Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
No dejes de visitar la web del podcast y apoyar a su creador: www.madhyamam.com
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
അൽപം അച്ചടക്കം, ധാരാളം രാഷ്ട്രീയം | Madhyamam Editorial 02.02.2026 4:12
പുതിയ കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പരിഗണന ഇല്ലാതെ കേരളത്തിന് കിട്ടേണ്ടതും പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടതുമായ വിഹിതങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെടുകയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
സാമ്പത്തിക സർവേ പറയുന്നത് 31.01.2026 5:13
കേരളം പോലുള്ള സംസ്ഥാനങ്ങൾ കടമെടുക്കേണ്ടി വരുന്നത് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മൂലമാണെന്ന യാഥാർഥ്യം ബോധപൂർവം മറച്ചുവെച്ചാണ് ക്ഷേമപദ്ധതികൾ അനാവശ്യമെന്ന വിചിത്രവാദം കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തെരഞ്ഞെടുപ്പുകാലത്തെ ജനപ്രീതി പത്രിക | Madhyamam Editorial 30.01.2026 5:44
കേന്ദ്രം വായ്പാ പരിധി കർശനമാക്കിയ സാഹചര്യത്തിൽ, ബജറ്റിലെ ക്ഷേമപദ്ധതികൾക്ക് പണം എവിടെനിന്ന് കണ്ടെത്തുമെന്നത് വലിയ ചോദ്യചിഹ്നമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
‘ഉടമ്പടികളുടെ മാതാവി’ൽ നിന്ന് പ്രതീക്ഷിക്കാവുന്നത് 29.01.2026 5:31
യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ഇന്ത്യക്ക് നേട്ടമാണോ കോട്ടമാണോ എന്ന് മനസിലാക്കാൻ കരാറിന്‍റെ പൂർണരൂപവും തീരുവകളുടെ തോതും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വോട്ടർ പട്ടികകളിലെ അട്ടിമറി 28.01.2026 4:24
തീവ്രഹിന്ദുത്വ അർധസൈനിക സംഘത്തിന്റെ പൂർണ പിടിയിലമർന്ന ഇന്ത്യയിൽ തീർത്തും ഫാഷിസ്റ്റ് ദിശയിലുള്ള ആസൂത്രണവും ജനാധിപത്യ ധ്വംസനവും വ്യാജ പ്രോപഗണ്ടയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ
റിപ്പബ്ലിക്കിന്റെ ആത്മാവാണ് ബഹുസ്വരതയും ഫെഡറലിസവും 26.01.2026 4:26
പൗരജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കാൻ തുടങ്ങുന്നിടത്താണ് ഒരു റിപ്പബ്ലിക് ജനിക്കുന്നത്. എന്നാൽ, മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഭരണകർത്താക്കൾ പൗരജനങ്ങളെ തീരുമാനിച്ചുതുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്നത്തെ എഡിറ്റോറിയൽ...
ഉത്തരാഖണ്ഡിന്റെയും ത്രിപുരയുടെയും ചുവരെഴുത്തുകൾ 24.01.2026 4:38
ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ ഉത്തരാഖണ്ഡിലും ത്രിപുരയിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും... | Editorial 23.01.2026 4:41
ജല-വായു മലിനീകരണത്താൽ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുവീഴുമ്പോൾ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിൽ ഭരണകൂടം അവഗണിക്കുന്നുവെന്നും, ഇക്കാര്യം വിളിച്ചുപറയുന്നവരെ നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുകയാണെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇ.ഡിയെ സ്വതന്ത്രവും സംശുദ്ധവുമാക്കണം 21.01.2026 6:29
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരദുര്വിനിയോഗം തടയാനും പ്രവർത്തന സ്വാതന്ത്ര്യവും സ്വഭാവശുദ്ധിയും ഉറപ്പുവരുത്താനും നിയമനങ്ങളിലടക്കം മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപിന്റെ അഭ്യാസങ്ങൾ, ഫലസ്തീന്റെ ഭാവി 21.01.2026 4:44
ഫലസ്തീൻ ജനതയുടെ ജന്മാവകാശമായ രാഷ്ട്രം നിലവിൽവരാത്തിടത്തോളം പശ്ചിമേഷ്യയിൽ ശാന്തിപുലരാൻ സാധ്യതയില്ലെന്ന് ട്രംപ്-നെതന്യാഹു ടീം മനസ്സിലാക്കിയേ തീരൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്? 20.01.2026 5:12
വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സി.പി.എം, അടുത്തകാലത്തായി സ്വീകരിക്കുന്ന നിലപാട് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപിനു മുന്നിൽ നിസ്സഹായരോ? 19.01.2026 5:58
വെനിസ്വേലക്കും ക്യൂബക്കും ഗ്രീൻലൻഡിനും ഇറാനുമൊക്കെ എതിരെ ട്രംപിന്റെ അഹന്ത പത്തിവിടർത്തുമ്പോൾ ഒന്നും നമ്മെ ബാധിക്കില്ലെന്ന ആശ്വാസത്തിൽ അടങ്ങിയിരുന്നു നാം
വിക്കിപീഡിയ@ 25 17.01.2026 5:25
വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭമായ വിക്കിപീഡിയ കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ടോൾ പിരിവോ പിടിച്ചുപറിയോ? | Madhyamam Podcast 16.01.2026 4:49
ടോൾ പിരിവ് എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സമരം നയിച്ചതിന് എം.എൽ.എയെ സമരപ്പന്തലിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ, കുമ്പളയിൽനിന്ന് 41 കിലോമീറ്റർ മാത്രം ദൂരമുള്ള മംഗളൂരുവരെ പോകുന്നതിന് രണ്ടിടത്തായി 280 രൂപയോളം ടോൾ നൽകണമെന്നു പറഞ്ഞാൽ അതിനെ കൊള്ളയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഗ്രീൻലൻഡിൽ ട്രംപിനെന്തു കാര്യം? 15.01.2026 6:23
ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കൈവെച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അധിനിവിഷ്ടദേശത്തെ വിഭവങ്ങൾ അമേരിക്കയുടേതാക്കി മാറ്റാനുമാണ്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഗ്രീൻലാൻഡിന്റെ ചരിത്രത്തിൽ ഇത്തരം ഒരു വിപര്യയം സംഭവിക്കാനുള്ള സാധ്യത ആരും നിനച്ചിരിക്കില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സംഘർഷഭരിതമായ ഇറാൻ 14.01.2026 4:44
അമേരിക്കൻ പാവയായ മുഹമ്മദ് റിസാഷാ പഹ്ലവിക്കെതിരെ ജനകീയ വിപ്ലവത്തിലൂടെ അധികാരം പിടിച്ച ആയത്തുല്ലാ ഖുമൈനിയിൽ നിന്ന് ഇറാനെ തിരിച്ചു പിടിക്കാനുള്ള യു.എസ് ഗൂഢതന്ത്രങ്ങളെയും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഭരണഘടനക്കുനേരെ ഉരുണ്ടുകയറുന്ന ബുൾഡോസറുകൾ | Madhyamam Editorial 13.01.2026 5:38
സമകാലിക ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ ഒരു പുതുമയേയല്ല, മറിച്ച് സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ മുഖ്യ ആയുധമാണത് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റിയിൽ....
കേസ് തന്നെ ശിക്ഷയാകുമ്പോൾ സർക്കാർ കോടതിയാകും 12.01.2026 4:53
സർക്കാറിന്റെ നയനിലപാടുകളോട് വിയോജിച്ചു, പ്രതിഷേധിച്ചു എന്ന ഒറ്റക്കാരണത്താൽ തടവിൽ കിടക്കുന്ന അസംഖ്യം പേർക്ക് ഭരണഘടനയുടെ സംരക്ഷണം കിട്ടേണ്ടതല്ലേ?
ജൈവമനുഷ്യന് വിട 10.01.2026 5:32
ജൈവമനുഷ്യന് വിട
വർഗീയ രാഷ്ട്രീയത്തിൽ ഇടറിവീഴുന്ന സി.പി.എം | Madhyamam Editorial 09.01.2026 5:15
സംഘ്പരിവാർ രാഷ്ട്രീയത്തെ ആശയപരമായി നേരിടേണ്ട സി.പി.എം, അവർ ഒരുക്കിവെച്ച വിദ്വേഷത്തിന്റെ കളിക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒടുവിൽ പ്രസ്ഥാനത്തിന്റെത്തന്നെ അന്ത്യത്തിനായിരിക്കും വഴിതെളിയിക്കുകയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
വെനിസ്വേലൻ എണ്ണയിലെ അമേരിക്കൻ കണ്ണ് 08.01.2026 6:06
വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ എണ്ണ ശേഖരത്തിൽ കണ്ണുവെക്കുന്ന അമേരിക്കൻ നടപടികൾ ആ രാജ്യത്തിന്‍റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തിന്റെ ലക്ഷണം പേറുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ദോറിലെ മലിന ജലദുരന്തം ഇന്ത്യയെ ഓർമിപ്പിക്കുന്നത് 07.01.2026 4:33
ശുചിത്വനഗരമെന്ന് അറിയപ്പെടുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യു.എ.പി.എ വെറുമൊരു നിയമമല്ല 06.01.2026 6:23
ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ് അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക് ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റേ...
നിവർന്നുനിന്ന് ഒരു പ്രതിഷേധമെങ്കിലും.. | Madhyamam Editorial 05.01.2026 4:31
വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കയുടെ തെമ്മാടിത്തത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
നവോത്ഥാന കേരളത്തിലെ വിദ്വേഷ നാവ് 03.01.2026 4:55
സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോൾ, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറും അദ്ദേഹത്തിന്‍റെ ആഭ്യന്തര വകുപ്പും എന്തെടുക്കുകയാണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos