Mathrubhumi

യാത്രാവാണി | Yathravaani | Travelogue

യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.spreaker.com

Yazar

Mathrubhumi

Kategori

Society

Podcast web sitesi

www.spreaker.com

Son bölüm

1 Oca 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

ചിറാപുഞ്ചിയില്‍ ഒരു മഴക്കാലത്ത് | യാത്രാവാണി | Chirapunchi 07.03.2022

മഴ എന്ന് പറഞ്ഞാല്‍ ഇതാണ് മഴ. ഒരു മഴയല്ല. ഒരു ഒന്നൊന്നര മഴയുമല്ല. അതിനും മീതെ കേരളത്തിലെ പെരുത്തുമഴയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം കണ്ടിട്ടില്ല. യാത്രാവാണി. ജി. ജ്യേതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

ജോഹന്നാസ് ബര്‍ഗില്‍ ഒരു സ്വര്‍ണഖനിയുടെ ഉള്ളറയില്‍ | യാത്രാവാണി | Africa yathravani 04.03.2022

ട്രെഷര്‍ ഹണ്ട് എന്നും ഹോളിവുഡ് സിനിമകളിലെ ഇഷ്ടവിഷയം ആയിരുന്നു. നിധി തേടിപ്പോയവരുടെ കഥ യാത്രയിലെ ഓരോ നിമിഷങ്ങളും നമുക്ക് ജീവിതത്തിലെ നിധി നിമിഷങ്ങളാണ്. ദക്ഷിണാഫ്രിക്കിയിലെ സ്വര്‍ണ ഖനികളിലേക്കുള്ള യാത്ര ശരിക്കും അതായിരുന്നു. യാത്രാവാണി: ജി.ജ്യേതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി

യുദ്ധ ഭൂമിയില്‍ നിന്നും | Yatharavani 28.02.2022

അധിനിവേശങ്ങളും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലിടപെടലുമൊന്നും ആര്‍ക്കും ആശ്വാസ്യമല്ല. പക്ഷെ ശക്തന്‍ ദുര്‍ബലനെ കാല്‍ക്കീഴിലിട്ട് ഭരിക്കാന്‍ വരുന്നിടത്തും നിന്നും ദുര്‍ബലന്‍ ശക്തന് തലവേദനയാവുകയും രക്ഷയില്ലാതാവുമ്പോള്‍ വിഷവാതക പ്രയോഗം വരെ നടത്തുകയും എന്നിട്ടും രക്ഷയില്ലാതയപ്പോള്‍ തിരിഞ്ഞോടുകയും ചെയ്ത ഒരു യുദ്ധ ചരിത്രം ഉണ്ട്. അത് കാണാന്‍ വിയറ്റ്‌നാമില്‍ തന്നെ പോകണം. സൂര്യനസ്തമിക്കാത്ത സാമ്രാ...

കല്ലടയിലെ കാണാ കാഴ്ചകള്‍ 25.02.2022
കൃഷിഭൂമിയിലേക്ക് ഒരു യാത്ര | യാത്രാവാണി | peringamala 21.02.2022

36 തരം വിവിധ വാഴയിനങ്ങള്‍ അടക്കം വിവിധ കാര്‍ഷിക വിഭവങ്ങളുടെ ലോകത്തേക്കാണ് യാത്ര. ഇത്, പെരിങ്ങമല. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ്: ദിലീപ് ടി.ജി

കമ്പമല കയറാം കാടുള്ളം കാണാം | യാത്രാവാണി | Podcast 18.02.2022

മലമടക്കുകളിലേക്ക് ഒരു മഴയാത്രയായിരുന്നു ലക്ഷ്യം പക്ഷേ മേഘങ്ങള്‍ കനിഞ്ഞില്ല. എങ്കിലും ചുരം പച്ചപ്പ് അണിഞ്ഞിരുന്നു. വെള്ളച്ചാട്ടങ്ങള്‍ ജീവന്‍വെക്കാന്‍ തുടങ്ങിയിരുന്നു. ജി.ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി

റോക്ക്‌വുഡില്‍ ഓര്‍മ്മകള്‍ക്ക് വയലറ്റ് നിറമാണ് | യാത്രാവാണി | Podcast 14.02.2022

റോക്ക് വുഡ് ഒരു എസ്‌റ്റേറ്റ് ആണ്. ആനയും പുലിയും അടക്കം എല്ലാത്തരം വന്യജീവികളും ഉള്ള സെന്തുരുണി വന്യജീവി സങ്കേതത്തിന് നടുവില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച എസ്്‌റ്റേറ്റ്. പണ്ട് തെയ്യില കുന്നുകളായിരുന്നുവെങ്കില്‍ ഇന്നത് റബ്ബറിന് വഴിമാറിയിരിക്കുന്നു. യാത്രാവാണി.ജി.ജ്യേതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി

ബാഹുബലിയെ കാണാന്‍ ബൈക്കില്‍ | യാത്രാവാണി | Bahubali 12.02.2022

ജൈന ക്ഷേത്രങ്ങളിലൂടെയായിരുന്നു യാത്ര അതും ബൈക്കില്‍. വയനാട്ടിലെ കല്‍പ്പറ്റ പുളിയാര്‍മല ജൈനക്ഷേത്രത്തില്‍ നിന്നുമാണ് തുടങ്ങിയത്. ഗാന്ധി മ്യൂസിയവും ജൈന മ്യൂസിയവുമുള്ള ഈ ക്ഷേത്രം 14ാം തീര്‍ത്ഥങ്കരനായ അനന്തസ്വാമിയുടെ പേരിലാണ്. യാത്രാവാണി: ജി.ജ്യേതിലാല്‍ . എഡിറ്റ് : ദിലീപ് ടി.ജി

ഋതുഭേദങ്ങളിലൂടെ നിശ്ചല ചിത്രങ്ങളിലൂടെ | യാത്രാവാണി | Podcast 07.02.2022

ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫി പഠിച്ചുകൊണ്ട് തെന്നിന്ത്യന്‍ ഭൂമികകളിലൂടെ ഒരു സര്‍ക്കുലര്‍ സഞ്ചാരം. ഈ യാത്ര ഋതുഭേദങ്ങളിലൂടെയായിരുന്നു. കോഴിക്കോട്ടുനിന്ന് തുടങ്ങുമ്പോള്‍ കൊടും മഴ . കേരളം കടന്ന് പിറ്റേ ദിവസം തമിഴകത്ത് തെളിഞ്ഞ നീലാകാശം. നല്ല വെയില്‍. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം. യാത്രാവാണി. എഡിറ്റ്: ദിലീപ്.ടി.ജി

മഞ്ഞിന്റെ സ്വന്തം നാട്ടില്‍ | യാത്രാവാണി | manjoor 04.02.2022

മഞ്ഞൂര്‍ മഞ്ഞിന്റെ സ്വന്തം ഊര്. സഞ്ചാരികള്‍ അധികം എത്തിയിട്ടില്ലാത്ത. ഊട്ടിയുടെ കാലാവസ്ഥയുള്ള മഞ്ഞൂരിനെപറ്റി കേട്ടത് അങ്ങനെയാണ്. പാലക്കാട് അട്ടപ്പാടി വഴി അങ്ങോട്ട് പോകാം. യാത്രാവാണി ജി.ജ്യോതിലാല്‍ എഡിറ്റ് ദിലീപ്.ടി.ജി

ഇയ്യോബിന്റെ പുസ്തകം തുറന്നത് ഇവിടെയായിരുന്നു | യാത്രാവാണി | Podcast 31.01.2022

ഉളുപ്പുണ്ണിയിലേക്ക് ഒരു മഴയാത്ര പോകുമ്പോള്‍ ഇയ്യോബിന്റെ പുസ്തകം ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് അറിയില്ലായിരുന്നു. ആ സിനിമ കണ്ടപ്പോള്‍ കഥയ്ക്കിണങ്ങിയ ലൊക്കേഷന്‍ കണ്ടെത്താനുള്ള അമല്‍ നീരദിന്റെ വൈഭവത്തെ മനസുകൊണ്ട് നമിച്ചിരുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി യാത്രാവാണി

കൂകൂകൂകൂ തീവണ്ടി മുതുമുത്തച്ഛന്‍ തീവണ്ടി | യാത്രാവാണി | Podcast 28.01.2022

രാവിലെ എട്ടുമണി. ചാലക്കുടി ട്രാംവേ സ്റ്റേഷന്‍. ജര്‍മ്മന്‍ നിര്‍മ്മിത ആവി എഞ്ചിനും കാലിയായ ഏതാനും വാഗണുകളും സലൂണുകളും ചേര്‍ന്ന തീവണ്ടി നമ്മെയും കാത്തിരിക്കുന്നു. വലതുകാല്‍ വെച്ച് അകത്ത് കയറുക. ഒരു ചൂളംവിളി മുഴങ്ങി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി 40ാം എപ്പിസോഡ്. എഡിറ്റ് ദിലീപ് ടി.ജി

അഗസ്ത്യഹൃദയം | യാത്രാവിവരണം | Agasthyakoodam 24.01.2022

രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‌പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവില്‍ അഗസ്ത്യനെ കാണാം...മധുസൂദനന്‍ നായരുടെ കവിതയായിരുന്നു മനസില്‍. വന്യ മൃഗങ്ങളുടെ സങ്കേതം ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍.. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍ ...യാത്രാവാണി ജി. ജ്യോതിലാലിന്റെ യാത്രാവിവരണം . എഡിറ്റ്: ദിലീപ് ടി.ജി

ഏകാധ്യാപകനൊപ്പം ചോലനായ്ക്കരുടെ ലോകത്തേക്ക് | യാത്രാവാണി | Podcast 22.01.2022

നിലമ്പൂരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിയില്ല. നിലമ്പൂര്‍ ഊട്ടി റോഡില്‍ വഴിക്കടവും കഴിഞ്ഞുള്ള ആനമറിയും ഊട്ടിയാത്രയ്ക്കിടയില്‍ പല തവണ കണ്ടിട്ടുണ്ട്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി

മുഴുപ്പിലങ്ങാടില്‍ അന്ന് കാഴ്ചകള്‍ കണ്ട് പറന്നപ്പോള്‍ | യാത്രാവാണി | Podcast 17.01.2022

ആകാശത്തിലെ പറവകളെ പോലെ ഒരിക്കലെങ്കിലും പറക്കണമെന്ന് തോന്നിയിട്ടില്ലേ. എയ്‌റോ സ്‌പോര്‍ട്‌സ് ഒരുക്കുന്ന ആകാശത്തിന്റെ അനന്ത സാധ്യതകളിലേക്ക്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

തുഷാരം | യാത്രാവാണി | ജി.ജ്യോതിലാല്‍ | ThusharaGiri 15.01.2022

തുഷാരമുതിരുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ താളവും തണുപ്പും കൊള്ളാന്‍ പച്ചമലകളുടെ സൗന്ദര്യം ആസ്വദിക്കാന്‍. തുഷാരഗിരിയിലേക്കുള്ള ഒരു ബൈക്കിങ്ങും ട്രെക്കിങ്ങും.യാത്രാവാണി ജി. ജ്യോതിലാല്‍.

പട്ടുവം, പട്ടുപോലുള്ളൊരു നാട് | യാത്രാവാണി | Pattuvam 10.01.2022

പട്ടുവം പട്ടുപോലുള്ളൊരു നാട്. പച്ചപ്പട്ടുടയാടയണിഞ്ഞ് പുഴയരഞ്ഞാണമിട്ടൊരു ഗ്രാമം. പട്ടുവം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ റോഡില്‍ നിന്നും താഴോട്ട് നോക്കുമ്പോള്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.. യാത്രാവാണി. ജി.ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി

മലങ്കോട്ടയുടെ ചരിത്ര പടവുകള്‍ | യാത്രാവാണി | Malaikottai 07.01.2022

തൃശ്‌നാപ്പള്ളി മലങ്കോട്ടയുടെ ഉച്ചിയിലാണ് നില്‍ക്കുന്നത് മല ചെത്തിയുണ്ടാക്കിയ 344 പടികള്‍ കയറിയാണ് ഇവിടെ എത്തിയത്. വഴിയ്ക്ക് ഉപക്ഷേത്രങ്ങള്‍ കണ്ടു. ശില്‍പ്പ ശിലാ വിസ്മയങ്ങള്‍ കണ്ടു. മുകളില്‍ നല്ല കാറ്റ്. ആലിലകള്‍ മുടിയേറ്റ് നടത്തുന്നു. ജി.ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി

മയ്യഴി കാണാം സമുദ്രശിലയിലും പോകാം | യാത്രാവാണി | Mahe Mayyazhi 03.01.2022

മയ്യഴിയില്‍ എന്താണിത്രെ കാണാനുള്ളത്. കുറെ ബാറുകളും മദ്യവില്‍പ്പന ശാലകളുമല്ലാതെ എന്തൂട്ടാ അവിടെ ഒരു സുഹൃത്ത് ചോദിച്ചതാണ്. പക്ഷേ ഒരു സഞ്ചാരിക്ക് അവിടെ കാണാനും അറിയാനും പലതും ഉണ്ട്.

പച്ചപ്പാടം നീലഗിരികള്‍ രാജവീഥികള്‍ | യാത്രാവാണി | Palakkad to Ooty-Masinagudi-Mysore Bullet ride 31.12.2021

പാലക്കാട് നിന്നും മേട്ടുപ്പാളയും ഊട്ടി മൈസൂര്‍ സത്യമംഗലം വഴി ബുള്ളറ്റ് യാത്രാ സംഘത്തോടുമൊപ്പം ഒരു യാത്ര . പാലക്കാട്ട് പച്ചപ്പാടങ്ങളാണ് വരവേറ്റത്. പൊന്നണിയാന്‍ തുടങ്ങുന്ന പാടങ്ങളും വരണ്ടുണങ്ങിയ മണ്ണ് നനയുമ്പോഴുള്ള ഗന്ധവും കാറ്റില്‍ താളംപിടിച്ച് തലയാട്ടുന്ന കതിരുകളും ചേര്‍ന്നൊരു സ്വാഗതഗാനം യാത്രാവാണി |ജി ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി

ടിപ്പുവിന്റെ പടയോട്ട പാതയിലൂടെ | യാത്രാവാണി | Tipu Sultan 27.12.2021

ഇത് പടയോട്ടമല്ല, ടയോട്ടോട്ടമാണ്. ആനകളും കുതിരകളും കാലാള്‍ പടയാളികളുമായി സാമ്മ്രാജ്യങ്ങള്‍ കീഴടക്കാന്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ പടയോട്ട പാതകളില്‍ ഒന്നിലൂടെ ടയോട്ട ഇന്നോവയില്‍ ഒരു യാത്ര | . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി യാത്രാവാണി

വിശുദ്ധമാണീ യാത്ര | യാത്രാവിവരണം 24.12.2021
ആ ഡിസംബര്‍ രാത്രിയില്‍ | യാത്രാവാണി | Dhanushkodi train accident 20.12.2021

ധനുഷ്‌കോടി റെയില്‍ ദുന്തത്തിന് ഡിസംബര്‍ 22ന് 57 വയസ്. ഒരുകാലത്ത് കുട്ടിസിംഗപ്പൂരായിരുന്ന പട്ടണം കടലേറ്റത്തില്‍ പ്രേതനഗരമായി മാറിയ ദുരന്തകഥ കൂടിയാണിത്. ധനുഷ്‌കോടി-മുനമ്പില്‍ നിന്നും മുന്നോട്ട് നോക്കുമ്പോള്‍ സാഗരവീചികള്‍ മാത്രം. ഇടതും വലതും കടലിരമ്പം. തന്നെ. അതിനിടയിലെ ഇത്തിരി പഞ്ചാരമണലില്‍ നില്‍ക്കുമ്പോള്‍ ഏകാന്തതയുടെ അപാരതീരം എന്ന പാട്ടെഴുതിയത് ഈ സമുദ്രതീരത്ത് വെച്ചാണെന്ന് തോന്നും. കമുകറ മനസ്സറിഞ്...

കടലോരം കാല്‍നടയായി | യാത്രാവാണി | Yathravani by G. Jyothilal 17.12.2021

നടത്തം തുടങ്ങുകയാണ് കാടായ കാടെല്ലാം ട്രെക്കിങ്ങ് നടത്തി. മൃഗങ്ങളെയും പ്രകൃതിയെയും അറിഞ്ഞവര്‍ വഴിമാറിയൊരു ട്രെക്കിങ്ങിന് ഒരുങ്ങുകയാണ് ഇവിടെ. കടലോരത്തുകൂടെ ഒരു ജില്ലയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കാല്‍നടയായൊരു യാത്ര. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറിനൊപ്പം ഒരു യാത്ര. ജി.ജ്യോതിലാലിന്റെ യാത്രാവിവരം: യാത്രവാണി.എഡിറ്റ് ദിലീപ് .ടി.ജി

താമ്രപര്‍ണിക്കരയിലൂടെ കൈലാസനാഥാലയങ്ങളിലൂടെ | Yathravani by G. Jyothilal, 13.12.2021

തെന്‍ തമിഴകത്തിന്റെ ജീവനദിയായ താമരഭരണി. അതിന്റെ കരയില്‍ നവഗ്രഹസാനിധ്യത്തോടെ കൈലാസ നാഥന്റെ ക്ഷേത്രങ്ങള്‍. ഐതിഹ്യവും വിശ്വാസവും ചേര്‍ന്ന ഒരു യാത്ര. നവ കൈലാസ യാത്ര. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ് ദിലീപ് ടി.ജി

യാത്രാവാണി | Yathravaani | Travelogue podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır