Mathrubhumi

CRIME STORY MALAYALAM | MATHRUBHUMI

കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിലെ അറിയാക്കഥകളും | True crime stories podcast in malayalam

Author

Mathrubhumi

Category

True Crime

Podcast website

www.spreaker.com

Latest episode

Jan 20, 2024

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

അമ്പൂരി രാഖി വധക്കേസ് : കാമുകനും സഹോദരനും സുഹൃത്തും ചേര്‍ന്ന് നടത്തിയ അരുംകൊല | Amboori murder case: 10.10.2022

കാമുകനും സഹോദരനും സുഹൃത്തും ചേര്‍ന്ന് നടത്തിയ അരുംകൊല കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. 2019 ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കാമുകനും അയാളുടെ സഹോദരനും സുഹൃത്തും കൂടി ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം. ഒരു മാസത്തോളം പോലീസിനെ കുഴപ്പിച്ച ആ തിരോധാന കേസിലൂടെ തെളിഞ്ഞുവന്ന അരും കൊലയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുമായി ക്...

ബൈസണ്‍ വാലിയിലെ എസ്റ്റേറ്റ് ബംഗ്ലാവില്‍ കത്തിക്കരിച്ച നിലയില്‍ കേണല്‍ പീറ്റര്‍ | Colonel Peter Murder Case 05.10.2022

മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് കൂപ്പ് കുത്തിയ ജനുവരി മാസം. മൂന്നാര്‍ ടൗണില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ ബൈസണ്‍വാലിയും കനത്ത മഞ്ഞുവീഴ്ചയില്‍ പുതഞ്ഞിരിക്കുകയാണ്. ബൈസണ്‍വാലിയില്‍ ആനച്ചാല്‍ എസ്റ്റേറ്റിന് നടുവിലായാണ് റിട്ട. കേണല്‍ പീറ്റര്‍ പുത്തന്‍പുരയ്ക്കലിന്റെ താമസം 500 ഏക്കര്‍ തോട്ടം. വിരമിച്ചിട്ടും ചിട്ടയായ ജീവിതം നയിക്കുന്ന വ്യക്തി. ഒരു പ്രഭാതത്തില്‍ കേണല്‍ പീറ്ററിന്റെ മൃതദേഹം എസ്റ്റേറ്റ...

കെ.ടി കെമ്പമ്മ എന്ന സയനൈഡ് മല്ലിക: ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയല്‍ കില്ലര്‍ | Story of Cyanide Mallika or KD Kempamma 30.09.2022

സയനൈഡ് മല്ലികയാണ് ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ വനിതാ സീരിയല്‍ കില്ലര്‍. കെ.ടി കെമ്പമ്മ എന്നാണ് സയനൈഡ് മല്ലികയുടെ യഥാര്‍ത്ഥ പേര്. ആ സീരിയല്‍ കൊലപാതകിയെ പിടികൂടാന്‍ ഇടയാക്കിയ ഒരു കൊലപാകവും അതിന്റെ പിന്നാമ്പുറ കഥകളും. അവതരണം: വൈശാഖ്. സ്‌ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ്ബ് എഫ്.എം | KD Kempamma, infamously known as Cyanide Mallika, is India's first...

ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ ഭരതനാട്യം നര്‍ത്തകി: ഭര്‍ത്താവ് പ്രതിയായത് എങ്ങനെ | True Crime Podcast 27.09.2022

ഭരതനാട്യം നര്‍ത്തകിയെ ഹോട്ടലിലെ ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം സാധാരണ മരണമെന്ന് ഏറെക്കുറെ നിഗമനത്തിലെത്തിയ നേരത്താണ് ആ നിര്‍ണായക തെളിവ് കണ്ടെത്തിയത്. ആ തെളിവ് തന്നെയായിരുന്നു നര്‍ത്തകി സുമനയുടെ മരണം കൊലപാതകം എന്ന സാധ്യതയിലേക്ക് പോലീസിനെ എത്തിച്ചത്. എന്തായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവ്. ഒടുവില്‍ സുമനയുടെ ഭര്‍ത്താവ് പ്രതിയായത് എങ്ങനെയാണ്.? അവതരണം: വൈശാഖ്. സൗണ്ട് മിക്...

44ാം നമ്പര്‍ മഴ പെയ്ത രാത്രി; കണ്ണുതുറിച്ച് നാക്ക് പുറത്തേക്ക് തള്ളി സ്ത്രീയുടെ ജഡം | True Crime Podcast 22.09.2022

സുവര്‍ണഗിരിയില്‍ അന്ന് പുലര്‍ച്ചെ കനം കുറഞ്ഞ മഴയായിരുന്നു. പതിവ് പോലെ റബ്ബര്‍ ടാപ്പിങ്ങിന് പോയതായിരുന്നു സുകുമാരന്‍. പോകുമ്പോള്‍ 13ാം ഹെയര്‍പിന്‍ വളവില്‍ ആ കാഴ്ച കണ്ടു. ആരെയും ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ഒരു സ്ത്രീയുടെ മൃതേദഹം. കണ്ണുകള്‍ തുറിച്ച് നാക്ക് പുറത്തേക്ക് തള്ളി ആരും പേടിച്ചുപോകുന്ന നിലയില്‍. അവതരണം: വൈശാഖ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക...

വയറില്‍ മയിലിന്റെ ചിത്രം; അജ്ഞാത മൃതദേഹത്തിന്റെ ഘാതകനെ പോലീസ് കണ്ടെത്തിയത് എങ്ങനെ | Neetu solanki Murder case 19.09.2022

ക്രൈം ത്രില്ലര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകത്തിന്റെ അഴിയാതിരുന്ന ചുരുളുകളാണ് 2019 ജൂണ്‍മാസം അഴിഞ്ഞുവീണത്. കൊലപാതകി നിയമ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആത്യന്തികമായി വിധിയുടെ ശിക്ഷയേറ്റുവാങ്ങി മരണത്തിന് കീഴടങ്ങി. 10 വര്‍ഷം മുമ്പ് 2011ല്‍ നീതു സോളങ്കി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് നാടകീയമായ ആ അവസാനം ഉണ്ടായത്. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട്...

അനാഥന്‍,ബെംഗളൂരുവില്‍ ജോലി'; ഭാര്യയെ ലോഡ്ജ് മുറിയിലിട്ട് കൊന്നു, 20 പവന് വേണ്ടി | Murder Case 15.09.2022

ഏകമകളെ ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവിനെകൊണ്ട് വിവാഹം ചെയ്ത് അയച്ചതാണ് കാഞ്ഞങ്ങാട്ടെ കൃഷിക്കാരനായ ഗംഗാധരന്‍. വിവാഹശേഷം മകളെ മരുമകനൊപ്പം ബാംഗ്ലൂരിലേക്ക് ട്രെയിനില്‍ യാത്രയയ്ക്കാനും ഗംഗാധരന്‍ പോയിരുന്നു. പിന്നീട് ഏക മകള്‍ അതിധാരുണമായി കൊല്ലപ്പെട്ടെന്നാണ് ഗംഗാധരന്‍ അറിയുന്നത്. ആ അരുംകൊലയുടെ കഥ അറിയാം. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ് ജംഷീ...

ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case 09.09.2022

2008 മെയ് 16 ഡല്‍ഹിയുടെയും ഉത്തര്‍ പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള നോയിഡയിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന ജലവായുവിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് ഉണര്‍ന്നത് ഒരു ഞെട്ടലോടെയാണ്. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും മകള്‍ 14 വയസുമാത്രം പ്രായമുള്ള ആരുഷി തല്‍വാര്‍ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അപ്പാര്‍ട്ടുമെന്റിലെ ആരുഷിയുടെ മുറിയില്‍ കഴുത്തറുത്ത നിലയില്‍ ആ കൊച്ചുപെണ്‍...

വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പ്രതിയെ കുടുക്കിയത് പോലീസിന്റെ അസാധാരണ നീക്കങ്ങള്‍ | Rape and Murder case 30.08.2022

എറണാകുളം ജില്ലയിലെ മനോഹരമായ ഗ്രാമം പുത്തന്‍വേലിക്കര. വലിയ വേലിയേറ്റത്തില്‍ രൂപം കൊണ്ടുവെന്ന് വിശ്വസിക്കുന്ന നാട്. തൊട്ടയല്‍പക്കമാണ് തൃശ്ശൂര്‍ ജില്ല. പെരിയാറും ചാലക്കുടിപ്പുഴയും ഇവിടെ ഒന്നിച്ച് ഒഴുകുന്നു. കോട്ടപ്പുറം കായലിന്റെ സാപീപ്യം, നീണ്ടുകിടക്കുന്ന പാടശേഖരം. പുത്തന്‍വേലിക്കരയില്‍ നിന്ന് പറവൂരിലേക്ക് പുതിയ പാലം പണി തീര്‍ന്നുവരുന്ന 2018ലെ മാര്‍ച്ച് 18നാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത പരന്നത്. കേട്...

ബക്കറ്റിലാക്കിയ രണ്ടരക്കിലോ സ്വര്‍ണം, കണ്ണൂരിനെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; 17-ാം ദിവസം പിടിവീണു | Kannur Pazhayangadi Jewellery robbery 22.08.2022

സംശയത്തിന് ഒരിടപോലും നല്‍കാതെ തുടര്‍ച്ചയായി 11 മോഷണങ്ങള്‍ നടത്തിയ സംഘം പിടിയിലായത് എങ്ങനെ. കണ്ണൂര്‍ പഴയങ്ങാടി ജ്വല്ലറി മോഷണത്തെ തുടര്‍ന്നാണ് രണ്ട് പേര് അടങ്ങുന്ന സംഘം പോലീസ് പിടിയിലാകുന്നത്. 2018 ജൂണ്‍ എട്ടിന് കണ്ണൂര്‍ നഗരത്തെ നടുക്കിയ ആ മോഷണ കേസിലെ പ്രതികളെ പോലീസ് വലയിലാക്കിയ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. Kannur Pazhayangadi Jewellery...

സ്വിമ്മിങ് ചാമ്പ്യന്‍ മുങ്ങിമരിക്കുമോ? തെളിഞ്ഞത് ഒരു കൊലപാതകം | College student dies due to'ragging 17.08.2022

കുറ്റാന്വേഷണത്തില്‍ പലപ്പോഴും മനസിന്റെ സഞ്ചാരങ്ങളെ പിടിച്ചെടുക്കുക അതീവ പ്രാധാന്യമേറിയ കാര്യമാണ്. കുറ്റവാളികളുടെ മനസിലൂടെ പാഞ്ഞിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പിന്തുടരുക. താരതമ്യേന ദുഷ്‌ക്കരമായ കാര്യം തന്നെ. പലപ്പോഴും മനശാസ്ത്ര വിദഗ്ദ്ധനെ പോലെ കുറ്റവാളികളുടെ മനസ് കീറി മുറിച്ച് പരിശോധിക്കേണ്ടി വരും. എല്ലാവരും തള്ളിക്കളയുന്ന കാര്യങ്ങളെ വിടാതെ പിന്തുടരേണ്ടിവരും ഒരു ക്ലൂ പോലും ശേഷിക്കാതെ നടത്തുന്ന ക...

കല്ലേറ് തുമ്പായി, അന്വേഷണം ജില്ല കടന്നു, കണ്ടെത്തിയത് കവര്‍ച്ചപോയ ആറ് കിലോ സ്വര്‍ണം | True Crime 06.08.2022

ഒരു കല്ലേറിന്റെ പിന്നാലെ സഞ്ചരിച്ച് കവര്‍ച്ച പോയ ആറ് കിലോ സ്വര്‍ണം കണ്ടെടുത്ത കഥ കേള്‍ക്കാം. എങ്ങനെയാണ് ഒരു കല്ല് മോഷണം പോയ ആറ് കിലോ സ്വര്‍ണത്തിന്റെ പിന്നാലെ പോയി കുറ്റവാളിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | 6kg gold robbery case in chavakkad

പൂച്ചയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തെളിഞ്ഞത് സ്ത്രീയുടെ കൊലപാതകം | Cat autopsy and women murder case 03.08.2022

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീയുടെ കൊലപാതകം തെളിയിക്കാന്‍ ഒരു പൂച്ചയെ പോസ്റ്റുമാര്‍ട്ടം ചെയ്യേണ്ടി വന്നത്. കേട്ടവരൊക്കെ ആദ്യം പോലീസിനെ പരിഹസിച്ചു. പരിഹാസങ്ങളൊന്നും വകവയ്ക്കാതെ ചത്ത പൂച്ചയുമായി മുന്നോട്ടുപോയ അന്വേഷണ സംഘം തെളിയിച്ചത് ഒരു സ്ത്രീയുടെ അതി ക്രൂരമായ കൊലപാതകം ആയിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | ക്ലബ് എഫ് എം പ്രൊഡക്ഷന്‍ | |...

കേരളം കണ്ട ഏറ്റവും വലിയ കൊള്ള: കാസര്‍കോട് വിജയാ ബാങ്ക് മോഷണം | Vijaya bank robbery Kasaragod 26.07.2022

കാത്തിരുന്ന പോലെ ബാങ്കിന് പെരുന്നാള്‍ അവധി വരുന്നു. രണ്ട് ദിവസമാണ് അവധി. ആ രണ്ട് ദിവസങ്ങള്‍ മതിയായിരുന്നു അവര്‍ക്ക് നാടിനെ നടുക്കിയ ആ വലിയ കൊള്ള നടത്താന്‍. സ്‌ട്രോങ് റൂമിലെത്താനുള്ള തുരങ്കമുണ്ടാക്കാനായി കേരളത്തിന് പുറത്തുനിന്നുള്ളൊരു ആളെത്തുന്നു. രാജേഷ് എന്ന കുപ്രസിദ്ധ തുരക്കല്‍ വിദഗ്ദ്ധന്‍ അങ്ങനെ ചെറുവത്തൂരിലെത്തി. കേരളത്തെ നടുക്കിയ ബാങ്ക് കൊള്ളയുടെ പിന്നാമ്പുറ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ...

ബെൽറ്റ് മുറുക്കി കൊന്നു, ബോട്ടിൽ കടലിൽ തള്ളി; അസി. കമാൻഡന്റ് വലയിലായ വഴി | Murder case 12.07.2022

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തുറിച്ച പൂച്ചക്കണ്ണുകളും ചെമ്പിച്ച മുടിയും കഴുത്തില്‍ നീലിച്ച പാടുകളുമായി ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. പോലീസ് അന്വേഷണം ചെന്നത്തിയത് ഒരു അസിസ്റ്റന്റ് കമാന്റന്റിലേക്കാണ്. അയാള്‍ എങ്ങനെ കൊലപാതകിയായി. എന്തിന് അന്യ സംസ്ഥാനക്കാരിയായ ആ പെണ്‍കുട്ടിയെ കൊന്നു. അയാളും ആ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം എന്താണ്. ആ കഥയുമായി ക്രൈം സ്റ്റോറി. അവതരണം: രാജേഷ് കാരക്ക. സൗണ്ട് മിക്‌സിങ് ; പ്...

മുക്കം ഇരട്ടകൊലപാതകം; ബിർജു എങ്ങനെ പോലീസിന്റെ വലയിലായി ? | Podcast 05.07.2022

2016 ൽ കോഴിക്കോട് മുക്കത്ത് നടന്ന ഒരു ഇരട്ട കൊലപാതകം.ആദ്യം വീട്ടമ്മ കൊല്ലപ്പെടുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കൊലപാതകം നടത്തിയ ആളും കൊല്ലപ്പെടുന്നു. പക്ഷേ പുറത്തറിഞ്ഞത് ഒരാളുടെ മരണം മാത്രം. അതും ആത്മഹത്യ എന്ന പേരിൽ. ഇതിനെല്ലാം പിന്നിൽ ഒരാളായിരുന്നു ബുദ്ധി കേന്ദ്രം. നാട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചു നടന്ന മുക്കം സ്വദേശി ബിർജു. അവതരണം: രാജേഷ് | സൗണ്ട് മിക്സിങ് : പ്രണവ് പി എസ് | പ്രൊഡക്ഷൻ : ക്ല...

പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast 28.06.2022

വര്‍ഷം 2004, തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ രാവിലെ മദ്രസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതെയാകുന്നു. നാട്ടുകാരും വീട്ടുകാരും നാട് മുഴുവന്‍ കുട്ടിയെ തിരഞ്ഞു. ആ കുട്ടി സ്ഥിരമായി പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലും കൂട്ടുകാരുടെ വീട്ടിലും അങ്ങനെ പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ എവിടെയും അവളെ കണ്ടെത്താനായില്ല. പിന്നീട് ചാക്കില്‍ കെട്ടിയ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തി. കൂടെ ഒരു കല്ലും...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നടത്തിയ സിനിമാസ്‌റ്റൈല്‍ മോഷണത്തിന്റെ കഥ | Malayalam Crime story 24.06.2022

ട്രെയിന്‍ വെച്ച് 5.78 കോടി രൂപ കൊള്ളയടിക്കപ്പെടുന്നു. 2016ല്‍ രാജ്യത്തെ നടുക്കിയ മോഷണം. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് മോഷണം നടന്നത് എങ്ങനെയെന്ന നിഗമനത്തിലേക്ക് എത്തിയത്. സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വലിയ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു ആ ട്രെയിന്‍ കൊള്ളയ്ക്ക് പിന്നില്‍. ഒരു ട്രെയിന്‍ ബോഗിയുടെ മുകള്‍ ഭാഗം തുളച്ച് അതിലൂടെ ഇറങ്ങി നടത്തിയ മോഷണം. അതും ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍. അവതരണം: പ്രിയരാജ് ജ...

അമ്മ കുഞ്ഞിനെ കൊല്ലുമ്പോള്‍ വടാപാവ് കഴിച്ച് കണ്ടുനിന്ന സഹോദരിമാര്‍ | Crime Story 04.02.2022

പോക്കറ്റടിയും ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും. 1996-ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നാസിക് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മണ്ഡലേശ്വര്‍ മാധവറാവു കാലേയുടെ അന്വേഷണത്തില്‍ ആ മൂന്ന് സ്ത്രീകള്‍ കാണിച്ചുകൂട്ടിയ ക്രൂരതകള്‍ വെളിച്ചത്താവുകയായിരുന്നു. സ്‌ക്രിപ്റ്റ്- അഫീഫ് മുസ്തഫ, അവതരണം- അനില്‍ മുകുന്നേരി. എഡിറ്...

കാമുകിയ്ക്കുള്ള പ്രണയദിന സമ്മാനമായി ഭാര്യയെ കൊന്നു, 15 വര്‍ഷത്തെ ആള്‍മാറാട്ടം | CRIME STORY 13.01.2022

ആരെയും അമ്പരിപ്പിക്കുന്ന ആള്‍മാറാട്ടം. ഒരാള്‍ക്കും സംശയത്തിനിടനല്‍കാതെ പിടിച്ചുനിന്നത് 15 വര്‍ഷം. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോണ്‍കോളോടെ തരുണ്‍ ജിന്‍രാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം 2018 ഒക്ടോബര്‍ 25-ന് പിടിയിലായി. 2003-ലെ പ്രണയദിനത്തില്‍ അഹമ്മദാബാദിനെ ഞെട്ടിച്ച മലയാളി യുവതിയുട...

Listen to the CRIME STORY MALAYALAM | MATHRUBHUMI podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.