SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episodes

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Author

SBS

Category

News

Podcast website

www.sbs.com.au

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഓസ്ട്രേലിയ പോയവാരം: വിദ്വേഷം പ്രചരിപ്പിക്കുന്ന അധ്യാപകരുടെ ജോലി തെറിക്കും; പലിശ ഉടൻ കുറയില്ലെന്ന് RBA 07.02.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ഏതൊക്കെ സാഹചര്യങ്ങളിൽ റദ്ദാകാം? പഠിക്കാനെത്തുന്നവർ അറിയേണ്ടത് 06.02.2026

ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമ...

ഇസ്രയേൽ പ്രസിഡൻറ് തിങ്കളാഴ്ച സിഡ്നിയിൽ: പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം 06.02.2026

2026 ഫെബ്രുവരി ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സെക്കൻഡ്- ഹാൻഡ് കാർ വാങ്ങിയാൽ വഴിയിലാകുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.. 06.02.2026

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകളെക്കുറിച്ച് ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള മൈകാർണി ടൊയോട്ടയിലെ ബിസിനസ് മാനേജർ ജിജോ മാത്യു സംസാരിക്കുന്നു. വാഹനം എവിടെ നിന്നുവാങ്ങിയാലും വാറൻറിയും സർവീസ് ഹിസ്റ്ററിയുമടക്കമുള്ള കാര്യങ്ങൾ ചോദിച്ചുറപ്പാക്കണമെന്നും ജിജോ പറയുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഷേവ് ചെയ്യൂ, മുടി മുറിക്കൂ, കളറടിക്കൂ..; രക്താർബുദം ബാധിച്ച കുട്ടികൾക്കായി World's Greatest Shave ക്യാമ്പയ്ൻ 06.02.2026

ഓസ്‌ട്രേലിയയിൽ പ്രതിവർഷം 400-ലധികം കുട്ടികളെ രക്താർബുദം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ലുക്കീമിയ ഫൗണ്ടേഷനാണ് കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഇൻവേഷൻ ഡേ റാലിക്കെതിരായ ബോംബേറ്; ഭീകരവാദ കുറ്റം ചുമത്തി WA പോലീസ് 05.02.2026

2026 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഹോം ലോൺ ഫിക്സ്ഡ് നിരക്കിലേക്ക് മാറ്റുന്നത് നേട്ടമോ?ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം 05.02.2026

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്...

യുവാക്കൾക്കിടയിൽ വേപ്പിംഗ് വർദ്ധിക്കുന്നു; മൂന്നിലൊന്നു പേരും ഇ-സിഗരറ്റ് ഉപയോഗിക്കുന്നുവെന്ന് പഠനം 04.02.2026

2026 ഫെബ്രുവരി നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കളി കഴിഞ്ഞ് കുട്ടികൾ കൈ കഴുകാറുണ്ടോ? പാർക്കുകളിലെ റബ്ബർ മാറ്റുകൾ ക്യാൻസറിന് കാരണമായേക്കുമെന്ന് പഠനം 04.02.2026

പാർക്കുകളിലെ മാറ്റുകളിലുള്ള റബ്ബർ തരികളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്നറിയപ്പെടുന്ന മാരകമായ രാസവസ്തുക്കൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. റബ്ബർ തരികളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് അവയിലെ വിഷാംശത്തിന്റെ അളവ് വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയാണ് ഇത് കാൻസറിന് കാരണമാകുന്നതെന്ന് അറിയാം മുകളിലെ പ്ലേയറിൽ നിന്നും...

RBA പലിശ വർദ്ധിപ്പിച്ചു; ലോണുള്ളവർക്ക് തിരിച്ചടി 03.02.2026

2026 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സ്റ്റുഡൻറ് വിസയിലുള്ളവർക്ക് എക്സ്ട്രാ ഷിഫ്റ്റുകൾ എടുക്കാമോ? ഓസ്ട്രേലിയയിൽ വിസ റദ്ദ് ചെയ്യാനിടയാക്കുന്ന സാഹചര്യങ്ങൾ 03.02.2026

ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമ...

ജനപ്രീതിയിൽ പ്രധാനമന്ത്രിയെ മറികടന്ന് പൗളിൻ ഹാൻസൺ; വൺ നേഷൻ പാർട്ടി കുതിക്കുന്നുവെന്ന് അഭിപ്രായ സർവ്വേ 02.02.2026

2026 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ വേരുകൾ തേടുന്ന'റൂട്ട്സ് ഓഫ് റിഥം'; ഓസ്‌ട്രേലിയൻ മണ്ണിൽ നിന്നൊരു സംഗീത ആൽബം 02.02.2026

ഓസ്ട്രേലിയയിലുള്ള ഒരു കൂട്ടം ഇന്ത്യൻ വംശജർ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. രവീന്ദ്ര നാഥ് ടാഗോറിൻറെ വിശ്വപ്രസിദ്ധമായ 'ഏക്‌ല ചലോ രേ' എന്ന ഗീതമാണ് വിവിധ വാദ്യോപകരണങ്ങളിലൂടെ പുനരാവിഷ്കകരിച്ചത്. റൂട്ട്സ് ഓഫ് റിഥം എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ഇസ്രയേൽ പ്രസിഡൻറിന് വിസ നിഷേധിക്കണമെന്ന് ആവശ്യം; ഓസ്ട്രേലിയക്കാരിൽ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവർ 30.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

പെർത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം 30.01.2026

2026 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ വീണ്ടും പലിശവർദ്ധനവിന്റെ നാളുകളോ? മുന്നറിയിപ്പുമായി വിവിധ സാമ്പത്തിക വിദഗ്ധർ 30.01.2026

പലിശ നിരക്ക് ഇനിയും കൂടുകയാണെങ്കിൽ ഡോളറിന് ഇത് വീണ്ടും കരുത്തു പകരുമെന്നും, ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഇനിയും കൂടുമെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിൻറെ ഇപ്പോഴത്തെ സാഹചര്യവും അത് എങ്ങനെ നിത്യ ജീവിതത്തെ ബാധിക്കുമെന്നും പരിശോധിക്കുകയാണ് ഈ പോഡ്കാസ്റ്റിൽ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം: പ്രതിഷേധം ശക്തമാകുന്നു; സിഡ്‌നിയിൽ കനത്ത സുരക്ഷയൊരുക്കുമെന്ന് പ്രീമിയർ 29.01.2026

2026 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Public transport in Australia: breaking down the basics - സീറ്റിൽ ചവിട്ടിയാൽ പിഴ മാത്രമല്ല ശിക്ഷ; ഓസ്ട്രേലിയയിൽ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ 29.01.2026

Like in most countries, public transport in Australia is the cheapest way to get around. It includes trams, buses, trains and ferry services. And each state or territory has its own transport network. However, navigating Australia’s public transport system with ease requires knowing the basics around how it works and what to expect. - ഓസ്ട്രേലിയയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അറിഞ്...

നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും മുകളിൽ; പലിശ കൂടുമെന്ന് ബാങ്കുകൾ 28.01.2026

2026 ജനുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചൂട് 50 ഡിഗ്രിക്കടുത്ത്: ഉഷ്ണതരംഗം വ്യാപിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 28.01.2026

ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

ഇന്നത്തെ വാർത്ത: താപനില 48.9ഡിഗ്രി; റെക്കോർഡ് ചൂടിൽ ഉരുകിയൊലിച്ച് വിക്ടോറിയ 27.01.2026

2026 ജനുവരി 27ലെ, ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ 27.01.2026

രണ്ട് സുഹൃത്തുക്കൾ കണ്ടുമുട്ടുകയും , ആ കൂടിക്കാഴ്ച പിന്നീട് ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ദൃശ്യവിരുന്നായി മാറുകയും ചെയ്ത കഥയാണ് 'വിദൂരം' സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കാൻ വൈകാതെ കൂടുതൽ തീയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ് വിദൂരം... കേൾക്കാം വിദൂരം ടീമിൻറെ വിശേഷങ്ങൾ മുകളിലെ പ്ലേയറിൽ നിന്നും....

റോഡുകളിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനൊരുങ്ങി NSW; സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കുമെന്നും പ്രീമിയർ 26.01.2026

2026 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യയിലേക്ക് പണമയക്കുന്നവർക്ക് ചാകര; ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുതിക്കുന്നു 26.01.2026

ഇന്ത്യൻ രൂപക്കെതിരെ ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം 63 രൂപ പിന്നിട്ടു. അമേരിക്കൻ ഡോളറിനെതിരെയും AUD ശക്തി പ്രാപിക്കുകയാണ്.

ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്; ലിബറൽ നേതൃത്വത്തെ വെല്ലുവിളിച്ച് നാഷണൽസ് 24.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

Listen to the SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.