Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.madhyamam.com
Szerző
Madhyamam
Kategória
A podcast weboldala
Legutóbbi epizód
2026. okt. 7.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
ട്രംപോ, ഷി ജിൻ പിങ്ങോ; ആര് ആരെയാണ് പ്രീണിപ്പിച്ചത്? 21.05.2026 5:34
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല.
വേലിതന്നെ വിള തിന്നാൽ? 20.05.2026 4:20
എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക് സങ്കടപ്പെടാതെ വയ്യ
നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം 19.05.2026 5:25
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ
വിമർശനത്തിന് അതീതമല്ല വ്യവസ്ഥിതി 18.05.2026 4:12
‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്
എണ്ണക്കൊള്ളതന്നെ 16.05.2026 5:29
ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം
ജനവികാരത്തിന്‍റെ വിജയം 15.05.2026 4:48
അഴിമതിയില്ലാത്ത, സുതാര്യവും നീതിപൂർവകവുമായ ഒരു ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ
വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരാവകാശങ്ങളില്ലേ? 14.05.2026 4:51
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ധ്വജവാഹകർ രാജ്യത്തിപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ഫാഷിസത്തിന്റെ നാനാതരം ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ അവരും ചകിതരാണ്
ചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് 13.05.2026 5:15
തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല
പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് 12.05.2026 5:45
ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ?
ബംഗാൾ: ഇന്ത്യക്കൊരു പാഠം 11.05.2026 3:38
പുതിയ സർക്കാറിന്‍റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിത രാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല
കബാബില്ലാത്ത യു.പിയുടെ ഭക്ഷണപ്പട്ടിക 10.05.2026 3:52
റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ സഹിഷ്ണുത പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ
ലോക്ഭവൻ നിയമസഭക്ക് പകരമാകരുത് 09.05.2026 4:03
ഗവർണർ പദവി കേന്ദ്രത്തിന്റെ ‘റിമോട്ട് കൺട്രോൾ’ ആയി മാറുമ്പോൾ തകരുന്നത് ഫെഡറലിസത്തിന്റെ ആത്മാവാണ്
തെറ്റുതിരുത്തിയാൽ തിരിച്ചുവരാവുന്നതേയുള്ളൂ 08.05.2026 5:12
ഇടതുപക്ഷത്തിന്റെ നിലനിൽപ് പ്രതിയോഗികൾപോലും ആഗ്രഹിക്കുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടികളും കൂട്ടായ്മകളും ഇടത്-സോഷ്യലിസ്റ്റ് മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നുവെന്ന വിമർശനം ആ ആഗ്രഹത്തിന്റെ ഭാഗമാണ്.
ഇൻഡ്യ മുന്നണിയുടെ ഭാവി 07.05.2026 4:13
അതിരുകവിഞ്ഞ സ്വാധികാര പ്രമത്തതയും രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിയോട് പ്രതിബദ്ധതയില്ലാത്തതും ഇൻഡ്യ മുന്നണിയെ നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണ്.
വിദ്വേഷ തന്ത്രങ്ങൾ നിറഞ്ഞാടുമ്പോൾ 06.05.2026 4:31
ബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കിയ മേഖലകളിൽ ബി.ജെ.പി വലിയ വിജയം നേടിയതിൽ നിന്നുതന്നെ എസ്.ഐ.ആർ പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാവുന്നുണ്ട്
ദയനീയ പതനത്തിന്റെ പാഠങ്ങൾ 05.05.2026 6:47
വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രമോട്ടർമാർക്ക് പിന്തുണയൊരുക്കി കേരളത്തിന്റെ സാമൂഹികശരീരത്തെ ദുർബലപ്പെടുത്തുന്ന അപായകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇടതുമുന്നണിയുടെ ജനദ്രോഹത്തിന് മതനിരപേക്ഷ, മാനവികകേരളം നൽകിയ കനത്ത പ്രഹരമാണീ ജനവിധി
തെരഞ്ഞെടുപ്പിന്‍റെ പവിത്രത 04.05.2026 3:52
ഒരൊറ്റ വോട്ടർക്ക് വോട്ടവകാശം നിഷേധിക്കുന്നതുപോലും ഭരണഘടനയുടെ ലംഘനമാണ്. ഇവിടെ ഇരുപതിനായിരത്തിലധികം പേർക്ക് അത് നിഷേധിച്ചു. വികലമായ എസ്.ഐ.ആർ വഴി വോട്ടല്ല, പൗരത്വംതന്നെയും അന്യായമായി നിഷേധിക്കപ്പെട്ടവരുടെ എണ്ണം എത്രയോ ഇരട്ടി വരും
എതിരില്ലാ തെരഞ്ഞെടുപ്പ്; ഗുജറാത്ത് മോഡൽ 01.05.2026 4:54
മാധ്യമ വാർത്ത തലക്കെട്ടുകളിൽ നിന്ന് അറിഞ്ഞതുപോലെ ബി.ജെ.പി തൂത്തുവാരിയ ആ പ്രക്രിയയെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കുന്നതിൽപോലും ഒരു ശരികേടുണ്ട്
യു.എ.ഇ ‘ഒപെക്’ വിടുമ്പോൾ 30.04.2026 6:15
ദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’ നിശ്ചയിക്കുന്ന ഉൽപാദന ക്വോട്ടയുടെ കാര്യത്തിൽ രാജ്യത്തിന് അതൃപ്തിയുണ്ടെന്ന നിരീക്ഷണത്തിനാണ് പല വിദഗ്ധരും മുൻതൂക്കം നൽകുന്നത്.
ആപ് എം.പിമാരുടെ ബി.ജെ.പി ‘ലയനം’ 29.04.2026 4:50
കൂറുമാറ്റ നിരോധന നിയമം നിലവിൽവന്ന ശേഷവും അതിനെ നോക്കുകുത്തിയാക്കി ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്
ഒച്ചുവേഗത്തിൽ നീങ്ങുന്ന, എലി കരളുന്ന നീതി 28.04.2026 4:03
ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന അന്വേഷണത്തിനും നടപടികൾക്കുമിടയിൽ എത്രശക്തമായ തെളിവുകളും തേച്ചുമായ്ക്കപ്പെടും
ജനാധിപത്യമോ ഓർവെലിയൻ മൃഗാധിപത്യമോ? 27.04.2026 5:13
ജനങ്ങളെയോ രാജ്യസഭയിലേക്ക് പ്രതിനിധികളെ അയക്കുന്ന പാർട്ടികളെയോ ഗൗനിക്കാതെ എം.പിമാരെയും എം.എൽ.എമാരെയും മൊത്തക്കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന രീതി, കൂറുമാറ്റ നിയമത്തെപ്പോലും മറികടക്കുന്നത്ര വ്യാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു.
നീന്തൽ കുളത്തിൽ തുടിക്കുന്ന വംശീയത 25.04.2026 3:28
ലോകത്തിന്റെ ഏതൊക്കെ സർവകലാശാലകളിൽ ചെന്നുനോക്കിയാലും ഇന്ത്യൻ വിദ്യാർഥികളെ കാണാൻ കഴിയും, മിക്കവാറും അത് മലയാളികളുമായിരിക്കും. കാമ്പസിലെ നീന്തൽക്കുളത്തിലോ ജിംനേഷ്യത്തിലോ കാന്റീനിലോ അവർക്ക് വിലക്കേർപ്പെടുത്തിയെന്നു കേട്ടാൽ തിളക്കില്ലേ ചോര നമുക്ക് ഞരമ്പുകളിൽ?
യുദ്ധം തുടങ്ങിയ അമേരിക്ക തന്നെ നിർത്തുമോ? 24.04.2026 5:05
ഈ യുദ്ധത്തിൽ ആദ്യംമുതലേ ലക്ഷ്യവും ആവശ്യങ്ങളും മാറിമാറി തീരുമാനിച്ചുകൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം ഇല്ലെന്നായിരിക്കുന്നു
മോദി സർക്കാറിന്റെ നയതന്ത്ര പരാജയം 23.04.2026 5:44
അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വത്തോടെ ആയിരുന്നു നമ്മുടെ സർക്കാറിന്റെ പ്രതികരണം
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.