uk

MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ Епізодів: 409

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Обов'язково відвідайте сайт подкасту та підтримайте його автора: mediaoneonline.com

Автор

MediaOne Podcasts

Категорія

News

Сайт подкасту

mediaoneonline.com

Останній епізод

27 кві 2025

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 17.07.2024

കാലവര്‍ഷവും അതിന്റെ കെടുതികളുമുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയതിന്റെ വിവരങ്ങളുമുണ്ട്. ഇതാണ് ഇന്ന് പത്രങ്ങളിലെ പ്രധാനവാര്‍ത്ത. പുറമെ, പല പത്രങ്ങളും പ്രധാനമെന്ന് കരുതുന്ന മറ്റുവാര്‍ത്തകളും ഒന്നാം പേജില്‍ വിന്യസിച്ചിട്ടുണ്ട്. എഫ്.സി.ഐ ലേലത്തില്‍ മാറ്റംവരുന്നതോടെ അരിയും ഗോതമ്പും സപ്ലൈകോയിലെത്തുമെന്ന് മനോരമയിലും മാധ്യമത്തിലുമുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 16.07.2024

ആമയിഴഞ്ചാന്‍ മാലിന്യത്തോട്ടില്‍ ജീവനര്‍പ്പിച്ച ജോയിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കേടായ ലിഫ്റ്റില്‍ രണ്ടുനാള്‍ കുടുങ്ങിപ്പോയ തിരുമല രവിയുമാണ് വാര്‍ത്തകളേയും പത്രങ്ങളേയും സജീവമായി നിര്‍ത്തുന്നത്. ഒരു കപ്പലില്‍ കൊണ്ടുവന്ന വികസന കണ്ടെയ്‌നറുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് തലസ്ഥാന നഗരിയിലെ കെടുകാര്യസ്ഥതയുടെ ഭാരം. അതാണിന്ന് പത്രങ്ങള്‍ എടുത്തുകാട്ടുന്നത് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | A...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 15.07.2024

ഡൊണാൾഡ് ട്രംപാണിന്ന് വാർത്താനായകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റതാണ് കഥ. പെൻസൽവാനിയയിൽ വെച്ചാണ്, ചെവിക്കാണ് വെടിയേറ്റത്. വലിയ പരിക്കില്ല. യൂറോ കപ്പ് സ്‌പെയിൻ അടിച്ചെടുത്തതാണ് മറ്റൊരു പ്രധാനവാർത്ത. സ്‌പെയിനിന്റെ കളി കാൽപ്പന്ത് കളത്തിൽ മാത്രമല്ല, ടെന്നീസ് കോർട്ടിലുമുണ്ട്. വിംബിൾഡണിൽ സ്പാനിഷ് താരം അൽകാരസ് സെർബിയയുടെ ദ്യോക്യോവിച്ചിനെ തോൽപ്പിച്ചു. അതൊക്കെ പുറത്തുനിന്നുളള വാർത്തകൾ. കേരളം ഇന്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 14.07.2024

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലോ മലിനദ്രാവകത്തിന്റെ അടിയൊഴുക്കിലോ പെട്ട് കാണാതായത് വലിയ വാര്‍ത്തയായി. മലയാള മനോരമയുടെ ലീഡ് വാര്‍ത്തയും മാധ്യമത്തിന്റെ സൂപ്പര്‍ലീഡ് വാര്‍ത്തയും അതാണ്. ജമ്മു കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേന്ദ്രം കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതാണ് മാതൃഭൂമിയില്‍ ലീഡ് വാര്‍ത്ത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തായി നടന്ന ഉപതെരഞ്ഞെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 13.07.2024

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മാതൃഭൂമിക്കും മാധ്യമത്തിനും അതാണ് ലീഡ് വാര്‍ത്ത. 'വിഴിഞ്ഞം ഡ്രീംസ്' എന്ന് മാതൃഭൂമി. 'വിഴിഞ്ഞം വിരിഞ്ഞു' എന്ന് മാധ്യമം. രണ്ടും ചേര്‍ത്താല്‍ ഡ്രീംസ് വിരിഞ്ഞു. എന്നാല്‍ അതിലും വലിയ സ്വപ്നം വിരിഞ്ഞതാണ് മനോരമയുടെ ലീഡ്. നിധി കിട്ടിയ കഥ. കഥയല്ലിത് ജീവിതം. കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 12.07.2024

വിഴിഞ്ഞം തുറമുഖത്ത് വലിയ ചരക്കുകപ്പൽ അടുത്തതിന്റെ ആഘോഷം പത്രങ്ങളുടെ നിലതെറ്റിച്ചു എന്നുവേണം കരുതാൻ. തലക്കെട്ടിട്ട് തൃപ്തിയാകാതെ കടലിലിറങ്ങി തുള്ളുകയാണ് പത്രങ്ങൾ. ലോകമേ വിഴിഞ്ഞം എന്ന് ​ദേശാഭിമാനിയും കേരളകൗമുദിയും. തീരത്ത് എന്ന് മനോരമ. കേരളമുഖമെന്ന് മാതൃഭൂമി. ചരിത്രനങ്കൂരമെന്നാണ് മാധ്യമം. വിഴിഞ്ഞം ഉദ്ഘാടനത്തെ വാർത്തയോടടുപ്പിച്ചത് മം​ഗളമാണ്. മദർഷിപ്പ് വന്നപ്പോൾ പിതൃത്തർക്കം... വിഴിഞ്ഞത്ത് മുന്നണി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 11.07.2024

ക്ഷേമപെൻഷനുകളിലെ കുടിശിക തീർക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനമാണ് കൂടുതൽ പത്രങ്ങളും മുഖ്യവാർത്തയാക്കിയത്. ഇ.എസ്‌.ഐ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി ഉയർത്തുമെന്നതാണ് മാതൃഭൂമിയുടെ ലീഡ്. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതാണ് കേരള കൗമുദിക്ക് ആഘോഷം. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 10.07.2024

പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 09.07.2024

നീറ്റ്- യുജി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളാണ് ഏതാണ്ടെല്ലാ പത്രങ്ങളും പ്രധാനമായി കണ്ടത്. പിഎസ്‌സി അംഗത്വം കൊടുത്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണവും ചുറ്റിപ്പറ്റിയുള്ള വിവാദവും പലപത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം, രാഹുൽ ഗാന്ധിയുടെ മണിപ്പൂർ യാത്ര എന്നീ വർത്തകളൊക്കെ ഒന്നാം പേജുകളിലുണ്ട്. എയർ കേരളക്ക് കേന്ദ്രാനുമത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 08.07.2024

ഇന്നും പലതാണ് പ്രധാനവാർത്തകൾ. വൃക്കരോഗം കുട്ടികളിൽ ഇരട്ടിയാണ് എന്ന് മാതൃഭൂമി. ആഗോള ശരാശരിയെക്കാൾ ഇന്ത്യയിൽ അധികമാണെന്നും കണ്ടെത്തലുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ പരിഷ്‌കരണമാണ് മനോരമയിൽ. ലഡാക്കിൽ ഭൂഗർഭ അറകൾ സ്ഥാപിച്ചുകൊണ്ട് ചൈന കടന്നുകയറുന്നു എന്നതാണ് മാധ്യമത്തിൽ. നീറ്റ്, യുജിസി കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ വരുമെന്ന് ദീപിക. നിതീഷും നായിഡുവും ബിജെപിയോട് വിലപേശുന്നുവെന്നതാണ് ദേശാഭിമാനിക്ക് പ്രധാനവാർ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 07.07.2024

സർവ്വാംഗീകൃതമായ ഒരു പ്രധാനവാർത്ത ഇന്ന് ഇല്ലെന്ന് പറയാം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നു എന്നതാണ് മനോരമയുടെ ലീഡ്, മതി, രഹസ്യം എന്ന് തലക്കെട്ട്. റെയിൽവേ മൂന്നാംപാളം വരുന്നു എന്ന് മാതൃഭൂമി. ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയാണ് മാധ്യമവും-സസ്‌പെൻസ് പൊളിയും എന്ന്. നീറ്റ് കൗൺസിലിങ് നീട്ടിയതാണ് ദേശാഭിമാനിയും സിറാജും. കൗമുദിയും അത് തന്നെ. ചന്ദ്രികയ്ക്ക് പനിയാണ്. നിലക്കാത്ത ആൾക്കൂട്ടക്കൊലയ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 06.07.2024

ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും എല്ലാത്തിനെക്കാളും പ്രധാനവാർത്ത. പ്രധാനമന്ത്രിയായി വന്ന കെയ്ർ സ്റ്റാർമറിന്റെയും ജേതാവായി വന്ന ലേബർ പാർട്ടിയുടെ വിശേഷങ്ങളും വിശദമായി എല്ലാവരും കൊടുത്തിട്ടുണ്ട്. മാതൃഭൂമിയിലാണൊരു വിശേഷാൽ വാർത്തയുളളത്, യന്ത്രമനുഷ്യൻ കുഴഞ്ഞുവീണ് മരിച്ചു എന്നത്. ദക്ഷിണകൊറിയയിലാണത്. ഹയർ സെക്കൻഡറി മാർക്ക് തിരിമറി വാർത്ത മലയാള മനോരമ ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 05.07.2024

പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനവാർത്തകൾ. മെഡിസെപ് മതിയായി എന്ന് മാതൃഭൂമി. പദ്ധതി നിർത്താൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ്. സിപിഎം കേരളത്തിൽ തോറ്റത് അഹങ്കാരം കൊണ്ടാണെന്ന് കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി മനോരമ. കോൺഗ്രസുകാരെ തല്ലിച്ചതച്ച പഴയ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി നിയമസഭയിൽ വീണ്ടും ന്യായീകരിച്ചതാണ് മാധ്യമത്തിൽ. വീക്ഷണവും ചന്ദ്രികയും സുപ്രഭാതവുമൊക്കെ മുഖ്യമന്ത്രിയുടെ അഹങ്കാരം തന്നെയാണ് കാര്യമായെടുത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 04.07.2024

പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്‌റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 03.07.2024

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ മറുപടി പറഞ്ഞതാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. യു.പി ഹാഥ്‌റസിൽ ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർത്ഥനാസംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 116 ആളുകൾ മരിച്ചതും പ്രാധാന്യത്തോടെ തന്നെ എല്ലാ പത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട സംഭവം ഇപ്പോൾ പുറത്തുവരുന്നത് ചില പത്രങ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 02.07.2024

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്‌സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 01.07.2024

പലതാണ് ഇന്ന് പല പത്രങ്ങളിലും പ്രധാന വാർത്തകൾ. പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് കോഴിക്കോട് മേയർ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ഏറ്റുവാങ്ങുന്നതാണ് മലയാള മനോരമയിൽ. പൊലീസിന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നുവെന്നതാണ് മാതൃഭൂമിയിൽ. തെരഞ്ഞെടുപ്പ് തോൽവി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വിശകലനം ചെയ്തതാണ് മാധ്യമത്തിൽ. പകർച്ചപ്പനിയിൽ ദിവസം പതിനായിരം പേർ വീതം ആശുപത്രിയിൽ എത്തുന്നുവെന്ന് ക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 30.06.2024

കളിയാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാന കാര്യം. ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളും ടി 20 ലോകകപ്പിലെ ഇന്ത്യാ വിജയം കൊണ്ടാണ് ഒന്നാം പേജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യാ ടീമിന്റെ പേര് ഇൻഡ്യാ മുന്നണിയെ ഓർമിപ്പിക്കുന്നത് കൊണ്ടോ എന്തോ ജന്മഭൂമി ആ വാർത്ത ഉള്ളിൽ കായികം പേജിലേക്ക് തട്ടിയിരിക്കുകയാണ്... കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 29.06.2024

ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 28.06.2024

തലയൂരാൻ സസ്‌പെൻഷൻ... രക്ഷാപ്രവർത്തനം... ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തലയൂരിയതും അതിന്റെ പേരിൽ നിയമസഭയിലുണ്ടായ കോലാഹലങ്ങളുമാണ് ബഹുഭൂരിപക്ഷം പത്രങ്ങളിലെയും ഇന്നത്തെ പ്രധാനവാർത്ത... ലോക്‌സഭാ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു 'അടിയന്തരാവസ്ഥ' പരാമർശിച്ചതും പ്രധാന തലക്കെട്ട് തന്നെ... |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotif...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 27.06.2024

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓംബിർളയുടെ ലോക്‌സഭയിലെ രണ്ടാമൂഴത്തിലെ അരങ്ങേറ്റമാണിന്ന് ഏറെ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയ വാർത്ത. മനോരമയുടെയും മാധ്യമത്തിന്റെയും ലീഡ് അതാണ്. അജണ്ടയില്ലാത്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കർ എഴുന്നേറ്റതാണ് സഭയെ നാടകീയമാക്കിയത്. എന്നാൽ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുംവിധം ജൂൺ 25ന് അർദ്ധരാത്രിയിൽ സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതാണ് മാതൃഭൂമി പ്രധ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 26.06.2024

പത്രങ്ങള്‍ ഇന്ന് പ്രാധാന്യം കല്‍പ്പിച്ച പല വാര്‍ത്തകളുണ്ട്. പ്ലസ് വണ്‍ സീറ്റ് കുറവ് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചതാണ് മാധ്യമത്തിന്റെ പ്രധാന വിഷയം. പാര്‍ലമെന്റിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് മലയാള മനോരമയില്‍ മുഖ്യം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞ് ഒഴിവാക്കിയതാണ് മാതൃഭൂമിയില്‍. രാമക്ഷേത്രത്തിലെ ചോര്‍ച്ച മോദിയുടെ ഉത്തരംമുട്ടിച്ചതാണ് ദേശാഭിമാനിയില്‍. എന്നാല...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 25.06.2024

ഇന്ന് ജൂൺ 25 ആണ്. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളൊക്കെ ഉചിതമായ രീതിയിൽ തന്നെ അടിയന്തരാവസ്ഥയെ ഓർക്കുന്നുണ്ട്. കറുത്തനാളുകൾ എന്നോ, ഇരുണ്ട ദിനങ്ങൾ എന്നോ ആണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 24.06.2024

നീറ്റ് ചോദ്യപ്പേപ്പർ ചോർന്നത് തന്നെയെന്ന് സിബിഐ കണ്ടെത്തിയതാണ് പല പത്രങ്ങളുടെയും പ്രധാന വാർത്ത. ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞയും പ്രധാന തലക്കെട്ട് തന്നെ. കോഴിക്കോടിന്റെ സാഹിത്യനഗര പദവിയാണ് പത്രങ്ങൾ പ്രധാനമായി നൽകിയിരിക്കുന്ന മറ്റൊരു വാർത്ത. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Dawood | MediaOne Podcast 23.06.2024

നീറ്റ് നീറ്റാക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങൾ, ടി.പി കേസ് പ്രതികളെ ജയിലിൽ നിന്ന് വിടാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറച്ചു പിടിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങൾ .... എന്നിവ അറിയാം. ഒപ്പം വിധവാ ദിനത്തിൽ ഒരു വിധവ എഴുതുന്ന മനോഹരമായ കുറിപ്പും കേൾക്കാം കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ

Слухайте подкаст Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали