renuka n
നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക
Memory History & Narrationഓർമ്മ ചരിത്രം ആഖ്യാനംഅനുഭവങ്ങൾ അറിവുകൾ
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
മനുഷ്യൻ ഒരു ദ്വീപല്ല- ശ്രീകുമാർ മുഖത്തല 10.12.2020 11:04
ഗ്രാമീണാനുഭവങ്ങൾ എന്ന പരമ്പരയിലെ ആദ്യ പ്രഭാഷണമാണിത്.പരസ്പരാശ്രിതത്വവും പാരമ്പര്യവിജ്ഞാനങ്ങളും ചേർന്നുനിർമ്മിച്ച ഗ്രാമീണ ഘടനയെ ഓർമ്മകളിലൂടെ പുനരാവിഷ്കരിക്കുന്ന സംഭാഷണത്തിന്റെ ആദ്യഭാഗം.മുഖത്തലയെന്ന ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്നു.മനുഷ്യൻ ഒരു ദ്വീപല്ല...
സമാന്തരം-എൻ.രേണുക 05.12.2020 7:02
പതിനേഴ് വർഷം മുമ്പ് ജോലി ചെയ്തിരുന്ന പയ്യന്നൂരിലേക്ക് നടത്തിയ ട്രെയ്ൻയാത്രകളും നേർക്കാഴ്ചകൾക്ക് സമാന്തരമായി വികസിക്കുന്ന ഭാവനാഭൂപടങ്ങളും തീവ്രമായ ചരിത്രനിമിഷങ്ങളും ഇടകലർന്ന ആഖ്യാനം.സമാന്തരം ഭൂതകാലത്തിന്റെ,സഞ്ചിതസ്മൃതികളുടെ വീണ്ടെടുപ്പാണ്...
മാന്ത്രികഭാവനകളിലെ ശബ്ദവും വെളിച്ചവും: ഭയത്തിന്റെ അടയാളങ്ങൾ-അനൂപ്.വി, ഭാഗം രണ്ട് 03.11.2020 8:13
മാന്ത്രിക ഭാവനകളുടെ സൗന്ദര്യശാസ്ത്രത്തിൽ ശബ്ദം, വെളിച്ചം തുടങ്ങിയ പ്രകൃതിഘടകങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തിൽ ബാലഭാവനകൾ,ഭാവനാഭൂപടങ്ങൾ,ഗൂഢലോകങ്ങൾ,അന്നമനട,വളയൻചിറങ്ങര എന്നീ പ്രദേശങ്ങൾ,സി.അയ്യപ്പൻ്റെ കഥാലോകം,ഒടിയൻ എന്നിവ പരാമർശിക്കപ്പെടുന്നു.ഭയത്തിൻ്റെ മന:ശാസ്ത്രവഴികളിലൂടെ വികസിക്കുന്ന സംഭാഷണം
മൈഗുരുഡ്: മലബാറിലെ ഗൂഢഭാഷ-ഡോ.പ്രമോദ് ഇരുമ്പുഴി 31.10.2020 22:16
കേരളത്തിലെ ഗൂഢഭാഷകളുടെ സാംസ്കാരികചരിത്രം,ഘടന, പ്രയോഗം, പ്രചാരണം എന്നിവയെ ആസ്പദമാക്കിയുള്ള സംഭാഷണം. മുഖ്യമായും മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന മൈഗുരുഡ് എന്ന ഗൂഢഭാഷയെക്കുറിച്ചാണ് ഡോ.പ്രമോദ് ഇരുമ്പുഴി സംസാരിക്കുന്നത്.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുണ്ടായ മാപ്പിളക്കലാപത്തിൻ്റെ കാലത്ത് ആത്മരക്ഷാർത്ഥം ഭാഷയുടെ രഹസ്യവഴികളിലേയ്ക്ക് ഇറങ്ങിപ്പോയ മനുഷ്യരുടെ ജീവിതാവസ്ഥകളെക്കൂടി ഇത്തരം ഭാഷകൾ ഉൾക്കൊള്ളുന്നുണ്ട...
ആലുവാപ്പാലം: ഓർമ്മയുടെ അടയാളങ്ങൾ-ചിത്ര.കെ.പി 08.10.2020 14:38
കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണ്ണായകസ്ഥാനമാണ് ആലുവയ്ക്കും സമീപപ്രദേശങ്ങൾക്കുമുള്ളത്.വ്യക്തിപരമായ അനുഭവാഖ്യാനത്തിലൂടെ നിരന്തരപരിണാമിയായ പെരിയാറിന്റെ കാല്പനികവും ഭയാനകവും മലീമസവുമായ ച്ഛായകളിലൂടെ കടന്നുപോകുന്നു.മാർത്താണ്ഡവർമ്മപ്പാലത്തിൻ്റെ നിർമ്മിതിയിൽ ബലിയർപ്പിക്കപ്പെട്ട പുലയസമുദായത്തിലെ പതിനൊന്നു മനുഷ്യരെക്കുറിച്ചു പരാമർശിക്കുന്ന ചരിത്രഗ്രന്ഥത്തിൻ്റെ വീണ്ടെടുപ്പും ഈ ഓർമ്...
പടവെട്ടുപുറംകുന്ന്: ചില ജൈവബന്ധങ്ങൾ-രഞ്ജിത്ത് ചിറ്റാടെ 25.09.2020 11:13
മഹാശിലാസംസ്കാരത്തോളം പടർന്നും ആഴ്ന്നും കിടക്കുന്ന സ്ഥലഭൂപടങ്ങളിലൂടെ കോവിലനടക്കം അനേകം മനുഷ്യർ സഞ്ചരിച്ചിട്ടുണ്ട്.ബഹുസ്വരതയുള്ള നാട്ടുചരിത്രങ്ങൾ,ആഖ്യാനങ്ങൾ,ഭൂഭാഗങ്ങൾ,ആവാസവ്യവസ്ഥകൾ, സാമൂഹിക ഘടനകൾ,വിദ്യാലയങ്ങൾ,തൊഴിൽ, പരിണാമം.. നാം ജീവിക്കുന്നത് ഭൂതകാലത്തിന്റെ ചലനാത്മകമായ ഒരു നിമിഷത്തിലാണ്..
ഭാഗം രണ്ട് -ചേന്ദമംഗലം കൈത്തറി-ഡോ.വന്ദന ബി 16.09.2020 11:51
പ്രശസ്തമായ ചേന്ദമംഗലം നെയ്ത്തുഗ്രാമത്തിൻ്റെ സാംസ്കാരികവും സൗന്ദര്യാത്മകവും സാമ്പത്തികവുമായ തലങ്ങളിലൂടെയുള്ള യാത്ര.വസ്ത്രധാരണ രീതികൾ,സമൂഹ സങ്കല്പങ്ങൾ എന്നിവയ്ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോളം വ്യാപ്തിയുണ്ട്.പ്രാഥമികമായ ആവശ്യം എന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുള്ള ഉയർച്ച നെയ്ത്തുഗ്രാമത്തെ സംബന്ധിച്ച് പ്രാദേശികക്കൂട്ടായ്മയ്ക്കുള്ള അംഗീകാരം ആണ്.
മാറ്റച്ചന്തയും ചേന്ദമംഗലം കൈത്തറിയും-ഡോ.വന്ദന.ബി 16.09.2020 18:13
പ്രദേശപഠനങ്ങളുടെ ഭാഗമെന്ന നിലയിൽ കേരള ചരിത്രത്തിൽ പലനിലകളിൽ പ്രാധാന്യമുള്ള ചേന്ദമംഗലം എന്ന ഗ്രാമത്തിലെ രണ്ട് സാംസ്കാരിക സാന്നിധ്യങ്ങളെ ആവേദകമൊഴികളുടെ സഹായത്തോടെ വിശകലനം ചെയ്യുന്നു.. ഒന്ന്, മാറ്റപ്പാടം...മാറ്റച്ചന്ത.. ജനകീയ പങ്കാളിത്തത്തിൻ്റെ മുഖം..
മാന്ത്രികഭാവനകളും നാട്ടുവഴികളും-അനൂപ്.വി 08.09.2020 13:30
ആധുനികപൂർവ്വകേരളത്തിലെ നാട്ടുവഴികളിലെ രാത്രിസഞ്ചാരങ്ങളുടെയും നിഗൂഢതകളുടെയും കാഴ്ചയനുഭവങ്ങളിലൂടെ 'വഴി'യെത്തന്നെയാണ് അഭിസംബോധന ചെയ്യുവാൻ ശ്രമിക്കുന്നത്.ചതിയിലും അനീതികളിലും അസംതൃപ്തികളിലും പുലർന്ന് മൺമറഞ്ഞുപോയവരുടെ സഞ്ചാരവഴികളായി ഇരുട്ടുകുമിഞ്ഞു കിടന്ന നാട്ടുപാതകൾ മാറിയതിനുപുറകിൽ ഭൗതികയുക്തികൾതന്നെയാണ് പ്രവർത്തിച്ചിരുന്നത്.വൈദ്യുതിയുടെ വരവോടെ, റോഡ് വികസനത്തോടെ ഈ അപരലോകസഞ്ചാരികളുടെ വഴികളും ജീവിതവും ആ...
സ്വർണ്ണത്തിന്റെ സാമൂഹികഭാവനകൾ-ഡോ.ജി.ഉഷാകുമാരി 02.09.2020 23:20
ലോഹസംസ്കാരത്തിൽ കേരളത്തിലെ മനുഷ്യാനുഭവങ്ങളോട് ഭൗതികമായും വൈകാരികമായും ഇഴുകിച്ചേർന്ന സ്വർണ്ണത്തിന്റെ സാംസ്കാരിക മൂല്യത്തെ വിവിധ ചരിത്രസന്ദർഭങ്ങളിലൂടെ നോക്കിക്കാണുന്ന സംഭാഷണം..അലംകൃതകളായ സ്ത്രീകളെ അല്പജ്ഞാനികളായി ആക്ഷേപിക്കുന്ന സമൂഹം,ആഭരണവിരക്തി,ദേശീയത,ശരീരകാമനകൾ,ലിംഗപദവികൾ, എക്കാലത്തെയും വിലക്കുകളായി കഴുത്തിൽ ആഴ്ന്നുപോകുന്ന താലി..പൊന്നിന്റെ കഥകൾ..അലങ്കാരത്തിൻ്റേതും ജാതിഘടനകളുടേതും അപമാനത്തിൻ്റേതും,...
മിന്നിമറയുന്ന ഓണക്കാലങ്ങൾ-ഡോ.മോളി ജോസഫ് 30.08.2020 9:29
ജീവിതത്തിന്റെ മധ്യാഹ്നത്തിൽ എത്തിനിൽക്കുന്ന ഒരു വ്യക്തിയുടെ ഓർമ്മകൾക്ക് കാലഘട്ടത്തിൻ്റെയും പ്രാദേശിക ചരിത്രത്തിന്റെയും ഭാഗമാകുവാൻ കഴിയും.സാമൂഹികമായ അകലങ്ങൾക്കിടയിലും ഓണത്തിന്റെ പരിണാമഗാഥകളിലൂടെ കടന്നു പോകുന്ന സംസാരം..ഭൂതകാലസ്പർശം ഇവിടെ പിൻയാത്രകളാകുന്നില്ല..സഹവർത്തിത്വത്തിൻ്റെ കാലത്തിലേക്ക് ഉണരുന്ന ചിന്തുകൾ..കാത്തിരിപ്പുകൾ.. ഇംഗ്ലീഷിൽ അറിയപ്പെടുന്ന എഴുത്തുകാരി ഡോ.മോളി ജോസഫ്...
പൂമുറ്റങ്ങൾ ഇല്ലാത്തവർ-എൻ.രേണുക 29.08.2020 7:17
ഉത്രാടദിനങ്ങൾ,കാത്തിരിപ്പുകൾ, കൂട്ടായ്മകൾ,ശൂന്യതകൾ,കുലവൃത്തികൾ,നഷ്ടവസന്തങ്ങളിലെ വർഗബോധങ്ങൾ,വിശ്വാസങ്ങളിലെ അനുഭൂതികൾ,വൈരുദ്ധ്യങ്ങൾ, ബാലപാഠങ്ങൾ.. എന്നിട്ടും ഒടുങ്ങാത്ത മമതകൾ കാത്തിരിപ്പുകൾ
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സ്റ്റാർ ഹോട്ടലിലെ ഉയർന്ന പദവിയിലേക്ക്-പി.എ നാസിമുദ്ദീൻ 24.08.2020 18:07
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സ്റ്റാർ ഹോട്ടലിലെ ഉയർന്ന പദവിയിലേയ്ക്ക് എന്ന സംഭാഷണം അനുഭവങ്ങളുടെ വൈരുദ്ധ്യങ്ങളിലൂടെയും വൈവിധ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു..ഉന്മാദത്തെയും വിഷാദത്തെയും എല്ലാം ഉദാത്തവത്കരിച്ചും മഹത്വവത്കരിച്ചും നിഗൂഢമായ കാഴ്ചയുടെയും ജിജ്ഞാസയുടെയും മേച്ചിൽപ്പുറങ്ങളായി കണ്ട് അഭിരമിക്കുമ്പോൾ ഓരോ നിമിഷവും കടന്നുപോകുവാൻ ആ മനോനിലയുള്ളവർ അനുഭവിക്കുന്ന സമ്മർദ്ദം പലപ്പോഴും നമുക്ക് ഒരു വിഷയമല...
വസന്തത്തിലെ മുയലുകൾ-അപർണ്ണ.എസ് 20.08.2020 6:30
നിത്യവസന്തത്തിൽ ജീവിക്കുവാൻ മോഹിക്കുന്ന ഒരു കുട്ടിക്കാലം..കുഞ്ഞു ദുഃഖങ്ങളും ആഹ്ളാദങ്ങളും സ്വപ്നങ്ങളും ഭയങ്ങളും നിരാശകളും തളിർക്കുന്ന വിദ്യാലയമുറ്റങ്ങൾ പച്ചപ്പുൽമേടുകളായി മാറുന്നത് സ്നേഹസാന്ദ്രമായ നിമിഷങ്ങളിലാണ്..അദ്ധ്യാപകരുടെ നിറഞ്ഞ ഓർമ്മകളിലായിരിക്കുവാനും വാത്സല്യം അനുഭവിക്കാനും ആഗ്രഹിക്കുന്ന കാലത്തിലാണ് സ്വപ്നഭൂപടങ്ങൾ ഉണ്ടാകുന്നത്.ബാല്യം അർഹിക്കുന്ന ഏറ്റവും വലിയ നീതിയാണത്..ജീവിതത്തിലങ്ങോളം അതിന്...
അകന്നുപോകുന്ന വഴിത്താരകൾ-എസ്.ജോസഫ് 16.08.2020 17:01
കവിതയുമായി ബന്ധപ്പെട്ട യാത്രകൾ..കണ്ടുമുട്ടുന്ന മനുഷ്യർ,മറവികൾ, കാഴ്ചകൾ,രുചികൾ,മതസംസ്കാരങ്ങൾ, ആഖ്യാനരൂപങ്ങൾ, എന്നിങ്ങനെ പ്രാദേശികാനുഭവങ്ങളിലൂടെയുള്ള കാവ്യയാത്ര..അകന്നുപോകുന്ന വഴിത്താരകൾ.. കവിയും അദ്ധ്യാപകനുമായ എസ്.ജോസഫ് അവതരിപ്പിക്കുന്നു.
ഫലശ്രുതി-ഗ്രേസി 11.08.2020 4:32
പ്രസിദ്ധ കഥാകൃത്ത് ഗ്രേസി സംസാരിക്കുന്നു.ഫലകങ്ങളുടെ സംസ്കാരം നമ്മുടെ കൂട്ടായ്മകളിൽ വന്നുചേർന്നതെങ്ങനെയാണ് ? കൗതുകകരവും വിമർശനാത്മകവുമായ ഒരു ആഖ്യാനം.. ഫലശ്രുതി...ഫലകശ്രുതി..
മഴപ്പാഠങ്ങൾ-ഇ.പി.രാജഗോപാലൻ 07.08.2020 18:55
'മഴയാണ് കേരളത്തിലെ ഏറ്റവും വലിയ നേര്.'കലയിൽ,ഭാഷയിൽ, രാഷ്ട്രീയത്തിൽ, അറിവുകളിൽ പെയ്തിറങ്ങുന്ന മഴ..അതിന്റെ വർണ്ണപദ്ധതികൾ..കളിയാട്ടങ്ങൾ.. പ്രസിദ്ധ നിരൂപകനും പ്രഭാഷകനും ആയ ഇ.പി.രാജഗോപാലൻ സംസാരിക്കുന്നു.
നിശാചരി- എൻ.രേണുക 06.08.2020 14:01
കേരളത്തിൻ്റെ ഗ്രാമീണ ജീവിതത്തിൽ നിന്ന് എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയ ഇരുട്ടുവഴികളെയും ഭ്രമാത്മകഭാവനങ്ങളെയും യക്ഷി-ഗന്ധർവ്വ സങ്കല്പങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ അന്വേഷിക്കുന്നു.യക്ഷി ഗന്ധർവ സങ്കല്പങ്ങളെക്കുറിച്ചുള്ള വിശദമായ ചരിത്രസൂചനകൾ(ജൈനസങ്കല്പം) പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ലേഖനം.2007 ൽ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്.
നിർജ്ജര:ഓർമ്മയുടെ ഇടങ്ങൾ 02.08.2020 2:35
മണ്ണോടു ചേർന്ന് വിസ്മൃതമാകേണ്ടതാണോ ജീവിതം?ഓർമ്മ, ചരിത്രം,അനുഭവം, ആഖ്യാനം എന്നിവയിലൂടെയുള്ള ഒരു യാത്ര.മനുഷ്യാഭിമുഖ്യത്തിൻ്റെയും പ്രതിരോധഭാവനകളുടെയും വീണ്ടെടുപ്പുകളുടെയും ഇടം.ചലനാത്മകമായ ഓർമ്മകളുടെ കാലത്തിൽ ജീവിക്കാനുള്ള ക്ഷണം..
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.