SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1419 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 13.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്‌ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം... 05.03.2025

ചുഴലിക്കാറ്റും, പേമാരിയും, വെള്ളപ്പൊക്കങ്ങളുമെല്ലാം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പതിവാകുകയാണ്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം...

സ്കൂളുകൾ അടച്ചിടും, പൊതുഗതാഗതം നിർത്തിവയ്ക്കും: ചുഴലിക്കാറ്റ് നേരിടാൻ അടിയന്തര നടപടികളുമായി ക്വീൻസ്ലാന്റ് 05.03.2025

2025 മാർച്ച് അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഈയാഴ്ച; മത്സര രംഗത്ത് നാല് മലയാളികള്‍ 05.03.2025

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മാര്‍ച്ച് എട്ട് ശനിയാഴ്ച സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഇതാദ്യമായി സംസ്ഥാനത്ത് നാല് മലയാളികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും, രണ്ടു മലയാളി സ്ഥാനാര്‍ത്ഥികളുമായുള്ള അഭിമുഖങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

സർക്കാർ ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം' നിർത്തലാക്കുമെന്നു പീറ്റർ ഡറ്റൻ; അമേരിക്കൻ അനുകരണം എന്ന് പ്രധാനമന്ത്രി 04.03.2025

2025 മാർച്ച് നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'ജീവനാശം വരെ ഉണ്ടാകാം': 50 വര്‍ഷത്തിനു ശേഷം ബ്രിസ്‌ബൈന്‍ നഗരം സൈക്ലോണ്‍ ഭീഷണിയില്‍ 04.03.2025

25 ലക്ഷത്തിലേറെ പേര്‍ ജീവിക്കുന്ന ബ്രിസ്‌ബൈന്‍ നഗരത്തില്‍ അര നൂറ്റാണ്ടിന് ശേഷം ആദ്യമായി സൈക്ലോണ്‍ നാശം വിതയ്ക്കാമെന്ന് മുന്നറിയിപ്പ്. ഉഷ്ണമേഖലാ ചക്രവാതമായ ആല്‍ഫ്രഡ് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ബ്രിസ്‌ബൈന്‍ നഗരത്തില്‍ വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

35 വർഷത്തിന് ശേഷം ന്യൂ സൌത്ത് വെയിൽസിലേക്ക് ചുഴലിക്കാറ്റ്; 'ആൽഫ്രഡിനെ' കരുതിയിക്കാൻ മുന്നറിയിപ്പ് 03.03.2025

2025 മാർച്ച് മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പലിശ കുറഞ്ഞത് ഉത്തേജനമായി: മാസങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ വീടുവിലയിൽ വീണ്ടും വർദ്ധനവ് 03.03.2025

തുടർച്ചയായ മെല്ലപ്പോക്കിനൊടുവിലാണ് ഓസ്ട്രേലിയൻ ഭവന വിപണിയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. പലിശ നിരക്കിലുണ്ടായ കുറവ് വിപണിയെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടിസമുള്ള കുട്ടികള്‍ അസാമാന്യ പ്രതിഭകളാകുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍ 03.03.2025

ഓട്ടിസമുള്ള എല്ലാ കുട്ടികള്‍ക്കും അസാമാന്യ കഴിവുകളുണ്ടാകുമോ? ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ എന്തു തരത്തിലുള്ള സഹായം ലഭിക്കും? ഓട്ടിസത്തെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളുമുള്‍പ്പെടുത്തി എസ് ബിഎസ് മലയാളം നടത്തിയ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗം കേള്‍ക്കാം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ള സംസാരിക്കുന്നു.

പേരൻറ് വിസ ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും; ടാസ്മാൻ കടലിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം: ഓസ്ട്രേലിയ പോയവാരം 01.03.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

ഓഹരി ഇടപാടുകളിൽ ദുരൂഹതയെന്ന് ആരോപണം: പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റന് മേൽ സമ്മർദ്ദം 28.02.2025

2025 ഫെബ്രുവരി 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വാഗ്ദാനങ്ങളുമായി പ്രമുഖ പാർട്ടികൾ: തെരഞ്ഞടുപ്പ് കഴിഞ്ഞാൽ മെഡികെയർ എങ്ങനെ മാറും? 28.02.2025

ഫെഡറൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബില്യൺ കണക്കിന് ഡോളറിൻറെ വാഗ്ദാനങ്ങളാണ് ലേബർ പാർട്ടിയും, ലിബറൽ സഖ്യവും മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ വാഗ്ദാനങ്ങൾ മെഡികെയറിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാം, മുകളിലെ പ്ലെയറിൽ നിന്നും...

ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം കൂടും; 3.7% വർദ്ധനവിന് സർക്കാർ അനുമതി 27.02.2025

2025 ഫെബ്രുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നാടകമേ ജീവിതം: മൂന്നാം നാടകം അരങ്ങിലെത്തിച്ച് 'നവരസ'; അണിയറയില്‍ സണ്‍ഷൈന്‍ കോസ്റ്റ് മലയാളികള്‍ 27.02.2025

തുടർച്ചയായി മൂന്നാം തവണയും നാടകവുമായി അരങ്ങിലെത്തുകയാണ് സൺഷൈൻ കോസ്റ്റിലെ മലയാളിക്കൂട്ടായ്മ. നവരസ നാടക ട്രൂപ്പിൻറെ അണിയറ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇസ്രായേൽ വംശജരായ രോഗികളെ കൊല്ലുമെന്ന് അവകാശപ്പെട്ട നഴ്സിനെതിരെ കേസ്; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു 26.02.2025

25 ഫെബ്രുവരി 26 ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെ 26.02.2025

After-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്‌ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ...

Community Announcement: മെൽബണിൽ സാന്തോം മൾട്ടി കൾച്ചറൽ ഫ്യൂഷൻ മാർച്ച് 1ന് 26.02.2025

മാർച്ച് ഒന്നാം തിയ്യതി മെൽബണിലെ സാന്തോം കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ഫ്യൂഷൻറെ വിശേഷങ്ങൾ കേൾക്കാം.

'പൊള്ളയായ വാഗ്ദാനങ്ങൾ' : ടെസ്‌ലക്കെതിരെ നിയമനടപടിയുമായി കാറുടമകൾ 25.02.2025

2025 ഫെബ്രുവരി 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ലേബർ-8.5 ബില്യൺ; ലിബറൽ-9 ബില്യൺ: മെഡികെയർ ആനുകൂല്യങ്ങൾ കൂട്ടാൻ പരസ്പരം മൽസരിച്ച് ഇരുപാർട്ടികളും 24.02.2025

2025 ഫെബ്രുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓട്ടിസം സ്ഥിരീകരിക്കുന്നവർക്ക് ഓസ്ട്രേലിയയിൽ എന്തൊക്കെ സഹായങ്ങൾ ലഭിക്കും? വിശദമായി അറിയാം... 24.02.2025

എന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരു...

ഉൾനാടൻ പ്രദേശങ്ങളിൽ വീട് വില ഉയരുന്നു; കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ തീവ്രവാദം: ഓസ്ട്രേലിയ പോയ വാരം 23.02.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

ഓസ്‌ട്രേലിയയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്കേർപ്പെടുത്തിയത് കുടിയേറ്റക്കാരെ ബാധിക്കുമോ? SBS പരിശോധിക്കുന്നു... 22.02.2025

ഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ യോജിപ്പിച്ചില്ല: ഓസ്‌ട്രേലിയൻ സൂപ്പറിന് 27 മില്യൺ ഡോളർ പിഴ 21.02.2025

2025 ഫെബ്രുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഹൃദയത്തിൽ മലയാളം: മലയാളം മിഷന്റെ സ്പെഷ്യൽ ജൂറി പരാമർശം നേടി ആലീസ് സ്പ്രിംഗ്സ് മലയാളം സ്കൂൾ 21.02.2025

മാതൃഭാഷ ദിനത്തോടനുബന്ധിച്ചു മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കേരള സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ്സ് മലയാളം മിഷൻ. ഈ മലയാളം സ്കൂളിന്റെ പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളെ കുറിച് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിൽ തൊഴിലില്ലയ്മ കൂടി; വിക്ടോറിയയിൽ 3000 ഓളം സർക്കാർ ജോലികൾ വെട്ടികുറയ്ക്കും 20.02.2025

2025 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 20.02.2025

ഓസ്‌ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്‌നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.