Mathrubhumi

Minnaminni kathakal | Mathrubhumi

Kids ML ↓ 200 episoder

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Forfatter

Mathrubhumi

Kategori

Kids

Podcastens hjemmeside

www.spreaker.com

Seneste episode

24. jan. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

വികൃതിക്കുട്ടന്‍ ചിണ്ടന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 28.07.2025

മഹാവികൃതിക്കുട്ടനായിരുന്നു ചിണ്ടന്‍ എലി. അമ്മ പറയുന്നത് ഒന്നും അവന്‍ അനുസരിക്കില്ല. ഒരു ദിവസം അമ്മയോടൊപ്പം അവന്‍ ഭക്ഷണം തേടി ഇറങ്ങി. നടന്നു നടന്ന് അവര്‍ പുഴക്കരയിലുള്ള കപ്പ തോട്ടത്തിലെത്തി. ചിണ്ടനും അമ്മയ്ക്കും എന്തു സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കു.  കണ്‍സന്‍ ബാബു എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ഉണ്ടത്തടിയന്‍ ഉണ്ണാമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 25.07.2025

ഒരു മിടുമിടുക്കന്‍ കുട്ടിരാക്ഷസനായിരുന്നു ഉണ്ണാമന്‍ . മരം കേറാനും നീന്താനും പാടാനും എന്നുവേണ്ട എല്ലാത്തിനും സമര്‍ത്ഥന്‍. പക്ഷേ അവനൊരു  തീറ്റക്കൊതിയനായിരുന്നു എന്നു മാത്രം. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുമ്മിണിയുടെ കുഞ്ഞിപ്പൂച്ച | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 21.07.2025

കുമ്മിണിമോള്‍ക്ക് ഒരു പുന്നാരപൂച്ചയുണ്ട. പഞ്ഞിപോലെ വെളുത്ത ഒരു കുഞ്ഞിപ്പൂച്ച. അവളതിനെ പൊന്നിയെന്നു വിളിക്കും. പൊന്നിയും കുമ്മിണിയും എപ്പോഴും കളിയോട് കളിയാണ്.  സന്ധ്യ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

ജിംഗനാനയും മിന്നുമാനും  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 18.07.2025

കിങ്ങിണിക്കാട്ടിലാണ് ജിംഗന്‍ എന്ന കുട്ടിയാനയുടെയും മിന്നു എന്ന പുള്ളിമാനിന്റെയും  താമസം. മിന്നുമാന് താന്‍ വലിയ സുന്ദരനാണെന്ന ഭാവമായിരുന്നു. ഒരു ദിവസം മിന്നുമാന്‍ ജിംഗനാനയെ കളിയാക്കി.  രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്:  ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

മുന്‍കോപം ആപത്ത്  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 14.07.2025

ചെല്ലമണിക്കാട്ടിലെ രാജാവായ അലറന്‍ സിംഹം മഹാ മുന്‍കോപക്കാരനാണ്. ചെറിയൊരു പ്രശ്‌നം ഉണ്ടായാല്‍ മതി, അലറിവിളിച്ച് ബഹളമുണ്ടാക്കും.  ഗീത പി.എ കല്ലട എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

 കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 11.07.2025

കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും സഹോദരങ്ങളാണ്. കുഞ്ഞുണ്ണി മഹാപാവമാണ്, വല്ല്യുണ്ണി മഹാവില്ലനും. ഒരു ദിവസം രണ്ടുപേരുംകൂടി പാടത്ത് കളിക്കാന്‍ പോയി. ഹരീഷ് ആര്‍.നമ്പൂതിരിപ്പാട് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

അല്ലിയും മല്ലിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 07.07.2025

അമ്മിണിക്കുട്ടിയും ഏട്ടന്‍ അപ്പുണ്ണിക്കുട്ടനും താമസിച്ചിരുന്ന വീടിന്റെ തട്ടുമ്പുറത്തായിരുന്നു ചക്കിപ്പൂച്ചയുടെ താമസം. ഒരു പാവം പൂച്ചയായിരുന്നു ചക്കി. പാല്‍ കട്ടുകുടിക്കുകയേയില്ല. ആരേങ്കിലും ഭക്ഷണം കൊടുത്താല്‍ മാത്രം കഴിക്കും.രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

പുഴക്കരയിലെത്തിയ ഭീകരജീവി! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 04.07.2025

ഒരിടത്ത് ഒരിടത്ത് ഒരു പുഴക്കരയില്‍ ഒരു കൊക്കും തവളയും ഉണ്ടായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്നു അവര്‍. പുഴയിലും ഉണ്ട് അവര്‍ക്ക് രണ്ട് ചങ്ങാതിമാര്‍ - നീര്‍ക്കോലിയും മീനും. ഗീത കെ.വി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.

കാട്ടിലെ പാട്ട് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 30.06.2025

നല്ല നിലാവുള്ള ഒരു രാത്രി കാട്ടിലെ കൂട്ടുകാരെല്ലാവരും പുഴക്കരയില്‍ തമ്പടിച്ചു. പാല്‍പോലെ നിലാവുപരന്ന ആ രാത്രി വെറുതെ ഉറങ്ങിത്തീര്‍ക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയില്ല. പ്രവീണയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.

അന്നയ്ക്ക് കിട്ടിയ സമ്മാനം! മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 27.06.2025

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചിലപ്പോഴൊക്കെ അമ്മ റോമിയെ കടയില്‍ വിടാറുണ്ട്. ചേട്ടന്‍ കടയില്‍ പോകുകയാണെന്ന് കേള്‍ക്കുമ്പോള്‍ അനിയത്തി അന്ന ചിണുങ്ങാന്‍ തുടങ്ങും. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.

പൂവാലിയും അപ്പുണ്ണിയും |മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 23.06.2025

 ഒരു ദിവസം അപ്പുണ്ണിയും അനിയത്തി അമ്മിണിയും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്നു.  പാടവരമ്പത്തുകൂടെയായിരുന്നു അവരുടെ നടത്തം. രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്ങ്:എസ്.സുന്ദര്‍

 കേമന്‍ പുലി പാവം പുലി !  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 20.06.2025

കാട്ടിലെ ശക്തനാണ് ചീരന്‍പുലി. ആര്‍ക്കും അവനെ ഇഷ്ടമല്ല. കാര്യമെന്താണെന്നോ? എല്ലാവരെയും ചീരന്‍ കളിയാക്കും. മാനും മുയലും മയിലും എന്നുവവേണ്ട വലിയ മൃഗങ്ങള്‍ക്കുവരെ ചീരനെ പേടിയാണ്. ധനൂജ് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചൂ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

മിങ്കുവിന്റെ ക്രിസ്മസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 16.06.2025

മഞ്ഞുരുകാമലയില്‍ മിങ്കു എന്നൊരു മാന്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ ചങ്ങാതിമാരെ കാണാതെ സങ്കടപ്പെട്ട് മഞ്ഞുവീണ വഴികളിലൂടെ നടപ്പിലായി.  ബിമല്‍കുമാര്‍ രാമങ്കര എഴുതിയ കഥ കേള്‍ക്കാം ഹോസ്റ്റ് ആര്‍.ജെ അച്ചൂ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

മത്തങ്ങാക്കുട്ടനും കുഞ്ഞനുറുമ്പും! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 13.06.2025

പണ്ട് പണ്ടൊരിടത്ത് ഒരു ഉണ്ടപ്പന്‍ മത്തങ്ങയുണ്ടായിരുന്നു. ഒരിക്കല്‍ മത്തങ്ങാക്കുട്ടന് ഒരാശ ഒന്ന് കാശിക്ക് പോയാലോ. അവന്‍ തന്റെ ചങ്ങാതിയായ കുഞ്ഞനുറുമ്പിനോട് ചോദിച്ചു. ഗോഗുലന്‍ ചേവായൂര്‍  എഴുതിയ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞാറ്റക്കുരുവിയും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 09.06.2025

  മിടുക്കരായ കുട്ടികളായിരുന്നു. അപ്പൂണ്ണിയും അമ്മിണിയും !. ഒരു ദിവസം രാവിലെ അവരുടെ വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ കൊമ്പില്‍ ദൂരെയെവിടെനിന്നോ ഒരു കുഞ്ഞാറ്റക്കുരുവി പറന്നെത്തി. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍,ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ലോലുവിന്റെ ബുദ്ധി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 06.06.2025

മഹാദുഷ്ടനായിരുന്നു ജംബുക്കുറുക്കന്‍. ചെറിയ  മൃഗങ്ങളെ അവന്‍ എന്നും ഉപദ്രവിക്കും. ജംബുവിനെ പേടിച്ച് ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി. രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

അലമേലുവിന്റെ അമ്മൂമ്മ ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 02.06.2025

 അലമേലുവിന് ഒരു അമ്മൂമ്മയുണ്ട്. പാട്ടുപാടാനും കഥപറയാനും എല്ലാം അറിയാവുന്ന പൊന്നുംകുടം പോലൊരമ്മൂമ്മ. ഓരോ ദിവസവും സ്‌കൂളില്‍ എത്തുമ്പോള്‍ അലമേലുവിന് അമ്മൂമ്മയെപ്പറ്റി പറയാന്‍ ഒത്തിരിയൊത്തിരി വിശേഷങ്ങളുണ്ടാകും. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

പുള്ളിപ്പാന്റും പുള്ളിഷര്‍ട്ടും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 30.05.2025

ഒരു മിടുക്കന്‍ വാവയാണ് ഗിബ്ബു. അവന് നല്ല ഭംഗിയുള്ള ഒരു പുള്ളിപാന്റും പുള്ളിഷര്‍ട്ടും ഉണ്ട്. അത് ഇടുമ്പോള്‍ ഗിബ്ബുവിനെ കാണാന്‍ എന്തു ഭംഗിയാണെന്നോ?  പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

അമ്മിണിക്കുട്ടിയും മൊബൈല്‍ ഫോണും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 26.05.2025

മിടുക്കിക്കുട്ടിയാണ് അമ്മിണിക്കുട്ടി. പക്ഷേ,ഒറ്റക്കുഴപ്പമേയുള്ളു. അച്ഛന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് കളിക്കലാണ് അവളുടെ പ്രധാന വിനോദം. എത്ര പറഞ്ഞാലും അവള്‍ അനുസരിക്കില്ല. രമേശ് ചന്ദ്രവര്‍മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കുഞ്ഞന്‍മുയലും കാട്ടുപന്നിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 23.05.2025

കണ്ടന്നൂര്‍ കാട്ടിലെ കുന്നിന്‍ചെരുവിലായിരുന്നു കുഞ്ഞന്‍മുയലും കുടുംബവും കാരറ്റ് കൃഷിചെയ്തിരുന്നത്.  നല്ലവനായ കുഞ്ഞന്‍ മുയല്‍ എല്ലാവരെയും സഹായിക്കും. മുരളി ടി.വിയുടെ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

നന്ദുവിന്റെ വിദ്യാരംഭം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 19.05.2025

വിജയദശമിയുടെ തലേദിവസമായിരുന്നു അത്. ബാലുക്കുട്ടന്റെ വീട്ടില്‍ നല്ല തിരിക്കായിരുന്നു. പിറ്റേന്നുരാവിലെ അവന്റെ വിദ്യാരംഭച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

മിന്നുവും ജിങ്കനും | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Storoes Podcast 16.05.2025

പുല്ലാനിക്കാട്ടിലെ സുന്ദരിയായ പുള്ളിമാനായിരുന്നു.  മിന്നു. ഒരു ദിവസം മിന്നു, കാട്ടിലെ പുല്‍മേടുകളില്‍ മേഞ്ഞുനടക്കുകയായിരുന്നു. പെട്ടെന്ന് മിന്നുവിന്റെ മുന്നിലേക്ക് ജിങ്കനാന വന്നു. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

കോലന് പറ്റിയ പറ്റ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 12.05.2025

ചാത്തന്‍കാട്ടിലെ പൊക്കക്കാരനാണ് കോലന്‍ ജിറാഫ്.വലിയ അഹങ്കാരിയാണ് കോലപ്പന്‍. കാരണമെന്താണെന്നല്ലേ? മാനംമുട്ടുന്ന പൊക്കമല്ലേ കോലന്‍ ജിറാഫിന്. ലിന്‍ പീറ്റര്‍ എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ജിലേബിയപ്പൂപ്പന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 09.05.2025

ഒരിടത്തൊരുടത്ത് ഒരു ജിലേബിയപ്പൂപ്പന്‍ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ ശരിക്കുമുളള പേര് മറ്റെന്തോ ആണ്.  പക്ഷേ നല്ല രുചിയുള്ള ജിലേബികള്‍ ഉണ്ടാക്കുന്ന അപ്പൂപ്പന്‍ ആയതുകൊണ്ട് അപ്പൂപ്പനെ എല്ലാവരും ജിലേബിയപ്പൂപ്പന്‍ എന്നുവിളിച്ചു.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

എലിക്കുഞ്ഞുങ്ങളും കരടിഅമ്മാവനും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 05.05.2025

 ഒരിടത്തൊരിടത്ത് മൂന്ന് എലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. കിച്ചു, അച്ചു, പാച്ചു  എന്നിങ്ങനെയായിരുന്നു അവരുടെ പേര്. ഒരു വലിയ മരത്തിന്റെ ചുവട്ടിലെ മാളത്തിലായിരുന്നു മൂന്നുപേരുടെയും താമസം. അവരൊന്നിച്ച് തീറ്റതേടിയും കളിച്ചും രസിച്ചും വലിയ സന്തോഷത്തില്‍ ജിവിച്ചു വന്നു.  അനീസ എസ്.എസ്. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 

Lyt til podcasten Minnaminni kathakal | Mathrubhumi i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.