S Gopalakrishnan

Dilli Dali

Society ML ↓ 480 episodes

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Author

S Gopalakrishnan

Category

Society

Podcast website

www.dillidalipodcast.com

Latest episode

Jul 8, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

അപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022 30.07.2022

ഒരു സംഗീതശിൽപം നൽകിയ അനുഭൂതി  ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു  'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന  ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി  Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാ...

ഉസ്താദ് ബിസ്മില്ലാ ഖാൻ സ്മാരകം : എന്തുകൊണ്ട് കേരളം മുൻകൈ എടുക്കണം ? A podcast by S. Gopalakrishnan 32/2022 22.07.2022

പ്രിയസുഹൃത്തേ ,  കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത് . രാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച സംഗീതജ്ഞന്റെ വീടിൻെറ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത് .  &nbsp...

കമ്പൻ്റെ അഹല്യയും ജൈനൻ്റെ രാവണനും A podcast experience of AK Ramanujan's 300 Ramayanas 31/2022 19.07.2022

പ്രിയ സുഹൃത്തേ ,   രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ ഉണ്ടായിരിക്കുന്നു , ഒരിക്കലെങ്കിലും സീത രാമൻ്റെ കൂടെ കാട്ടിൽ പോകാതിരുന്നിട്ടുണ്ടോ ? പിന്നെ നിങ്ങൾ എന്തിനാണ് ഈ രാമായണത്തിൽ മാത്രം എന്നെ നിർബന്ധിക്കുന്നത് ?'  കർക്കിടകമാസം തുടങ്ങി . ഈ ലക്കം...

അവസാനം അർബുദത്തിന് മരുന്നായോ ? Dr Vijai Joseph of Memorial Sloan Kettering Cancer Center New York talks Dilli Dali 29/2022 13.06.2022

പ്രിയ സുഹൃത്തേ ,   ന്യൂയോർക്കിലെ പ്രശസ്തമായ Memorial Sloan Kettering Cancer Center (MSKCC ) അർബുദത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചു എന്ന വാർത്ത ലോകത്തെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . MSKCC യിൽ അസ്സോസിയേറ്റ് പ്രൊഫസറായ മലയാളി ഡോക്ടർ വിജയ് ജോസഫ് പുതിയ കണ്ടെത്തലിൻ്റെ വിശദാംശങ്ങൾ പങ്കുവെയ്ക്കുന്നു ഈ പ്രത്യേക അഭിമുഖത്തിൽ .  അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങളെക്...

യുദ്ധവിരുദ്ധപ്രസ്ഥാനവും ഉക്രൈനിലെ നൂറുദിവസങ്ങളും Podcast by S.Gopalakrishnan Dilli Dali 28/2022 09.06.2022

ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .    സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ...

അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022 20.05.2022

പ്രിയ സുഹൃത്തേ ,   ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത്  തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്. &nbsp...

മൃഗബലി: മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ് Dilli Dali 23/2022 09.05.2022

പ്രീയപ്പെട്ട സുഹൃത്തേ ,   യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത്  അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം തന്നെയാണ് . എന്നാൽ ആസിയ സെർപിൻസ്ക എന്ന ഉക്രൈൻകാരി എഴുപത്തേഴാം വയസ്സിലും അനുപമഭംഗിയുള്ള ജീവിതം ജീവിക്കുന്നു. ഭൂമിയിലെ സർവ്വജീവജാലങ്ങളേയും സ്നേഹിക്കുമ്പോൾ യുദ്ധത്തിനെതിരേ അവർ നൽകുന്...

'ഇന്ത്യാരാഷ്ട്രം നേരിടുന്ന ഭീഷണി' by Shyam Saran, India's former foreign secretary Dilli Dali 22/2022 23.04.2022

പ്രിയ സുഹൃത്തേ,  'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര ചിന്തകനുമായ ശ്യാം സരൺ പറയുന്നു .  സമീപകാലത്ത് രാജ്യത്തുനടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ആഴമുള്ള ലേഖനത്തിൻ്റെ  മലയാള പരിഭാഷയാണിത്. ഇത് ദില്ലി -ദാലിയ...

ഉയിർപ്പിൻ്റെ സിംഫണി Dilli Dali 21/2022 18.04.2022

ഉയിർപ്പിൻ്റെ  സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . ഒരു വിമോചിതലോകത്തെ അറിയാൻ മറ്റു മാർഗങ്ങൾ എനിക്കില്ലായിരുന്നു'  യേശുവേ , നീയെന്തിന് ജീവിച്ചു , എന്തിന് ഈ പീഡനങ്ങളെല്ലാം സഹിച്ചു ? ഇതൊക്കെ ഒരു വലിയ തമാശ മാത്രമോ ? കുരിശ...

എന്താണ് ശ്രീലങ്കയിൽ ? ഒരു സമഗ്രചിത്രം Interview with Prof Mathew Joseph 20/2022 29.03.2022

പ്രിയ സുഹൃത്തേ ,   ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച്  രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ.  അദ്ദേഹം ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ International Relations ൽ അദ്ധ്യാപകനാണ് .  അഭൂതപൂർവ്വമായ വിദേശകടം എങ്ങനെയാണ് ഒരു ഉപഭോഗസമൂഹത്തിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്...

നിത്യനിഷേധിയുടെ വൃത്താന്തം : On EDATHATTA NARAYANAN I Interview with P. Ramkumar dILLI dALI 18/2022 20.03.2022

പ്രിയ സുഹൃത്തേ ,  എടത്തട്ട നാരായണൻ : പത്രപ്രവർത്തനവും കാലവും എന്ന പുതിയ  പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ .  ഇന്ത്യൻ ഇംഗ്ളീഷ് പത്രപ്രവർത്തനത്തിലെ എക്കാലത്തേയും വലിയ പേരുകളിലൊന്നായ എടത്തട്ട നാരായണൻ്റെ  ജീവിതം അദ്ദേഹമോ മറ്റുള്ളവരോ രേഖപ്പെടുത്താതെ പോയി . ഇതാ ഇപ്പോൾ മലയാളത്തിൽ ആ വലിയ മലയാളിയെക്കുറിച്ച് ഒരു പുസ്തകം വന്നിരിക്കുന്നു .  H...

മാനം തൊട്ട മണ്ണ് : Interview with Geethanjali Krishnan on her book on Laurie Baker I Dilli Dali 17/2022 18.03.2022

ലാറി ബേക്കറിനെക്കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം മലയാളത്തിൽ വന്നിരിക്കുന്നു. പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണനുമായുള്ള സുദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ. കേരളത്തിൽ എത്തുന്നതിനുമുൻപ് ഈ വാസ്തുശില്പിയുടെ സംഭവബഹുലമായിരുന്ന ജീവിതം നമ്മെ വിസ്മയിപ്പിക്കും ...ഇംഗ്ലണ്ടിലെ ബാല്യ-കൗമാരങ്ങളിൽ അദ്ദേഹത്തിനുമേലുണ്ടായ നീണ്ട സ്വാധീനങ്ങൾ , യൗവനത്തിൽ യുദ്ധകാലത്ത് ചൈനയിലേക്കുള്ള അപകടകരമായ കപ്പൽ യാത്ര, വഴിയിൽ ദക്...

വേപ്പിൻ്റെ വേര് : പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം ഒരു പോഡ്‌കാസ്റ്റ് 16/2022 Dilli Dali 17.03.2022

പ്രിയ സുഹൃത്തേ ,   ഹിന്ദുസ്താനി സംഗീതത്തിലെ ഒരു ആധുനിക മുഹൂർത്തമായിരുന്നു പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം . ഈ ലക്കം ദില്ലി -ദാലി ആ സംഗീതത്തെകുറിച്ചാണ് . ഒരിക്കൽ അദ്ദേഹം പറഞ്ഞു , ഞാനെന്തോ അതെൻ്റെ പാട്ടിൽ കേൾക്കാൻ കഴിയും .  ക്ലാസ്സിക്കൽ സംഗീതത്തിലെ ആധുനികതയെ നാം എങ്ങനെ നിർവചിക്കും ? ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടി അനശ്വരമാക്കിയ കബീർ ഭജനുകളും , ശ്രീ , ശങ്കര, ഭൂപാലി , ഹമീർ , മാൽകോൺസ്...

ഒരു ഉക്രൈൻ അമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭൂപെൻ ഹസാരിക ഗാനം Dilli Dali 15/2022 04.03.2022

പ്രീയപ്പെട്ട സുഹൃത്തേ ,  ഉക്രൈനിലെ ഒരമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭുപൻ ഹസാരിക ഗാനമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . കഴിഞ്ഞ ദിവസം മോസ്‌കോയിലെ തെരുവിൽ ഒരു യുവാവ് ഉക്രൈനിലായിപ്പോയ ഭാര്യയ്ക്കും മകൾക്കുമായി ഒരു ടീവി ചാനലിലൂടെ ഒരു ചുംബനം അയക്കുന്നതു കണ്ടു .  1975 ൽ ഭുപൻ ഹസാരിക എഴുതി , സംഗീതം നൽകി പാടിയ ഗാനമാണ് 'ഓ , വിദേശിബന്ധു, എനിക്ക് നിൻ്റെ കരച്ചിലിന്റെ പ്രതിധ്വനി കേൾക്കാം ....നിൻ്റെ കപ്പൽ ഒരു ചു...

എം കെ സ്റ്റാലിൻ ഇന്ത്യയോട് പറയുന്ന രാഷ്ട്രീയം എന്താണ് ? Interview with Arun Janardhanan Dilli Dali 14/22 02.03.2022

The Indian EXPRESS ൻ്റെ തമിഴ് നാട് രാഷ്ട്രീയലേഖകൻ അരുൺ ജനാർദ്ദനൻ എം കെ സ്റ്റാലിൻ പ്രഭാവത്തെ വിശദമായി വിലയിരുത്തുന്നു ഈ ലക്കം ദില്ലി -ദാലിയിൽ .   ഒന്ന് . അടുത്ത കാലത്തുനടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി കൈവരിച്ച അഭൂതപൂർവ്വമായ വിജയത്തെ എങ്ങനെ കാണുന്നു ?   രണ്ട് . ദേശീയരാഷ്ട്രീയത്തിൽ നിത്യശത്രുക്കളോ , നിത്യബന്ധുക്കളോ ഇല്ലാത്ത ദ്രാവിഡ പാർട്ടികളുടെ ചരിത്രപശ്ചാത്തലത്തിൽ എം കെ സ്റ്റാ...

ബാ : ഒരു ജീവിതം Dilli Dali 12/22 Kasturba Gandhi Death Anniversary Podcast on 22 February 22.02.2022

പ്രിയ സുഹൃത്തേ , ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറാണ് ഒരിക്കൽ എന്നോട് പറഞ്ഞത് 'ബാ എന്നുച്ചരിക്കാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല' എന്ന് . ഇന്ന് , ഫെബ്രുവരി 22 കസ്‌തൂർബാ ഗാന്ധിയുടെ ചരമവാർഷികമാണ് . 1944 ൽ ഈ ദിവസമാണ് പൂനയിലെ ആഗാ ഖാൻ ജയിലിൽ വെച്ച് ബാ അന്തരിച്ചത് . മൃതദേഹം കോൺഗ്രസ്സ് പ്രവർത്തകർക്ക് കാണുവാൻ പൊതുദർശനത്തിന് വെയ്ക്കുവാൻ ജയിലധികൃതർ തയ്യാറായില്ല . ഗാന്ധി പറഞ്ഞു , കോൺഗ്രസ്സ് പ്രവ...

കറുത്ത പെണ്ണിനായുള്ള ഒരു ടാഗോർ ഗാനം: ഒരു ലാവണ്യാനുഭവം Dilli Dali 11/22 17.02.2022

കാറും കോളും നിറഞ്ഞപ്പോൾ ആ പെൺകുട്ടി കുടിലിൽ നിന്നും ഓടി പുറത്തേക്കുവന്നു,  പുള്ളിപ്പശുവിനെ മാറ്റിക്കെട്ടാൻ . വയൽ വരമ്പിൽ നിന്ന ടാഗോർ അവളുടെ വലിയ കണ്ണുകൾ കണ്ടു . അവൾ ടാഗോറിനേയും .  1900 ലെ ആഷാഢമാസത്തിൽ ടാഗോർ എഴുതിയ ഗാനമാണ് 'കൃഷ്ണകൊലി അമിതാരേ ബോലി'.  'നാട്ടുകാർ അവൾ കറുത്തവൾ ആണെന്നുപറയുന്നു .  എന്നാൽ എനിക്കവൾ ഒരാമ്പൽ പൂവ് '  എക്കാലത്തേയും പ്രിയങ്കരമായ ഒരു രബീന്ദ്രസംഗീതത്തെക്ക...

ഭീമസേനൻ്റെ സഭാതലം Pt Bhimsen Joshi birth centenary podcast Dilli Dali 08/2022 04.02.2022

ഭീമസേനൻ്റെ  സഭാതലം  പ്രിയ സുഹൃത്തേ , മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ  പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : 'സത്യസന്ധത'.  പ്രഭാതത്തെ ഉണർത്തിയ ആ രാംകലിയെ ,  രാത്രിയിലേക്ക് പാടിവിലയിച്ച ആ മാരുബിഹാഗിനെ സജീവമാക്കിയത് , വ്യതിരക്തമാക്കിയത് അസാമാന്യപ്രതിഭയിൽ ശ്രുതിചേർന്ന സത്...

റഷ്യ-ഉക്രൈൻ സംഘർഷം : പൂർണചിത്രം Interview with Dr Stanly Johny by S. Gopalakrishnan 07/2022 02.02.2022

പ്രിയ സുഹൃത്തേ ,   The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി .  ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്    1 . റഷ്യയുടെ അതിർത്തിവ്യാപനം വഴി പുടിൻ എന്താണ് യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ?  2 . വിവിധ കാരണങ്ങളാൽ ശക്തി ക്ഷയിച്ച നാറ്റോയെ എന്തിനാണ് പുടിൻ ഭയ...

മരണത്തിൽ ജീവിതം Dilli Dali Episode on Gandhi Martyrdom Day 2022 06/2022 30.01.2022

പ്രിയ സുഹൃത്തേ , ഇന്ന് ജനുവരി മുപ്പത് .  മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു  ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ  മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും.  ജീവിതം പോലെ തന്നെ നിത്യപ്രസക്തമായി തുടരുന്ന ഒരു മരണമായി  ഗാന്ധിയുടെ മരണം മാറുകയായിരുന്നു . ആ ജീവിതത്തെക്കാളേറെ ഒരു പക്ഷേ  ആ മരണം ഇന്ത്യൻ സാമൂഹികപ്രതിസന്ധികളിൽ യാത്രികർക്ക്  ദിശാ...

ചരിത്രവായനയിലേയും പ്രതിരോധത്തിലേയും ലളിതയുക്തികൾ ചതിക്കുഴികൾ 5/2022 24.01.2022

'രാജാക്കന്മാരുടെ രാജാവേ , ഭീതിയുമായി വരാതിരിയ്ക്കൂ , കരുണയുമായി വരൂ' (From Abide with me ) പ്രിയ സുഹൃത്തേ , ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണങ്ങളുടെ അവസാനപാദമായ Beating Retreat ൽ ഇന്ത്യൻ സൈനിക ബാൻഡ്  ഏറ്റവും അവസാനത്തെ ഇനമായി അവതരിപ്പിച്ചുവരാറുള്ള ഒരു ഭക്തിഗാനമാണ് Abide with me  .  ഗാന്ധിയുടെ പ്രിയങ്കരഗാനങ്ങളിൽ ഒന്ന് .ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം മുതൽ  ആ ഗാനം പിൻവലിക്കപ്പെട്ടത് ചർച്ച...

എം കെ പ്രസാദും ഇനിയുള്ള കേരളവും : ഡോ . കെ .പി . കണ്ണൻ സംസാരിക്കുന്നു Dilli Dali 4/2022 18.01.2022

ഈ ലക്കം ദില്ലി -ദാലി ജനുവരി പതിനേഴാം തീയതി എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ച പ്രൊഫസ്സർ എം . കെ പ്രസാദിനുള്ള ആദരമാണ് . പ്രമുഖ സാമൂഹ്യസമ്പദ്ശാസ്ത്രജ്ഞനായ ഡോ . കെ പി കണ്ണനുമായുള്ള ഒരഭിമുഖമാണിത് .  എന്താണ് ഇന്നത്തെ കേരളം പ്രസാദ് സാറിൽ നിന്നും മനസ്സിലാക്കേണ്ട സന്ദേശം ? സൈലൻറ് വാലി പ്രക്ഷോഭം വിജയിച്ചത് എന്തുകൊണ്ടാണ് ? അതിൽ കൂടുതൽ സാമൂഹികാവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടും നർമ്മദാ അണക്കെട്ടുവരുന്നത് തടയാൻ ക...

പലവിധ ആഴങ്ങളാൽ ഒരു ജീവിതം A podcast on musician John Foulds @ Dilli Dali 2/2022 16.01.2022

ഇന്ത്യയിൽ മൂന്നുപതിറ്റാണ്ടുകൾ ജീവിച്ച് , കൊൽക്കത്തയിൽ കോളറ ബാധിച്ച് 1939 ൽ അന്തരിച്ച പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ്  . ഇന്ത്യൻ സംഗീതകൃതികളെ പാശ്ചാത്യസംഗീതത്തിൽ ഫലപ്രദമായി കോർത്തിണക്കിയ John Foulds  . ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധനിലപാടുകൾ എടുത്തതിനാൽ കമ്മ്യൂണിസ്റ്റുകാരൻ ആയി മുദ്രകുത്തപെട്ട് ലണ്ടനിൽ  ഒറ്റപ്പെട്ടുപോയ ആൾ . ഇന്ത്യയിലെത്തിയപ്പോൾ  കബീ...

Dilli Dali in 2021 ശ്രോതാക്കൾ ഒരു പോഡ്‌കാസ്റ്റിനെ വിലയിരുത്തുന്നു A podcast with S. Gopalakrishnan 1/2022 01.01.2022

2020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് .  വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് .  പിന്നീട് അത് വിവിധ വിഷയങ്ങളെ പരാമർശിച്ചു വളർന്നു . പക്ഷേ , നിങ്ങൾ , ശ്രോതാക്കളാണ് ദില്ലി -ദാലിയ്ക്ക് എന്നും പ്രചോദനമായത് . 2021 അവസാനിക്കുന്ന ഈ ദിവസത്തിൽ ഈ പോഡ്‌കാസ്റ്റിനെ ചില ശ്രോതാക്കൾ വിലയ...

മൂന്ന് ക്രിസ്തു അനുഭവങ്ങൾ: Dostoevsky, Tolstoy and Gandhi A podcast by S. Gopalakrishnan on Dilli Dali 103/2021 26.12.2021

2021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക്  സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ'   ഡോസ്റ്റോയെസ്‌കിയിൽ 'ക്രിസ്തു' അസാന്നിധ്യത്തിൽ സന്നിഹിതനായിരുന്നു . ടോൾസ്റ്റോയ് ആകട്ടെ 'ക്രിസ്തു' ദൈവപുത്രനല്ല , മനുഷ്യനാണ് എന്ന് വിശ്വസിച്ചു . 'യേശു ഉയിർത്തെഴുന്നേറ്റോ ഇല്ലയോ എന്ന...

Listen to the Dilli Dali podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.