MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Auteur

MediaOne Podcasts

Categorie

News

Website van de podcast

mediaoneonline.com

Nieuwste aflevering

27 apr. 2025

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 29.01.2025

നെന്മാറയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ചെന്താമര പൊലീസ് പിടിയിലായി. എന്നാൽ ഇതല്ല മുൻ നിര പത്രങ്ങളില പ്രധാന തലക്കെട്ട്. വിപണയിൽ പണ ലഭ്യത ഉയർത്താൻ ആർ.ബി.ഐ സ്വീകരിച്ച നടപടികളും പലിശ നിരക്ക് കുറയുന്ന പ്രതീക്ഷയുമാണ് 'പണം വരുന്നു ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. പി.എഫ്. പെൻഷനിൽ വെട്ടു വേണ്ട എന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് മലയാള മനോരമ ലീഡാക്കി. വിവാദ വ്യവസ്ഥകൾ ഏതാണ്ടെല്ലാം നിലനിർത്തി വഖഫ് ഭേദഗതിയിൽ കേന്ദ്രം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 28.01.2025

വഖഫ് ഭേദഗതി ബിൽ പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കും. ഇതാണ് മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെയുള്ള 5 പത്രങ്ങൾക്ക് ഇന്ന് പ്രധാന തലക്കെട്ട്. നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി രണ്ടു പേരെക്കൂടി കൊലപ്പെടുത്തി. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും, കുടുംബം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതാണ് കൊലയിലേക്ക് നയിച്ചത്. പാലക്ക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 26.01.2025

എം.ടി വാസുദേവൻ നായരടക്കം നിരവധി മലയാളികൾക്ക് പത്മപുരസ്‌കാരങ്ങൾ നൽകിയതാണ് ഇന്നത്തെ പ്രധാനവാർത്ത. വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിലെ കടുവയുടെ വിഹാരവും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണെയെ ഇന്ത്യയ്ക്ക് വിട്ടുതരാമെന്ന് യു.എസ് സുപ്രിംകോടതി സമ്മതിച്ചതും പ്രധാന വാർത്തകളാണ്. ഏകീകൃത പെൻഷന് കേന്ദ്ര വിജ്ഞാപനം ആയെന്ന വാർത്തയും എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട് | കേൾക്കാം | കാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 25.01.2025

മാനന്തവാടിയിൽ കടുവ സ്ത്രീയെ കൊന്നു തിന്നതാണ് പത്രങ്ങളിലെ പ്രധാനവാർത്ത. നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. വഖഫ് ജെ.പി.സിയിൽ ചെയർമാന്റെ നടപടി ചോദ്യം ചെയ്ത 10 പ്രതിപക്ഷ എം.പി.മാരെ സസ്‌പെന്റ് ചെയ്തു. മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഇന്നലത്തെ പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയെന്ന് തോന്നിക്കുന്ന മാർക്കറ്റിങ് ഫീച്ചറെന്ന്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 24.01.2025

പ്രതിപക്ഷ എതിർപ്പ് വകവെക്കാതെ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിൽ തന്നെ സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്നും നാളെയും വഖഫ് ജെപിസി യോഗം ചേരും. ഇതാണ് മാധ്യമം തലക്കെട്ട്. മണിയാറിൽ കരാർ തീർന്ന ശേഷം കാർബോറാണ്ടം കമ്പനി 4.43 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചെന്ന് മാതൃഭൂമി ലീഡ് വാർത്ത. പാലക്കാട് ബ്രൂവറി കരാറിലെ അഴിമതി ആരോപണം തള്ളിയ മുഖ്യമന്ത്രി കരാറുമായി മുന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 23.01.2025

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ വഖഫ് ബിൽ വീണ്ടും പാർലമെൻ്റിൽ എത്തിക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം നടത്തുന്നു എന്നതാണ് മാധ്യമത്തിൻ്റെ തലക്കെട്ട്. ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം സമർപ്പിക്കാൻ ജെ.പി. സി അംഗങ്ങൾക്ക് നിർദേശം നൽകിയത് ദുരൂഹ നീക്കമായാണ് പ്രതിപക്ഷം കാണുന്നത്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നു. വില 60200 ആയി. മഹാരാഷ്ട്രയിൽ തീപിടിച്ചെന്ന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 22.01.2025

കോവിഡ് കാല ഇടപാടിലെ ആരോപണങ്ങൾ ശരിവക്കുന്ന CAG റിപ്പോർട്ടാണ് മലയാള ദിനപത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കെന്ന് ഓഡിറ്റ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അധികാരമേറ്റതിന് പിന്നാലെ ആശങ്കയേറ്റുന്ന ഉത്തരവുകളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ ഞെട്ടിക്കുകയാണ്. WHO യിൽ നിന്നും പാരീസ് ഉടമ്പടിയിൽ നിന്നും US പിന്മാറിയതുൾപ്പെടെ ഒപ്പുവച്ച ഉത്തരവുകളും, അത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 21.01.2025

ഷാരോൺ വധത്തിലും, ആർ.ജി കർ പീഡനത്തിലും വിധിച്ച ശിക്ഷയാണ് പത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പ്രണയം വേർപെടുത്താനുള്ള ചതിക്കൊലക്ക് ഗ്രീഷ്മക്ക് കോടതി വിധിച്ചത് വധശിക്ഷ. കൊൽക്കത്ത ബലാത്സംഗക്കൊലയിൽ സഞ്ജയ് റോയിക്ക് ശിഷ്ടകാലം ജയിൽ ജീവിതമാണ് ശിക്ഷ. യു.എസ്. പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ വാർത്തക്കും പ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജിൽ സ്ഥലം കണ്ടെത്തി. ട്രംപവർ എന്നാണ് മാധ്യമം നൽകിയ തലക്കെട്ട്. രണ്ട്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 20.01.2025

വെടിനിർത്തൽ നടപ്പാകുന്നതും ആദ്യപടിയായി മൂന്ന് ഇസ്രായേൽ ബന്ദികളെ ഹമാസ് പോരാളികൾ റെഡ്‌ക്രോസിന് കൈമാറിയതുമാണ് ഇന്നത്തെ പ്രധാനവാർത്ത. ട്രംപിന്റെ രണ്ടാമൂഴമുണ്ട്, ഇന്നാണ് അധികാരമേൽക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്ത് മണിയാകും. അതിന്റെ വിശദാംശങ്ങളുമുണ്ട്. സെയ്ഫ് അലിഖാനെ ആക്രമിച്ചയാൾ അറസ്റ്റിലായെന്നും അയാളൊരു ബംഗ്ലാദേശിയാണെന്നുമുളള വിവരങ്ങൾ എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. പി.എഫ് പെൻഷൻ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 19.01.2025

ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന പ്രഭാതമാണിത്. ഏതാണ്ടെല്ലാ പത്രങ്ങളിലും ഒന്നാം പേജിൽ ശ്രദ്ധേയമായ തരത്തിൽ അതിന്റെ വാർത്ത വിന്യസിച്ചിട്ടുണ്ട്. ലീഡ് അല്ലെങ്കിലും മാധ്യമത്തിന് ഏറ്റവും പ്രധാനവാർത്ത അതുതന്നെയാണ്. കണ്ണീരുണങ്ങട്ടെ എന്ന് തലക്കെട്ട്. തൊട്ടടുത്ത് തന്നെ മദ്യനിർമാണശാല തുടങ്ങാൻ കേരളം അതിവേഗം ഉത്തരവിട്ടതുണ്ട്. മാതൃഭൂമിയുടെ ലീഡ് മദ്യക്കമ്പനിയാണ്. ഒട്ടും പ്രാധാന്യം കുറയാതെ ഗസ്സയുണ്ട്. സഞ്ജ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 18.01.2025

വെടിനിർത്തൽ കരാറിന് ഇസ്രായേൽ വഴങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ബന്ദിമോചനം നാളെ മുതലെന്ന് മലയാള മനോരമയുടെ തലക്കെട്ട്. വഴങ്ങി ഇസ്രായേൽ എന്ന് മാധ്യമം. വന്യജീവികൾ വരുത്തിവെക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം കൂട്ടുമെന്നാണ് മാതൃഭൂമിയുടെ ലീഡ്. തോക്കിൻ മുനയിൽ ബാങ്ക് കൊള്ള എന്ന കർണാടക വിശേഷമാണ് ദീപികയുടെ ലീഡ് വാർത്ത. പാറശ്ശാലയിൽ കാമുകനെ വിഷം കൊടുത്തുകൊന്ന ​ഗ്രീഷ്മക്ക് കോടതി ഇന്ന് ശിക്ഷവിധിക്കുമെന്ന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | Mediaone Podcast 17.01.2025

ISROയുടെ രണ്ട് ഉപ​ഗ്രഹ​ങ്ങൾ ബഹിരാകാശത്തുവച്ച് പരസ്പരം ബന്ധിച്ചതു സംബന്ധിച്ച ശാസ്ത്രവാർത്തയാണ് ഇന്നത്തെ പ്രധാന വിഭവം. ഇപ്പോഴും അനിശ്ചിതത്വത്തിൽ കിടക്കുന്ന ​ഗസ്സയിലെ വെടിനിർത്തലുണ്ട്. മുംബൈയിലെ വീട്ടിൽ വെച്ച് സൈഫ് അലി ഖാന് കുത്തേറ്റ വാർത്തയുണ്ട്. മക്കളുടെ കാർമികത്വത്തിൽ സമാധിയടഞ്ഞ നെയ്യാറ്റിൻകരയിലെ ​ഗോപൻ്റെ പോസ്റ്റ്മോർട്ടമുണ്ട്... അങ്ങനയങ്ങനെ വാർത്തകൾ ഏറെയുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spo...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 16.01.2025

ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി. ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 15.01.2025

ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി. ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 14.01.2025

എംഎൽഎ സ്ഥാനം രാജിവെച്ച പി.വി.അൻവർ നിലമ്പൂരിൽ മൽസരിക്കില്ല. കോൺഗ്രസിന് നിരുപാധിക പിന്തുണയെന്ന് പ്രഖ്യാപിച്ചെങ്കിലും അൻവറിന്റെ ആവശ്യം മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. അമേരിക്കയിലെ ലോസാഞ്ചൽസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. ശബരിമലയിൽ മകരവിളക്ക് ഇന്നാണ് | കേൾക്കാം കാതിലെത്തും പത്രങ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 11.01.2025

അറുപതിലേറെ പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൻ്റെ ഞെട്ടലിലാണ് കേരളം. ഇപ്പോൾ 18 വയസുള്ള കായികതാരമാണ് 13ാം വയസുമുതൽ പീഡിപ്പിക്കപ്പെട്ടത്. മാതൃഭൂമി ഇത് പ്രധാന തലക്കെട്ടാക്കി. ഐഎഎസുകാർക്കിടയിൽ ചേരിപ്പോര് കൂടുതൽ രൂക്ഷമായതാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. സർക്കാർ കൊണ്ടുവന്ന കടാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാനാകാതെ കർഷകർ വലയുന്ന വാർത്തയാണ് മാധ്യമം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 10.01.2025

മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. നാളെ പറവൂരിലാണ് സംസ്കാരം. ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ രഹസ്യമൊഴിയിൽ ബോബി ചെമ്മണൂർ റിമാൻഡിലായി. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ മാതാപിതാക്കളെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ എം.എൽ.എ ഐ സി ബാലകൃഷ്ണനെയും, DCC പ്രസിഡൻ്റിനെയും പ്രതി ചേർത്തു... കേൾക്ക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 09.01.2025

ചാൻസലറുടെ അമിതാധികാരം ഉൾപ്പെടെ സർവകലാശാലകളിൽ കേന്ദ്രത്തിന് പിടി മുറുക്കാനുള്ള യുജിസി മാർഗരേഖക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻ റിലയൻസിൽ നടത്തിയ നിക്ഷേപത്തിലെ അഴിമതി ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. തിരുപ്പതി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 08.01.2025

സിപിഎം പ്രവർത്തകൻ റിജിത്ത് വധത്തിൽ ഒമ്പത് ആർഎസ്എസുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. വൈസ് ചാൻസലറാകാൻ 10 വർഷം പ്രൊഫസറായി പരിചയം വേണമെന്ന നിബന്ധന യുജിസി മാറ്റുന്നതോടെ ഇനി ആർക്കും വിസി ആകാമെന്ന് മാധ്യമത്തിൽ വാർത്ത. തിബറ്റിലെ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി. കോൺഗ്രസിനെ വെട്ടിലാക്കിയ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യാകുറിപ്പിൽ അന്വേഷണം തുടരുകയാണ് പൊലീസ് | കേൾ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 07.01.2025

ചൈനയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ് ഇന്ത്യയിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ ബംഗ്‌ളൂരുവിലും ഒരാൾ ചെന്നൈയിലുമാണ്. സർവകലാശാലകളിലെ നിയമനത്തിൽ കരട് ചട്ടങ്ങൾ യുജിസി പുറത്തിറക്കിയപ്പോൾ വൈസ് ചാൻസിലർ നിയമനത്തിൽ ഉൾപ്പെടെ ഗവർണർക്ക് അധികാരമേറുമെന്ന വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ പ്രാധാന്യത്തോടെയുണ്ട്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ വെളിപ്പെടുത്തലു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 06.01.2025

പി.വി അൻവർ എംഎൽഎ അറസ്റ്റിലായതാണ് ഇന്നത്തെ പത്രങ്ങളുടെ കോഴിക്കോടൻ പതിപ്പുകളിൽ പ്രധാനവാർത്ത. നിലമ്പൂരിലെ കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധവും വനംവകുപ്പിന്റെ ഓഫിസിൽ കാണിച്ച കടുത്ത രോഷവുമൊക്കെയാണ് അൻവറിന്റെ അറസ്റ്റിലെത്തിച്ചത്. മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. പക്ഷേ മാതൃഭൂമിയിൽ അഭിമന്യു വധക്കേസാണ്. കേസ് നടത്തിപ്പിന്റെ നിരീക്ഷണത്തിന് സിപി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 05.01.2025

ആകാശപ്പരപ്പിൽ ആദ്യമായി വിത്തുമുളപ്പിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേട്ടമാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഒരു പ്രധാന ആഘോഷം. മാതൃഭൂമിയിൽ അതാണ് ലീഡ്. നമ്മുടെ പയർ മുളച്ചു എന്ന് മനോരമ. 19 വർഷത്തെ കേസിനൊടുവിൽ ഒരു രാഷ്ട്രീയക്കൊലയിൽ വിധിയോട് അടുക്കുന്ന വാർത്തയുമുണ്ട്. കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകനായ റിജിത്തിനെ വധിച്ച കേസിലാണ് ഒൻപത് ആർഎസ്എസുകാരെ കുറ്റക്കാരായി കണ്ടെത്തിയത്. 2005ൽ നടന്ന കൊലപാതക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 04.01.2025

പെരിയ ഇരട്ടക്കൊലയിൽ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. അതേസമയം കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതിലെ ആശങ്കയാണ് ദേശാഭിമാനിക്ക് ഇന്ന് പ്രധാന തലക്കെട്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 03.01.2025

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ 101 കോടിയുടെ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണമാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. മുങ്ങാൻ പോകുന്ന അനിൽ അംബാനി കമ്പനിയിൽ നിഷേപിച്ച കോടികൾ വെള്ളത്തിലായി. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഷർട്ടിടണോ ? ശിവഗിരി തീർത്ഥാടന സമ്മേളത്തിൽ കുടുക്കഴിച്ച ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് മാതൃഭൂമിയും മനോരമയും ഉൾപ്പെടെ മിക്ക പത്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 02.01.2025

ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. അതിവേഗം രണ്ട് ടൗൺഷിപ്പ് എന്ന് മലയാള മനോരമ. പുതിയ നാട് എന്ന് മാതൃഭൂമി തലക്കെട്ട്. യു.പി മൊറാദബാദിൽ പശുവിന്റെ പേരിൽ വീണ്ടും കൊല. സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച അപകടം കണ്ണൂർ വളക്കൈയിൽ. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ ഹോർത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലേക്കും മലയാളത്തി...

Luister naar de podcast Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds