SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1408 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 7.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ഓസ്ട്രേലിയൻ സെൻസസ് ഇന്ന്, പങ്കെടുക്കേണ്ടത് നിയമപരമായ ഉത്തരവാദിത്തം; വിവരങ്ങൾ സമർപ്പിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും പിഴ 11.08.2026

2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..

ഇന്നത്തെ വാർത്ത: സിഡ്നിയിൽ തലനാരിഴയ്ക്ക് ഒഴിവായത് വിമാനങ്ങളുടെ രണ്ട് കൂട്ടിയിടികൾ; അടിയന്തര യോഗം ചേർന്ന് ഫെഡറൽ സർക്കാർ 10.08.2026

2026 ഓഗസ്റ്റ് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

മോഹൻലാലിൻറെ ഓസ്ട്രേലിയൻ വിസയ്ക്ക് എന്താണ് സംഭവിച്ചത്? 408 വിസയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്നറിയാം... 10.08.2026

ചലച്ചിത്ര താരംമോഹൻലാലിന്റെ ഓസ്‌ട്രേലിയൻ ഷോ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും സജീവമാണ്. ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് പരിപാടിയുടെ സംഘാടകരായ കായൽ ഇവന്റ്സിന്റെ ഡയറക്ടർ വിമൽ ദാസ് മറുപടി നൽകുന്നു. കൂടാതെ മോഹൻലാൽ അടക്കമുള്ള കലാകാരന്മാർ അപേക്ഷിച്ച 408 എന്ന Temporary Activity വിസയുടെ മാനദണ്ഡങ്ങൾ എന്താണെന്ന് ACET മൈഗ്രേഷൻ സർവ്...

സെൻസസ് ലെറ്റർ ഇല്ലെങ്കിൽ എന്ത് ചെയ്യും; വിദേശത്തുള്ളവർ ABSനെ വിവരം അറിയിക്കണോ? വിശദമായി അറിയാം... 10.08.2026

ഓസ്‌ട്രേലിയൻ സെൻസസുമായി ബന്ധപ്പെട്ട് പലരും ചോദിക്കുന്നൊരു ചോദ്യമാണ് സർക്കാരിൽ നിന്ന് ലഭിച്ച സെൻസസ് ലെറ്ററോ അതിലെ നമ്പറോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? സെൻസസ് ദിനത്തിൽ വിദേശത്താണെങ്കിൽ സെൻസസ് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ? ഇക്കാര്യം ABS-നെ ഇത് മുൻകൂട്ടി അറിയിക്കണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ പോഡ്കാസ്റ്റ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

റോഡുകൾ, ആശുപത്രികൾ സ്കൂളുകൾ... സെൻസസ് വികസനം കൊണ്ടുവരുമോ? ഓസ്‌ട്രേലിയൻ മലയാളികൾ പറയുന്നു 09.08.2026

ഓസ്ട്രേലിയയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. സെൻസസിനായി കൃത്യമായി വിവരങ്ങൾ നൽകേണ്ടതിൻറെ പ്രാധാന്യം എന്താണ്? സെൻസസ് വിവരങ്ങൾ കമ്മ്യൂണിറ്റി സേവനങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്താണ്? ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികൾ സെൻസസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തണമെന്ന് പോളിൻ ഹാൻസൻ; പെട്രോൾ പമ്പുകളിലെ വിലവർധനവ് നിരീക്ഷിക്കാൻ ACCC 08.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: അമേരിക്കയുടെ സ്ഥിരം സൈനിക താവളത്തിന് പദ്ധതിയില്ലെന്ന് ഓസ്ട്രേലിയ; വാർത്തകൾ അടിസ്ഥാന രഹിതമെന്നും പ്രതിരോധമന്ത്രി 07.08.2026

2026 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

മൂന്നിലൊന്ന് വിദ്യാർത്ഥികളും സാക്ഷരതയിലും ഗണിതത്തിലും പിന്നാക്കം; ഓസ്‌ട്രേലിയൻ സ്കൂളുകൾക്ക് മുന്നറിയിപ്പായി NAPLAN റിപ്പോർട്ട് 07.08.2026

ഓസ്‌ട്രേലിയയിലെ ദേശീയ സ്കൂൾ പരീക്ഷയായ നാപ്ലാനിൽ, മിക്ക ക്ലാസുകളിലെയും വിദ്യാർത്ഥികൾ വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ പിന്നോട്ട് പോയെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരു വിദ്യാർത്ഥി നാപ്ലാൻ നിശ്ചയിച്ച നിലവാരത്തിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ വർഷത്തെ നാപ്ലാൻ റിസൾട്ടിനെ കുറിച്ചും, നാപ്ലാൻ പരീക്ഷയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

മലയാള സിനിമ മേഖലയിലെ മാറ്റങ്ങൾക്ക്‌ പിന്നിൽ WCC; സ്ത്രീപക്ഷ ചിന്തകളുടെ 'പോഡ്‌കാസ്റ്റ് ഒപ്പേറ'യുമായി സജിത മഠത്തിൽ 07.08.2026

അറുപതു കഴിഞ്ഞ സ്ത്രീകളുടെ ജീവിതവും,ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഏകപാത്ര നാടകമാണ് പോഡ്‌കാസ്റ്റ് ഒപ്പേറ. അഭിനേത്രിയും എഴുത്തുകാരിയുമായ സജിത മഠത്തിലും സംവിധായകനായ എമിൽ മാധവിയുമാണ് ഈ പോഡ്‌കാസ്റ്റ്‌ ഒപ്പേറയ്ക്ക് പിന്നിൽ. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇരുവരും അഭിനയ ജീവിതത്തെ കുറിച്ചും, പോഡ്‌കാസ്റ്റ് ഓപ്പേറ എന്ന കലാസൃഷ്ടിയെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം...

ഓസ്ട്രേലിയൻ സെൻസസ് ഓഗസ്റ്റ് 11ചൊവ്വാഴ്ച; പങ്കെടുത്തില്ലെങ്കിൽ നിയമനടപടിയുണ്ടാകുമോ? 07.08.2026

2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..

ഇന്നത്തെ വാർത്ത: പോർട്ട് അഡ്‍ലൈഡിൽ തീപിടുത്തം; പ്രദേശവാസികളോട് ഒഴിഞ്ഞു പോകാൻ നിർദേശം 06.08.2026

2026 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

What is the Garma Festival and why is it important? - പാട്ടും നൃത്തവും മാത്രമല്ല ഈ ആദിമവർഗ്ഗ ഉത്സവം; എന്താണ് ഗാർമ ഫെസ്റ്റിവൽ? പ്രാധാന്യമറിയാം... 06.08.2026

The Garma Festival is Australia’s largest Indigenous cultural gathering where thousands of people travel to a remote town in Nhulunbuy on northeast Arnhem Land in the Northern Territory. Here's what happens at Garma and who can attend. - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഉത്സവമായ ഗാർമ ഫെസ്റ്റിവലിന് തിരശ്ശീല വീണിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും സാംസ്‌കാരിക പരിപാടികൾക്കും ഒപ്പം രാഷ്ട്രീയത്തി...

ഇന്നത്തെ വാർത്ത: ഇസ്രായേൽ ബന്ധം ആരോപിച്ച് മെൽബണിൽ നടന്ന ആക്രമണം; ഭീകരവാദ ബന്ധം അന്വേഷിക്കുമെന്ന് പോലീസ് 05.08.2026

2026 ഓഗസ്റ്റ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മൃഗങ്ങൾ റോഡിലിറങ്ങിയാൽ ഡ്രൈവർമാർക്ക് തത്സമയം മുന്നറിയിപ്പ്; AI ക്യാമറകളും സ്മാർട്ട് ബോർഡുകളുമായി NSW 05.08.2026

2012 മുതൽ ന്യൂ സൗത്ത് വെയിൽസിൽ വാഹനാപകടങ്ങളിൽപ്പെട്ട് ഒരു ലക്ഷത്തിലധികം മൃഗങ്ങൾ ചത്തൊടുങ്ങിയതായാണ് റിപ്പോർട്ട്. ഇത് ഡ്രൈവർമാരുടെ ജീവനും അപൂർവ വന്യജീവികളുടെ നിലനിൽപ്പിനും ഭീഷണിയായിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരമായി, AI അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡപകടങ്ങൾ തടയാനുള്ള പുതിയപദ്ധതിയാണ് 'Transport for NSW'അവതരിപ്പിച്ചിരിക്കുന്നത്.വിശദാംശങ്ങളറിയാം..മുകളിലെ പ്ലേയറിൽ നിന്ന്.....

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രക്തക്ഷാമമെന്ന് റിപ്പോർട്ട്; 12000 പുതിയ ദാതാക്കളെ ആവശ്യം 04.08.2026

2026 ഓഗസ്റ്റ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സ്ക്രീൻ ഉപയോഗവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ ബന്ധമില്ലെന്ന് പഠനം; എന്നാൽ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 04.08.2026

സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...

ഓണാഘോഷത്തിനൊരുങ്ങുകയാണോ? നിങ്ങളുടെ ഓണ വിശേഷങ്ങൾ എസ്‌ബിഎസ് മലയാളവുമായി പങ്കുവെക്കാം... 04.08.2026

ഓസ്ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലുമെല്ലാം നടക്കുന്ന വ്യത്യസ്തമായ ഓണാഘോഷങ്ങൾ എല്ലാവർഷവും എസ്ബിഎസ് മലയാളം ശ്രോതാക്കളിലേക്ക് എത്തിക്കാറുണ്ട്. നിങ്ങളുടെ ഓണാഘോഷം മറക്കാതെ എസ്ബിഎസ് മലയാളത്തെ അറിയിക്കാം.. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: പക്ഷിപ്പനി മൂലമുള്ള ആദ്യ കൂട്ടമരണം സ്ഥിരീകരിച്ചു; മനുഷ്യർക്ക് ഭീഷണി ഇല്ലെന്ന് ഫെഡറൽ സർക്കാർ 03.08.2026

2026 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ തെയ്യക്കോലം കണ്ടിട്ടുണ്ടോ? ഓണാഘോഷങ്ങൾക്ക് തിളക്കമേകുന്ന തെയ്യക്കാഴ്ചകൾ 03.08.2026

തെയ്യമെന്ന അനുഷ്ടാന കലാരൂപത്തെ കാഴ്ചയിലൂടെ ഓസ്ട്രേലിയൻ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് സിഡ്നിയിൽ നിന്നുള്ള കലാകാരി മായാ പ്രവീൺ. രണ്ടാം തലമുറ മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് തെയ്യക്കോലം കാണുമ്പോൾ ലഭിക്കുന്നതെന്ന് മായ പറയുന്നു.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഓസ്‌ട്രേലിയയിൽ 2022-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; ബ്രിസ്ബെനിലും, അഡ്ലെയ്ഡിലും വില കുറഞ്ഞു 03.08.2026

ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ ഇടിവെന്ന് റിപ്പോർട്ട്. 2022 ഡിസംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കുറവാണ് ജൂലൈ മാസത്തിൽ ഉണ്ടായത്. ആഴ്ചകൾക്ക് മുൻപ് വരെ മുന്നോട്ട് കുതിച്ചിരുന്ന ബ്രിസ്ബെയ്ൻ, അഡ്ലെയ്ഡ് നഗരങ്ങളിലും വീടുവില കുറഞ്ഞതായി Cotality ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഓസ്ട്രേലിയ പോയവാരം: ആവശ്യമെങ്കിൽ പലിശ കൂട്ടുമെന്ന് RBA; പുതിയ വീടുകളുടെ നിർമാണം കുറഞ്ഞു 01.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഓഗസ്റ്റ് 10 മുതൽ LRBA ലോണുകൾക്ക് നിയന്ത്രണം; SMSFലൂടെ വായ്പയെടുത്ത് ഇനി വീട് വാങ്ങാനാകില്ല 31.07.2026

ഓസ്‌ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്‌സ്മാൻ അക്കൗണ്ടിംഗ് & ടാക്‌സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്‌സ് കൺസൾട്ടന്റായ ബൈജു മത്തായി...

ഇന്നത്തെ വാർത്ത: IS ബന്ധമുള്ള അമ്മയ്ക്കും മകൾക്കും ഓസ്ട്രേലിയയിൽ വിചാരണ; കോടതി നടപടികൾ ഓഗസ്റ്റിൽ 31.07.2026

2026 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

When can my teenager start work in Australia? - നിങ്ങളുടെ കുട്ടി ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലി ആലോചിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ 31.07.2026

Teenagers in Australia can undertake paid work under certain restrictions, with general employment rights also protecting young workers. Here’s what you need to know as a parent or guardian of a worker under 18. - ഓസ്‌ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി ശമ്പളമുള്ള ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ...

ഇന്നത്തെ വാർത്ത: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്‌കൂൾ കുട്ടികളോട് മാപ്പപേക്ഷിച്ച് വിക്ടോറിയൻ സർക്കാർ; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപനം 30.07.2026

2026 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.