Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

11. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

യുദ്ധകാലത്തിന്റെ കാര്‍ട്ടൂണ്‍ ചരിത്രം | E.P. Unni | N.E. Sudheer 03.11.2023

''ഗാര്‍ഡിയന്‍ പത്രത്തിന് ബ്രാന്‍ഡ് വാല്യു നല്‍കിയതില്‍ കാര്‍ട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലിന്റെ കൂടി സംഭാവനയുണ്ട്. അങ്ങനെയൊരു കാര്‍ട്ടൂണിസ്റ്റിനെ ഒരു കാര്‍ട്ടൂണ്‍ വച്ച് അളക്കുകയെന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. മാത്രമല്ല, അദ്ദേഹം വരച്ച നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ തീര്‍ത്തും പൊളിറ്റിക്കലുമാണ്'' അധികാരവ്യവസ്ഥകളുമായി കാര്‍ട്ടൂണിസ്റ്റുകള്‍ എങ്ങനെ ഇടപെടുന്നുവെന്നും യുദ്ധകാലത്ത് വരയ്ക്കപ്പെട്ട കാര്‍ട്ടൂണു...

ആര്യ ദയാൽ എന്ന സന്തോഷം | Arya Dhayal | Sanitha Manohar 27.10.2023

സന്തോഷത്തിന്റെ ബ്രാന്റ് അംബാസിഡർ ആര്യാ ദയാൽ എന്ന പാട്ടുകാരി. പാട്ടു പാടുമ്പോഴും പാട്ടുണ്ടാക്കുമ്പോഴും സ്വയം സന്തോഷിക്കുന്ന, അതു വഴി കേൾക്കുന്നവരിലേക്കും സന്തോഷം പ്രസരിപ്പിക്കുന്ന പെൺകുട്ടി. സനിതാ മനോഹറുമായി ആര്യ തന്റെ സന്തോഷത്തിന്റെ പാട്ടു ജീവിതം സംസാരിക്കുന്നു.

ലോകത്തെ പോപ്പുലിസം വിഴുങ്ങുന്നു, അത് ഡമോക്രസിയെ കൊല്ലുമോ? | Varghese K George | Kamalram Sajeev 27.10.2023

ലോകത്തെവിടെയും രാഷ്ട്ര നേതാക്കളായി പോപ്പുലിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുന്നതാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങൾ കാണിച്ചു തരുന്നത്. ഡൊണാൾഡ് ട്രമ്പും സിൽവിയോ ബർലുസ്കോണിയും പോയെങ്കിലും പുതിയ കൺസർവറ്റീവ് പോപ്പുലി സ ത്തിന്റെ ശക്തരായ വക്താക്കളായ പുട്ടിനും മോദിയും എർദോഗനും ക്സിയും യൂറോപ്പിലെ മിക്ക രാഷ്ട നേതാക്കളും സജീവമായുണ്ട്. ലിബറൽ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ലോകത്ത് നടക്കുന്ന പോപ്പുലിസ്റ്റ് മ...

മനുഷ്യരുടെ യുദ്ധം കൊതിക്കുന്ന പ്രതികാരദാഹിയായ ബ്രെയിൻ | Ethiran Kathiravan | Kamalram Sajeev 27.10.2023

ഈ പോസ്റ്റ് ജീനോമിക് യുഗത്തിലും മനുഷ്യരുടെ തലച്ചോർ പ്രതികാരത്തിലും ഭയത്തിലും കുടുങ്ങിക്കിടക്കുന്നു. രാജ്യാധികാരികൾ ആവട്ടെ ആദിമ മനുഷ്യ ജീവിത കാലത്തെ പോലെ തന്നെ ക്ലാനുകളായും കൾട്ടുകളായും പെരുമാറുന്നു. ഗോത്ര കാല മനുഷ്യരിൽ നിന്നും ഒട്ടും പരിണമിക്കാത്ത മനുഷ്യ ബ്രെയിനിന്റെ പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്ന മത-വംശീയ - രാഷ്ട്ര യുദ്ധങ്ങളിലൊക്കെയുണ്ട് പറയുകയാണ് ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണി...

ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ് |Harish Sivaramakrishnan | Sanitha Manohar 27.10.2023

ശുദ്ധ സംഗീതം എന്നത് വിരോധാഭാസപരമായ പ്രയോഗമാണ്. ശുദ്ധം അന്വേഷിച്ച് പോകരുത് മിശ്രണമാണ് സംഗീതം.• പാട്ടിനെ മാറ്റാൻ തനിക്കാരവകാശം തന്നു?•എന്റെ ജനനമാണതിന്റെ അവകാശം.• ഞാൻ പാടിയതു കൊണ്ട് ഈ പാട്ടുകൾ നശിച്ചു പോവില്ല, ഞാൻ പാടാതിരുന്നതുകൊണ്ട് രക്ഷിക്കപ്പെടുകയുമില്ല. പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ണനുമായി സനിത മനോഹർ നടത്തിയ അഭിമുഖം.

ആനന്ദമായ് മനു | Boby C. Mathew | Mary Paul P. 27.10.2023

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് പത്തൊമ്പതുവര്‍ഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓര്‍ക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ പുതുക്കിപ്പണിയുന്ന അപൂര്‍വ അനുഭവം. മേരി പോള്‍ പി., ബോബി സി. മാത്യു എന്നിവര്‍ ചേര്‍ന്നെഴുതി മാതൃഭൂമി ബുക്‌സിന്റെ ആസ്പയര്‍ പ്രസിദ്ധീകരിച്ച 'ആനന്ദമായ് രണ്ടക്ഷരം' എന്ന ഓഡിയോബുക്കില്‍നിന്നുള്ള രണ്ട് അധ്യായങ്ങള്‍.

ശബ്ദത്തിന്റെ മനുഷ്യ വേർഷൻ | Dr. Reshmi Aravindakshan K. | Manila C. Mohan 27.10.2023

ശബ്ദത്തെ എങ്ങനെ നിർവചിക്കാം? എന്താണ് മനുഷ്യ ശബ്ദം ? മനുഷ്യ ശബ്ദത്തെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ്? ചികിത്സ എന്താണ്? ബേബി മെമോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് ലാറിംഗോളജിസ്റ്റ് ഡോ. രശ്മി അരവിന്ദാക്ഷൻ സംസാരിക്കുന്നു.

കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan 27.10.2023

മലപ്പുറത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ് എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.

ദലിതൻ സംസ്‌കൃതം പഠിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വയെ വിമർശിക്കുന്നു, അതാണ് അവരുടെ പേടി | TS Shyamkumar 27.10.2023

ബ്രാഹ്മണ ഹിന്ദുത്വയെ അവരുടെ തന്നെ ഗ്രന്ഥപാഠങ്ങളുപയോഗിച്ച് തുറന്നുകാട്ടുക എന്ന വിമര്‍ശനപദ്ധതിയുടെ പേരില്‍ വധഭീഷണിയടക്കമുള്ള വിദ്വേഷ കാമ്പയിന്‍ നേരിടുന്ന ഡോ. വി.എസ്. ശ്യാംകുമാര്‍, താന്‍ ഈ വിമര്‍ശനവഴി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഇതിഹാസ- പുരാണങ്ങളെയും സംസ്‌കൃത പാഠങ്ങളെയും മുന്‍നിര്‍ത്തി തെളിവുകള്‍ സഹിതമാണ് താന്‍ സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് മറുപടി പറയാതെ ആക്രമണം അഴിച്ചുവിടുന്നതെന്നു...

സാമൂഹിക നീതിയുടെ രാഷ്ട്രീയവും സാമ്പത്തികം എന്ന ഘടകവും | K. Venu | K. Kannan 27.10.2023

സാമൂഹിക സംവരണത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അങ്ങനെ സംവരണം ആവശ്യമില്ലാതായി വരുമെന്നുമാണ് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍, 70 വര്‍ഷം കഴിഞ്ഞിട്ടും ഇതേ പ്രശ്‌നം ശക്തമായി നിലനില്‍ക്കുകയാണ്. ഒരു തലമുറയിലെ കുറെ പേര്‍ക്ക് ജോലി കിട്ടിയതുകൊണ്ട് അടുത്ത തലമുറയുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. മുമ്പ്, സാമൂഹികമായ അടിച്ചമര്‍ത്തലിനെ മാത്രം ഉദ്ദേശിച...

ഹമാസ് ഒരു ഇസ്‌ലാമിസ്റ്റ്‌ സംഘടന തന്നെയാണ്. പക്ഷേ, അതല്ല ഇപ്പോഴത്തെ പ്രശ്നം | ഷാജഹാന്‍ മാടമ്പാട്ട്‌ 11.10.2023

ഇന്നത്തെ ലോക രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലം പരിഗണിക്കുമ്പോൾ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല പലസ്തീനും ഇസ്രായേലും തമ്മിലുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിയിലേക്ക്, ഗാസയിൽ ഇസ്രായേലിന്റെ കരവഴിയുള്ള സൈനിക നടപടി തുടങ്ങുമ്പോൾ ഹമാസിന്റെയും ഇസ്രായേലിന്റെയും ലോക രാഷ്ട്രങ്ങളുടെയും പുതിയ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് മിഡിൽ ഈസ്റ്റ് വിദഗ്ധനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ടും ട്രൂ കോപ...

ഹമാസ് മൊസാദിനേയും സി.ഐ.എ.യും തോല്‌പിച്ചപ്പോൾ 10.10.2023

പലസ്തീൻ ഇസ്രായേൽ യുദ്ധം വലിയ മനുഷ്യ വിനാശത്തിലേക്ക് പരിണമിക്കുയാണ്. പലസ്തീൻ ജനതയോട് പടിഞ്ഞാറും ഇസ്രായേലും ദശാബ്ദങ്ങളായി തുടരുന്ന പരോക്ഷ യുദ്ധത്തിൻ്റെ രക്തം ചൊരിയുന്ന പുതിയൊരു അധ്യായം മാത്രമല്ല ഇത്. ലോക രാഷ്ട്രീയത്തെ തന്നെ അസാധാരണമായ ധ്രുവീകരണത്തിലേക്ക് ഈ യുദ്ധം കൊണ്ടു പോകുമോ? ഹിന്ദു പത്രത്തിൻ്റെ ഫോറിൻ എഡിറ്റർ സ്റ്റാൻലി ജോണിയും ട്രൂ കോപ്പി സി ഇ ഒയും മാനേജിംഗ് എഡിറ്ററുമായ കമൽറാം സജീവും സംസാരിക്കുന്ന...

Pramod Puzhankara | മനോരമ ന്യൂസിന്റെ ക്ഷമാപണവും ചാനൽ ചർച്ചാ മുറി നിയന്ത്രിക്കുന്ന സംഘ്പരിവാറും 08.10.2023

'പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ബി.ജെ.പി ചര്‍ച്ചക്കില്ലെന്നറിയിച്ചു, ക്ഷമിക്കണം'; മനോരമ ടി.വിയുടെ ക്ഷമാപണവും ചാനല്‍ ചര്‍ച്ചാമുറി നിയന്ത്രിക്കുന്ന സംഘ്പരിവാറും പ്രമോദ് പുഴങ്കര / മനില സി. മോഹന്‍

മനോരമ, മാതൃഭൂമി, മലയാളം മീഡിയ; ന്യൂസ് ക്ലിക്ക് വേട്ട | EDITORS ASSEMBLY 1 | R. Rajagopal 07.10.2023

ന്യൂസ് ക്ലിക്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി, മുഖ്യധാരാ മാധ്യമങ്ങളെ ലക്ഷ്യമിട്ടല്ല. കാരണം, അവരെ പ്രത്യേകിച്ച് വിരട്ടേണ്ടതില്ലല്ലോ. രണ്ടുവര്‍ഷമായി ഹിന്ദി ഹാര്‍ട്ട്ലാന്റില്‍ ആന്റി ബി.ജെ.പി നിലപാടെടുക്കുന്ന നിരവധി യുറ്റിയൂബേഴ്സും ചാനലുകളും വന്നിട്ടുണ്ട്, അവര്‍ക്ക് വലിയ വ്യൂവര്‍ഷിപ്പുമുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ നടപടി. കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്തുകൊണ്...

വികസനം, ഇടതുപക്ഷം | Economist Pulapre Balakrishnan is in conversation with Kamalram Sajeev 18.07.2023

പുതിയ ലോക സാഹചര്യങ്ങളിൽ ഇടത് സാമ്പത്തിക നിരീക്ഷണങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിലും കേരളത്തിലും ഇടതു രാഷ്ട്രീയത്തിന്റെ ഭാവി എന്താണ്? പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പുലാപ്രെ ബാലകൃഷ്ണൻ സംസാരിക്കുന്നു.

Uniform Civil Code | Interview: A. Vijayaragavan / T.M. Harshan 13.07.2023

Uniform Civil Code | Interview: A. Vijayaragavan / T.M. Harshan by THINK

മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ ​​​​​​​നിങ്ങൾ എങ്ങനെയായിരിക്കും? | Dr. A.K. Jayasree 18.03.2023

പോള്‍ കലാനിധി എന്ന ന്യൂറോ സര്‍ജന്‍ തന്റെ കാൻസർ രോഗം നിര്‍ണയിക്കപ്പെട്ടതുമുതല്‍, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളില്‍ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​ ‘വെന്‍ ബ്രെത് ബികംസ് എയര്‍'. രോഗത്തിനും ജോലിക്കുമിടയില്‍ അപൂര്‍ണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അര്‍ഥവും അന്തസ്സും നല്‍കുന്നു.

ഓൾ ഐ നീഡ് ഈസ് എ യൂസർ ഐഡി 08.03.2023

ഓൾ ഐ നീഡ് ഈസ് എ യൂസർ ഐഡി by THINK

ആത്മഹത്യ ചെയ്യുന്നവർ ജീവിതത്തെ സ്‌നേഹിക്കാത്തവർ ആണോ? 05.03.2023

ഓരോ ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമവും 10 വ്യക്തികളെ നേരിട്ട് ബാധിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ കേരളത്തില്‍ കുറഞ്ഞത് 16 ലക്ഷം ആളുകളെങ്കിലും ആത്മഹത്യയുടെ നേരിട്ടും അല്ലാതെയും ഉള്ള പ്രയാസമനുഭവിക്കുന്നു. എന്നാൽ, ആത്മഹത്യയും ആത്മഹത്യാ ശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുകയാണ്​ കേരളവും കേരളീയ പൊതുസമൂഹവും.

വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍ 23.02.2023

സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പറഞ്ഞാല്‍ ചെവിയോര്‍ക്കാന്‍ തയ്യാറായിരുന്ന, കലാസാംസ്‌കാരിക വിഷയങ്ങളില്‍ താല്പര്യമുള്ള സ്ഫുടതയുള്ള ജനമനസ്സുകളായിരുന്നു പട്ടാമ്പി കോളേജിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നത്. സാറാ ജോസഫ് എന്ന ആക്ടിവിസ്റ്റിന് കനല്‍ച്ചൂള ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞ സ്ഥലകാലമായിരുന്നു അത്. സാറാ ജോസഫിന്റെ ജീവചരിത്രപുസ്​തകത്തിൽനിന്ന്​ ഒരു ഭാഗം.

ദേശീയ അവാര്‍ഡിനായി തന്നോട് തന്നെ മത്സരിച്ച വാണി ജയറാം 06.02.2023

ദേശീയ അവാര്‍ഡിനായി തന്നോട് തന്നെ മത്സരിച്ച വാണി ജയറാം by THINK

രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി | Rahul Gandhi | Bharat Jodo Yatra 30.01.2023

ഒരു മനുഷ്യന്‍ പോസിറ്റിവായ ഊര്‍ജ്ജവും സ്‌നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും.

India : The Modi Question ഫാഷിസം തുടര്‍ച്ചയാണ്, അതിന് ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല 26.01.2023

India : The Modi Question ഫാഷിസം തുടര്‍ച്ചയാണ്, അതിന് ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല by THINK

ഗുജറാത്ത്​, 2002: വെറുപ്പിന്റെ ശരീരഘടന 25.01.2023

ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ എന്‍.ഡി.ടി.വി.ക്കുവേണ്ടി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തക രേവതി ലോളിന്റെ 'ദി അനാറ്റമി ഓഫ് ഹെയ്റ്റ്' വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി വിശലകനം ചെയ്യുന്ന പുസ്തകമാണ്. ആ പുസ്തകത്തില്‍നിന്നുള്ള ഭാഗം

India: The Modi Question | വിലക്കാനാകില്ല, ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളെ 24.01.2023

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തിലുള്ള സംശയങ്ങളെ ന്യായീകരിക്കുന്നതും വാസ്തവങ്ങളുമായി ചേര്‍ത്തുവക്കുന്നതുമാണ് ബി.ബി.സി ഡോക്യുമെന്ററി. എന്നാല്‍, ഈ വസ്തുതകളോളം ഞെട്ടിപ്പിക്കുന്നതാണ്, ഈ ഡോക്യുമെന്ററിയെ ഇന്ത്യന്‍ ഭരണകൂടം കൈകാര്യം ചെയ്ത വിധം.

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet