Mathrubhumi
Service Stories By Nileena Atholi
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
65000 കിലോമീറ്റര്‍ റോഡ്, 1000 പാലങ്ങള്‍, പട്ടാളം പണിത റോഡുകള്‍ | BRO 20.08.2025 34:16
സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും തുരങ്കങ്ങളും പണിയുന്നവര്‍. രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവാ മെഡലും പരമ വിശിഷ്ട സേവാ മെഡലും നേടിയ ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ പുരുഷോത്തമനാണ് ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ . ഹോസ്റ്റ്; നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: എസ...
അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Submarine Captain 06.08.2025 44:46
എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്പലിനുള്ളിലെ ജീവിതമെങ്ങനെ, അവിടേക്കുള്ള വെള്ളവും വെളിച്ചവും ഇന്ധനവും എങ്ങു നിന്നെത്തുന്നു. നാവികസേനയുടെ അന്തര്‍വാഹിനികളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിച്ച് പരിചയമുളള അന്തര്‍വാഹിനി ക്യാപ്റ്റന്‍ രാജേഷ് രാംകുമാര്‍ മുങ്ങി...
കൈ മാറ്റിവയ്ക്കുന്ന ഡോക്ടര്‍ അനുഭവം പറയുന്നു | Plastic surgeon 23.07.2025 1:00:38
വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററിയിലെ തിളങ്ങുന്ന ഏടായ ഡോ. സുബ്രഹ്‌മണ്യ അയ്യര്‍. കൈയ്യില്ലാതെ ഇനി മുന്‍പോട്ടെങ്ങനെ എന്ന ചിന്തിച്ച് ജീവിതം വഴിമുട്ടിയ 19 കാരി മുതല്‍ മറ്റൊരാളുടെ തുന്നിച്ചേര്‍ത്ത കൈയ്യുമായി തിരി...
കാടിനുള്ളിലെ കഥകള്‍ അത്ഭുതങ്ങള്‍ കാട്ടറിവുകള്‍: ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറയുന്നു 09.07.2025 1:05:16
38000 ചതുരശ്ര കിലോമീറ്റ വിസ്തീര്‍ണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്... 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും .കേരള വനം വകുപ്പ് ഭരണ വിഭാഗം മേധാവിയും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് ആണ് സര്‍വീസ് സ്റ്റോറിയില്‍ ഇന്ന് നമ്മുടെ അതിഥി. ഇന്ത്യന്‍ പുലികളുടെ ഭക്ഷണം, പശ്ചിമഘട്ടത്തി...
കടലിലെ അദ്ഭുത കഥകളുമായി മറൈന്‍ ബയോളജിസ്റ്റ് | Marine Biologist 25.06.2025 57:57
ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല. സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിംഗിലത്തേക്കാള്‍ വലിയ ജീവികള്‍, കടല്‍ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈന്‍ ബയോളജിസ്റ്റും കുഫോസ് വൈസ്ചാന്‍സലറുമായ ഡോ. എ. ബിജുകുമാര്‍. ഹോസ്റ്റ് ; നിലീന അത്തോളി
ജോലി ചായരുചിക്കല്‍ ഒരു ടീ ടേസ്റ്ററുടെ കഥ | Tea Taster 11.06.2025 46:44
ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റര്‍മാര്‍... നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലില്‍ അവരെ പിടിച്ചു നിര്‍ത്തുന്നത്.. എങ്ങനെ ഒരു നല്ല ചായയുണ്ടാക്കാം, എത്രതരം ചായകളാണ് ലോകത്തുള്ളത് എന്താണ് ചായക്കമ്പനിയില്‍ ടീ ടേസ്റ്ററുടെ പണി എന്ന് തുടങ്ങിയ ചായയുടെ കൗതുകമുണര്‍ത്തുന്ന കഥകളുമായി ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ അതിഥിയായി എത്തുന്നതു ടീ ടേസ്റ്റര്‍ ആയ...
ആന കൊമ്പില്‍ കോര്‍ത്തു കുത്തി മലര്‍ത്തി' | ഒരു ആന പാപ്പാന്റെ ജീവിതം |Elephant Mahout 28.05.2025 48:55
കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25 ആനകളുടെ പാപ്പാനായി. അതിലൊരാന കുത്തി മലര്‍ത്തി കുടലുപുറത്തെടുത്ത് മരണക്കിടക്കയില്‍ കിടന്നിട്ടും വിജയന്‍ പിന്‍വാങ്ങിയില്ല. അത്രത്തോളം തീവ്രമായിരുന്നു വിജയന്റെ ആനപ്രാന്ത്. ആനയെ മെരുക്കുന്നതെങ്ങനെ, എന്തൊക്കെയാണ് ആനയുടെ ഇഷടവ...
ഒരു നാവികസേന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ ജീവിതം | Navy Helicopter Pilot 14.05.2025 43:30
2018ലെ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 25-ലധികം ആളുകളെ ഹെലികോപറ്ററില്‍ ഒറ്റ ട്രിപ്പില്‍ സകല റിസ്‌കുകളുമെടുത്ത് രക്ഷിച്ച ഒരാളുണ്ട്. നാവിക സേനാ ഹെലികോപ്റ്റര്‍ കാപ്റ്റനായിരുന്ന പി രാജ്കുമാര്‍. 2017ല്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷകനായും അദ്ദേഹം കോപ്റ്റര്‍ പറപ്പിച്ചെത്തി. ഈ വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തെ നവ്സേനാ മെഡലും ശൗര്യചക്രയും നല്‍...
കളിക്കളത്തില്‍ ഒരു അമ്പയറുടെ ജീവിതം | Service Story |Ananthapadmanabhan 30.04.2025 49:08
കളിക്കാരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമയം ചിലവഴിക്കുന്നവരാണ് അമ്പയറര്‍മാര്‍. പല നിര്‍ണ്ണായക കളികളിലെയും ഗതി നിര്‍ണ്ണയിക്കുന്നതിലും ജയപരാജയങ്ങളുടെ രാശി മാറ്റുന്നതിലും പ്രധാന പങ്കുവഹിക്കുന്നവര്‍. പക്ഷെ പലരും ഓര്‍മ്മിക്കപ്പെടുന്നത് അമ്പയറിങ്ങിലെ ഏതെങ്കിലും വിവാദമായ തീരുമാനത്തിന്റെ പേരിലാണെന്ന് മാത്രം. അതീവ സമ്മര്‍ദ്ദം നല്‍കിയ കളികള്‍, തീരുമാനത്തിന്റെ പേരില്‍ നേരിട്ട വേട്ടയാടലുകള്‍ ഇഷ്ട...
ബലാത്സംഗം ഇരുട്ടു മുറിയില്‍ അതിജീവിതയ്ക്ക് തുണയായി രേഖാചിത്രം | SKETCH ARTIST 16.04.2025 34:10
ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും വിവരിച്ചു കൊടുക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം കണ്ടയാളെ ഒരു ദൃക്സാക്ഷിക്ക് വിവരിക്കേണ്ടി വരുന്നത്. ആ കാഴ്ചയാണ് ഒരു രേഖാചിത്രകലാകാരന്‍ അദ്...
കട്ടശേഷം കട്ടിലിനടിയില്‍ കള്ളന്‍ കിടന്നുറങ്ങി പിന്നാലെയെത്തി പോലീസ് നായ | Service Story By Nileena Atholi 02.04.2025 41:37
കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്‍മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്. കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ കഥയാണ് ഇത്തവണ സര്‍വ്വീസ് സ്റ്റോറിയില്‍.ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാര്‍കോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷന്‍ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് ന...
കാട്ടില്‍ എങ്ങനെ പെരുമാറണം; ആനയ്ക്കും കടുവയ്ക്കും കരടിയ്ക്കും മുന്നില്‍ | Service Story By Nileena Atholi 04.03.2025 36:26
കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക് തേനിനോടുള്ള പ്രിയമെന്നത്. ശരിക്കും കരടിയെ ആകര്‍ഷിക്കുന്നത് തേനോ അതോ അതിനുള്ളിലെ ലാര്‍വകളോ. കാട്ടിലെ രസകരമായ അനുഭവങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, കൗതുമുണര്‍ത്തുന്ന ജീവികള്‍, ഓരോ ജീവികളുടെയും വ്യത്യസ്തതരം ഇരതേടല്‍ രീതികള്‍,...
വിഷം പാനം ചെയ്ത പരമശിവന്‍മാരാണ് ജയില്‍ ഉദ്യോഗസ്ഥര്‍: ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Life As a Jailer 23.07.2024 37:59
ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുന്നു.ഹോസ്റ്റ് നിലീന അത്തോളി . സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Life As a Jailer
ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot 02.07.2024 29:14
മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല. മാതൃഭൂമി ഡോട്ട്‌കോം തുടങ്ങുന്ന സര്‍വീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.