Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
ഞാൻ നേരിടും, നേരു വിളിച്ചുപറയും... 09.12.2021 11:22
മനുഷ്യാവകാശപ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാൻ അക്ഷീണം യത്നിച്ചതിെൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാൾ നേഹ ദീക്ഷിത് അനുഭവങ്ങൾ പങ്കുവെക്കുന്നു
ഈ കൃഷിയിൽ ആരാണ് വിളവെടുക്കുക? 08.12.2021 5:13
കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വന്നെങ്കിലും അവയോളം തന്നെ അപകടകരമായ നിയമ ഭേദഗതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കർഷകരെ കുത്തകകളുടെ നുകത്തിനു കീഴിൽ തളച്ചിടാനുള്ള കർമ പദ്ധതി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് എസ്.ബി.ഐയും അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാർ...
മതംമാറ്റ വിരുദ്ധ യുദ്ധം 08.12.2021 6:10
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അേമ്പ പരാജയപ്പെട്ട ബി.ജെ.പി സർക്കാറുകൾ മതംമാറ്റം പോലുള്ള വൈകാരിക പ്രശ്നങ്ങളെ ആളിക്കത്തിക്കുന്നതിന് പിറകിലെ ഒളിയജണ്ട തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ
രാഷ്ട്രപതി ഉപദേശിക്കണം, സർക്കാറിനെ 06.12.2021 4:50
പാർലമെൻറിനും സമിതികൾക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെല്ലാം സ്വാതന്ത്ര്യം തിരിച്ചുനൽകാൻ സർക്കാറിനെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും രാഷ്ട്രപതിക്കുണ്ട്. അദ്ദേഹം അത് ഉപയോഗിക്കണമെന്ന് പറയുകയാണ്
അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ് 03.12.2021 4:55
വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന എഡിറ്റോറിയൽ
വികസനവാദികളും വികസന വിരുദ്ധരും 01.12.2021 6:24
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫും, പദ്ധതിയെ എതിർക്കുന്നവർ വികസന വിരുദ്ധരാണെന്ന് സർക്കാറും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വികസന പദ്ധതിക്ക് ജനങ്ങളുടെയാകെ പിന്തുണ നേടിയെടുക്കുക എന്നതാണ് മികച്ച ഭരണകർത്താക്കൾ ചെയ്യേണ്ടത്. അത് ചെയ്യാതെ എതിർക്കുന്നവരെ മുഴുവൻ മതമൗലികവാദികളായും വികസനവിരുദ്ധരായും ചാപ്പയടിക്കുന്നത...
പാർലമെൻറ് ജനാധിപത്യഹത്യക്ക് ആയുധമോ? 01.12.2021 5:20
ചർച്ചകളും സംവാദങ്ങളുമില്ലാതെ പാർലമെന്‍റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഭരണപക്ഷ നിലപാടിനെതിരായ വിമർശനം ഉന്നയിക്കുകയും കർഷക മുന്നേറ്റം നൽകുന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
മറുമരുന്നു കോവിഡിനു പോരാ, കുശുമ്പിനും വേണം 29.11.2021 5:53
മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ പ്രതിരോധവാക്സിൻ വികസിപ്പിച്ചാൽ പോരാ, മുതലാളിത്ത രാജ്യങ്ങളുടെയും അവരെ താങ്ങിനിർത്തുന്ന ബഹുരാഷ്ട്രകുത്തകകളുടെയും വംശവെറിയും ദുരയും കൂടി അവസാനിക്കണം
കേരള പൊലീസിന് ഇത്ര ‘വീര്യം’ വേണോ? 29.11.2021 5:32
മനോവീര്യം സംരക്ഷിക്കാനെന്ന പേരിൽ പൊലീസിെൻറ കടുത്ത വീഴ്ചകളെ പോലും മൂടിവെക്കുന്ന ഭരണകൂട നിലപാടിനെ വിമർശിക്കുന്ന എഡിറ്റോറിയൽ
ഐലൻ കുർദി പിന്നെയും മരിച്ചുകൊണ്ടേയിരിക്കുന്നു 27.11.2021 5:51
വംശീയവാദികളായ തീവ്ര വലതുപക്ഷത്തിെൻറ സമ്മർദത്തെ തുടർന്ന് അഭയാർഥികൾക്കായുള്ള വാതിൽ യൂറോപ്പ് കൊട്ടിയടച്ചതിെൻറ പരിണതിയെക്കുറിച്ച് വിവരിക്കുന്ന എഡിറ്റോറിയൽ....
വീണ്ടുവിചാരമില്ലാത്ത എണ്ണക്കളി 26.11.2021 5:50
എണ്ണയുടെ കരുതൽ ശേഖരം പൊതുവിപണിയിലേക്കിറക്കാനുള്ള തീരുമാനം രാജ്യാന്തര ബന്ധങ്ങളെയും രാജ്യതാൽപര്യങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് പരിശോധിക്കുന്ന എഡിറ്റോറിയൽ
കുട്ടിക്കടത്തുകാർ ശിക്ഷിക്കപ്പെടണം 25.11.2021 4:47
നിരന്തര സമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുന്നു. എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന പ്രവൃത്തി നടപ്പിലാക്കിയവരും മുന്നിലും പിന്നിലും അതിന് കൂട്ടുപിടിച്ചവരുമായ മുഴുവൻ ആളുകളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. അനുപമയുടെ തുടർ സമരത്തിന് പിന്തുണ ആവശ്യമുണ്ട്
വിദ്വേഷാഗ്നി തല്ലിക്കെടുത്തിയില്ലെങ്കിൽ 24.11.2021 5:28
കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വിേദ്വഷ പ്രചരണങ്ങൾ ഒന്നിനു പിറെക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് സംബന്ധിച്ച അപായ സൂചന നൽകുന്ന എഡിറ്റോറിയൽ
പൊലീസ് മികവ് ജനനന്മക്കായിരിക്കട്ടെ 22.11.2021 6:02
രാജ്യത്തെ ഉന്നത പൊലീസ്-സുരക്ഷ ഉദ്യോഗസ്ഥരുടെ 56ാമത് വാർഷികസമ്മേളനം ലഖ്നോയിൽ ഞായറാഴ്ചയാണ് സമാപിച്ചത്. ജനത്തിന് ഉപകാരപ്പെടുന്ന സുരക്ഷ സംവിധാനം കെട്ടിപ്പടുക്കുകയെന്നത് സമ്മേളനം ലക്ഷ്യമിടുന്നുണ്ടെങ്കിലും രാജ്യത്തെ ക്രമസമാധാന നില ഭദ്രമാക്കുന്നതിനപ്പുറം ഭരണകൂട താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നിലവിലെ പൊലീസ് ഊന്നൽ നൽകുന്ന...
ശുദ്ധീകരണം തേടുന്ന നീതിന്യായ വ്യവസ്ഥ 22.11.2021 5:43
സുശക്തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ് നമ്മുടെ രാജ്യം നിലനിൽക്കുന്നത്. ആ ഭരണഘടനയെയും അതിന്‍റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ കരുത്ത് നേടേണ്ടതുണ്ടെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ
കർഷകർ രാജ്യത്തിന് വഴികാട്ടുന്നു 20.11.2021 6:09
അത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ.
മക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന് 19.11.2021 5:24
ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ
ഹലാലിന്‍റെ പേരിൽ വിദ്വേഷ പ്രചാരണം 18.11.2021 6:35
ഹലാൽ ഭക്ഷണത്തിന്‍റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ
വഖഫ് ബോർഡ് നിയമനങ്ങൾ സുതാര്യമാവണം 17.11.2021 5:43
സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്‍റെ തീരുമാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ
അല്ലാമ ഇഖ്ബാലിനെയും വെട്ടിമാറ്റുേമ്പാൾ 12.11.2021 4:50
രാജ്യത്തിന്‍റെ ആത്മാവിനെ അസംഖ്യം കഷ്ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്‍റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന് പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ
ഭൂമിയിലെ നരകം 10.11.2021 5:28
അധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട അഫ്ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ
തെറ്റ് ചൂണ്ടിക്കാണിച്ചാൽ കിട്ടും യു.എ.പി.എ 08.11.2021 5:01
ത്രിപുരയിലെ വർഗീയ അക്രമങ്ങൾക്ക് പിറകിലെ ശക്തികളെ തുറന്നുകാണിക്കാൻ വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്‍റെ നടപടിയെ വിമർശിക്കുന്ന എഡിറ്റോറിയൽ
ദീപയുടെ സമരം വിജയിച്ചേ തീരൂ 04.11.2021 5:36
നവോത്ഥാനത്തിന്‍റെ കൊടുമുടിയിലാണെന്ന് ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ് ഭൂമിയോളം താഴ്ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം പരിശോധിക്കുന്ന എഡിറ്റോറിയൽ
റോമിൽ പൊലിഞ്ഞത് ഗ്ലാസ്ഗോയിൽ തെളിയുമോ? 02.11.2021 6:31
റോമിൽ ചേർന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളും ചർച്ചകളും അംഗങ്ങളുടെ നിലപാടുകളുമൊക്കെ നിരൂപണം ചെയ്യുന്ന എഡിറ്റോറിയൽ
പ്രകാശോത്സവം 01.11.2021 4:57
കോവിഡ് മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ് എഡിറ്റോറിയൽ
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали