S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Обов'язково відвідайте сайт подкасту та підтримайте його автора: www.dillidalipodcast.com
Автор
S Gopalakrishnan
Категорія
Сайт подкасту
Останній епізод
27 вер 2026
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
വീട് എന്ന Social Status കേരള വിപ്ലവങ്ങളും പരാജയങ്ങളും Dilli Dali 6/2021 18.01.2021 32:28
പ്രിയ സുഹൃത്തേ , സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? കേരളത്തിൽ ഓല മേഞ്ഞ വീടുകൾ എത്ര ? 1970 കൾ പാർപ്പിടരംഗത്ത് കേരളം വിപ്ലവം തീർത്തതെങ്ങനെ ? എം എൻ ഗോവിന്ദൻ നായർ എന്ന ഇന്ത്യൻ വീരനായകൻ ഓർമ്മിക്കപ്പെടുന്നു . അക്കാലത്തിനും ലൈഫ് മിഷനും ഇടയി...
നാം കൈമാറുന്ന സന്ദേശങ്ങളും നമ്മുടെ സ്വാത്രന്ത്യങ്ങളും 5/2021 14.01.2021 25:47
പ്രിയ സുഹൃത്തേ , Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ ഒന്ന് : Facebook ന്റെ എന്ത് ബിസിനസ് താൽപര്യങ്ങളാണ് ഈ പുതിയ നീക്കം വഴി നടക്കുന്നത് ? രണ്ട് : ഈ വിശ്വാസനഷ്ടത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെ ? മൂന്ന് : Whatsapp ൽ ഒരാളുടെ social graph എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ? നാല്...
ചിന്താപരീക്ഷകനായ സനിൽ Dilli Dali 4/2021 12.01.2021 21:20
'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് . ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ് . കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ സനിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത് . പുസ്തകത്തെക്കുറിച്ച് പ്രൊഫസ്സർ ഉദയ കുമാറുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി . കൊല , അതുമായി ബന്ധ...
സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021 08.01.2021 41:00
പ്രിയ സുഹൃത്തേ , ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് . നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല . പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം . ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്...
തമിഴ് തിരൈപ്പട നിനൈവുകൾ Dilli Dali 1/2021 07.01.2021 28:33
പ്രിയ സുഹൃത്തേ , എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയ...
18 കനലുകൾ 18 കനവുകൾ 27.12.2020 37:56
പ്രീയ സുഹൃത്തേ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു. ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര സംസാരിക്കുന്നു. ഒന്ന്: മീരയുടെ ആമുഖം രണ്ട്: മീരയുമായി സുദീർഘമായ അഭിമുഖ സംഭാഷണം സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 27 ഡിസമ്പർ 2020
ലോകാനുരാഗിയ്ക്ക് വിട 23.12.2020 27:27
ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ , മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി . ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്. മൂന്ന് അവതാരികകളും ഒരു കവിതയും 1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം ) 2 . ജി . ശങ്കരക്കുറുപ്പ് -1965 (പ്രീയപ്പെട്ട...
മരണം നൃത്തം നർത്തകി 21.12.2020 14:46
പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു. ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ? വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് മരിക്കുമെന്നുറപ്പായ നിമിഷം നർത്തകി എല്ലാം മറന്ന് നൃത്തം ചെയ്യുമെന്നാണ്. ഗുരുത്വാകർഷണബലത്തിനെതിരേ പക്ഷി നടത്തുന്ന കലാപം പോലൊന്ന് വൈലോപ്പിള്ളിയുടെ നർത്തകി അന്ത്യനർത്തനം കൊണ്ട് ചെയ്യു...
ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ് 18.12.2020 29:08
സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു 1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് . വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ... മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാര...
Love and Music in the Time of Chaos : Dilli Dali English Episode 1/1 17.12.2020 22:01
Dear friends, Dilli Dali is a podcast initiative from Delhi, India on our life and times. This episode is looking at certain recent developments in India from a music lover's sociological point of view. With warm regards, S. Gopalakrishnan Delhi, 17 December 2020
നമ്മുടെ സ്വന്തം ലേഖകൻ 15.12.2020 29:32
ഡി വിജയമോഹന് ആദരാഞ്ജലി അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം . ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം . പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് . വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത് ഒന്ന് : എഴുത്തുകാരനായ സക്കറിയ രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയു...
സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ 14.12.2020 23:04
നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു പ്രിയ സുഹൃത്തേ , ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി . ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്...
സംസ്കാരം ശബ്ദം മാത്രമാകുമ്പോൾ 13.12.2020 18:43
പ്രിയ സുഹൃത്തേ , ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷികമാസമാണ് ഡിസംബർ 2020 . അദ്ദേഹത്തെ ജ്ഞാനസ്നാനം ചെയ്തത് 1770 ലെ ഡിസമ്പർ പതിനേഴാം തീയതിയായിരുന്നു . ജനനത്തീയതിയെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇന്നത്തെ ദില്ലി-ദാലി ബീഥോവൻ എന്ന അസാധാരണ സംഗീത പ്രതിഭയ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണ് . അദ്ദേഹത്തിൻറെ ഒൻപതാം സിംഫണിയെ കുറിച്ച് ഒരാലോചനയാണിത്. മനുഷ്യന്റെ ചെവിയുടെ കേൾവി സാധ്യതകളാണ് ഒൻപത...
മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി 10.12.2020 16:00
"ഞാൻ നഗരത്തെ നോക്കി . പുഞ്ചിരിച്ചു . എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി . ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല " പ്രിയ സുഹൃത്തേ ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദി കവി മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ നടത്തുന്ന ആദര പോഡ്കാസ്റ്റ് ആണിത്. ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ഒരു കുറിയരൂപം . എന്നാൽ ഇന്ത്യ...
ഒറ്റയാൻ ഹിന്ദുവിനെ ഒറ്റിയവർ 09.12.2020 9:38
പ്രിയ സുഹൃത്തേ , സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം. സനാതനം എന്നാൽ ശാശ്വതം എന്നാണർത്ഥം . പുരാതനം എന്ന വാക്കിന് പ്രാചീനം എന്ന വിവക്ഷ വരുമ്പോൾ സനാതനം എന്ന വാക്കിൽ പാരമ്പര്യത്തോടൊപ്പം സജീവം എന്ന ഒരു ധ്വനിയും കൂടി ഉള്ളടക്കമ...
പ്രണയവും സംഗീതവും കെട്ടകാലങ്ങളിൽ 06.12.2020 21:37
പ്രിയ സുഹൃത്തേ , വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം . ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് അറസ്റ്റ് ചെയ്യുന്ന കാലം . പർവീൺ സുൽത്താന അരബിന്ദ ദാസ് ഗുപ്ത എന്ന ഉസ്താദ് ദിൽഷാദ് ഖാനെ വിവാഹം ചെയ്‌താൽ അറസ്റ്റ് ചെയ്യുന്ന കാലം . ഗാന്ധിയേയും ജീവിതത്തിൽ 37 കൊല്ലങ്ങൾ ജയിലിൽ കിടന്ന അതിർത്ത...
ജി . വേണുഗോപാൽ : 36 പാട്ടുവർഷങ്ങൾ 36 ചോദ്യങ്ങൾ 04.12.2020 32:14
പ്രിയ സുഹൃത്തേ , സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച് ജി .വേണുഗോപാൽ 36 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. കൗതുകകരങ്ങളായ മറുപടികൾ .... ചോദ്യങ്ങളിൽ ചിലത് ഇവയാണ് ... 1 . യേശുദാസും ജയചന്ദ്രനും പാടിയ ഓരോ ഗാനങ്ങൾ പാടാൻ സാധിച്ചിരുന്നെങ്കിൽ ഏതു ഗാനങ്ങൾ തെരഞ്ഞെടുക്കും ? 2...
സ്നേഹം ഒരു നുണയാണ് 30.11.2020 16:36
ഗുരു നാനക് ജയന്തി പോഡ്കാസ്റ്റ് 2020 ഒരു പാട്ടിന്റെ കൂടെ ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ട സിഖ് ഗുരു തേഗ് ബഹദൂർ എഴുതിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ ലക്കം ദില്ലി ദാലി. നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്നാരെങ്കിലും പറയുമ്പോൾ അവർ അവരെ മാത്രമാണ് സ്നേഹിക്കുന്നത് ...ലോകത്തിൽ സ്നേഹം ഒരു നുണയാണ് എന്ന് ഞാൻ കണ്ടു ... ഗാനത്തെക്കുറിച്ചുള്ള ചിന്തകളും , മലയാള പരിഭാഷയും പണ്ഡിറ്റ് രാജൻ മിശ്ര -പണ്ഡിറ്റ് സാജൻ മിശ്ര എന്നിവ...
ഒരു രാജകുമാരന്റെ കബറിടത്തിൽ 28.11.2020 14:42
ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും രാജകുമാരനായി തുടരുകയല്ലെ ?' സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചു ..പുഴുത്തുനാറുന്ന ഒരാനപ്പുറത്ത് ദില്ലി നഗരത്തിൽ ആരാച്ചാരുടെ വാൾമുനയിൽ തലവെച്ച് തടവുകാരനായി യാത്രചെയ്യുമ്പോ...
ഒരേയൊരു മറഡോണ 26.11.2020 16:54
സ്വപ്നം പോലെ ഒരു ജീവിതം : ജീനാ പോൾ സംസാരിക്കുന്നു ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ ദൈവം ഉണ്ടായതെങ്ങനെ ? കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ? ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ? മറഡോണയുടെ സ്വകാര്യജീവിതത്തിലെ ദുരന്താധ്യായങ്ങൾ ? Manorama News TV യിൽ Chief News Producer ആയ സീനിയർ സ്പോർട്സ് ജേർണലിസ്റ്റ് ജീന പോൾ സംസാരിക്കുന്നു. സ്നേഹപൂർവ്...
പൗരനും പോലീസും 25.11.2020 28:11
കേരളത്തിന്റെ ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം പ്രിയ സുഹൃത്തേ , ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു . നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ് മാത്രം മാറ്റത്തിന് വിധേയമാകാത്തത് ? സ്തുതി...
അപകടകരമാം വിധം സത്യസന്ധനായിരുന്ന ഒരാൾ 23.11.2020 28:49
പ്രിയ സുഹൃത്തേ , നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ . കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത...
പ്രണയവും വിപ്ലവവും ജീവചരിത്രത്തിന്റെ ഒരു വായനാനുഭവം 21.11.2020 19:35
പ്രിയ സുഹൃത്തേ , നവമ്പർ 20 Faiz Ahmed Faiz ന്റെ ചരമദിനമായിരുന്നു. ഈ പോഡ്കാസ്റ്റ് Love and Revolution എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ വായനാനുഭവമാണ്. വിപ്ലവകാരിയും കവിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളും 'Hum Dekhenge ' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . കേട്ടാലും . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ ഡൽഹി 21 നവമ്പർ 2020
കോൺഗ്രസ്സും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ ജനാധിപത്യവും 18.11.2020 40:42
പ്രിയ സുഹൃത്തേ , കോൺഗ്രസ്സ് പാർട്ടിയും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ ജനാധിപത്യവും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വളരെ ആഴത്തിലുള്ള ഒരു വിശകലനമാണ് ഈ ലക്കം പോഡ്കാസ്റ്റ് . The Economic Times പത്രത്തിന്റെ ഒപ്പീനിയൻ എഡിറ്ററായ ടി കെ അരുണുമായുള്ള സംഭാഷണമാണിത്. ഇന്ത്യൻ പൗരന് ജനാധിപത്യാവകാശങ്ങളെ കുറിച്ച് ബോധമുണ്ടാക്കുന്നതിൽ എങ്ങനെ നാം പരാജയപ്പെട്ടു ? നെഹ്രുവിന്റെ മരണശേഷമുള്ള കോൺഗ്ര...
അണുവിടത്തിലെ ആകാശം 15.11.2020 18:04
പ്രിയ സുഹൃത്തേ , സംഗീതം ഒരു സമയകലയെങ്കിൽ അത് ഏത് സ്ഥലത്താണ് നിലനിൽക്കുന്നത് ? പതിനേഴാം നൂറ്റാണ്ടിലെ മറാത്തി കവി തുക്കാറാം അണുവിനേക്കാൾ ചെറുതായയിടത്തിൽ ഒതുങ്ങുന്ന ആകാശമാണ് തുക്ക എന്നു ചിന്തിച്ചു . പണ്ഡിറ്റ് ഭീംസെൻ ജോഷി അത് പാടുമ്പോൾ നമ്മിൽ ശ്രീനാരായണഗുരുവും ഉണരുന്നു ...' ധ്വനിമയമായ് ജ്വലിക്കുന്ന ഗഗനത്തിലെ' സ്വയം പ്രകാശിതമായ ഒരിടം .... സമയകലയുടെ ഒരിടത്തിൽ ഭീംസെൻ ജോഷി ചെയ്യുന്ന തുക്കാറാമി...
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали