Manorama Online
Crime Beat
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to Crime Beat on Manorama Podcast
Author
Manorama Online
Category
Podcast website
Latest episode
Jul 11, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat 11.07.2026 14:07
കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേട...
അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast 04.07.2026 7:30
ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത...
13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime 15.06.2026 7:31
കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ...
അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat 06.06.2026 30:32
1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളി...
അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast 30.05.2026 13:42
ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത...
15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത | Aamayoor Murder | Crime Beat 16.05.2026 19:32
15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി...
‘സജി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല സാറെ’; നെടുങ്കണ്ടത്ത് സംഭവിച്ചത് | Crime Beat Podcast | Nedumkandam Murder | Kerala Crime Stories 09.05.2026 8:36
ഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat , Seena Antony unpacks the chilling Nedumkandam double murder case from Idukki, where a man allegedly killed his own mother and sibling, buried their bodies in the house compound, and continued living normally for weeks...
‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat 25.04.2026 11:44
2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്...
ഭർത്താവിനെ പേടിച്ച് വീട്ടിൽ സിസിടിവി വച്ചു, പിന്നീട് ആ ദൃശ്യങ്ങൾ വലിയ തെളിവായി | Karivalloor Divyasree Murder | Kerala Crime | Crime Beat 17.04.2026 9:13
പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം ത...
ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ വിജിലിന്റെ മൃതദേഹം | Vijil Murder Case | Kerala Crime | Crime Beat | Crime Podcast 04.04.2026 8:20
ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് വിജിലിന്റെ മാതാപിതാക്കളെ തേടിയെത്തിയത്. നാടകീയ വഴിത്തിരിവുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കോഴിക്കോട് വിജിൽ തിരോധാന കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode...
സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case 28.03.2026 6:49
A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN See omnystudio.com/listen...
ചായയുടെ മേലുളള തർക്കം കലാശിച്ചത് കൊലപാതകത്തിൽ | Nilambur Murder | Kerala Crime | Crime Podcast | Crime Beat 25.03.2026 6:54
ചായ ഉണ്ടാക്കി തരാതിരുന്നതിന്റെ പേരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അൽപം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആ വാർത്തയുടെ തലക്കെട്ടിലൂടെ പലതവണ കടന്നു പോയവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെട്ടവരുണ്ട്. മറ്റെന്തെങ്കിലും കാരണം കാണുമെന്ന് ചിന്തിച്ചവരുണ്ട്. മലപ്പുറം കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെ ആണ് ഭർതൃമാതാവായ ശാന്ത വെട്ടിക്ക...
തലങ്ങും വിലങ്ങും വെട്ടിയത് 38 തവണ; ഞെട്ടിച്ച് ഭാര്യയുടെ അറസ്റ്റ് | Vendalloor Murder | Vinod Kumar Murder 17.03.2026 14:16
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിന്റെ പിൻബലത്തിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവുകൾ ഉണ്ടായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ വിനോദ് കുമാർ വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: Seena Antony A shocking murder, a swift police...
കാമുകന്റെ കൂടെ പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം; 15 വർഷത്തിനുശേഷം ട്വിസ്റ്റ് 10.03.2026 14:50
15 വർഷം മുൻപാണ് കല എന്നു വിളിക്കുന്ന ശ്രീകലയെ ആലപ്പുഴ മാന്നാറു നിന്ന് കാണാതാകുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്നായിരുന്നു നാട്ടിൽ പ്രചരിച്ച കഥ. എന്നാൽ ഗാർഹിക പീഡനത്തിന് പൊലീസ് കസ്റ്റഡിയിലായ കലയുടെ ബന്ധുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്ത് കേസിന്റെ ഗതി തിരിച്ചു. തിരോധാനക്കേസ് കൊലപാതകക്കേസ് ആയി മാറിയ മാന്നാർ കല വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സീന ആ...
നാണക്കേട് ഭയന്ന് കൊലപാതകം; യുവതിയുടെ മരണത്തിൽ 63കാരൻ പിടിയിൽ | Crime Beat | Vytila Sudha Murder | Epi 44 28.02.2026 7:20
A woman’s body is discovered on an abandoned railway track near the Vyttila railway overbridge, triggering a chilling investigation. What initially appears to be a mysterious death soon unfolds into a complex crime story that leads the police to a 63-year-old man. In this episode of the Crimebeat Podcast, Seena Antony takes you through the shocking twists, investigation details, and hidden t...
2 വർഷം പൊലീസിനെ കബളിപ്പിച്ച് വിദേശത്ത്, കുരുക്കായത് ആ ഫോൺ | Jalaja Murder Case | Crime Beat 24.02.2026 18:26
പട്ടാപ്പകൽ വീട്ടിൽക്കയറി ജലജ എന്ന 47കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് വിദേശത്തേക്ക് രക്ഷപ്പെട്ട് പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു വർഷത്തിനു ശേഷം പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. സംഭവബഹുലമായ ജലജ വധക്കേസിനെക്കുറിച്ച് വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. This episode of the Crimebeat Podcast unpacks the shocking daylight murder of Jalaja, the accused escapes a...
കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat 16.02.2026 5:14
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാ...
മുതലാളിയോട് പക, മഴു കൊണ്ട് 30 വെട്ട്; പാറമ്പുഴ കൂട്ടക്കൊലയിൽ സംഭവിച്ചത് 09.02.2026 12:41
2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. പ്രതിയുടെ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ് പോലൊരു സ്ഥലത്ത് നിന്ന് തൊണ്ടിമുതൽ അടക്കം പ്രതിയെ പിടി കൂടിയ കേരള പൊലീസ് കയ്യടി നേടി. ദൃക്സാക്ഷിയില്ലാത്ത പാറമ്പുഴ കൂട്ടക...
6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime 31.01.2026 12:37
ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റി...
ശരണ്യയെ കുടുക്കിയ ആ മിസ്സ്ഡ് കോൾ | Viyan Murder Case | Crime Beat | Epi 39 24.01.2026 11:01
The brutal murder of a one-and-a-half-year-old child by his own mother shocked Kerala and sparked intense public outrage. In this episode of Crime Beat, the prosecutor Advocate Ramesh walks listeners through the chilling timeline of the Viyan murder case—from the child’s disappearance at Kannur Thayyil beach to the court verdict that sentenced the mother to life imprisonment. A disturb...
മൃതദേഹം നഗ്നമാക്കി നാരിപൂജ | Crime Beat | Kerala Crimes 18.01.2026 14:27
Listen to Crime Beat Podcast: The Roopasree Murder Case: A teacher's murder in Kasargod, Kerala, exposes a sinister web of black magic and betrayal, as colleague Venkataramana Karantha's dark secrets unravel. Voice Artists: Lakshmi Parvathy, Manu Pramad, Naveen Mohan, Jesna Nagaroor, Sajesh Mohan, Anusha Indira Bharath Midhilaj Rasheed, Pritish See omnystudio.com/listener for privacy...
19കാരനൊപ്പം ജീവിക്കാൻ 21കാരി ചെയ്ത കൊലപാതകം | Bangalore Road Murder Case| Crime Beat Podcast 03.01.2026 16:10
മൊബൈൽ ഫോണുകൾ പ്രചാരം നേടി വരുന്ന കാലഘട്ടത്തിൽ സിഡിആർ അഥവാ കോൾ ഡിറ്റെയ്ൽ റെക്കോർഡ്സ് വഴി തെളിയിച്ച ആദ്യകാല കേസുകളിൽ ഒന്നാണ് ശുഭ ശങ്കരനാരായണൻ എന്ന 21കാരി പ്രതിയായ ഗിരീഷ് മർഡർ കേസ്. ബാംഗ്ലൂർ റിങ് റോഡ് മർഡർ കേസ് എന്ന പേരിൽ കുപ്രിസിദ്ധി നേടിയ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime Beat , we revisit the chilling Bangalore Ring...
അലൻ ബെന്നിയുടെ നടുക്കുന്ന മൊഴി പുറത്ത് | Chithrapriya Murder Case | Crime Beat | Epi 36 27.12.2025 9:05
Crime Beat examines the shocking murder of Chithrapriya from Malayattoor, a case that left an entire community in grief. What began as a missing person report soon turned into a brutal murder when her body was found just 1.5 km from her home. The episode uncovers how suspicion and obsession led her boyfriend to commit the crime, tracing the investigation and the disturbing truth behind the case. C...
പ്രോസിക്യൂഷന് പാളിയോ? Actress Assault Case Verdict Analysis | Crime Beat | Epi 20.12.2025 12:37
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ ഒന്നാണ്. ലൈംഗിക അതിക്രമം നേരിട്ടാൽ മുഖം മറച്ചും പൊതു ഇടങ്ങളിൽ നിന്ന് അകന്നും തീർത്തും അദൃശ്യയായി ജീവിക്കണമെന്ന പൊതുധാരണയെ തിരുത്തിയാണ് കേസിലെ അതിജീവിത മാതൃകയായത്. വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്ന നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞ അതിജീവിത വിധിക്കു ശേഷം തനിക്കെതിരെ സജീവ...
ഇരകളെ പ്രേമിച്ച് വലയിൽ വീഴ്ത്തും, ആദ്യരാത്രിക്ക് ശേഷം കൊലപാതകം | സയനൈഡ് മോഹൻ | Cyanide Mohan | Kalamkaval | Crime Beat | Epi 34 05.12.2025 15:26
A young woman’s disappearance in Bantwal sparks communal tension and a hunt for imagined abductors—until police uncover a far more terrifying truth. This episode of Crime Beat explores how a routine missing case led investigators to serial killer Cyanide Mohan, who murdered nearly twenty women using cyanide-laced pills. A gripping account of deception, violence, and one of Karnataka&rs...
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.