Mathrubhumi
CRIME STORY MALAYALAM | MATHRUBHUMI
കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിലെ അറിയാക്കഥകളും | True crime stories podcast in malayalam
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ആരുമറിയാതെ പ്രസവം; കുഞ്ഞിനെ മുക്കിക്കൊന്നത് അമ്മ; കനാലില് തള്ളിയത് കാമുകനും; | Podcast 03.05.2023 7:46
കാമുകനും സുഹൃത്തും ചേര്ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില് മുക്കികൊന്ന് കനാലില് ഉപേക്ഷിച്ചു: തൃശ്ശൂര് പൂങ്കുന്നത്തുകനാലില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കേട്ട് കേരളം ഞെട്ടിയിട്ട് അധിക ദിവസം ആകുമ്പോഴേക്കും ആ ക്രൂരതയ്ക്ക് പിന്നിലെ കറുത്ത കൈകളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് കേരളാ പോലീസ് ജനിച്ച ഉടന് കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്ന്ന് മൃത...
രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യ | Burari deaths 21.04.2023 10:53
2018 ജൂലൈ ഒന്നിന് രാവിലെ ഒരു കുടുംബത്തിലെ 11 പേര് ആത്മഹത്യ ചെയ്തുവെന്ന വാര്ത്ത കേട്ടാണ് രാജ്യം ഉണര്ന്നത്. ദില്ലിക്ക് സമീപമുള്ള ബുരാരിയിലെ കുടുംബത്തിലെ അംഗങ്ങളാണ് ജീവന് വെടിഞ്ഞത്. ഒരു തുണ്ട് കയറില് ജീവിതം തീര്ക്കാന് ഒരു കുടുംബത്തിലെ 11 പേരെയും തോന്നിപ്പിച്ച വികാരം എന്തായിരിക്കും. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയിലുള്ള നൂല്പ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥ. അ...
ഇറ്റലിയെ ഞെട്ടിവിറപ്പിച്ച കൊടും കുറ്റവാളി ബ്രൂസ്ക | Giovanni Brusca 17.04.2023 13:34
കുപ്രസിദ്ധ മാഫിയ സംഘമായ കോസനോസ്കയിലെ ജിയോവന്നി ബ്രൂസ്ക. 64 വയസ്, വളര്ത്തിയ താടി, ക്രൂരമായ കണ്ണുകള്, 100 നും 200 നും ഇടയിലുള്ള കൊലപാതകങ്ങള് ആയിട്ടാണ് ബ്രൂസ്ക വാര്ത്തകളില് ഇടം പിടിച്ചത്. ബ്രൂസ്കയുടെ കഥ കേള്ക്കാം. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം. | Giovanni Brusca
ആരാണ് തിലകന് അന്ന് പറഞ്ഞ ചാള്സ് ശോഭരാജ് | Charles Sobhraj Podcast 05.04.2023 9:03
സന്മനസുള്ളവര്ക്ക് സമാധാനം എന്ന സിനിമയില് തിലകന് മോഹന്ലാലിനോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ഇത്രയും ധൈര്യം ഞാന് എന്റെ ചാള്സ് ശോഭരാജില് മാത്രമെ കണ്ടിട്ടുള്ളു. ആരായിരുന്നു അത്രയും ധൈര്യശാലിയായ ചാള്സ് ശോഭരാജ്. സിനിമകളിലൂടെയും അല്ലാതെയുമായി നാം ഒരുപാട് കേട്ട പേര്. മുഴുവന് പേര് ചാള്സ് ഗുരുമുഖ് ശോഭരാജ്. അവതരണം; രാജേഷ് കാരയ്ക്കാട്. സ്ക്രിപ്റ്റ്: ജാമി.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന് ക്...
കാമുകന്റെ വീട്ടിലെ യുവതിയുടെ ആത്മഹത്യ കൊലപാതകം ആയി: തടിക്കച്ചവടക്കാരന് പിടിയില് | True Crime Podcast 01.04.2023 12:11
യുവതി തൂങ്ങിമരിച്ചിരിക്കുന്നു. ആ വിവരം കേട്ടാണ് ആ ഗ്രാമം ഉണര്ന്നത്. മരിച്ച യുവതി കാമുകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതരായ രണ്ടുപേരും ആ ബന്ധം ഉപേക്ഷിച്ചാണ് ഒരുമിച്ച് താമസം തുടങ്ങിയത്. ആറുമാസത്തിനിപ്പുറം യുവതിയെ തുങ്ങിമരിച്ച നിലയില് കണ്ടെത്തുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം
ഇംഗ്ലീഷ് മാസികയിലെ വാര്ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup 20.03.2023 13:18
ഇന്ഷുറന്സ് തുക തട്ടിയെടുക്കാന് നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെയും ആ കുറ്റകൃത്യത്തെയും കേരളം ഇന്നും മറന്നിട്ടില്ല. 1984 ജനുവരി 21ന് അര്ധരാത്രി കൊല്ലപ്പെട്ട ചാക്കൊ എന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ക്രൂരമായ ആ കൊലപാതകം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയുടെയും ജീവിതമാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്...
കടമ്പഴിപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം | Palakkad kadampazhipuram Murder 15.03.2023 8:24
ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് അതി നീചമായ ഒരു കൊലപാതകവും തുടര്ന്ന് സിനിമയെ വെല്ലുന്ന, തെളിവുകള് ഒളിപ്പിച്ചു വയ്ക്കാന് നടത്തിയ ആരെയും ഞെട്ടിപ്പിക്കുന്ന ഗൂഢശ്രമങ്ങളുമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം
കുടുംബ വഴക്ക് അവസാനിച്ചത് അരും കൊലയില്: പിഞ്ചുബാലനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി family clash leads to murder of child 11.03.2023 8:57
മനസില് നീറിക്കിടക്കുന്ന പക മനുഷ്യനെ എവിടം വരെ കൊണ്ടെത്തിക്കും. എന്താണ് കുടുംബ കലഹങ്ങള് മനുഷ്യര്ക്ക് സമ്മാനിക്കുക. ഒരു നിമിഷത്തെ ദുഷ് ചിന്തകള് മനുഷ്യനെ എത്ര ക്രൂരമായ ചെയ്തികളിലേക്കായിരിക്കും നയിക്കുക. ഇന്ന് ക്രൈം സ്റ്റോറിയില് കുടുംബ കലഹത്തെത്തുടര്ന്ന് ഒരു മനുഷ്യന് ചെയ്ത വിശ്വസിക്കാത്ത ക്രൂരതയുടെ കഥകളാണ് പങ്കുവയ്ക്കുന്നത്. അവതരണം രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ് പ്രണവ് പിഎസ്. പ്രൊഡക്ഷന്...
യുവതിയെ കൊന്ന് അടുക്കളയില് കുഴിച്ചിട്ടു: പണിക്കന്കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder case 07.03.2023 7:45
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്ത്തയായിരുന്നു ഇടുക്കി പണിക്കന്കുടിയിലെ സിന്ധു എന്ന യുവതിയെ കൊന്ന് വീടിന്റെ അടുക്കളയില് കുഴിച്ചുമൂടിയ വാര്ത്ത ഓഗസ്റ്റ് 11 രാത്രിയില് കൂടെ താമസിച്ചിരുന്ന ബിനോയ് എന്നയാള് സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.തെളിവു നശിപ്പിക്കാനായി സിന്ധുവിന്റെ മൃതദേഹം അടുക്കളയുടെ നിലം തുരന്ന് കുഴിച്ചുമൂടുകയായിരുന്നു കേരളം ഞെട്ടിയ ആ അരുംകൊലയുടെ പിന്നാമ്പുറ കഥകളാണ് ഇന്നത്തെ ക്രൈം...
അപൂര്വ്വങ്ങളില് അപൂര്വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ് | Uthra murder case 03.03.2023 10:48
അപൂര്വ്വങ്ങളില് അപൂര്വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ് അപൂര്വ്വങ്ങളില് അപൂര്വ്വം കോടതി വിധിയില് ഇങ്ങനെയൊരു പ്രയോഗം നിങ്ങള് കേട്ടിരിക്കും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ന്യായാധിപന് വിശേഷിപ്പിക്കുന്ന പ്രയോഗം ആണിത്. എന്നുവെച്ചാല് അത്തരം കുറ്റകൃത്യം അപൂര്വ്വങ്ങളില് അപൂര്വ്വമാണ് കേട്ടുകേഴ്വി പോലും ഇല്ലാത്തത്. ചിലപ്പോള് ലക്ഷത്തില് ഒന്ന്. അത്തരത്തില് ഒന്നാണ് ഉത്ര വധക്കേസ്....
വയനാട് ജില്ലയെ നടുക്കിയ പനമരത്തെ നെല്ലിയമ്പം ഇരട്ടക്കൊലപാതകം | Panamaram Nelliyambam double murder 18.02.2023 9:45
പ്രതിയെ കണ്ടുപിടിക്കാന് അഞ്ച് ലക്ഷത്തിലധികം മൊബൈല് കോളുകള് പരിശോധിച്ചു. 150 ല് അധികം സിസിടിവി ക്യാമറകള് നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. 100 കണക്കിന് കളവുകേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള 50 തോളം പോലീസ് ഉദ്യോഗസ്ഥര് രാവും പകലുമില്ലാതെ അന്വേഷണം നടത്തി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ജാമി പ്രൊ...
ചോരയില് കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; കൊലയാളി പേരക്കുട്ടിയുടെ ഭര്ത്താവ് | Murder case 20.01.2023 8:04
ക്രൈം സ്റ്റോറിയില് ഇന്ന് ഇതള് വിരിയുന്നത് ആരും വിചാരിക്കാത്ത കൊലയാളി അയാളുടെ അതി വിദഗ്ദ്ധമായ ആസൂത്രണം അരും കൊല സംഭവബഹുലമായ കുറ്റാന്വേഷണം ഏറ്റവും ഒടുവില് സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സ്. ക്രൈം സ്റ്റോറില് ചുരുളഴിയുന്നു ചോര മരവിപ്പിക്കുന്ന ആ സംഭവം. അവതരണം രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം
കാമുകനൊപ്പം ജീവിക്കാന് പിതാവിനെ കൊലപ്പെടുത്താന് തീരുമാനിച്ച മകള്|daughter planned to kill father 10.01.2023 6:38
എത്ര പഴുതടച്ച കുറ്റക്യത്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. എത്ര ഒളിപ്പിച്ച രഹസ്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. ചുനക്കര കിഴക്കുംമുറി ലീലാലയം വീട്ടില് ശശിധര പണിക്കര് ജോലി ഒക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കുളക്കരയില് അസ്വഭാവിക രീതിയില് മരിച്ച നിലയില് കണ്ടെത്തിയ ശശിധര പണിക്കരുടെ മരണത്തിന് പിന്നില് മകള് ശ്രീജയുടെയും കാമുകന് റിയാസിന്റെയും...
പ്രണയപ്പക: അച്ഛന്റെ കട കത്തിച്ചു, പിന്നാലെ ദൃശ്യയെ വീട്ടില്ക്കയറി കൊന്നു; അരുംകൊലയുടെ കഥ | Perinthalmanna Drishya murder case 31.12.2022 7:09
മലപ്പുറം പെരിന്തല്മണ്ണ ഏലംകുളത്തെ ദൃശ്യ എന്ന പെണ്കുട്ടി പ്രണയാഭ്യര്ത്ഥന നിരസിച്ചതിനെ തുടര്ന്ന് വിനീഷ് വിനോദ് എന്ന 21 കാരന് ചെയ്ത നാടിനെ നടുക്കിയ ഒരു കൊലപാതകം. വളരെ ആസൂത്രിതമായി തന്നെ നടത്തിയ ആ അരുംകൊലയുടെ ഞെട്ടലില് തന്നെയാണ് ഇപ്പോഴും ആ നാട്. ആ കൊലപാതകത്തിന്റെ ചുരുള് അഴിഞ്ഞത് എങ്ങനെ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക | Perinthalmanna Drishya murder...
പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കഥ| love murder 20.12.2022 7:32
ഒരാള്ക്ക് മാത്രം തോന്നുന്ന പ്രണയം അപകടമാണ്. പ്രണയം നിരസിച്ചാല് പകയാണ്. ആളിക്കത്തുന്ന പക. വെടിയൊച്ച കേട്ട് വാതില് ചവിട്ടി പൊളിച്ച നാട്ടുകാര് കണ്ടത് രക്തത്തില് കുളിച്ച് കിടക്കുന്ന യുവാവിനെയും യുവതിയെയും. പ്രണയപ്പകയുടെയും കൊലപാതകത്തിന്റയും ഞെട്ടിക്കുന്ന കഥയുമായി ക്രൈം സ്റ്റോറി അവതരണം: രാജേഷ് കാരയ്ക്കല്്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ് എം.
എട്ട് കൊലപാതകങ്ങള്, 35 മോഷണങ്ങള്: റിപ്പര് ജയനന്ദന് എന്ന അതിക്രൂരന് | Ripper Jayanandan 03.12.2022 15:18
കേരള ചരിത്രത്തിലെ തന്നെ അതിക്രൂരനായ ക്രിമിനല്. എട്ട് കൊലപാതകങ്ങള്. 35 മോഷണങ്ങള് പല കേസുകളിലായി മൂന്ന് തവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്. മോഷണം ഒരു ഹരമാണ് ഇയാള്ക്ക്. അതിനിടയില് വന്ന് പെടുന്നവരെ ക്രൂരമായി കൊലപ്പെടുത്തും എന്നിട്ട് യാതൊരു ഭാവഭേതവും ഇല്ലാതെ അവിടെ നിന്ന് വിലപിടിപ്പുള്ളതെല്ലാം എടുത്ത് സ്ഥലം വിടും. പേര് റിപ്പര് ജയാനന്ദന്. റിപ്പര് ജയാനന്ദന്റെ കഥയുമായി ക്രൈം സ്്റ്റോറി അവതരണം: ര...
പത്ത് മാസം പ്രായമുള്ള പേരകുട്ടിക്ക് പാലില് വിഷം കൊടുത്തു കൊന്ന മുത്തശ്ശി | Baby girl murdered by grandma 25.11.2022 11:07
പത്ത് മാസം പ്രായമുള്ള കുട്ടിയുടെ ദുരഹ മരണത്തിന് പിന്നില്. എറണാകുളത്ത് പത്ത് വര്ഷം മുമ്പാണ് സംഭവം നടന്നത്. കര്ക്കിടകത്തില് മഴ ചിണുങ്ങി നിന്ന പകല്. സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില് നല്ല തിരക്കാണ്. ശ്വാസം എടുക്കാന് ബുദ്ധിമുട്ടുള്ള കുട്ടിയുമായി ഒരു സ്ത്രീ അകത്തേക്ക് പാഞ്ഞുവന്നു. കൂടെ രണ്ട് ചെറുപ്പക്കാരും. സ്ക്രിപ്റ്റ്: ബിജു റോക്കി. അവതരണം: രാജേഷ് കാരയ്ക്ക സൗണ്ട് മിക്സിങ്:പ്രണവ് പി.എസ...
കാമുകന് വേണ്ടി ഭര്ത്താവിന് ഓറഞ്ച് ജ്യൂസില് വിഷം കൊടുത്തു കൊന്ന ഭാര്യ | wife killed husband for lover by poisoning 19.11.2022 11:02
ജീവനു തുല്യം സ്നേഹിച്ച ഭാര്യ സോഫിയ, സാമിന് കൊടുക്കാന് സൈനെഡ് കലര്ത്തിയ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോള് അയാള് തന്റെ ഏഴ് വയസ്സ്കാരന് മകനോടൊപ്പം ഗാഡനിദ്രയിലായിരുന്നു. ഓസ്ട്രേലിയന് പോലീസിന്റെ അതിവിദഗ്ധമായ മാസ്റ്റര് പ്ലാനില് എല്ലാ പഴുതുകളും അടച്ച് പ്രതികളായ അരുണ് കമലാസനനെയും സോഫിയയെയും അറസ്റ്റ് ചെയ്തു. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്...
ജോത്സ്യന്റെ ഹോമകുണ്ഡത്തില് കത്തിയെരിഞ്ഞ ഭാസ്ക്കര് ഷെട്ടി | Bhaskar Shetty murder case 15.11.2022 7:44
ഭാര്യ രാജേശ്വരിയും ജോത്സ്യന് നിരഞ്ജനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യയും മകനും ജ്യോത്സ്യനും കൂടി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചുവീഴ്ത്തി വെട്ടി നുറുക്കി ഹോമകുണ്ഡത്തില് ഇട്ടു ദഹിപ്പിച്ചു. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്ങ് പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ബിജു റോക്കി പ്രൊഡക്ഷന്: ക്ലബ് എഫ്.എം Bhaskar Shetty murder case
പഞ്ചലോഹ വിഗ്രഹ തട്ടിപ്പ്: യുവാവിനെ കൊന്നത് ഉറ്റ സുഹൃത്തുക്കള് | crime story podcast 08.11.2022 10:37
തങ്ങള് പറയുന്നതെല്ലാം വിശ്വസിച്ച നിഷ്ക്കളങ്കനായ കൂട്ടുകാരനെ കാശിനുവേണ്ടി ക്രൂരമായി കൊലപ്പെടുത്തി സമൂഹത്തില് മാന്യന്മാരായി വിലസിയ പ്രതികളെ പിടികൂടിയ സംഭവം ഈയിടെയാണ് കേരളം ഞെട്ടലോടെ കേട്ടത്. പഞ്ചലോഹ വിഗ്രഹ തട്ടിപ്പിന്റെ പേരില് സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്ന്ന് മലപ്പുറം ജില്ലയിലെ എടപ്പാള് സ്വദേശിയായ ഇര്ഷാദിനെ കൊലപ്പെടുത്തിയ സംഭവം. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്...
ജ്യേഷ്ടത്തിയുമായി രഹസ്യബന്ധം മറയ്ക്കാന് സ്വന്തം സഹോദരിയെ കുത്തിക്കൊന്ന യുവാവ് | True Crime Podcast 03.11.2022 8:57
തെരുവു വിളക്കുകള് കടന്നുചെല്ലാത്ത ഇടവഴിയിലെ കൊച്ചുവീട്ടില് നിന്ന് യുവതിയുടെ ഭയാനകമായ കരച്ചില് ഉയര്ന്നു. നീണ്ട കരച്ചിലിന് ശേഷം ആരോ ഓടിയകലുന്ന ശബ്ദവും. വൈകാതെ കടവന്ത്ര പോലീസ് സ്റ്റേഷനില് ഒരു ഫോണ് കോളെത്തി. സ്ത്രീ കുത്തേറ്റ് മരിച്ചിരിക്കുന്നു. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രെഡക്ഷന്; ക്ലബ് എഫ്.എം
കഠാര, വെട്ടുകത്തി, ചുറ്റിക, കയര്, മുളകുപൊടി, മറ്റൊരു പുരുഷന്റെ മുടി: കൊലപാതകത്തിന് ശാംജിത്ത് കയ്യില് കരുതിയത് | krishnapriya murder case 29.10.2022 7:05
പ്രണയപ്പക ഒരു പെണ്കുട്ടിയുടെ ജീവന് എടുത്തിരിക്കുന്നു. പ്രണയം വിശുദ്ധമാണ് പറഞ്ഞറിയിക്കാനാകാത്ത വികാരം എന്നാല് പ്രണയം നിരസിച്ചാല് കഥ മാറി. പക മൂത്ത് എന്തും ചെയ്യുന്ന കാലം. സമീപകാലത്തെ പല കൊലപാതകങ്ങളുടെയും കാരണം പ്രണയം നിരസിച്ചതില് നിന്ന് ഉടലെടുത്തതാണെന്ന് കാണാം. കണ്ണൂര് പാനൂരിനടുത്ത് നടന്ന കൊലപാതകവും വ്യത്യസ്തമല്ല. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പ...
യഥാര്ത്ഥത്തില് ഇലന്തൂരിലെ ആ വീട്ടില് നടന്നതെന്താണ് ? | Elanthoor human sacrifice 25.10.2022 12:13
ഇലന്തൂരിലെ നരബലി രാജ്യം ഞെട്ടലോടെയാണ് കേട്ടത്. കേരളത്തിന് പുറത്തുമാത്രം നാം ഇത്രയും നാള് കേട്ടുകൊണ്ടിരുന്ന കൊടും ക്രൂരത ഒടുവില് നമ്മുടെ തൊട്ടരികില് എത്തിയിരിക്കുന്നു. യഥാര്ത്ഥത്തില് ഇലന്തൂരിലെ ആ വീട്ടിനുള്ളില് വെച്ച് രണ്ടു സത്രീകള്ക്കും സംഭവിച്ചത് എന്താണ്. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ് എം | Elanthoor human sacrifice
വീട്ടില് നിന്ന് ബാങ്കിലേക്ക് തുരങ്കം; 100 കോടിയുടെ മോഷണം; ആത്മഹത്യ, ഒടുവില് കേസ് തെളിഞ്ഞതിങ്ങനെ | Haryana bank robbery worth Rs 100 crore 18.10.2022 9:32
2014 ഒക്ടോബര് 28നാണ് ഹരിയാനയിലെ സോനാപത്ത് നഗരത്തിലെ പഞ്ചാബ് നാഷണല് ബാങ്കിന്റെ ശാഖയില് നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കിന്റെ ലോക്കര് റൂമിലെത്തിയ മാനേജര് ഒരു ഞെട്ടലോടെയായിരുന്നു ആ കാഴ്ച കണ്ടത്. ബാങ്കിലെ മുന്നൂറോളം വരുന്ന ലോക്കര് ഷെല്ഫുകള് തുറന്നുകിടക്കുന്നു. സ്ക്രിപ്റ്റ്: ജാമി. അവതരണം; വൈശാഖ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Ha...
കാണാതായി 40ാം നാള് സുല്ഫത്തിന്റെ മൃതദേഹം അയല്ക്കാരന്റെ ക്വാറിക്കരികില് | Sulfath murder case 14.10.2022 7:23
സുല്ഫത്തിന്റെ അയല്ക്കാരന് അന്വറിന്റെ ക്വാറിയില് മണ്ണിളകി കിടക്കുന്നു. സുല്ഫത്തിനെ കാണാതായത് മാര്ച്ച് 10 ന് ആണെങ്കില് അന്വര് ക്വാറിയില് മണ്ണിടിച്ചിരിക്കുന്നത് മാര്ച്ച് 13നാണ്. ഇക്കാര്യം ബന്ധുക്കള് പോലീസിനെ അറിയിച്ചു. കാണാതായി 40ാം നാള് സുല്ഫത്തിന്റെ മൃതദേഹം ക്വാറിക്കരികില് നിന്നും കണ്ടെത്തി. അവതരണം: വൈശാഖ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന് ക്ലബ് എഫ്.എം
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.