Mathrubhumi

Out OF Town By Anjay Das

Society ML ↓ 114 episodes

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Author

Mathrubhumi

Category

Society

Podcast website

www.mathrubhumi.com

Latest episode

Jan 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഇഷ്ടലൊക്കേഷന്‍, സഞ്ചാരികളെ മാടിവിളിച്ച് അതിരപ്പിള്ളി | Athirappally 09.05.2024

പുന്നഗൈ മന്നന്‍ സിനിമയുടെ പേരില്‍ ഒരു വെള്ളച്ചാട്ടമുണ്ട് കേരളത്തില്‍. മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 

എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം | Parassinikadavu 18.04.2024

എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെയെത്തുന്നു. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ...

ഇത്രയും പ്രൊഫഷണലായി പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം കേരളത്തില്‍ വേറെയില്ല | Malampuzha Dam  11.04.2024

പാലക്കാടിന്റെ ഭംഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാന്‍. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറയാം.  മലമ്പുഴ വിശേഷങ്ങളുമായി...

അക്ഷരക്കടലിന് നടുക്കെത്തിയപോലെ തോന്നും, ഒ.വി. വിജയന്റെ ഇതിഹാസരചനയുടെ നാട്ടിലേക്ക് | Thasarak 04.04.2024

മലയാളസാഹിത്യത്തിന്റെ ചരിത്രവും വളര്‍ച്ചയും പരിശോധിക്കുന്ന ഒരു വായനാപ്രേമിക്ക് അവഗണിക്കാനാവാത്ത പേരുകളിലൊന്നാണ് ഒ.വി.വിജയന്‍. നോവലുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്ത അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകം ഇന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യകുതുകികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ്. ഒ വി വിജയന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സ...

നാ​ഗവല്ലിയുടെ, അലി ഇമ്രാന്റെ ഹിൽ പാലസ്|Hill Palace Museum 28.03.2024

മെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, 'ഹിൽപ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്‌നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്.ഹില്‍പ്പാലസ് മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി  ഔട്ട ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മി...

മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള | Podcast 07.03.2024

മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള 'കണ്മണി അന്‍പോട് കാതലന്‍..' കമല്‍ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയിലെ ഈ പാട്ട് എത്രതവണ കേട്ടാലും നമുക്ക് മതിവരില്ല, ജനപ്രിയമായ ഈ സിനിമയുടെ പേരില്‍ തന്നെ പ്രശസ്തമായ ഒരുടൂറിസം കേന്ദ്രമുണ്ട് തമിഴ്‌നാട്ടിന്റെ തണുപ്പിന്റെ ഈറ്റില്ലമായ കൊടൈയ്ക്കനാലില്‍. ഈ പാട്ടടക്കം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ, 'ഗുണ കേവ്‌സ്' എന്നാണ് സിനിമയുടെ വിജ...

വള്ളികളില്‍ ഊഞ്ഞാലാടാം, കാനനഭംഗി ആസ്വദിക്കാം: തുറയില്‍ കോട്ട വന ക്ഷേത്രം | Thurayil Kotta Bhagavathi Temple 15.02.2024

വമ്പന്‍ വള്ളികളില്‍ ഊഞ്ഞാലാടാം, കയറിയിരിക്കാം. വിരിപ്പു വിരിച്ചതുപോലെ കരിയിലകള്‍. മഞ്ഞക്കടമ്പും പൈനും ഇരുമ്പകവുമൊക്കെ ആര്‍ത്തുനില്‍ക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലായി നീണ്ടുകിടക്കുന്ന ചിറ. അതിന് നടുക്ക് വെള്ളത്തിന് മീതെ തടി നീട്ടിയ മരങ്ങള്‍. ഒരു കാട്ടു നദിയെയാണ് അതോര്‍മിപ്പിക്കുക. പ്രാചീനത്വമാണ് തുറയില്‍ കോട്ടയുടെ ആകര്‍ഷണം. കോഴിക്കോട് ജില്ലയിലെ കാരന്തൂരിനടുത്തുള്ള തുറയില്‍ കോട്ട ക്ഷേത്രം. അവതരണം:...

ഐതിഹ്യവും പ്രകൃതിഭംഗിയും ഇഴചേര്‍ന്ന അപൂര്‍വക്ഷേത്രം, കാണണം അറിയണം തൃക്കുടമണ്ണയെ | Thrikkudamanna Temple 02.02.2024

കോഴിക്കോട് ജില്ലയില്‍ മുക്കം ടൗണിനോട് ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. പുഴയ്ക്കു നടുവിലാണു ഈ ക്ഷേത്രം. നാലു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും. ഇവിടത്തെ ശിവരാത്രി മഹോത്സവം ഏറെ പ്രസിദ്ധമാണ്. തൃക്കുടമണ്ണയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ |...

യാത്രികരെ സ്വാ​ഗതം ചെയ്ത് കണ്ടൽക്കാടും കക്കപ്പുറ്റുകളും, കിടിലനാണ് കടലുണ്ടി| Kadalundi Mangroove forest| 18.01.2024

കടലുണ്ടി പക്ഷി സങ്കേതത്തിലേക്കാണ് ഔട്ട്‌ ഓഫ് ടൗൺ ഇന്ന്പോകുന്നത്. നാല് തുരുത്തുകളാണ് യാത്രയിൽ പിന്നിടുന്നത്. കടലുണ്ടിപ്പുഴ കോഴിക്കോട് ജില്ലയിലാണെങ്കിൽ തൊട്ടപ്പുറത്തുള്ള ബാലാതിരുത്ത് മലപ്പുറം ജില്ലയിലാണ്. ഇവിടെത്തന്നെ രണ്ട് തുരുത്തുകളുണ്ട്. എല്ലാം കണ്ടൽച്ചെടികളാൽ നിറഞ്ഞിരിക്കുന്നു. ചില ചെടികളിൽ കുളക്കോഴികൾ ചിറക് വിടർത്തിയിരിക്കുന്നത് കാണാം.അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍....

കൊച്ചി ന​ഗരത്തിന്റെ മധ്യഭാ​ഗം, കാണേണ്ട കാഴ്ചകളാണ് മം​ഗളവനവും ഓൾഡ് റെയിൽവേ സ്റ്റേഷനും | Mangalavanam Bird Sanctuary 04.01.2024

കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുതന്നെയാണ് കേരളത്തില്‍ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ഈ രണ്ടിടങ്ങളിലൂടെയുമാണ് ഔട്ട് ഓഫ് ടൗണിന്റെ ഇത്തവണത്തെ യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ്...

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് | Podcast 15.12.2023

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടല്‍ത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ആഴിമല വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ്...

പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal| 07.12.2023

കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന ആ അദ്ഭുതലോകത്തിന്റെ പേര് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്‍ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്.

ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnu 30.11.2023

വൈറല്‍ കുളത്തിന്റെ കാഴ്ചകള്‍കണ്ടശേഷം നേരേ പോയത് വലിയമലയിലേക്കാണ്. ഇവിടത്തെ രണ്ട് ഗുഹകള്‍ കാണുകയെന്നതായിരുന്നു ഉദ്ദേശം. വലിയ പാതാളവും ചെറിയ പാതാളവും. മുചുകുന്നില്‍ നിന്ന് രണ്ട് കിലോമീറ്ററോളം പോയാല്‍ വാഴയില്‍ ഭഗവതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കൗതുകമുണര്‍ത്തുന്ന രണ്ട് ഗുഹകളുള്ളത്. കാടുമൂടിക്കിടക്കുന്ന ചെറിയൊരു കുഴി എന്നുമാത്രമേ ആദ്യം വിചാരിച്ചിരുന്നുള്ളൂ. പാതങ്ങളുടെ വിശേഷങ്ങളുമായി...

കോഴിക്കോട്ടെ വൈറല്‍ കുളം തേടി | Muchukunnu temple pond 23.11.2023

ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാക്കിയ ഒരു കുളമുണ്ട് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത മുചുകുന്നില്‍. ആ കുളവും കുളത്തിനോടനുബന്ധിച്ച കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ പോകുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ചെന്നായുടെ തലയെന്ന് തോന്നിക്കും പാറ, ഇത് ഹിഡന്‍ സ്‌പോട്ട് | Chandramandalam, Kanthalloor 16.11.2023

സാധാരണ യാത്രകളില്‍ ഹോട്ടലുകള്‍ തപ്പിയിരുന്ന ഞാന്‍ ഇത്തവണ ഒരു വ്യത്യസ്ഥതയ്ക്കുവേണ്ടി ടെന്റ് സ്റ്റേയാണ് തിരഞ്ഞെടുത്തത്. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന ഒരു കുന്നിന്‍ ചെരുവിലായിരുന്നു താമസമെന്നതും രാവിലെ ഒരു അവര്‍ തന്നെ ഏര്‍പ്പാടാക്കുന്ന ട്രെക്കിങ്ങുമുണ്ടെന്നതായിരുന്നു അതിന് കാരണം. മഴയും പിന്നാലെ മഞ്ഞും പെയ്ത രാത്രിയ്ക്കുശേഷം തെളിഞ്ഞ കാഴ്ചകളിലേക്കായിരുന്നു പിറ്റേന്ന് രാവിലെ മിഴിതുറന്നത്. പരടിപ്...

വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷയോ അതോ മറ്റെന്തെങ്കിലുമോ? ശരിക്കും എന്താണീ മുനിയറകള്‍? | Kanthalloor 09.11.2023

കാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്‍ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. ആനക്കോട്ടപ്പാറയുടെയും മുനിയറകളുട...

ആദിവാസികളുടെ നാക്കുപെട്ടി, സഞ്ചാരികളുടെ ഭ്രമരം പോയിന്റ് | Nakkupetty Kanthalloor 02.11.2023

ആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമുണ്ട് കാന്തല്ലൂരില്‍. 2009ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്. മലമ്പാതകള്‍ കയറിയെത്തുന്ന പാറക്കുന്നില്‍ ആകാശക്കാഴ്ചകളും മറയൂര്‍ കോവില്‍ക്കടവ് ടൗണ്‍ പ്രദേശങ്ങളും കരിമ്പിന്‍പാടങ്ങളും കൃഷിത്തോട്ടങ്ങളും കാണാം. ഇവിടുത്തെ ഉദയാസ്തമയങ്ങള്‍ പകരുന്ന അനുഭൂതി ഒന്നുവേറെയാ...

തേന്‍ ചുരത്തി നില്‍ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം | Thenpara kanthalloor 20.10.2023

തേന്‍ ചുരത്തി നില്‍ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം കാന്തല്ലൂരിലെ ചുറ്റിക്കറക്കത്തിനിടെ ഒരിടത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതൊരു കൗതുകക്കാഴ്ചയിലേക്കായിരുന്നുവെന്ന് റോഡ് മുറിച്ചുകടന്നപ്പോള്‍ മാത്രമാണ് മനസിലായത്. വലിയൊരു പാറക്കൂട്ടം. പേര് തേന്‍പാറ. ഒരു പാറയ്ക്ക് ഇങ്ങനെയൊരു പേര് എന്താണെന്ന് അല്പം മുകളിലെത്തിയപ്പോഴാണ് മനസിലായത്. കീഴുക്കാംതൂക്കായ മലയുടെ ഒരു ഭാഗം നിറയെ തേനീച്ചയുടെ വന്‍ ക...

കേരളത്തിന്റെ കശ്മീർ, ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജ്; പോകാം കാന്തല്ലൂരിലേക്ക് | Kanthalloor 13.10.2023

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരം തേടിയെത്തിയതോടെയാണ് കാന്തല്ലൂരില്‍ ഒന്ന് പോയാലെന്താ എന്ന ചിന്ത വരുന്നത്. അങ്ങനെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വരുന്ന കോഴിക്കോട് രാത്രി 10.50-ന് എത്തുന്ന സ്വിഫ്റ്റിന്റെ മൂന്നാര്‍ ബസ് പിടിച്ചു.രാവിലെ ആറരയാവുമ്പോഴേക്കും മൂന്നാറെത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും കാന്തല്ലൂരേക്ക് ഏഴേകാലിന് നേരിട്ട് പ്രൈവറ്റ് ബസുണ്ട്. ഈ ബസിലാണ് ലോക്കല്‍ റൂട്...

ചുറ്റും ഇടതൂർന്ന കാട്, നടുവിൽ പ്രകൃതി തീർത്ത ചിത്രംപോലെ ആഢ്യൻപാറ | Adyanpara Waterfalls Nilambur 06.10.2023

ചുറ്റും ഇടതൂര്‍ന്ന കാട്, നടുവില്‍ പ്രകൃതി തീര്‍ത്ത ചിത്രംപോലെ ആഢ്യന്‍പാറ തേക്കുകളുടെ പെരുമയുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന നിലമ്പൂര്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഢ്യന്‍പാറ വെള്ളച്ചാട്ടം അത്തരത്തിലൊരു വിനോദസഞ്ചാരകേന്ദ്രമാണ്. നിലമ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രമേയുള്ളൂ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടേക്ക്. ആഢ്യന്‍പാറ വെള്...

കാട്ടാനയിറങ്ങിയാൽ സന്തോഷമാണീ ​ഗ്രാമവാസികൾക്ക് | Anakkulam - Elephant View Point (Munnar) 28.09.2023

കാടും കൃഷിയിടങ്ങളും ഇഴകലര്‍ന്നുനില്‍ക്കുന്ന ഗ്രാമമാണ് ഇടുക്കിജില്ലയിലെ ആനക്കുളം. ഏതാനും ചെറിയകടകളും പള്ളിയും ക്ഷേത്രവും മൈതാനവും ഇടയ്ക്കിടെ വരുന്ന വിനോദസഞ്ചാരികളും മാത്രം. ഗ്രാമത്തേയും കാടിനേയും അതിരിട്ട് ഒരു ചെറു പുഴയുണ്ട്. ഉരുളന്‍കല്ലുകള്‍ ധാരാളം കാണാം. ഈ അരുവിയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാനെത്തുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുവിയില്‍ കുമിളകള്‍ വരുന്ന ഭാഗത്തെ വെള്ളം തേടിയാണ് കാട്ടാനകള...

ചരിത്രവും ഐതിഹ്യവും ഇഴ ചേർന്ന തിരുമാന്ധാംകുന്നിലേക്ക് | Thirumandhamkunnu Bhagavathi Temple 20.09.2023

അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പ്രസിദ്ധമായ പുരാതന ക്ഷേത്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയും മഹാദേവനുമാണ് മുഖ്യ പ്രതിഷ്ഠകള്‍. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. തിരുമാന്ധാംകുന്നിലമ്മ എന്ന് ഭഗവതി അറിയപ്പെടുന്ന...

സിനിമക്കാര്‍ വരി നില്‍ക്കും മന, ചുവന്ന കല്ലില്‍ തീര്‍ത്ത കോട്ടപോലെ വരിക്കാശ്ശേരി മന | Varikkassery mana 14.09.2023

പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ദ്വാരപാലകരേ പോലെ ചുവര്‍ ചിത്രങ്ങള്‍. ചുവന്ന കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് പേര് വരിക്കാശ്ശേരി മന. ഷൂട്ടിങ് ലൊക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസിലേക്ക് ആദ്യം വരുന്ന ചിത്രം. വരിക്കാശ്ശേരി മനയുടെ വിശ്ശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്...

 കടുത്ത വേനലിലും കുളിരണിഞ്ഞ് ആനക്കാം പൊയില്‍  | Aanakkampoyil 31.08.2023

കോഴിക്കോട് ജില്ലയിലുള്ള ചെറിയ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് ആനക്കാം പൊയില്‍. നാട്ടുഭംഗി ആസ്വദിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആനക്കാംപൊയിലേക്ക് വെച്ചുപിടിക്കാം. ആനക്കാംപൊയില്‍ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് | Aanakkampoyil

റീലുകള്‍ വൈറലാക്കിയ വയല്‍, ചിന്നിച്ചിതറി സീതാര്‍കുണ്ട്; കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് | kollengode 24.08.2023

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ഹിറ്റായ ആ വൈറല്‍ റോഡ് വഴിയാണ് ഔട്ട് ഓഫ് ടൗണിന്റെ ഇനിയുള്ള യാത്ര. കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് എന്ന് വിളിക്കാവുന്ന കാഴ്ചകള്‍ കാണാനാവുന്നത് ഈയൊരു ഭാ?ഗത്തെത്തുമ്പോഴാണ്. ഇളവെയില്‍ തട്ടി ഞാറുകള്‍ ഒന്നുകൂടി തിളങ്ങുന്ന കാഴ്ചയും പാലക്കാടന്‍ കാറ്റില്‍ കരിമ്പനകള്‍ ഇളകുന്ന ശബ്ദവും ആസ്വദിച്ചറിയുകതന്നെ വേണം. കൊല്ലങ്കോടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്....

Listen to the Out OF Town By Anjay Das podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.