Mathrubhumi

Out OF Town By Anjay Das

Society ML ↓ 114 episodes

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Author

Mathrubhumi

Category

Society

Podcast website

www.mathrubhumi.com

Latest episode

Jan 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

സ്‌നേഹം ചേര്‍ത്താണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്, ചെല്ലന്‍ ചേട്ടന്റെ വൈറല്‍ ചായക്കട | kollengode 10.08.2023

കൊല്ലങ്കോടെത്തുന്ന ഏതൊരു സഞ്ചാരിയും അവരുടെ യാത്ര തുടങ്ങുന്നത് മിക്കവാറും ചെല്ലന്‍ ചേട്ടന്റെ ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് ഒരു ചായയും വാങ്ങിക്കുടിച്ചാകും. ഓല മേഞ്ഞത് എന്നത് മാത്രമല്ല ഈ ചായക്കടയുടെ പ്രത്യേകതകള്‍. പിന്നെയോ... കേള്‍ക്കാം ഔട്ട് ഓഫ് ടൗണ്‍ ബൈ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്

കൊല്ലങ്കോടിന്റെ നാട്ടുവഴികൾ തേടി | Kollengode Out Of Town 27.07.2023

കളേഴ്സ് ഓഫ് ഭാരത് എന്ന സോഷ്യൽ മീഡിയാ ​ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ​ഗ്രാമങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ മൂന്നാം സ്ഥാനത്തെത്തിയത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോടായിരുന്നു. ഈ പട്ടിക വ്യവസായി ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്കായി പിന്നീട് ഇവിടേക്ക്. കൊല്ലങ്കോട്ടേക്കുള്ള യാത്രയുടെ ആദ്യഭാ​ഗമാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണിൽ | Kollamkode Out Of Town

വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist 20.07.2023

വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂരിനടുത്തുള്ള സങ്കേതം. ഒരു കൃഷിയിടം എങ്ങനെ സഞ്ചാരികളുടെ പ്രിയം നേടുന്നു എന്നതിന്റെയും സോഷ്യൽ മീഡിയക്ക് ഇക്കാലത്തുള്ള സ്വാധീനത്തിന്റെയും നേർ സാക്ഷ്യമാണ് സങ്കേതം അവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S

മഴക്കാലമാണ്, യാത്രപോകാം സുരക്ഷിതമായി | Visit In Monsoon Kerala Podcast 08.07.2023

യാത്രകള്‍ക്ക് മഴക്കാലമെന്നോ മഞ്ഞുകാലമെന്നോ വേനല്‍ക്കാലമെന്നോ ഇല്ല. പക്ഷേ സുരക്ഷിതത്വമാണ് മുഖ്യം. ഈ മണ്‍സൂണ്‍ കാലത്ത് സുരക്ഷിതമായി യാത്രപോകാനാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. ആ സ്ഥലങ്ങളുടെ വിശേഷവുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് | Visit In Monsoon Kerala Podcast

കൂളാകാം... പാലക്കാട്ടേക്ക് ഒരു രുചിയാത്ര 29.06.2023

വശ്യമനോഹരമായ കാഴ്ചകള്‍ക്ക് പുറമേ നാവില്‍ കപ്പലോടിക്കാന്‍ പോന്ന രുചിയുടെ നാടുകൂടിയാണ് പാലക്കാട്. പാലക്കാടിന്റെ രുചി തേടിയുള്ള യാത്രയാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍ അഞ്ജയ് ദാസ് പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയാന, കാട്ടുപട്ടി; തേക്കടിയാത്രയിലെ അപൂര്‍വനിമിഷങ്ങള്‍ | Thekkady  15.06.2023

യാത്രകള്‍ പലപ്പോഴും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും. തടാകത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം ചില സര്‍പ്രൈസ് കാഴ്ചകള്‍ കണ്‍മുന്നില്‍ വന്നുപെട്ട ഒരു തേക്കടിയാത്രയേക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

'ശകുന്തളയാന' വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട് | Shakuntala Kadu 08.06.2023

ശകുന്തളയാന വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട് തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിനകത്ത് ശകുന്തളക്കാട് എന്നൊരു ഭാഗമുണ്ട്. കാട്ടുപോത്തുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ഈ കാടിന് ഇങ്ങനെയൊരു പേരുവരാന്‍ രണ്ട് കാരണങ്ങളുണ്ട്. ഈ ഭാഗത്ത് മുമ്പ് ശകുന്തള എന്നുപേരുള്ള ഒരു പിടിയാന ഉണ്ടായിരുന്നത്രേ. 1965-ല്‍ പ്രേം നസീര്‍ നായകനായ ശകുന്തള എന്ന ചിത്രം ഷൂട്ട് ചെയ്തതും ഈ കാടിന്...

ഏഴ് ആറുകളുടെ സം​ഗമഭൂമിയിലേക്ക്, ഏഴാറ്റുമുഖത്തേക്ക് | Ezhattumugham 01.06.2023

ചാലക്കുടിപ്പുഴയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഇടമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ആനമലയില്‍ നിന്ന് ഉദ്ഭവിക്കുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കടന്ന് ഇവിടെയെത്തുമ്പോള്‍ പാറക്കെട്ടുകള്‍ കാരണം ഏഴായി പിരിഞ്ഞ് വീണ്ടും ഒന്നാകുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേരുകിട്ടിയത്. പ്രകൃതിഗ്രാമത്തിന്റെ പ്രധാന പ്രത്യേകത ചാലക്കുടിപ്പുഴയുടെ കുറുകേയുള്ള തൂക്കുപാലമാണ്. പാ...

ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi 18.05.2023

കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനത്തിലേക്കും ചാലക്കുടിപ്പുഴയുടെ സൗന്ദര്യക്കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയാണ് ഈ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നിര്‍മിച്ച തടയിണയും ശലഭോദ്യാനത്തിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനം മയക്കും. തുമ്പൂര്‍ മുഴിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സ...

മുഴപ്പിലങ്ങാട് വരെ പോകേണ്ടാ, കോഴിക്കോടുമുണ്ട് ഡ്രൈവ് ഇൻ ബീച്ച് | Thikkodi drive-in beach 11.05.2023

ഡ്രൈവ് ഇന്‍ ബീച്ചെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ഓടിവരുന്ന ചിത്രം കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിന്റേതായിരിക്കും. എന്നാല്‍ കടല്‍ത്തീരത്തുകൂടി വാഹനമോടിച്ച് ഉല്ലസിക്കാന്‍ അവിടെ വരെ പോകണമെന്നില്ല. കോഴിക്കോട് തിക്കോടി ബീച്ചിലേക്ക് വന്നാല്‍ മതി. മുഴപ്പിലങ്ങാടിന്റെ അത്ര വലിപ്പമില്ലെങ്കിലും ശാന്തതയ്ക്ക് യാതൊരു കുറവുമില്ല തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്. ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ പറയുന്നത് തി...

മേഘങ്ങള്‍ പുണരും മേഘമലൈ | Meghamalai 29.04.2023

കേരളത്തിനോടുചേര്‍ന്നുകിടക്കുന്ന മനോഹരമായ തമിഴ്‌നാടന്‍ വിനോദസഞ്ചാരകേന്ദ്രമാണ് മേഘമലൈ. തേനി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മേഘമലൈ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തേയിലത്തോട്ടത്തിന്റെയും തോട്ടത്തിന് നടുവിലെ തടാകത്തിന്റെ കാഴ്ചകളും സദാ പെയ്യുന്ന മഞ്ഞിന്റെ കുളിരും ഒരുക്കിയാണ്. 2021-ല്‍ രാജ്യത്തെ 51ാമത് കടുവ സങ്കേതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചയിടം കൂടിയാണ് മേഘമലൈ. മേഘമലൈയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്....

ചരിത്രത്തിന്റെ സ്വരൂപം | kuthiravattam swaroopam 20.04.2023

ചരിത്രത്തിന്റെ ഗന്ധം പേറുന്ന ഒട്ടേറെ സ്ഥലങ്ങളും നിര്‍മിതികളുമുള്ള സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. ചരിത്രത്തിന്റെ ഭാഗമായ അവയില്‍ പലതും ഇന്നത്തെ തലമുറയ്ക്കറിയില്ല. ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നു എന്നുപോലും പുറംലോകം അറിയാതെ അതില്‍ പലതും നാമാവശേഷമാവുന്നു. അത്തരത്തിലൊന്നാണ് പാലക്കാട് ജില്ലയിലെ പുലാപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന കുതിരവട്ടം സ്വരൂപം. പേരിലുള്ള കുതിരവട്ടം എല്ലാവര്‍ക്കും അറിയുന്ന കോഴിക്കോട...

മരണസൂത്രം, മര ബില്‍; ചരിത്രം പറയുന്ന മണ്ണത്തൂര്‍ തറവാട്  | mannathoor tharavadu 06.04.2023

200 വര്‍ഷത്തെയെങ്കിലും ചരിത്രം പറയാനുണ്ടാകും കോഴിക്കോട് ജില്ലിയിലെ പിലാശേരിക്ക് അടുത്തുള്ള മണ്ണത്തൂര്‍ തറവാടിന്. 15 കിടപ്പുമുറികള്‍ ഉള്ള ഈ വീടിന്റെ നിര്‍മാണം എട്ടുകെട്ട് ശൈലിയില്‍ ആണ്. ഔട്ട് ഓഫ് ടൗണില്‍ മണ്ണത്തൂര്‍ തറവാടിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മുത്താച്ചിപ്പാറ കോഴിക്കോട്ടെ വണ്‍ഡേ സ്‌പോട്ട് | Muthachipara 30.03.2023

മുത്താച്ചിപ്പാറ കയറി മുകളിലെത്തിയാല്‍ എരപ്പാംതോട്ടിലെ രണ്ട് പൗരാണികമായ അങ്കക്കല്ലുകള്‍ കാണാം. പയ്യോളി, കൊയിലാണ്ടി കടലോരം, തിക്കോടി ലൈറ്റ് ഹൗസ് കാണാം. ചുറ്റും മലനിരകള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ ബെസ്റ്റ് സ്ഥലം. കോഴിക്കോട് ജില്ലയിലെ വണ്‍ഡേ ട്രിപ്പിന് പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്ന്. ഔട്ട് ഓഫ് ടൗണില്‍ മുത്താച്ചിപ്പാറയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ് Muthachip...

തൂമാനം; വയല്‍വക്കത്തെ അത്ഭുത വെള്ളച്ചാട്ടം | THUMANAM VELLACHATAM 23.03.2023

വടക്കാഞ്ചേരിയില്‍ വയല്‍വക്കത്ത് ഒരു അത്ഭുത വെള്ളച്ചാട്ടം ഉണ്ട്. തൂമാനം വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം നിങ്ങളെ അദ്ഭതപ്പെടുത്തും. തൂമാനം വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കേരളത്തിലെ ഏറ്റവും ചെറിയ ബ്രോഡ്‌ഗേജ് പാതയിലൂടെ ഒരു ട്രയിന്‍ യാത്ര|broad gauge railway trip 17.03.2023

കണ്‍കുളിര്‍ക്കെ കാണാന്‍ നിറയെ പച്ചപ്പ്.. വയലകളും അരുവികളും ഇടതൂര്‍ന്ന കാടുകളും കുന്നിന്‍ചരിവുകളും തുടങ്ങി പ്രകൃതിയൊരുക്കുന്ന മനോഹാരിത മുഴുവന്‍ ആസ്വദിച്ച് ഒരു ട്രെയിന്‍ യാത്ര സങ്കല്‍പ്പിച്ചു നോക്കു. അങ്ങനെയൊരു യാത്രയാണ് ഇത്തവണ ഓട്ട് ഓഫ് ടൗണില്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ജാനകി കാട്:  നനവാര്‍ന്ന ഇലപൊഴിയും കാട്  | Janakikad Ecotourism Center 10.03.2023

ഒരു വശത്ത് സമൃദ്ധമായി ഒഴുകുന്ന പുഴ. മറുവശത്ത് തിങ്ങിനിറഞ്ഞ കാട് അങ്ങനെയൊരു സ്ഥലത്തേക്കാണ് ഔട്ട് ഓഫ് ടൗണ്‍ ഇന്ന് പോകുന്നത്. ജാനകി കാടിന്റെ വിശേങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Janakikad Ecotourism Center

ചേലേറും ചോല, ചെറുചക്കി ചോല | Cheruchakki Chola Waterfalls 28.02.2023

ചേലേറും ചോല, ചെറുചക്കി ചോല വെള്ളച്ചാട്ടത്തിലൂടെ മാത്രം നടത്താവുന്ന ഒരു ട്രെക്കിങ്.. ചെയ്തിട്ടുണ്ടോ ആരെങ്കിലും? ഇല്ലെങ്കില്‍ അത്തരക്കാര്‍ക്ക് ധൈര്യമായി വരാവുന്ന ഒരിടമാണ് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലുള്ള ചെറുചക്കി ചോല. ചെറുചക്കി ചോലയില്‍ നിന്നുള്ള വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

പരുന്തുകളുടെ പറുദീസ.. പൊന്‍കുന്ന് മലOUT OF TOWN by Anjay Das 11.02.2023

പക്ഷിനിരീക്ഷകരുടെ പറുദീസയായ ഒരു കുന്നുണ്ട് കോഴിക്കോട്. കാക്കൂര്‍ പഞ്ചായത്തിലെ പൊന്‍കുന്ന് കേരളത്തിലെ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 162 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകെലെയുള്ള ചെങ്കല്‍മലയായ പൊന്‍കുന്ന് ദൃശ്യഭംഗിയാല്‍ ആകര്‍ഷണീയമായ പ്രദേശമാണ്. ചെങ്കുത്തായ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക...

ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം.. മൈസൂരിൽ ഒറ്റ ദിവസം കൊണ്ട് കാണാനേറെയുണ്ട്|Mysore 30.01.2023

ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം... മൈസൂരിൽ ഒറ്റ ദിവസം കൊണ്ട് കാണാനേറെ യുണ്ട്.ഒറ്റ ദിവസം കൊണ്ട് കാണാൻ ഏറെ കാഴ്ചകളുണ്ട് മൈസൂരിൽ. ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം എന്നിവ അതിൽ ചിലതുമാത്രം.മൈസൂര്‍ നഗരത്തിലെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

ചന്ദന നഗരത്തിലെ കൊട്ടാരത്തില്‍ | mysore palace 19.01.2023

കൊട്ടാരങ്ങള്‍ കണ്ണിനും മനസിനും വിസ്മയമൊരുക്കുന്ന മൈസൂരിന് ലോകം നല്‍കുന്ന വിശേഷണം ചന്ദന നഗരമെന്നാണ്. മൈസൂര്‍ നഗരത്തിലെ കൊട്ടാരവിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

തൃശ്ശൂർ ജില്ലയിലെ ഒളി‍ഞ്ഞിരിക്കുന്ന ഡാം|hidden Dam of Thrissur 12.01.2023

ഡാമുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് തൃശ്ശൂര്‍. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് സഞ്ചാരികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു ഡാമുണ്ട് തൃശ്ശൂരില്‍. വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അസുരന്‍കുണ്ടാണ് ആ ഡാം.

വാസ്‌കോഡ ഗാമ പേരിട്ട ദ്വീപ് | malpe island Out OF Town By Anjay Das 31.12.2022

തെങ്ങുകളാല്‍ സമൃദ്ധമായതിനാല്‍ കോക്കനട്ട് ദ്വീപെന്നും ഇവിടെ അറിയപ്പെടുന്നു. ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം കൃഷ്ണശിലകളാണ്. ഇന്ത്യയില്‍ ആറ് വശങ്ങളുള്ള കൃഷ്ണശിലകള്‍ ഉള്ളതും ഇവിടെയത്രേ. മാല്‍പേ ദ്വീപിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ |

കോഴിക്കോടിന്റെ 'ഗവി വയലട' | Vayalada View Point 01.12.2022

കോഴിക്കോടിന്റെ ഗവിയാണ് വയലട. പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യമാണ് വയലടയുടെ പ്രത്യേകത. വയലടയുടെയും മുള്ളന്‍പാറ വ്യൂ പോയിന്റിന്റെയും വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Vayalada View Point

മഞ്ഞുപെയ്യും മന്നവനൂര്‍, പൂവ് പോലെ പൂമ്പാറ| mannavoor and poombara trip 22.11.2022

തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന മന്നവനൂരേക്കാണ് ഔട്ട് ഓഫ് ദ ടൗണിന്റെ ഇത്തവണത്തെ യാത്ര. ഒറ്റ ലക്ഷ്യം മാത്രം മനസിലുണ്ടായിരുന്നു യാത്രയ്ക്കിടെ യാദൃച്ഛികമായി മറ്റൊരു മനോഹരസ്ഥലം കൂടി കണ്ണില്‍പ്പെട്ടു. അതാണ് പൂമ്പാറ. പൂമ്പാറയുടേയും മന്നവനൂരിന്റെയും വഴികളിലൂടെയാണ് ഇത്തവണത്തെ യാത്ര.മന്നവനൂര്‍,പൂമ്പാറ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

Listen to the Out OF Town By Anjay Das podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.