Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Kids ML ↓ 314 episoder

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

Husk at besøge podcastens hjemmeside og støtte skaberen: www.spreaker.com

Forfatter

Mathrubhumi

Kategori

Kids

Podcastens hjemmeside

www.spreaker.com

Seneste episode

17. okt. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

തീരുമാനം നടപ്പാക്കാന്‍ | കുട്ടിക്കഥകൾ | Bedtime Stories 17.10.2026

നിർമ്മാണം : ആർ ജെ അച്ചൂ  അവതരണം : ഷൈന രഞ്ജിത്ത്  ശബ്ദമിശ്രണം :സുന്ദർ എസ്

സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories 10.10.2026

തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വില പറയുന്ന കഥ. നിർമ്മാണം : ആർ ജെ അച്ചൂ  അവതരണം : ഷൈന രഞ്ജിത്ത്  ശബ്ദമിശ്രണം : പ്രണവ് പി എസ് 

പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories 03.10.2026
അധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids 26.09.2026

“ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ ഉറപ്പിച്ചു. സ്വയം ഭക്ഷണം കണ്ടെത്താൻ കഴിയാത്ത ഒരു കുറുക്കന് സിംഹം ഭക്ഷണം നൽകുന്നു.ബോലു അതിൽ നിന്ന് മനസ്സിലാക്കിയത് എന്താണെന്നറിയാമോ?അധ്വാനിക്കാതെ ഇരുന്നാലും ദൈവം ഭക്ഷണം തരുമെന്ന്!പക്ഷേ ബോലുവിന് മുന്നിൽ മറ്റൊരു ചോദ്യവുമായി ഒരു ജ്ഞാനിയായ സന്യാസി എത്തി...

കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast 19.09.2026

ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ പാഠമാണ്. രാജാവിന്റെ മനസ്സ് മാറ്റാൻ ആ ചെറിയ നാണയത്തിന് കഴിഞ്ഞോ?കഥ കേൾക്കാം കുട്ടിക്കഥകൾ പോഡ്‌കാസ്റ്റിൽ. 🎧 🎙️ Host: Shina Ranjith 🎧 Producer: RJ...

വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories 12.09.2026

കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️ കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പു...

നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories 05.09.2026

ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല…  വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ… അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയു...

ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories 29.08.2026

ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ല...

ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories 24.08.2026

 നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈ...

യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories 15.08.2026

സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. .. തുടർന്ന് കേൾക്കൂ കുട്ടി...

കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast 08.08.2026

 പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ രഞ്ജിത്ത്. ശബ്ദമിശ്രണം സുന്ദർ എസ് നായർ Content Highlights: The story illustrates the consequences of extreme greed., Highlights the importance of fair value and honesty i...

ക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast 01.08.2026

                                         ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ .. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ  Content Highlights:The importance of patience in achieving long-term goals. Consequences...

മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast 25.07.2026

ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ  ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർക്കൊരു കുസൃതി തോന്നി. പാടത്തു നിന്നും മൂന്ന് ആടുകളെ അവർ പിടികൂടി… കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം : സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ  Features an entertaining narrative about three mi...

പട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast 20.07.2026

പണ്ഡിതനായ ഉപഗുപ്തന്‍ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത് അതുവഴി വന്ന ഒരു യാത്രക്കാരന്‍ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു സ്വാമി ഞാന്‍ ദൂരെ ഒരു സ്ഥലത്തുനിന്നും വരികയാണ് എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത് അവിടെയുള്ളവരുടെ സ്വഭാവം എങ്ങനയാ ഇത് കേട്ട് ഉപഗുപ്തന്‍ തിരിച്ചൊരു ചോദ്യം ച...

മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast 10.07.2026

ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.  കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.

യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast 03.07.2026

ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന്‍ വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

ഒരു പിതാവിന്റെ രണ്ടു മക്കള്‍ | കുട്ടിക്കഥകള്‍ | Podcast 25.06.2026

ഒരിടത്ത് രണ്ട് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍ രണ്ടാമന്‍ വളരെ നല്ല സ്വഭാവക്കാരനാണ്. രണ്ട് സഹോദരന്മാരുടെയും ജീവിതം കണ്ട് ചിലര്‍ക്ക് അത്ഭുതമായി. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

മരച്ചില്ലയിലെ തത്ത| കുട്ടിക്കഥകള്‍| Podcast 17.06.2026

ഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു തന്റെ  പൂന്തോട്ടത്തിന്റെ ഒരു ഭാഗത്ത് അവയെ വളര്‍ത്താനും പരിശീലിപ്പിക്കാനുമായി ഒരാളെ നിയമിക്കുകയും ചെയ്തു.... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast 06.06.2026

ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ  പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast 22.05.2026

കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജ്ഞാനദത്തന്റെ ശിക്ഷണത്തില്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ മിടുക്കരും പ്രശസ്തരുമാണ്. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast 13.05.2026

നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്‍. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെങ്കിലും നരേന്ദ്രന്‍ നിരാശനാണ്. ഒരിക്കല്‍ അദ്ദേഹം ഒരു സ്വാമിയെ കാണാന്‍ ഇടയായി. തന്റെ മനസ്സിലുള്ള നിരാശ നരേന്ദ്രന്‍ സ്വാമിയോട് പറഞ്ഞു. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast 05.05.2026

പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ.  പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്‌. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിര...

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast 24.01.2026

ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ...

യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast 23.01.2026

ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ...

യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast 10.01.2026

വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടി...

Lyt til podcasten കുട്ടിക്കഥകള്‍ | Malayalam Stories For Kids i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.