്ന ഗ്രേസി ടീച്ചർ ആരാണ് എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. പൊതുപ്രവർത്തകയാണ്, കോൺഗ്രസ്സ് പാർട്ടിയിലായിരുന്നു ആദ്യകാല പ്രവർത്തനം. ഇപ്പോൾ ജനതാദളിൽ. സ്കൂൾ ടീച്ചറായിരുന്നു. വടക്കനച്ചൻ സ്ഥാപിച്ച പോപ്പ് ജോൺ എൽ.പി.സ്കൂൾ കരിയച്ചിറയിൽ തുടങ്ങുമ്പോൾ ടീച്ചർ കൂടെയുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുപിടിക്കുന്നതിനൊക്കെ മുൻപേ ടീച്ചർ സ്...

പശ്ചാത്തല സംഗീതത്തിന്റെ ജോൺസൺ | Johnson Mash |Vipin Mohan 22.08.2024

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ജോൺസൺ വിട പറഞ്ഞിട്ട് 14 വർഷം തികയുന്നു.

നാല് ഡയറക്ടേഴ്സും മൂന്ന് ക്യാമറാമാന്മാരും മണിച്ചിത്രത്താഴ് ‌ചിത്രീകരിച്ചതെങ്ങനെ? | Venu 21.08.2024

നാല് ഡയറക്ടേഴ്സും മൂന്ന് ക്യാമറാമാന്മാരും മണിച്ചിത്രത്താഴ് ‌ചിത്രീകരിച്ചതെങ്ങനെ? | Venu by THINK

Kaathal Movie | സുധി പഠിച്ചെടുത്ത തങ്കന്റെ പ്രണയം | Sudhi Kozhikode 20.08.2024

കാതല്‍ എന്ന ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് നടന്‍ സുധി കോഴിക്കോട്. സിനിമ-നാടകങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുധി കാതലിലെ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും. ക്വിയര്‍ കമ്മ്യൂണിറ്റിയെ മനസിലാക്കിയതിനെക്കുറിച്ചും സംസാരിക്കുന്നു.

ബീന ടീച്ചറുടെ ഗീത ടീച്ചർ |Beena R. Chandran 19.08.2024

'തടവ്' സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ ബീന ആര്‍. ചന്ദ്രനുമായുമായുള്ള അഭിമുഖം. സ്‌കൂള്‍ അധ്യാപികയും തീയേറ്റര്‍ ആര്‍ടിസ്റ്റും കൂടിയായ ബീന തന്റെ കലാജീവിതത്തെക്കുറിച്ച്സംസാരിക്കുന്നു.

യുദ്ധം ഇരയാക്കിയ വീട് | Mahmoud Darwish | Jayasree Kalathil 17.08.2024

‘‘ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ, തങ്ങിനിൽക്കുന്ന ഒരോർമ, വിരലുകളുടെ സ്പർശം, മണം, കാഴ്ച. അന്തേവാസികളെപ്പോലെത്തന്നെ വീടുകളും വസ്തുക്കളും ഓർമകളും വധിക്കപ്പെടുന്നു.’’

ഫാസിസ്റ്റ് ചരിത്രത്തിന്റെ മുന്നറിയിപ്പുകള്‍ | Chempakaraman Pillai | Adolf Hitler | Saji Markose 17.08.2024

ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.

RS Mani ഒരു ഡൈഹാര്‍ഡ് മൂന്നാറുകാരന്‍ | Munnar Stories | TM Harshan 16.08.2024

മൂന്നാറിൽ ജനിച്ചു വളർന്ന മലയാളികളിൽ ഏറ്റവും പ്രായം ചെന്നവരിലൊരാളാണ് ആർ.എസ്. മണി. പ്രായം 80 ആവുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയുള്ള മൂന്നാറിന്റെ മുഴുവൻ മാറ്റത്തേയും ചരിത്രത്തേയും അടുത്തറിഞ്ഞയാൾ. ഗ്രാൻമ സ്റ്റോറ്റസിൽ ആർ.എസ്.മണി, മൂന്നാറിന്റെ ചരിത്രം പറയുന്നു.

K. G. Markose Interview | യേശുദാസ് അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല, പക്ഷേ... | Paattukatha 15.08.2024

നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും സിനിമാപ്പാട്ടുകളുമായി ഗായകൻ കെ.ജി. മാർക്കോസ് സംഗീതത്തെ കൂട്ടുപിടിച്ചിട്ട് 43 വർഷങ്ങൾ കഴിഞ്ഞു... മലയാള ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു കെ.ജി. മാർക്കോസ്. ഹിറ്റുകള്‍ ഏറെയുണ്ടായെങ്കിലും, ഇടയിൽ ഉണ്ടായ ആക്സിഡന്‍റും അവസരങ്ങൾക്ക് പിറകെ ഓടാതിരുന്നതും തന്റെ സിനിമ പാട്ടുകൾക്ക് തടസ്സമായി എന്ന് പറയുന്നു മാർക്കോസ്. എങ്കിലും 43...

ആ മിന്നും പാട്ടുകളിലേക്കുള്ള മിന്‍മിനിയുടെ പാട്ടുവഴി | Minmini | Malayalam Songs | Music 14.08.2024

ഒരു ദിവസം തന്നെ പതിമൂന്നു പാട്ടുകള്‍ പാടിയ കാലത്തെ കുറിച്ച്, ഇന്ത്യ മുഴുവന്‍ ഏറ്റു പാടിയ ചിന്ന ചിന്ന ആസൈ എന്ന ഗാനം അപ്രതീക്ഷിതമായി സംഭവിച്ചതിനെ കുറിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രപിന്നണിഗായിക മിന്‍മിനി സംസാരിക്കുന്നു. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ള...

ഗാര്‍ഡ് ആയ എന്നോട് ചോദിച്ചു നാളെമുതല്‍ റെയില്‍വേ കണ്‍ട്രോളറായി ജോയിന്‍ ചെയ്യാന്‍ പറ്റുമോ? 13.08.2024

യാത്രകളാണ് ഗാർഡിന്റെ ജോലിയുടെ സ്വഭാവം. പെട്ടന്നൊരു ദിവസം അത് മാറുകയാണ്. യാത്രകളിൽ നിന്ന് ഓഫീസിലേക്ക്. ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്. പാലക്കാട് ഗാർഡ് ആയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടെ കോൾ വന്നു. എത്രയുംപെട്ടെന്ന് കൺട്രോൾ ഓഫീസിലെത്തണം. അവിടെ എത്തിയപ്പോൾ സീനിയർ ഡിവിഷൻ ഓഫീസർ പറഞ്ഞു. വിളിപ്പിച്ചത് വേറൊന്നിനുമല്ല, നിങ്ങൾക്ക് കൺട്രോളറാവാൻ പറ്റുമോ?. ഒരുമാസം ഓൺജോബ് ട്രെയിനിംഗ് എടുത്തിട്ട...

സഖാവ് എം.കെ. ചെക്കോട്ടി; ഒരു കമ്മ്യൂണിസ്റ്റ് നൂറ്റാണ്ട് 12.08.2024

സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം...

ഡിജിറ്റലിനേക്കാള്‍ അനലോഗില്‍ മ്യൂസിക്ക് ബെറ്ററായി തോന്നിയിട്ടുണ്ട് | M Jayachandran 10.08.2024

"ഈണം എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്‌റെ ഇന്റ്ലച്ച്വൽ ഓണർഷിപ്പ് എനിക്ക് തന്നെയാണ്.അതില്ലെന്ന് വെളിയിലിരുന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ഈണത്തിന്‌റെ ഓണർഷിപ്പ് രാജാ സാറിനുണ്ട്. പ്രൊഡക്ഷന്റെ ഓണർഷിപ്പ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ്" സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. ഭാഗം - 2

പാലായി ബാലകൃഷ്ണന്‍ ഇളനീര്‍ ബാലനായതും ഏഷ്യാഡില്‍ ഓടിയതും |BALAKRISHNAN PALAYI 10.08.2024

കാസര്‍കോട് ജില്ലയിലെ ചന്തേര എടാട്ടുമ്മല്‍ സ്വദേശി ബാലകൃഷ്ണന്‍ പാലായി എന്ന ബാലന്‍ പാലായി ഇളനീര്‍ ബാലനായതെങ്ങനെ ? ഗ്യാസ്‌ട്രോ ഇസോഫാജിയന്‍ റിഫ്‌ള്ക്‌സ് എന്ന രോഗത്തെ അതിജീവിച്ച് എഷ്യാഡ് വരെയെത്തിയ ഓട്ടോകാരന്റെ, ആയിരക്കണക്കിന് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയ കായികാധ്യാപകന്റെ ആ കഥ പറയുകയാണ്

M. Jayachandran Interview with Sanitha Manohar | Part 09.08.2024

സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍, സംവിധായകരും ഗാനരചയിതാക്കളുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുന്നു.

കല്യാണം തൊഴിലാക്കിയ നാഗപ്പൻ.. | Webseries Review 07.08.2024

കല്യാണം തൊഴിലാക്കിയ നാഗപ്പൻ.. | Webseries Review by THINK

കൊച്ചുപെണ്ണും കുറുംബക്കുട്ടിയും മീൻകുട്ട തലയിൽ ചുമന്ന അരനൂറ്റാണ്ട് 07.08.2024

തൃശൂരിലെ നെടുപുഴ എന്ന ദേശം തൊഴിലാളികളുടെ നാടാണ്. തലയിലേറ്റിയ കൊട്ടകളിൽ മീൻ ചുമന്ന് വിറ്റിരുന്ന ധാരാളം സ്ത്രീകളുണ്ട് അവിടെ. അര നൂറ്റാണ്ടു കാലം തൃശൂരിലെ ഗ്രാമങ്ങളിൽ മീൻ വിറ്റ് ജീവിച്ച, കുടുംബം പോറ്റിയ അമ്മമാരാണ് കൊച്ചു പെണ്ണും കുറുംബക്കുട്ടിയും.

What is Obsessive-compulsive disorder (OCD)? Symptoms and Treatment |Dr. MANOJ KUMAR 06.08.2024

എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD)? എന്താണ് ഇതിന് ചകിത്സ? ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു.

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.