renuka n
നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക
Memory History & Narrationഓർമ്മ ചരിത്രം ആഖ്യാനംഅനുഭവങ്ങൾ അറിവുകൾ
Koniecznie odwiedź stronę podcastu i wesprzyj twórcę: podcasters.spotify.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
വരിക വരിക വരിക വാ വരിക ദൈവമേ 03.05.2026 5:57
കാലത്തിൻ്റെ മെതിക്കളത്തിലാണ് ഞാൻ.കൊയ്ത്തുപാടങ്ങളിലെ തിരക്കിനും ആരവങ്ങൾക്കുമിടയിലാണ് ഇപ്പോഴും.അടഞ്ഞുകിടക്കുന്ന വീട്ടിലേയ്ക്ക് വല്ലപ്പോഴും എത്തുമ്പോൾ കാടുകയറിയ മുറ്റവും ചപ്പിലകൾ നിറഞ്ഞ നടവഴിയും ഭയാനകമായ ഒരു നിശ്ശബ്ദതയും അവിടെ തുടരാനാകാത്ത വിധം പിന്തുടർന്നെത്തും.മനുഷ്യരുടെയും പ്രകൃതിയുടെയും മൃതകാലമെന്നത് ഋതുക്കൾ ഉറഞ്ഞുപോകുന്ന അവസ്ഥയാണ്. കൊയ്ത്തുത്സവങ്ങളിലെല്ലാം കലയും പ്രതിരോധവും അതിജീവനവും ഉണ്ട്. അതൊ...
കാബൂളി: സായംസന്ധ്യയിലെ ഏകാകി - എൻ. രേണുക 25.12.2023 5:42
ചില യാത്രകൾ ചരിത്രത്തിൻ്റെ കിടങ്ങുകളിലേക്ക് നമ്മെ നയിക്കും.ഒരു കാലത്ത് അധികാരത്തിന്റെ പടഹധ്വനികൾ മുഴങ്ങിയിരുന്ന ദേശങ്ങൾ,ഓർമ്മയുടെ മന്ദിരങ്ങൾ പിന്നീട് അനാഥമാക്കപ്പെടുന്നതും നിശ്ശബ്ദത ഉറഞ്ഞ നഗരങ്ങളും സ്മാരകങ്ങളുമായി രൂപാന്തരപ്പെടും.എന്നാൽ എല്ലാ വിസ്മൃതികളും സ്വാഭാവികമാണോ? കാബൂളി അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോകുന്നു.
വിയർപ്പിനാൽ ചുവന്ന മണ്ണ്-എൻ.രേണുക 05.06.2022 5:33
ആലപ്പുഴ എന്ന ദേശവും തകഴി എന്ന എഴുത്തുകാരൻ സൃഷ്ടിച്ച ഭാവനാഭൂപടങ്ങളും എങ്ങനെയാണ് ചരിത്രാനുഭവങ്ങളുടെ ഉൾവീഥികളിലൂടെ സഞ്ചരിക്കുന്നതെന്നും മണ്ണിന്റെയും മനുഷ്യരുടെയും നീതിയെ വീണ്ടെടുക്കുന്നതെന്നുമുള്ള അനുഭവാത്മകമായ തിരച്ചിൽ..
ആനന്ദപുരത്തെ മരുന്നുമുറി-എൻ.രേണുക 02.04.2022 6:24
ആനന്ദപുരത്തെ മരുന്നുമുറിയുടെ ഓർമ്മകളിൽ നാട്ടുജീവിതങ്ങളും ഗ്രാമങ്ങളിലെ വൈദ്യകുലങ്ങളും സാമ്പത്തിക നീതികളും പാരമ്പര്യജ്ഞാനവും രോഗാവസ്ഥകളും കരുണയുടെയും തന്മയീഭാവത്തിൻ്റെയും സ്പർശാനുഭവങ്ങളും ഉണ്ട്.വൈദ്യഭാവനകൾ എല്ലാക്കാലത്തും മനുഷ്യനെ പിന്തുടർന്നെത്തും.ജീവിതം തീവ്രമായ അഭിലാഷമായി മനുഷ്യരെ ആവേശിക്കുന്ന കാലത്തോളം...
കാറ്റാടും കളിത്തിണ്ണ- എൻ.രേണുക 31.12.2021 5:45
മുളന്തുരുത്തിയിലെ ഒഴിവുകാലങ്ങൾ.ഭൂഭാഗവിസ്തൃതികൾ,വന്യഭംഗി,ഏകാന്തത.. സ്ഥലപരമായ പരിണാമം.. ഓർമ്മകളിൽ ജൈവികമായ ഒരു ഇടം..
ബോട്ടുപള്ളിയിലെ ഏകാകി: ഓർമ്മയുടെ ഭൂപടങ്ങൾ-ചിത്ര.കെ.പി 10.11.2021 12:55
പ്രളയാനന്തരം എല്ലാ കാഴ്ചകളും മാറുന്നു.ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള ബോട്ടുപള്ളി പ്രളയശേഷം വെറുമൊരു കാഴ്ചയിൽ നിന്ന് ആകാശവിസ്തൃതികളിലേയ്ക്കും അതിരുകളില്ലാത്ത ലോകാനുഭവങ്ങളിലേയ്ക്കും വികസിക്കുകയാണ്.മലയാറ്റൂർ പള്ളി മുതൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക വരെയുള്ള പള്ളിസന്ദർശനങ്ങളിൽ യേശുവും കുരിശും വിശ്വാസവും സഹജീവനവുമൊക്കെ ചരിത്രാനുഭവമായി മാറുന്നു.ജീവതത്തിൻ്റെ അപ്പവും വീഞ്ഞും അന്വേഷിച്ചുള്ള കാവ്...
ജാലിയൻവാലാബാഗ്: ചില യാത്രാനുഭവങ്ങൾ - അഭിലാഷ് ആലങ്ങാട് 06.09.2021 11:10
ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുകയെന്നത് പലപ്പോഴും ആഹ്ളാദകരമായ അനുഭവമല്ല.നിരപരാധികളായ മനുഷ്യരുടെ ആർത്തനാദങ്ങൾ അമർന്നു പോയ മണ്ണിലൂടെയുള്ള യാത്രയും ഒരു ചരിത്രാനുഭവമായി മാറുന്നു.അത്തരത്തിൽ പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻവാലാബാഗ് സന്ദർശിച്ചതിൻ്റെ അനുഭവമാണിത്.അധികാരവും വിധേയത്വവും പ്രതിരോധങ്ങളും നിലവിളികളും കൂടിക്കലർന്ന ബഹുസ്വരാത്മകമായ വഴികളിലൂടെ മാത്രമേ ഭൂതകാലത്തിലേക്ക് എത്തിച്ചേരാനാകൂ.അത്തരം ഒരു നരനായാട്ട...
മുഖത്തലയിലെ ഓണം- ശ്രീകുമാർ മുഖത്തല 20.08.2021 14:56
കാട്ടുപൂക്കളും പൂക്കൾ തേടിയുള്ള അലച്ചിലുകളും പൂക്കാലങ്ങളും ഒരു തലമുറയുടെ ഓണസ്മൃതികളിൽ ഉണ്ട്.അങ്ങനെ അവ പലപ്പോഴും വസന്തോത്സവത്തിൻ്റെ ഓർമ്മയുണർത്തുന്നു.അതിൽനിന്ന് ഭിന്നമായി ഓണക്കാലത്ത് സജീവമായിരുന്ന മുഖത്തലയിലെ ക്ലബുകൾ, അമേച്വർ നാടകോത്സവങ്ങൾ,കവിയരങ്ങുകൾ, ചലച്ചിത്ര സ്മൃതികൾ ... മനുഷ്യൻ്റെ സാമൂഹികവും സർഗ്ഗാത്മകവുമായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന, പങ്കാളിത്തത്തിൻ്റെ ആനന്ദം പങ്കുവയ്ക്കുന്ന ഓണക്കാലങ്ങൾ.....
മറഞ്ഞുപോയ നാട്ടുപൂക്കൾ-ഡോ.വന്ദന.ബി 15.08.2021 18:32
പൂവിൽ ജീവിതത്തിന്റെ മഹാരഹസ്യങ്ങൾ ദർശിച്ച ദേശഭാവനയാണ് നമ്മുടേത്.നാട്ടുവഴിയോരങ്ങളിൽ ആരും അറിയാതെ വിരിഞ്ഞും വിലസിച്ചും കൊഴിഞ്ഞും അസംഖ്യം പൂക്കൾ..ഓണസ്മൃതികളിൽ നിറവും ഗന്ധവും പ്രസരിപ്പിച്ചുകൊണ്ട് അവ വീണ്ടുമെത്തുന്നു.പൂക്കാലം തേടിയുള്ള അലച്ചിലിൽ ഋതുക്കളോടും കിളികളോടും ചെടികളോടുമുള്ള അർത്ഥനകളുണ്ട്..മലയാളിയുടെ ഭാവനകളിൽ നാട്ടുപൂക്കളുടെ സാംസ്കാരികാന്തരീക്ഷവും സൗന്ദര്യാനുഭവവുമുണ്ട്.. ലോകം മുഴുവൻ പൂന്തോട്ടമായ...
ഇലകളുടെ വസന്തം: കുഴിക്കാട്ടുശ്ശേരിയിലെ വെറ്റിലകൾ- അഥീന നിരഞ്ജ് 09.08.2021 10:09
ദേശസ്മൃതികൾ ആർദ്രമാണെങ്കിലും ഏറ്റവും സങ്കീർണമായ അനുഭവമാണ്.വിശേഷിച്ച് അത് ഒരു സ്ത്രീയുടേതാണെങ്കിൽ.. അവളുടെ ദേശമേതാണ്?കുഴിക്കാട്ടുശ്ശേരിയിലെ നാട്ടോർമ്മകളിലൂടെ സഞ്ചരിച്ചെത്തുന്നത് അവിടുത്തെ അനന്യമായ വെറ്റിലകൃഷിയിലേക്കാണ്..മണ്ണടരുകളിലൂടെയൊരു യാത്ര...
പ്രാദേശിക ചരിത്രവും സുവനീറുകളും:ഒച്ച-ഇ.പി.രാജഗോപാലൻ 16.07.2021 28:28
നാട്ടുചരിത്രമെഴുത്ത് എന്ന സവിശേഷമായ എഴുത്തുസമ്പ്രദായത്തെ അക്കാദമികവും ജനകീയവും സംഘടിതവുമായ ഒരു പ്രവർത്തനമേഖലയാക്കി വികസിപ്പിച്ച എഴുത്തുകാരൻ കൂടിയാണ് ഇ പി രാജഗോപാലൻ.സ്മരണികകളുടെ ചരിത്രത്തെ ഉത്തരമലബാറിൻ്റെ സാംസ്കാരിക സാഹചര്യങ്ങളിൽ വച്ച് ഓർത്തെടുക്കുന്ന അനുഭവാത്മകമായ സംഭാഷണമാണിത്.നമ്മുടെ നാടിന്റെ ചരിത്രം രേഖപ്പെടുത്തേണ്ട ബാധ്യത നമുക്കുതന്നെയാണുള്ളത്, അത് മറ്റൊരാൾ എഴുതേണ്ടതല്ല എന്ന് സുവനീർ നിർമ്മാണങ്ങ...
മാന്ത്രികഭാവനകളിലെ കാലയുക്തി- അനൂപ്.വി 08.07.2021 15:21
മാന്ത്രികഭാവനകളുടെ സാംസ്കാരിക രാഷ്ട്രീയം പ്രമേയമാക്കിയുള്ള പ്രഭാഷണപരമ്പരയിലെ മൂന്നാം പ്രഭാഷണം.. ശബ്ദവും വെളിച്ചവും പോലെ മാന്ത്രികഭാവനകളുടെ കാലസങ്കല്പങ്ങളിലൂടെ,പേടിയുടെ നേർത്ത നൂലിലൂടെ ഗൂഢസൗന്ദര്യശാസ്ത്രം അന്വേഷിക്കുന്ന സംഭാഷണം.ചരിത്രത്തിൻ്റെ വിസ്മൃതിയിലേക്ക് മറഞ്ഞ മനുഷ്യർ.. അവരുടെ കാലവും ദേശവും ഏതാണ്?
മുഖത്തലയിലെ മഴക്കാലങ്ങൾ-ശ്രീകുമാർ മുഖത്തല 24.05.2021 11:21
ഋതുഭേദങ്ങൾ പ്രതിഫലിക്കുന്ന മണ്ണ്..മുഖത്തലയെന്ന ഗ്രാമത്തിൽ പെയ്തു തോർന്ന മഴയെക്കുറിച്ചും വീശിപ്പോയ കാറ്റിനെക്കുറിച്ചുമുള്ള സംഭാഷണം വെറുമൊരു ഓർമ്മ മാത്രമല്ല.ചരിത്രാനുഭവങ്ങളുടെ നിറപ്പെയ്ത്തുകളായി മാറുന്ന സംഭാഷണം.. ഭൂതകാലം ഒരു താക്കോലാണ്.മണ്ണറകളിലേയ്ക്ക് തുറന്നു തുറന്നു പോകുന്നു..
പവിത്രേശ്വരവും മലനടയും പ്രാദേശിക ഭാവനകൾ: ഡോ.ആർ.അശ്വതി 26.04.2021 7:41
ഇതിഹാസഭാവനകളുടെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം..ദേശസ്മൃതികളിൽ ഉൾച്ചേർക്കപ്പെട്ടിട്ടുള്ള സ്ഥലനാമങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ,സംഘർഷങ്ങൾ,സൂചകങ്ങൾ.. അങ്ങനെ ഒരു ദേശത്തിന്റെ അബോധത്തിലൂടെയുള്ള യാത്ര..
ഭൂമിയുടെ സ്വപ്നം- എൻ.രേണുക 21.03.2021 6:35
തൊഴിലും അധ്വാനവും നീതിബോധവും ലയിച്ചു ചേരുന്ന ആത്മീയസങ്കല്പങ്ങളുണ്ട്.സെൻ്റ്.ജോസഫ് അത്തരമൊരു കാവൽ സങ്കല്പമാണ്.അപമാനകരമായ നിമിഷങ്ങളെ അപാരമായ സമചിത്തതയോടെ നേരിട്ട നീതിമാനായ ഭർത്താവിന്റെയും പിതാവിന്റെയും സ്മൃതികളിൽ പ്രാദേശിക ഭാവനകൾ പ്രവർത്തിക്കുന്നുണ്ട്.സെൻ്റ്.ജോസഫിൻ്റെ സ്മരണകളെയും സോവിയറ്റ് ബാലകഥയെയും ചേർത്തുവച്ചുള്ള ഒരു കൂട്ടിവായന..
ആ വസ്ത്രവും അഴിച്ചു വച്ച്:ആടയാഭരണങ്ങളിൽ തെളിയുന്ന കാലം- അപർണ്ണ.എസ് 17.03.2021 6:13
വസ്ത്രങ്ങളും ആഭരണങ്ങളും കേവലം അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കുമപ്പുറം ചരിത്രത്തിന്റെ ഉള്ളകങ്ങളിലൂടെ സഞ്ചരിക്കുന്നു.അസമത്വങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങളിൽ സമരസൂചകങ്ങളായും കാമനകളിൽ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളായും സ്ത്രീ ജീവിതത്തിന്റെ പരിണാമചരിത്രമായുമൊക്കെ ആടയാഭരണങ്ങൾക്ക് നിലനില്പുണ്ട്.സ്വകാര്യമായ ഇഷ്ടാനിഷ്ടങ്ങളുടെയും ഓർമ്മകളുടെയും വർണ്ണനകളിലൂടെ ഒരു പെൺകുട്ടിയിൽനിന്ന് സ്ത്രീയിലേക്കുള്ള പരിണാമത്തിന്...
ഓണത്തിന്റെ സംസ്കാരപ്പലമകൾ- ഡോ.വന്ദന.ബി 07.03.2021 38:04
ഓണസൂചകങ്ങളിലൂടെ ഒരു ദേശാന്തര യാത്ര..കാർഷികോത്സവമെന്ന നിലയിലും സമൂഹസ്വപ്നമെന്ന നിലയിലും ഓണത്തിന്റെ സാംസ്കാരിക യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സംഭാഷണം.രുചിക്കൂട്ടുകളും ചമയങ്ങളും പാട്ടുകളും ജാതിബന്ധങ്ങളും ആചാരങ്ങളും സമൂഹസങ്കല്പങ്ങളും കടന്നുവരുന്നു.
മണ്ണാഴങ്ങളിൽ ഇനിയും വിത്തുകൾ - എൻ.രേണുക 02.03.2021 6:43
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വൈജ്ഞാനികമായും ആത്മീയമായും വലിയ പ്രാധാന്യമുള്ള ദേശമാണ് എറണാകുളം ജില്ലയിലെ കൂനമ്മാവ്.ഈ ദേശത്തിന്റെ ഹരിതസ്മൃതികളിൽ അക്ഷരദാഹിയായി അലഞ്ഞ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ അദൃശ്യ സാന്നിധ്യമുണ്ട്.കൂനമ്മാവിൻ്റെ നാട്ടുവഴികളിലൂടെയുള്ള ഒരു സഞ്ചാരം...
ചേർത്തലയിലെ ആശാൻ കളരികൾ-അഭിജിത്ത്.ബി.എസ് 08.02.2021 15:33
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള എഴുത്ത് കളരികളെയും ചേർത്തലയിൽ നിലനിന്നിരുന്ന ആശാൻ കളരികളുടെ സ്വഭാവത്തെയും അവലോകനം ചെയ്യുന്ന സംഭാഷണം.വിദ്യാഭ്യാസപദ്ധതികളുടെ പ്രാദേശിക സങ്കല്പങ്ങളിലൂടെയും വൈവിധ്യങ്ങളിലൂടെയും കടന്നുപോകുന്നു..
കതിർമന്ദിരങ്ങൾ- എൻ.രേണുക 30.01.2021 5:36
ഇന്ത്യൻ ഉപദേശീയതകളിലൂടെ,കാർഷികവൃത്തിയിലൂടെ മണ്ണിന്റെ ആത്മീയത സൃഷ്ടിച്ച മനുഷ്യരെ അന്വേഷിച്ചുള്ള ചെറുയാത്രകൾ.സച്ചിദാനന്ദൻ്റെ 'ബസവണ്ണ കർഷകരോടൊത്തു നൃത്തം ചെയ്യുന്നു'എന്ന കവിത ഭൗതികതയെ തീവ്രമായി അഭിസംബോധന ചെയ്യുന്നുണ്ട്.തകഴി കയറിൽ പറയുന്നത് പോലെ'മനുഷ്യൻ ഭൂമിയെ സ്നേഹിച്ച കാലമാണ്'വീണ്ടെടുക്കപ്പെടേണ്ടത്.വിതയും, കൊയ്ത്തും,ചേറും, വിയർപ്പും, നേരും, പാട്ടും നൃത്തവുമുള്ള മണ്ണിന്റെ ആത്മീയത..
തീരാത്ത തേടലാകുന്നു ജന്മം- ശ്രീകുമാർ മുഖത്തല-പ്രഭാഷണം രണ്ടാം ഭാഗം 07.01.2021 14:07
കാവ്യനീതിയുടെ വിശാലസ്ഥലികളിലൂടെയുള്ള ആത്മസഞ്ചാരം..
കൊച്ചി:സങ്കലിത സംസ്കാരത്തിന്റെ ഓർമ്മകൾ- ചാൾസ് ഡയസ് 01.01.2021 14:58
കൊച്ചിയുടെ സാംസ്കാരിക ചരിത്രം അന്വേഷിക്കുന്ന വസ്തുനിഷ്ഠമായ ഒരു ആഖ്യാനം.മിശ്രസംസ്കാരത്തിൻ്റെ മുദ്രകൾ പതിഞ്ഞു കിടക്കുന്ന കൊച്ചിയുടെ സാംസ്കാരിക ഭൂമിശാസ്ത്രം കൗതുകകരവും സങ്കീർണ്ണവുമാണ്..തുറമുഖനഗരങ്ങൾക്ക് മാത്രം അവകാശപ്പെട്ട സങ്കരമുദ്രകൾ..അധികാരത്തിൻ്റെ വിവിധ മുഖങ്ങളിൽ പലതായിത്തീർന്ന കൊച്ചി..
പുനർജനി- ഫാ.ബോബി ജോസ് കട്ടികാട് 31.12.2020 10:13
പ്രപഞ്ചം വീണ്ടും തളിർക്കുന്നു.കൊടിയ നൈരാശ്യങ്ങൾക്കിടയിലും ജീവിതം വീണ്ടും ബാക്കിയാണ്.എങ്ങും തളിർപ്പുകൾ.. സന്ധ്യയായി ഉഷസ്സായി എല്ലാം നല്ലതെന്ന് അവൻ കണ്ടു.. പുനർജനി
'തീരാത്ത തേടലാകുന്നു ജന്മം'-ശ്രീകുമാർ മുഖത്തല -ഒന്നാം ഭാഗം 29.12.2020 14:31
സ്മൃതിയ്ക്കും വിസ്മൃതിയ്ക്കുമിടയിൽ എന്തിനെന്നറിയാതെ ഉഴറി നടക്കുന്ന ആന്തരികമായ സത്ത.അജ്ഞാതമായ അഭയകേന്ദ്രങ്ങൾ തേടിയുള്ള നിതാന്തമായ അലച്ചിൽ.. ഉപേക്ഷിക്കപ്പെട്ട സ്ത്രീകളും കുട്ടികളും പ്രകൃതിയും സുഗതകുമാരി ടീച്ചറുടെ കാവ്യലോകത്ത് അപാരമായ കരുണയുടെയും സഹവർത്തിത്വത്തിൻ്റേതുമായ ഭാവനാലോകങ്ങൾ സൃഷ്ടിച്ചു.അവസാനത്തെ അഭയമെന്നപോലെ എത്തിച്ചേരാവുന്ന ഒരിടം..സുഗതകുമാരി ടീച്ചറിന് സ്മരണാഞ്ജലി
അവിസ്മരണീയമായ ക്രിസ്മസ് രാവുകൾ- ഡോ.മോളി ജോസഫ് 24.12.2020 10:00
മഞ്ഞണിഞ്ഞ രാവുകൾ ആർദ്രഭാവനകളുടേതോ അനുഭൂതികളുടേതോ മാത്രമല്ല.വിവിധ താളങ്ങളിലും താനങ്ങളിലും ഉള്ള ഓർമ്മകളുടെ സംക്രമണകാലം കൂടിയാണിത്..അകന്നുപോയ ബന്ധങ്ങളുടെയോ സ്പർശങ്ങളുടെയോ വിഷാദത്തിൻ്റെയോ അനുഭൂതികളുടെയോ ആകട്ടെ..തണുത്ത രാവുകളിൽ ഈ അനുഭവങ്ങൾക്കായി മനുഷ്യർ കാത്തിരിക്കുന്നു...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS