Mathrubhumi
Audio Stories | Mathrubhumi dotcom
Mathrubhumi dotcom Audio Stories
Autor
Mathrubhumi
Categoría
Web del podcast
Último episodio
23 de nov. de 2025
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
'അരവണയും നെയ്യും മുതൽ ഭൂമി തട്ടിപ്പ് വരെ സ്വര്‍ണപ്പാളിയേക്കാൾ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ട്' 23.11.2025 51:59
സ്വര്‍ണപ്പാളി മോഷണത്തേക്കാള്‍ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര്‍ രാധാകൃഷ്ണന്‍. ഭക്തന്മാര്‍ കൊണ്ടുവരുന്ന സ്വര്‍ണം മുതല്‍ അരവണയിലും നെയ്യഭിഷേകത്തിനായി വാങ്ങുന്ന നെയ്യിലും വരെ വ്യാപക അഴിമതി നടക്കുന്നുണ്ട്. നാവിനടിയിലും മലദ്വാരത്തിലും വെള്ളം കുടിക്കാന്‍ കൊണ്ടുവരുന്ന ഫ്‌ളാസ്‌കിലും വരെ സ്വര്‍ണവും പണവും കടത്തുന്നു. സി.ആര്‍ രാധാകൃഷ്ണന്‍ പറയ...
സമരസൂര്യൻ ഇനി സ്മരണകളിൽ ചെന്താരകം | V. S. Achuthanandan 21.07.2025 3:53
വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. വി.എസ് എന്നാൽ ചരിത്രമാണ്. കേരളത്തിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. കണ്ണേ കരളേ വിഎസേ എന്ന ഒറ്റ മുദ്രാവാക്യം മതി സഖാക്കളുടെ നെഞ്ചിലാണ് വിഎസ് എന്നതിന് തെളിവ്.
രണ്ട് ദലൈലാമമാരുണ്ടാകുമോ? പിൻഗാമിയെ ചൈന ഭയക്കുന്നതെന്തിന് ?| Dalai Lama 10.07.2025 9:25
90-ാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് 14-ാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ, ഒരു പ്രഖ്യാപനം നടത്തുന്നത്. മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകും. അതാരാണെന്ന് ലോകത്തോട് പറയാനുള്ള അധികാരം താന്‍ സ്ഥാപിച്ച ഗദെന്‍ ഫോദ്രാങ് ട്രസ്റ്റിനു മാത്രമാണ്. പുതിയ ദലൈ ലാമ ആരാണെന്ന് പറയാനുള്ള അധികാരം മറ്റാര്‍ക്കുമല്ല എന്ന ആ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ചൈനയാണ്. പതിനാലാം ദലൈലാമയുടെ അന്ത്യത്തോടെ ആറു നൂറ്റാണ്ട് പഴക്...
കേട്ട പരിഹാസങ്ങൾക്ക് കണക്കില്ല, നോക്കൗട്ട് ശാപം തീർക്കാൻ ആ അഞ്ചടി നാലിഞ്ചുകാരൻ തന്നെ വേണ്ടിവന്നു | South Africa wins the World Test Champio 16.06.2025 4:43
നന്നായി തുടങ്ങും, പക്ഷേ പടിക്കല്‍ കലമുടയ്ക്കും. ക്രിക്കറ്റില്‍ നിര്‍ഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താന്‍ ഇന്നലെ വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. ഒടുവിലിതാ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട്, നിര്‍ഭാഗ്യമെന്ന ആ ദുര്‍ഭൂതത്തെ അടിച്ച് ബൗണ്ടറി കടത്തിയിരിക്കുന്നു പ്രോട്ടീസ്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അവരുടെ ആദ്യ ഐസിസി കിരീടം. അല്ലെങ്കിലും അ...
25 വര്‍ഷം; നാല് ആകാശ ദുരന്തങ്ങള്‍ | Ahmedabad plane crash 16.06.2025 5:50
ഇത് രണ്ടാം തവണയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ബോര്‍ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്...
ശുഭാംശുവിന്റെ യാത്രയും ഇന്ത്യയുടെ പ്രതീക്ഷയും | What is the Axiom-4 mission 11.06.2025 9:48
ഗഗന്‍യാന്‍ ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കണം, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കണം - ഇന്ത്യ കണ്ട ഈ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ആക്‌സിയം മിഷന്‍ 4. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന ചരിത്രം കൂടിയാണ് ആക്‌സിയം - 4 കുറിക്കുന്നത്. ആരാണ് രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക...
അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge 09.06.2025 9:32
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം. നദീനിരപ്പില്‍നിന്ന് 359 മീറ്റര്‍ ഉയരം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരം. 1315 മീറ്റര്‍ നീളം. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ എഞ്ചിനീയറിങ് വൈഭവം. ചെനാബ് പാലം. സത്യത്തില്‍ രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി...
ട്രംപ് -മസ്‌ക് ബ്രൊമാന്‍സിന് എന്തുപറ്റി | Elon Musk-Trump bromance over? 04.06.2025 5:04
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്‌കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണില്‍ കറങ്ങി നടന്നിരുന്നു. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്‌കാണെന്നാണായിരുന്നു ജനസംസാരം. പക്ഷേ ഹണിമൂണ്‍ പിരിയഡ് തീരുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍ ദാസന്റെയും വിജയന്റെയും ബ്രൊമാന്‍സ് ബ്രേക്കപ്പായി.ഹോസ്റ്റ്: ജി. അനന്യലക്ഷ്മി
ശത്രുവിന്റെ ചെറുഡ്രോണ്‍ പോലും അതിര്‍ത്തി കടക്കില്ല, ഛിന്നഭിന്നമാക്കും ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര |Bhargavastra 28.05.2025 3:47
ഭാര്‍ഗവാസ്ത്ര. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ കില്ലര്‍. ഇന്ത്യന്‍ ആയുധശേഷിയിലെ പുതിയ വജ്രായുധം. ഞെട്ടിവിറച്ച പാകിസ്താന്‍ മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും സൈനിക ശക്തിയും മറ്റ് ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. പാകിസ്താനില്‍ കനത്ത നാശം വിതച്ച ഇന്ത്യയുടെ ബ്രഹ്‌മോസ് ക്രൂസ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയത് ഇതിനുള്ള തെളിവാണ...
മണ്ഡലപുനർനിർണയത്തിന് പിന്നിലെന്ത്? , ഇത് ബിജെപി തന്ത്രമോ? 23.05.2025 9:53
ദേശീയതലത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന, ഈ ചെറുത്തുനില്‍പില്‍ പരാജയപ്പെട്ടാല്‍ അത് മതേതരത്വ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ഇന്ത്യ എന്ന ആശയത്തിന്റെ അവസാനമാകും'- മണ്ഡലപുനര്‍നിര്‍ണയത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ അദ്ദേഹം തുടങ്ങിവെച്ച പ്രതിഷേധത്തിനൊപ്പം ചേരുകയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ...
കുടുംബത്തെ ഇല്ലാതാക്കിയതിന് കാരണം അച്ഛനോടുള്ള പക, മറയാക്കിയത് ‘സാത്താൻ സേവ’ | Cadell Jeansen Raja 23.05.2025 7:50
ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം പൊളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിലും. നാലുപേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് വീട്ടിലെ മൂത്തമകന്‍, കേഡല്‍ ജീന്‍സണ്‍ രാജ. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്...
സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR 21.05.2025 3:55
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കം ബുധനാഴ്ച പുലര്‍ച്ചെ യാണ് നടത്തിയത്. പഹല്‍ഗാമിന് തക്ക മറുപടി നല്‍കുമെന്ന് ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കുകള്‍ തീര്‍ക്കപ്പെടാതെ പോവില്ലെന്ന ശക്തമായ നിലപാട് കൂടിയാണ് സൈനിക നടപടിയിലൂടെ വ്യക്തമാവുന്നത്. ഇതാദ്യമായല്ല ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമി...
ദൃഢമാകുന്ന ഇന്ത്യ-സൗദി അറേബ്യ ബന്ധം | India–Saudi Arabia relations 21.05.2025 11:36
ഏപ്രില്‍ 22ന്, ജമ്മു-കാശ്മീരിലെ പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യന്‍ തുറമുഖപട്ടണമായ ജിദ്ദയിലായിരുന്നു. രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി പരിപാടി വെട്ടിച്ചുരുക്കി ഉടന്‍ ഡല്‍ഹിയിലേക്ക് പറന്നു. പഹല്‍ഗാം ദുരന്തത്തില്‍ ഇന്ത്യക്ക് ആദ്യത്തെ പിന്തുണ സൗദിയില്‍ നിന്നായത് അപ്പോള്‍ സ്വാഭാവികം. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയോട് സൗദി ഭരണകൂട...
കോലി ത്രില്ലടിപ്പിച്ച 14 വർഷം; ഒടുവില്‍ 36-ാം വയസ്സിൽ മടക്കം | Virat Kohli retirement from Test cricket 21.05.2025 5:26
ഇത് എളുപ്പമല്ല, ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നു'. വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി കുറിച്ചത് തന്നെയാണ് കിം?ഗ് ആരാധകരും പറയുന്നത്, ഇത് എളുപ്പമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍, ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകന്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരം...
ഇന്ത്യയുടെ ബഹിഷ്കരണം തുർക്കിക്ക് എങ്ങനെ തിരിച്ചടിയാവും? | How India’s boycott of Turkish products 21.05.2025 13:34
ബോയ്‌കോട്ട് ചെയ്യാനുള്ള ഇന്ത്യക്കാരുടെ നടപടി തുര്‍ക്കിയെയും അസര്‍ബൈജാനെയും എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞാല്‍ ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുമോ? ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുമോ? എന്തിനാണ് തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്താന് കുടപിടിക്കുന്നത്?. ഹോസ്റ്റ്: അശ്വതി അയ്‌നിക്കല്‍
പേവിഷബാധ: പ്രതിരോധം പിഴയ്ക്കുന്നതെവിടെ | Rabies Encephaliti 06.05.2025 6:49
പേ വിഷബാധ, അഥവാ റാബീസ് എന്‍സഫലൈറ്റിസ് (ൃമയശല െലിരലുവമഹശശേ)െ. ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന പേ വിഷബാധയെ നമ്മള്‍ തുടച്ചു നീക്കിയതാണ്. എന്നാല്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ നമ്മളെ പേടിപ്പെടുത്തുന്നതാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൊല്ലം കുന്നിക്കോട് നിയാ ഫൈസലിന്റെ കൈമുട്ടിനാണ് തെരുവുനായയുടെ കടിയേറ്റത്. പ്രതിരോധ കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കേ പേവിഷബാധ സ്ഥിരീകരിച്ചു, പിന്നെ മരണത്തിന് കീഴടങ്...
ട്രോമയിലേക്ക് തള്ളിയിടും, ബന്ധങ്ങൾ ശിഥിലമാക്കും; തിരിച്ചറിയണം ഈ ടോക്സിക് ഓൺലൈൻ ബിഹേവിയറുകൾ | Toxic online behavior 24.04.2025 5:37
വൈകാരികമായും മാനസികമായും ട്രോമയില്‍ തള്ളിയിടുമെന്നതാണ് ടോക്‌സിക് ഓണ്‍ലൈന്‍ ബിഹേവിയറുകളുടെ പ്രത്യേകത. കൂടാതെ ഇരയുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രവൃത്തികള്‍ കളങ്കമേര്‍പ്പെടുത്തുന്നു. ജോലി നഷ്ടപ്പെടാനും എന്തിനേറെ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലും വഴിവെക്കുന്നു. നിയമങ്ങള്‍ പലത് ഉണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ഇന്റര്‍നെറ്റ് എന്ന ഒഴുകുന്ന ഇരുട്ടിനിടയില്‍ തപ്പാന്‍ ശരിയായ വ്യവസ്ഥിതികളില്ല...
തീവ്രവാദിയായ ഡോക്ടര്‍,മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; ആരാണ് തഹാവൂര്‍ റാണ? | Tahawwur Hussain Rana 24.04.2025 4:00
2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണം .രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുന്നു. രാജ്യം വിറങ്ങലിച്ചു നിന്ന 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ വംശംജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇന്ത്യയ്ക്ക് കൈമാറിയിക്കുകയാണ്.മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുട...
സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Remembering pope francis 22.04.2025 3:23
'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകളാണിത്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമി...
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos