uk

Mathrubhumi

Out OF Town By Anjay Das

Society ML ↓ Епізодів: 114

യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം

Автор

Mathrubhumi

Категорія

Society

Сайт подкасту

www.mathrubhumi.com

Останній епізод

8 січ 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

വയനാട്ടിൽ പൂപ്പൊലി തേടി സഞ്ചാരികൾ | Out of Town | Podcast 08.01.2026

വയനാട് അമ്പലവയലിൽ ഈ വർഷത്തെ പൂപ്പൊലിക്ക് തുടക്കം. കേരള കാർഷിക സർവകലാശാലയുടെയും കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്. ഈ മാസം 15 വരെയാണ് പൂപ്പൊലി നടക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്. 

ബസും ഓട്ടോയും കാത്തുനിൽക്കേണ്ട, കോഴിക്കോട്ട് റെൻ്റ് എ ബൈക്ക് | Out of Town 25.12.2025

കോഴിക്കോട് ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇനി ഓട്ടോയോ ടാക്സിയോ കാത്തുനിന്ന് യാത്രക്കാർ വലയേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'റെന്റ് എ ബൈക്ക്' (Rent a Bike) സർവീസ് ആരംഭിച്ചു. റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ബാംഗ്ലൂരും തിരൂരും കഴിഞ്ഞാൽ ഈ സൗകര്യം ഏർപ്പെടുത്തുന്ന മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. അവതരണം: അഞ്ജയ് ദാസ്. ശബ്ധമിശ്...

പ്രകൃതിയും വന്യതയും ഒന്നിക്കുന്ന ഗ്ലേഷ്യർ ഫ്ളോട്ടിങ് ഹട്ട് | Out of Town | Podcast 11.12.2025

പ്രകൃതിയും വന്യതയും ആഡംബരവും ഒന്നിക്കുന്നൊരിടം. അതാണ് ഗ്രീന്‍ലന്റിലെ സെര്‍മര്‍സൂക്കിലെ കുലുസുക്ക് എന്ന സ്ഥലത്തെ ഫ്‌ളോട്ടിങ് ഗ്ലേഷ്യര്‍ഹട്ട് എന്നറിയപ്പെടുന്ന അവധിക്കാല കേന്ദ്രം. ഹിമപര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടെ ധ്രുവദീപ്തിയും കണ്ട് ഒരു രാത്രി ആസ്വദിക്കാം.  അവധിക്കാലം ആസ്വദിക്കാം എന്നതിലുപരി ഫ്‌ലോട്ടിങ് ഹട്ടിന്റെ സ്ഥാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആര്‍ട്ടിക് പ്രദേശത്തെ ഉയര്‍ന്നുനില...

ഡി കാപ്രിയോ വിശേഷിപ്പിച്ച ഭൂമിയിലെ സ്വര്‍ഗം; രാമക്കൽമേട് | Oiut of Town | Podcast 04.12.2025

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്..ഹോളിവുഡ് നടന്‍ ലിയനാഡോ ഡി കാപ്രിയോ കേരളത്തിലെ ഒരു സ്ഥലത്തെകുറിച്ച് പറഞ്ഞ വാക്കുകളാണിത. മറ്റെവിടെയുമല്ല ഇടുക്കിയുടെ സ്വന്തം രാമക്കല്‍മേടാണത.് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. 2002-ലാണ് ഡി കാപ്രിയോ ഗ്രാമത്തില്‍ മേട് സന്ദര്‍ശിച്ചത്. പ്രകൃതിയും ചരിത്രവും ഐതിഹ്യവും ഒക്കെ ഒത്തുചേരുന്ന ഇവിടം ഒരു...

1300 വർഷം പഴക്കമുള്ള ഇന്ത്യയിലെ 'പ്രമേഹ ക്ഷേത്രം' | Out of Town | Podcast 27.11.2025

'പ്രമേഹ ക്ഷേത്രം' എന്ന പേരിൽ പ്രശസ്തമായ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ കോവിൽവെണ്ണി (അല്ലെങ്കിൽ തിരുവെണ്ണി) എന്ന കരിമ്പിൻപാടങ്ങൾ നിറഞ്ഞ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

മേഘം പെയ്യും മീശപ്പുലിമല | Meesapulimala | Out of Twon | Podcast 20.11.2025

സമുദ്രനിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. വരയാടുകളെ കണ്ടും മഴകൊണ്ടും മീശപ്പുലിമലയിലേക്ക്. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

കുറിഞ്ഞി, അധികമാർക്കും അറിയാത്തൊരു വെള്ളച്ചാട്ടം തേടി | Kurinji Waterfalls 07.11.2025

മൂന്നാറിൽ മീശപ്പുലിമല ബേസ് ക്യാമ്പിന് രണ്ടര കിലോ മീറ്റർ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. കുറിഞ്ഞി എന്നാണ് അധികമാർക്കും അറിയാത്ത ആ വെള്ളച്ചാട്ടമുള്ളത്. കുറിഞ്ഞിയുടെ വിവരങ്ങളാണ് ഇത്തവണ ഔട്ട് ഓഫ് ടൗണിൽ. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

യുനെസ്‌കോ കരട് പട്ടികയില്‍ വര്‍ക്കല കുന്നുകള്‍ | Varkala cliff 25.09.2025

ന്യൂഡല്‍ഹി: പ്രകൃതി രമണീയമായ വര്‍ക്കല കുന്നുകള്‍ (വര്‍ക്കല ക്ലിഫ്) ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകള്‍ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍. ഇതോടെ കരട് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

പാല്‍നുര ചിതറി തുഷാരഗിരി | Thusharagiri Waterfalls 11.09.2025

കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോടഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന തുഷാരഗിരി വെള്ളച്ചാട്ടം. വര്‍ഷകാലത്തെ സമൃദ്ധമായ ജലപാതവും കാട്ടരുവിയില്‍ കുളിക്കാനുള്ള സൗകര്യവും ഏത് സീസണിലും പ്രവേശനനാനുമതിയുള്ള ഈ വെള്ളച്ചാട്ടത്തെ സഞ്ചാരികളെ പ്രിയപ്പെട്ടതാക്കുന്നു. ഹോസ്റ്റ്; അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

ഓണത്തിന് ഗുണ്ടല്‍പേട്ടിലേക്കൊരു യാത്ര, അത് നിര്‍ബന്ധമാണ് | Gundlupete 04.09.2025

ഓണക്കാലമാവുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രിയര്‍ കൂട്ടത്തോടെ കാഴ്ച കാണാനിറങ്ങുന്ന ഇടമാണ് ഗുണ്ടല്‍പേട്ട്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലൂടെയും ഗ്രാമീണ വഴികളിലൂടെയും ഗോപാലസ്വാമി ബേട്ട ക്ഷേത്രത്തിലേക്കുമുള്ള വണ്‍ ട്രിപ്പിനെക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

കോഴിക്കോട്ടെ ഹിഡൻ ജെം, പോയിട്ടൂണ്ടോ ഈ വഴിയിലൂടെ? | Driving route kozhikode 21.08.2025

കോഴിക്കോട് ജില്ലയിലെ ഹിഡന്‍ ജെം എന്നുവിളിക്കാവുന്ന ഒരു ഡ്രൈവിങ് റൂട്ടുണ്ട്. കൂരാച്ചുണ്ട് മുതല്‍ പെരുവണ്ണാമൂഴി ഡാം വഴി പൂഴിത്തോട് വരെ നീളുന്നതാണാ പാത. ആ മനോഹര റൂട്ടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

ആന ഇറങ്ങിയെന്ന് ഫോണ്‍, വഴിയില്‍ തൊട്ടുമുന്നില്‍ കാട്ടുപോത്തും | Chimmini forest trekking 14.08.2025

ചിമ്മിനിയിലൂടെയുള്ള 13 കിലോമീറ്റര്‍ യാത്ര തുടരുന്നു. ആനയുടേയും കാട്ടുപോത്തിന്റെയും സാന്നിധ്യം, പിന്തുടര്‍ന്നെത്തിയ മഴയും കോടമഞ്ഞും. ഓര്‍മയില്‍ സൂക്ഷിക്കാനൊരു യാത്രാനുഭവം..ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

മഴ നനഞ്ഞ് പോകാം ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ | Chimmini Forest Trekking 07.08.2025

മഴയുംകൊണ്ട് ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ട്രെക്കിങ് പാത ഇപ്പോള്‍ തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലൂടെ 13 കിലോമീറ്റര്‍ നീളുന്നതാണാ യാത്ര.

വിയറ്റ്നാമില്‍ പോകാം; നടപടിക്രമങ്ങള്‍ ഇപ്പോള്‍ ലളിതം | Vietnam Tourism 31.07.2025

വിയറ്റ്‌നാമിന്റെ മാന്ത്രികത അതിന്റെ വൈവിധ്യത്തിലാണ്. ഹാ ലോങ് ബേയെക്കുറിച്ചോ ഹാനോയിയിലെ തിരക്കേറിയ തെരുവുകളെക്കുറിച്ചോ ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ്, ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിയറ്റ്‌നാം വിസയെക്കുറിച്ചും പുതുക്കിയ നിയമങ്ങളെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും അറിയേണ്ടതെല്ലാം  ഔട്ട് ഓഫ് ടൗണില്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ഈ മൺസൂണിൽ പോകാൻ പത്ത് സ്ഥലങ്ങൾ | 10 Monsoon Destinations 17.07.2025

ഈ മണ്‍സൂണില്‍ പോകാന്‍ പത്ത് സ്ഥലങ്ങള്‍ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ യാത്ര പോകാന്‍ പലര്‍ക്കും മടിയാണ്. പ്രവചനാതീതമായ മഴ, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവുകള്‍, മണ്‍സൂണ്‍ യാത്രകള്‍ അപകടകരമാണെന്ന ചിന്ത എന്നിവകൊണ്ടെല്ലാം ആകാം ഇത്. എന്നാല്‍ ഈ മാസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ മനോഹരമാണ്. ഈ സമയത്ത് മികച്ച യാത്രകള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന 10 സ്ഥലങ്ങള്‍ ഇതാ. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ട...

ചാപ്പന്‍തോട്ടം : കോഴിക്കോട്ടെ അധികമാര്‍ക്കും അറിയാത്ത വെള്ളച്ചാട്ടം | Chappanthottam Waterfalls 03.07.2025

മഴക്കാലത്ത് വിശ്വരൂപം കാണിക്കുന്ന വെള്ളച്ചാട്ടമാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത ചാപ്പന്‍തോട്ടം. കോഴിക്കോട് ജില്ലയിലെ ഒരു ഹിഡന്‍ ജെം തന്നെയെന്ന് ഇതിനെ വിശേ ഷിപ്പിക്കാം. സോഷ്യല്‍ മീഡിയാ റീലുകള്‍ വഴിയാണ് ഈ വെള്ളച്ചാട്ടം ഇപ്പോള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

രണ്ട് തൂണുകളും മുകളിലൊരു പ്ലാറ്റ്‌ഫോമും, ഇതൊരു രാജ്യമാണ് | Principality of Sealand 26.06.2025

കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് വലിയ തൂണുകള്‍. അതിനുമുകളില്‍ ഒരു പ്ലാറ്റ്ഫോം. 0.004 ചതുരശ്ര കിലോമീറ്റര്‍മാത്രം വലുപ്പം. ഇംഗ്ലണ്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന 'പ്രിന്‍സിപ്പാലിറ്റി ഓഫ് സീലാന്‍ഡ്' എന്ന രാജ്യമാണിത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം രാജ്യമെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സര്‍ക്കാരും പതാകയും ദേശീയഗാനവും നാണയവും സ്റ്റാമ്പുമൊക്കെ സീലാന്‍ഡിനും സ്വന്തമായുണ്ട്. ഹോ...

കനാലിലൂടെ കടല്‍ തേടി പൂവാറിലൂടെ...| POOVAR ISLAND 19.06.2025

ചുറ്റും കണ്ടല്‍ക്കാടുകളും പേരറിയാച്ചെടികളും. ഒത്തനടുവിലൂടെ നീണ്ടുനിവര്‍ന്നുകിടക്കുന്ന കനാല്‍. ഇടുങ്ങിയ ഈ കനാല്‍ വഴികളിലൂടെ മോട്ടോര്‍ ബോട്ടിലൂടെ കടല്‍ കാണാന്‍ ഒരു യാത്രയാണ് പൂവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.    ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

നെയ്യാർ ഡാമിലൂടെ ഒരു ദിവസം |Neyyar Dan 12.06.2025

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെയ്യാര്‍ ഡാം. സംസ്ഥാന തലസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കണ്ട് മടങ്ങിവരാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

മണ്‍സൂണില്‍ മനോഹരമാകും ഈ യുനെസ്‌കോ പൈതൃകകേന്ദ്രങ്ങള്‍ | Unesco world heritage 05.06.2025

മഴയത്ത് യാത്ര ചെയ്യാന്‍ മിക്ക ആളുകളും മടിക്കുമ്പോള്‍, ഇന്ത്യയിലെ അവിശ്വസനീയമായ ചില യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളെ ഒരു പുതിയ വെളിച്ചത്തില്‍ കാണാനുള്ള സമയമാണ് മണ്‍സൂണെന്ന് ലോകം കണ്ടവര്‍ നിങ്ങളോട് പറയും. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

നാഗര്‍ഹോളെ, ഊട്ടി യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Nagarahole &Ooty 29.05.2025

നാഗര്‍ഹോളെ, ഊട്ടി യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ  കനത്ത മഴയെത്തുടര്‍ന്ന് നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

കാവലിന് ആയുധമേന്തിയ ഗോത്രവര്‍ഗക്കാര്‍, പോലീസുപോലും അടുക്കാത്ത ദുരൂഹദ്വീപ്  | North Sentinel Island 22.05.2025

പച്ചപ്പുനിറഞ്ഞ മനോഹരദ്വീപ്. എന്നാല്‍, ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയവരെ വരവേറ്റത് മൂര്‍ച്ചയേറിയ അമ്പുകളും കുന്തങ്ങളും മറ്റ് മാരകായുധങ്ങളും. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരാകട്ടെ മരണം പൂകുകയും ചെയ്തു. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരുമാ...

പിച്ചാവരം.: സുനാമിയെ പോലും തോല്‍പ്പിച്ച കടല്‍ഗ്രാമം | Pichavaram,mangrove forest 15.05.2025

ലോകത്തില്‍ വലുപ്പംകൊണ്ട് രണ്ടാം സ്ഥാനത്തുള്ള കണ്ടല്‍ക്കാടുകളാണ് പിച്ചാവരം. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്ര നഗരിയായ ചിദംബരത്തിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പിച്ചാവരത്തിന്റെ വിശേഷങ്ങളുമായ് അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

അണ്ടർ റേറ്റഡ്, പക്ഷേ രൂപകൽപ്പനയിൽ അതിശയിപ്പിക്കും | UNESCO World Heritage Sites 08.05.2025

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട 42 സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍. താജ്മഹലിനും ജയ്പൂരിലെ രാജകീയ നിര്‍മിതികള്‍ക്കും അപ്പുറം, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചില നിധികളുമുണ്ട് ഇക്കൂട്ടത്തില്‍.  ആ നിധികളെക്കുറിച്ച് ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ് എന്‍.ടി  

കേരളത്തിലെ 'ആനകള്‍ക്കുള്ള കൊട്ടാരം' | Punnathur kotta 01.05.2025

കേരളത്തില്‍ ആനകള്‍ക്കുള്ള കൊട്ടാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലേക്ക് ഒരു യാത്ര. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

Слухайте подкаст Out OF Town By Anjay Das у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали