SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1408 epizód

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au

Szerző

SBS

Kategória

News

A podcast weboldala

www.sbs.com.au

Legutóbbi epizód

2026. okt. 7.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

ഇന്നത്തെ വാർത്ത: ഇസ്ലാമിക് സ്റ്റേറ്റ് അംഗമെന്ന് സംശയിക്കുന്നയാൾ മെൽബണിൽ അറസ്റ്റിൽ; രൂക്ഷമായ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് പൊലീസ് 23.09.2026

2026 സെപ്റ്റംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഓസ്ട്രേലിയൻ വിദ്യാർത്ഥികളുടെ നിലവാരം 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്:രക്ഷിതാക്കൾക്ക് എന്തുചെയ്യാം... 23.09.2026

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓസ്ട്രേലിയയിലെ പഠന നിലവാരം എന്ന് സൂചിപ്പിക്കുന്ന ആഗോള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കണക്ക്, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളെക്കാൾ പിറകിലാണ് ഓസ്ട്രേലിയയിലെ വിദ്യാർത്ഥികൾ.എന്തുകൊണ്ട് പഠനനിലവാരം കുറയുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെയൊക്കെ പഠനത്തിൽ സഹായിക്കാമെന്നും കേൾക്കാം മുകളിലെ പ്ലേയറ...

ഇന്നത്തെ വാർത്ത: വീട് വാങ്ങാൻ സൂപ്പർ നിക്ഷേപം അനുവദിക്കുന്ന നയം ലിബറൽ പാർട്ടിക്കില്ലെന്ന് നേതാവ് 22.09.2026

2026 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പസഫിക്കില്‍ 'സൂപ്പര്‍ എല്‍ നിനോ'; ഓസ്‌ട്രേലിയയിൽ ഈ വേനൽ കടുക്കുമോ? 22.09.2026

പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമായി മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്താണ് എൽ നിനോ എന്നും, ഇത് ഓസ്‌ട്രേലിയൻ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിശദമായി കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ട് ദിവസത്തിനുള്ളിൽ 4 ഗാർഹീക പീഡന മരണങ്ങൾ; മരിച്ചവരിൽ അഞ്ച് വയസ്സുകാരനും 21.09.2026

2026 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

വീടുവാങ്ങുന്നവർക്ക് വിപണി അനുകൂലം: ഓഫർ കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം... 21.09.2026

ഓസ്‌ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ...

ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് വീണ്ടും ഉയർന്നേക്കും; യൂറോപ്യൻ യൂണിയനിൽ ഓസ്ട്രേലിയക്ക് 'അസോസിയേറ്റ് അംഗത്വം' പരിഗണനയിൽ 19.09.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ 100 ഓഫീസർമാർ; പദ്ധതിക്കെതിരെ വിമർശനം 18.09.2026

2026 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പൗരത്വം കിട്ടി, പാസ്പോർട്ടും: ഓസ്ട്രേലിയക്കാരനാകാൻ ഇത്രയും മതിയോ? 18.09.2026

ഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്ട്രേലിയ; സന്ദർശക വിസയിലുള്ളവർക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് സർക്കാർ 17.09.2026

2026 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയിൽ വൻ മാറ്റം: ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല; കോഴ്സ് മാറാനും നിയന്ത്രണം 17.09.2026

ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നവർക്കുള്ള വിസകളിൽ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം സ്റ്റുഡന്റ് വിസകളിലും കുടുംബത്തെ കൊണ്ടുുവരുന്നത് നിർത്തലാക്കുകയും, പഠന ശേഷം പുതിയ കോഴ്സുകളിലേക്ക് മാറുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യും. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങ...

ഇന്നത്തെ വാർത്ത: ലേബർ പാർട്ടിയുടെ കുടിയേറ്റ നയം നാളെ പ്രഖ്യാപിക്കും; വിദ്യാർത്ഥി വിസകളിൽ കൂടുതൽ നിയന്ത്രണമുണ്ടാകും 16.09.2026

2026 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

'ആൻഡ്രോപോസ്' എങ്ങനെയൊക്കെ ബാധിക്കാം: 40കളിലെത്തുന്ന പുരുഷൻമാർ അറിഞ്ഞിരിക്കണം 16.09.2026

മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാൻ പുരുഷന്മാർ പലപ്പോഴും മടിക്കാറുണ്ട്. ജോലി, കുടുംബം, ബന്ധങ്ങൾ, കുടിയേറ്റ ജീവിതം, പ്രായമാകൽ തുടങ്ങി പല സാഹചര്യങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓസ്‌ട്രേലിയയിൽ കഴിയുന്ന പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, അവ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോൾ സഹായം തേടണം? മെൽബണിലെ ഇന്നർ ഈസ്റ്റേൺ സൈക്കോളജിയിലെ സൈക്കോളജിസ്റ്റ് ഐശ്വര്യ നായർ വിശദീകരിക്കുന്നത് കേൾക്കാം മു...

ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശത്തിൽ പോളിൻ ഹാൻസൺ മാപ്പ് പറഞ്ഞു 15.09.2026

2026 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: താത്കാലിക വിസകൾ 7.5 ലക്ഷമാക്കി കുറയ്ക്കും; വൺനേഷൻറെ നയത്തിനെതിരെ വ്യാപക വിമർശനം 14.09.2026

2026 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Travelling safely in rural and remote Australia - ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... 14.09.2026

Australia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്‌ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-...

ഓസ്ട്രേലിയ പോയവാരം : കുടിയേറ്റ നയത്തിൽ തിടുക്കമില്ലെന്ന് ലേബർ; അൽഗോരിതം പരിഷ്കരണം രാഷ്ട്രീയ സെൻസർഷിപ്പെന്ന് പ്രതിപക്ഷം 12.09.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... #sbsaudiopodcast

ഇന്നത്തെ വാർത്ത: അന്താരാഷ്ട്ര ഭീകരവാദം ഓസ്ട്രേലിയക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ഭീകര സംഘടനകൾ സ്വാധീനം കൂട്ടുകയാണെന്നും ASIO 11.09.2026

2026 സെപ്റ്റംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

സൂപ്പർ ഫണ്ടിൽ നിന്ന് വാടകയും ലോണും അടയ്ക്കാം; വൺ നേഷൻ പാർട്ടിയുടെ പുതിയ നയം റിട്ടയർമെൻറിനെ ബാധിക്കുമോ? 11.09.2026

വാടകയും മോർട്ട്ഗേജും അടയ്ക്കാൻ സൂപ്പറാനുവേഷൻ തുകയുടെ ഒരു ഭാഗം അനുവദിക്കണമെന്നാണ് വൺ നേഷന്റെ നിർദേശം. ജീവിതച്ചെലവിലെ സമ്മർദ്ദം നേരിടുന്നവർക്ക് ഈ നയം ഹ്രസ്വകാല ആശ്വാസം നൽകുമെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ റിട്ടയർമെൻിനെ ഇത് ബാധിക്കുമെന്നാണ് വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും, വാർത്തയുടെ വിശദാംശങ്ങളും കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ടര ലക്ഷത്തിലധികം വീടുകൾ അപകടത്തിൽ; 230 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് 10.09.2026

2026 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

സോഷ്യൽ മീഡിയ അൽഗോരിതം 'ഓഫ്' ചെയ്യാൻ ഓപ്ഷൻ വരുന്നു; എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്ന് ഓസ്ട്രേലിയ സർക്കാർ 10.09.2026

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡിൽ കൂടുതൽ നിയന്ത്രണം നൽകാനും ഓസ്‌ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. അൽഗോരിതം നിർദേശിക്കുന്ന വ്യക്തിഗത ഉള്ളടക്കം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് നിർദേശത്തിന്റെ പ്രധാന ഭാഗം. എന്താണ് സോഷ്യൽ മീഡിയ അൽഗോരിതം എന്നും, പുതിയ മാറ്റങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗ...

ഇന്ന് R U OK Day; നിങ്ങൾ ഓക്കെയാണോ? 10.09.2026

എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് 'R U OK?' (Are You OK?) ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ മാനസികവും വ്യക്തിപരവുമായ പ്രതിസന്ധികൾ നേരിടുന്ന സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ചേർത്തണയ്ക്കാനും അവരോട് സൗഹൃദപൂർവം വിശേഷങ്ങൾ ചോദിച്ചറിയാനും ഓസ്ട്രേലിയൻ ജനതയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന് പിന്നിലെ കഥകേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsau...

ഇന്നത്തെ വാർത്ത: ഇന്ധനമടിച്ച് 'മുങ്ങുന്നവരുടെ' എണ്ണം കൂടുന്നു; 'Pay before bill' സംവിധാനം വേണമെന്ന് ആവശ്യം 09.09.2026

2026 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

'സമ്മർദമേറെയുള്ള ജോലിയാണ് പേരൻറിങ്'; ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം... 09.09.2026

ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്നതാകും പലരും നേരിടുന്ന പ്രധാനവെല്ലുവിളി. ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ മലയാളി രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.. എങ്ങനെയാണ് അവർ അതിനെ മറികടക്കുന്നത്. അനുഭവങ്ങൾ കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്... #sbsaudiopodcast

നേപ്പാൾ രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ സൈന്യത്തിൻറെ സേവനം പ്രശംസനീയം; തിരച്ചിൽ ദുഷ്കരമെന്ന് ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ അർനോൾഡ് ഡിക്സ് 09.09.2026

2023-ൽ ഇന്ത്യയിലെ ഉത്തരകാശി തുരങ്ക അപകടത്തിൽ 41 തൊഴിലാളികളെ രക്ഷിക്കാനെത്തിയ, ഓസ്ട്രേലിയൻ ടണലിങ് വിദഗ്ദൻ, അർനോൾഡ് ഡിക്സ് നേപ്പാളിലും രക്ഷാപ്രവർത്തനത്തിനുണ്ട്. അദ്ദേഹവുമായി എസ്ബിഎസ് ഹിന്ദി നടത്തിയ അഭിമുഖത്തിൻറെ പ്രസ്ക്ത ഭാഗങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast

Hallgasd a(z) SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.