uk

Manorama Online

Manorama INDIA FILE

News ML ↓ Епізодів: 111

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Обов'язково відвідайте сайт подкасту та підтримайте його автора: bingepods.com

Автор

Manorama Online

Категорія

News

Сайт подкасту

bingepods.com

Останній епізод

30 вер 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast 30.09.2026

സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ...

കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast 23.09.2026

ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ...

യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast 19.09.2026

ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവു...

ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast 09.09.2026

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Sonia Gandhi's memoir highlights the trend of political au...

ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast 02.09.2026

‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും...

മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast 19.08.2026

പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ...

ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast 12.08.2026

ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ‌ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്...

പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast 06.08.2026

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, തനിക്കെതിരെ ദുർവാക്കുകൾ പ്രയോഗിച്ച പ്രക്ഷോഭകർക്കു താൻ മാപ്പുനൽകുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്കുകളിൽ കുട്ടികൾ പരിധി വിട്ടെങ്കിൽ, അവർക്കു ബിജെപിയുടേതുൾപ്പെടെ നേത...

ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast 29.07.2026

ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്തിയടികളെ ഭയക്കാത്തവർ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമാക്കുന്നയിടം. 1724ൽ നിർമിക്കപ്പെട്ട ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെയാണ് ദേശീയ തലസ്ഥാനത്തിലെ പ്രതിഷേധത്തിന്റെ കേന്ദ്രഭൂമികയായത്, ജെന്‍സീ സമരത്തിന്റെ വിജയവിസ്മയമായ...

സർക്കാരെന്ന ‘സൂപ്പർ ജഡ്‌ജി' | India file Podcast | Manorama Online Podcast 23.07.2026

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ ത‌ടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും സർക്കാർ ഇടപെടൽ ‘സജീവ’മാണ്. എങ്ങനെയാണ് കേന്ദ്രം ഈ ഇടപെടൽ നടത്തുന്നത്, അല്ലെങ്കിൽ തങ്ങള്‍ക്ക് താൽപര്യമുള്ള രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമനം എന്ന് ഉറപ്പാക്കുന്നത്? മുൻ പട്‌ന, അലഹബാദ്, കേരള...

'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File 15.07.2026

പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം. അതേസമയം, കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയങ്ങൾ ഒരുമിച്ചുകിട്ടുന്ന സമ്മേളനം ഇതാദ്യമാണ്. ആ അവസരം മുതലെടുക്കാൻ അവർക്കാകുമോ? അതോ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും...

തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File 09.07.2026

അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭ...

വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File 01.07.2026

പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? &ls...

സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File 23.06.2026

എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ...

പ്രധാൻ തോറ്റ പരീക്ഷ | India File | Podcast 18.06.2026

രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക്ഷിക്കാമായിരുന്നത് ഒന്നുകിൽ മന്ത്രി സ്വമേധയാ രാജി വയ്ക്കുക അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി വാങ്ങുക എന്നതാണ്. വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ...

എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File 09.06.2026

സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ...

കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File 02.06.2026

ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയ...

വിധിയുടെ കാറ്റും ജനത്തിന്റെ വിധിയും | Manorama Online Podcast | India File 26.05.2026

ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള തർക്കത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അവഗണിക്കപ്പെടുന്നതാര്? കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്, ഭോജ്ശാല – കമാൽ മൗല മസ്ജിദ് കേസിൽ നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് പോഡ്കാസ്റ്റിൽ. The Bhojshala-Kamal Maula Masjid dispute in Madhya Pradesh highlights how judicial decisions, influenced by pr...

നല്ലവാക്ക് അറിയാത്ത കോണ്‍ഗ്രസ് | India file | Manorama Online Podcast 17.05.2026

തമിഴ്‌നാട്ടിൽ വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതോടെ, മുന്നണി രാഷ്ട്രീയമര്യാദകൾ പാലിക്കുന്നതിൽ കോൺഗ്രസിനുള്ള കഴിവുകേട് വീണ്ടും വ്യക്തമായിരിക്കുകയാണ്. രാഹുൽ– വിജയ് സഖ്യത്തിൽ എന്തുകൊണ്ടാണ് ബിജെപി സന്തോഷിക്കുന്നത്? തമിഴകത്തെ ഈ നീക്കം രാഹുൽ ഗാന്ധി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതാണോ? പ്രതിപക്ഷനിരയിൽ ഇനി എന്തു സംഭവിക്കും? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ മലയാള മനോരമ ഡല്...

പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast 29.04.2026

2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.  Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate S...

ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast 21.04.2026

 ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated...

സഹകരണസംഘത്തിന്റെ സഹായ പദ്ധതി 15.04.2026

എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. In this episode of India File , Jomy Thomas examines the growing concerns surrounding the SIR process and its potential impact on electora...

ആശയം വിട്ടൊരു കളിയില്ല | India file Podcast | Manorama Online Podcast 07.04.2026

 വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over...

സ്ത്രീകളെക്കുറിച്ചുള്ള വേവലാതി | India file Podcast | Manorama Online Podcast 01.04.2026

ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in...

ഭരണം പഠിപ്പിക്കുന്ന ജഡ്‌ജി| India file Podcast | Manorama Online Podcast 25.03.2026

അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confr...

Слухайте подкаст Manorama INDIA FILE у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали