S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.dillidalipodcast.com

Yazar

S Gopalakrishnan

Kategori

Society

Podcast web sitesi

www.dillidalipodcast.com

Son bölüm

27 Eyl 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

വിചാരസീതയുടെ വേരുകൾ 25.06.2020

ചിന്താവിഷ്ടയായ സീതയെ കുറിച്ച് ഒരു പോഡ്കാസ്റ്റ് സച്ചിദാനന്ദൻ സംസാരിക്കുന്നു എവിടെയാണ് ആശാന്റെ സീതയുടെ വേരുകൾ ? വാത്മീകിരാമായണത്തിലോ അതോ ശ്രീ നാരായണഗുരുവിലോ ? രാമനിലെ വൈരുദ്ധ്യങ്ങൾ , സീതയിലെ ഗൗരിയും കാളിയും , രാമനിലെ സീതയും , സീതയിലെ രാമനും ...സച്ചിദാനന്ദൻ ആഴത്തിൽ അന്വേഷിക്കുന്നു. രാമന്റെയോ സീതയുടെയോ പക്ഷം ചേരാതെ ആശാന്റെ സീതയെ സമീപിക്കുവാൻ കഴിയുമോ ? രാമായണത്തിലെ വർണ്ണാശ്രമങ്ങൾ ? ഇന്നത്തെ ഇന്ത്യയിൽ ച...

പ്രവാചകകവി ചൈനയിൽ 23.06.2020

1924 ലും 1928 ലുമാണ് ടാഗോർ ചൈന സന്ദർശിച്ചത് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നുവയസ്സുള്ളപ്പോൾ യുവവിപ്ലവകാരികൾ കവിയുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തി. ഇന്ത്യയും ചൈനയും കിഴക്കൻ ലോകവും ഒരു സംസ്കാരമാണെന്നും സഹവർത്തിക്കണമെന്നും ടാഗോർ ആഗ്രഹിച്ചു. ഇന്ത്യാ -ചൈന തർക്കം മൂർച്ഛിച്ചിരിക്കുന്ന ഈയവസരത്തിൽ ദില്ലി -ദാലി ടാഗോറിന്റെ ചൈനാ യാത്ര ഓർത്തെടുക്കുന്നു. ദേശകാലങ്ങൾക്കു മേലെ അതിർത്തികളിലെ  വന്മതിലുകള...

2020 ലോകസംഗീതദിനം 21.06.2020

2020 ലോകസംഗീതദിനം ഒരു പുരാതന തമിഴ് ഈണത്തിൽ കാരൈക്കുറിച്ചി പി അരുണാചലം തീർത്ത അഭൗമ സംഗീതം

പഥേർ പാഞ്ചാലി : ആധുനികതയുടെ ഉരകല്ല് 21.06.2020

പഥേർ പാഞ്ചാലിയുടെ പ്രശസ്തിയുടെ ആദ്യകാലങ്ങൾ അന്വേഷിക്കുന്നു . ബംഗാളിന്റെ ഗ്രാമീണ -നഗരയിടങ്ങൾ റേ യിൽ എങ്ങനെ ? ബംഗാളി മധ്യവർഗത്തിന്റെ ആവിർഭാവവും പഥേർ പാഞ്ചാലിയും . Modernity Vs Modernism സത്യജിത് റേ യിൽ സത്യജിത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ്: 2 / 1 2 ചലച്ചിത്രകാരൻ  വിപിൻ വിജയ് സംസാരിക്കുന്നു

ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും 18.06.2020

ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും വിശ്രുത കാർട്ടൂണിസ്ററ് ഡേവിഡ് ലോ 1954 ൽ  ചെയ്ത ഒരു കാർട്ടൂണിൽ വി കെ കൃഷ്ണമേനോനും മാവോ സെ ദുങ്ങും ഒരുമിച്ചു വന്നു . ഇന്നത്തെ ഇന്ത്യാ -ചൈനാ തർക്കവേളയിൽ ഒരു അമേരിക്ക -ചൈനാ തർക്കത്തിൽ കൃഷ്ണമേനോൻ നടത്തിയ ഇടപെടൽ ഓർമ്മ വന്നപ്പോൾ ഒരു പോഡ്കാസ്റ്റ്

ഒരു ഗാനം, നിരവധി വിതാനങ്ങൾ 17.06.2020

പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവി മീരയുടെ ഒരു ഭജൻ ആണ് ഈ പോഡ്‌കാസ്റ്റിന്റെ പ്രതിപാദ്യകേന്ദ്രം . ശോഭ ഗുർത്തു അസാമാന്യമായി പാടിക്കൊണ്ടിരുന്ന മനോഹര ഗാനം . ഈ പാട്ട് ഉയർത്തുന്ന ചിന്തകൾ   വിവിധ വിതാനങ്ങളിലാണ് കേൾവിക്കാരനിൽ പ്രവർത്തിക്കുന്നത് . മീരയുടെ ജീവിതകഥ , ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീകവിജീവിതങ്ങൾ, ഉസ്താദ് അല്ലാദിയ ഖാന്റെ സംഗീതപാരമ്പര്യത്തിൽ ഈ മീര ഭജന്റെ സ്ഥാനം... സച്ചിദാനന്ദന്റെ കവിതയിൽ  ...

വടക്കന്റെ തെക്ക് : ഇ പി രാജഗോപാലൻ 15.06.2020

പ്രമുഖ നിരൂപകനും അധ്യാപകനുമായ ഇ പി രാജഗോപാലൻ മാഷ് കാസർകോട്ടെ നീലേശ്വരത്തിരുന്ന് ദില്ലി -ദാലിയോട് രസകരമായ ഒരു ചോദ്യത്തിന് മറുപടി പറയുകയാണ് .... എന്താണ് തെക്കൻ കേരളം വടക്കൻ കേരളത്തിലെ  മലയാളിക്ക്.... പ്രധാനമായും അദ്ദേഹം പറയുന്നത് :  എവിടെയാണ് തെക്ക് തുടങ്ങുന്നത്,   തെക്കൻ കേരളം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സൂചകങ്ങൾ എന്തൊക്കെയാണ് ?, അധികാരസ്ഥാപനങ്ങളും വിവിധ മലയാളി സംസ്കാരങ്ങള...

അമേരിക്കയിലെ പ്രക്ഷോഭവും അവിടുത്തെ  ഭാരതീയരും 14.06.2020

ജോർജ്‌ ഫ്ലോയിഡിനെ മാത്രം അമേരിക്കയിലെ ഇന്ത്യാക്കാർ ഓർത്താൽ പോരാ , സുരേഷ് റായ് പട്ടേലിനെയും ഓർക്കണം ...കറുത്തവനാണ് എന്ന് കരുതി വെള്ളക്കാരൻ പോലീസ് കഴുത്തൊടിച്ച് , എഴുന്നേൽക്കാൻ വയ്യാതെ ജീവിക്കുന്ന ഇന്ത്യാക്കാരൻ. അമേരിക്കയിലെ ഒറിഗോണിൽ പോർട്ട് ലാൻഡിൽ കാൽ നൂറ്റാണ്ടായി ജീവിക്കുന്ന മലയാളി രാജേഷ് ആർ വർമ്മ വിശദമായി സംസാരിക്കുന്നു . എഴുത്തുകാരനായ രാജേഷ് പറയുന്നത് ഹിംസയുടെ സ്ഥാപനങ്ങൾ വളരുമ്പോൾ  അമേരിക്ക...

ചരിത്രസാക്ഷിയായ ചില്ലുമേട 12.06.2020

വൈകുന്നേരം സിംലനഗരത്തിലെ വഴിയരികുബെഞ്ചിൽ ഇരിക്കുമ്പോൾ തോന്നും ഏതോ കുഞ്ചാക്കോ സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ  സെറ്റിൽ ഇരിക്കുകയാണെന്ന്.  ബെന്റിക് പ്രഭുവായി പ്രേം നസീർ ഇപ്പോൾ കുതിരപ്പുറത്തു വരുമെന്നു തോന്നും. അതിനരികെയുള്ള ജാക്കു കുന്നിലാണ് AO Hume താമസിച്ചിരുന്നത്. ആ വീട് 2004 ൽ സന്ദർശിച്ചതിന്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ് .  ആളൊഴിഞ്ഞ ചില്ലുമേട . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ആശയം പിറന്ന വ...

വെട്ടുവഴി റിയാസ് കോമു 09.06.2020

ഇന്ന് MF ഹുസൈൻ ചരമദിനം . ആ കലാജീവിതം എന്താണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ? ചിത്രകാരനും ശിൽപിയും കലാസംഘാടകനുമായ റിയാസ് കോമു പറയുന്നു ,  യൂറോപ്യൻ നിറം പടർന്നുകിടന്നിരുന്ന ഇന്ത്യൻ ചിത്രകലാകാലത്തിൽ കാളിദാസനേയും കുമാരസ്വാമിയേയും കൂട്ടുപിടിച്ച് കലഹിച്ച ജീവിതമായിരുന്നു അതെന്ന്. എത്തുന്നടിത്തിരുന്ന് വരച്ച് സമ്പന്നമായ സർഗ്ഗജീവിതം... ചിത്രശിലാലാവണ്യത്തോടെ  റിയാസ് കോമു നടത്തുന്ന അനുസ്മരണം . &nb...

ഇന്ത്യയും ചൈനയും അതിർത്തികളും 07.06.2020

ഇന്ത്യയുടെ സായുധസന്നാഹത്തെയും പ്രതിരോധകാര്യങ്ങളേയും പതിറ്റാണ്ടുകളായി സൂക്ഷ്മമായി പഠിച്ചു വരുന്ന മുതിർന്ന പത്രപ്രവർത്തകൻ ആർ . പ്രസന്നനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖ സംഭാഷണമാണ് ഇന്നത്തെ പോഡ്കാസ്റ്റ്. പ്രധാനമായും നാലു  വിഷയങ്ങളെ കുറിച്ചാണ് ഈ സംഭാഷണം . ഇന്ത്യയും ചൈനയും തമ്മിൽ ജൂൺ ആറിന് നടന്ന  ചർച്ചയിൽ എന്താണ് സംഭവിച്ചത് ?,  ഇന്ത്യ കരുതുന്നത് Line of Actual Control 3488 കിലോമീറ...

മലപ്പുറം മാനിഫെസ്റ്റോ 06.06.2020

മലപ്പുറം മാനിഫെസ്റ്റോ : എന്റെ മലപ്പുറം  വി മുസഫർ അഹമ്മദ് ഒരു മനേക ഗാന്ധി പറയുന്നതു കേൾക്കുമ്പോൾ വാടേണ്ടവരല്ല 1921 നെ അഭിമുഖീകരിച്ച മലപ്പുറം എന്ന് അഗാധ ചരിത്രസ്പർശിയായ പോഡ്‌കാസ്റ്റിൽ മുസഫർ അഹമ്മദ് പറയുന്നു . 54 കൊല്ലങ്ങൾ മലപ്പുറംകാരനായി ജീവിച്ച മുസഫർ തലയുയർത്തി മലപ്പുറത്തിനുവേണ്ടി സംസാരിക്കുന്നു. ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം ഉറങ്ങാത്ത മലപ്പുറത്തെ പറമ്പുകൾ ,   കിണറുകൾ , കുന്നുകൾ ....

ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും രണ്ടാം ഭാഗം 05.06.2020

കോഴിക്കോട് സർവ്വകലാശാലയിലെ Multi Media Research Center ഡയറക്ടർ ആയ ദാമോദർ പ്രസാദുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണിത് . ആദ്യ ഭാഗത്തിൽ അദ്ദേഹം പ്രധാനമായും പ്രതിപാദിച്ചത് സമൂഹത്തിലെ  ഡിജിറ്റൽ വിഭജനം, ഓൺലൈൻ ക്ലാസ്സ്മുറി സാമൂഹ്യഇടമാണോ , കോർപറേറ്റ് കൈകടത്തലുകളെ എങ്ങനെ പ്രതിരോധിക്കാം , എന്താണ് തുറന്ന സ്ത്രോതസ്സുകൾ തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു . രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ ഒന്ന്...

ആനയുടെ മതം മലയാളിയുടെ മദം 04.06.2020

പണ്ട് ധർമ്മപുത്രർ പറഞ്ഞ ഒരു നുണയെക്കുറിച്ചു നമുക്കറിയാം . മഹാഗുരുവായ , അജയ്യനായ , ദ്രോണരെ വീഴ്ത്താൻ ആനയെ കൊന്ന് നുണ പറഞ്ഞ കഥ. നുണ-ക്കുഴി എന്ന വാരിക്കുഴിയിലാണ് ആനയെ പണ്ടേ നാം വീഴ്ത്തിയത്. കേരളത്തിലെ അവസാനത്തെ വാരിക്കുഴിയിൽ പറഞ്ഞത്  കുഞ്ഞുവീഴാതിരിക്കുവാൻ ഒരമ്മയാന നടത്തിയ പോരാട്ടം ജി അരവിന്ദൻ ചിത്രീകരിച്ചിട്ടുണ്ട്. ആ 'അമ്മ നടത്തിയ പോരാട്ടം ഒരു ഇലിയഡിലോ ഭാരതത്തിലോ നാം കാണില്ല . എന്റെ കൗമാരത്തിൽ ഞ...

ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും 02.06.2020

മാറുന്ന നമ്മുടെ ക്ലാസ്സ് മുറികൾ എന്ന പരമ്പരയിൽ ദാമോദർ പ്രസാദ് സംസാരിക്കുന്നു : ഒന്നാം ഭാഗം Damodar Prasad is Director, Multi-Media Research Center, Calicut University  ഒന്ന് : സമൂഹത്തിലെ ഡിജിറ്റൽ വിഭജനം എന്ന വാദത്താൽ ഒരു വിദ്യാഭ്യാസവിപ്ലവത്തെ തള്ളിക്കളയാമോ? ഡിജിറ്റൽ വിഭജനത്തിന് രാഷ്ട്രീയ -ഭരണ പരിഹാരമല്ലേ വേണ്ടത് ? രണ്ട് : ഒരു പെൺകുട്ടിയുടെ ആത്മഹത്യ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നം എന്താണ് ? മൂന്...

ഞാൻ കുമാരനാശാൻ ആകുമ്പോൾ 31.05.2020

ഞാൻ കുമാരനാശാൻ ആകുമ്പോൾ അഭിനയാനുഭവം കെ പി കുമാരൻ സംവിധാനം ചെയ്ത കുമാരൻ ആശാന്റെ ജീവചരിത്ര  ചലച്ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാനായി അഭിനയിച്ചത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് . കവിയും വന്ദ്യവയോധികനായ സംവിധായകനും തന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ചു എന്ന് നന്ദിപൂർവം ശ്രീവത്സൻ ജെ മേനോൻ പറയുന്നു. സംവിധായകൻ തന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം ,കുമാരൻ ആശാനാകാൻ ചെയ്ത ഗൃഹപാഠങ്ങൾ...

ഹൃദയഭൂമി ദുരന്തഭൂമിയാകുമോ ? 30.05.2020

കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അഭിമാനിക്കുകയോ അപമാനിക്കുകയോ അല്ലെങ്കിൽ ഇടനില സ്വീകരിക്കുകയോ  ചെയ്യുന്നവർ ഇന്ത്യൻ ഹൃദയഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്നതുകൂടി സൂക്ഷ്മമായി അറിഞ്ഞിരിക്കണം . ഉത്തർ പ്രദേശ് , ബീഹാർ എന്നിവിടങ്ങളിൽ മൂന്നരപ്പതിറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ വെങ്കിടേഷ് രാമകൃഷ്ണൻ സുദീർഘമായി വിലയിരുത്തുന്നു, ഹിന്ദി ഹൃദയഭൂമിയുടെ കോവിഡ് കാലം. ഇത്രയും ഗൃഹപാഠം ചെയ്ത് ഈ പോഡ്കാ...

എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം 29.05.2020

എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം : ഡോ . പി കെ രാജശേഖരൻ വൈവിദ്ധ്യാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു ജീവിതത്തെ മുപ്പതുകൊല്ലത്തെ മാതൃഭൂമിയിലെ പരിചയത്തിന്റെയും സ്നേഹാദരങ്ങളുടേയും വെളിച്ചത്തിൽ രാജശേഖരൻ നോക്കിക്കാണുന്നു. അസാധാരണമായ ഓർമ്മശക്തിയും വായനാവേഗവുമുള്ളയാൾ , പത്രസ്ഥാപനത്തിൽ ആരായിരുന്നു ? പത്രമുടമ  പൊതുരംഗത്ത് വന്നപ്പോൾ  എങ്ങനെ വ്യത്യസ്ഥനായി ? അടിയന്തിരാവസ്ഥക്കാലം, മതവാദത്തിന്റെ ഇക്കാലം ത...

കുടിയേറ്റത്തൊഴിലാളികൾ, നമ്മൾ , ശ്രീനാരായണഗുരുവും 28.05.2020

ഒരു തീവണ്ടിയാപ്പീസിൽ അമ്മയുടെ മൃതദേഹത്തിൽ ഒന്നുമറിയാതെ അമ്മയെ തെരയുന്ന കുഞ്ഞിന്റെ ദൃശ്യം മറ്റൊരു ടി വി സീരിയൽ കാണുന്ന ലാഘവത്തിൽ കാണാൻ കഴിയുന്ന മരവിപ്പിലേക്ക് വീണ മധ്യവർഗ്ഗമാണ് നാം. രാഷ്ട്രമീമാംസ പ്രൊഫസറായ സഞ്ജിബ് ബറുവ എഴുതിയ ഒരു ലേഖനം വായിച്ചപ്പോൾ ശ്രീ നാരായണ ഗുരു കടന്നുവന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് . ലോകമുതലാളിത്തത്തിന്റെ മഹാപുരോഹിതൻ ആദം സ്മിത്ത് പോലും പറഞ്ഞത് സഹാനുഭൂതി ശാശ്വത പ്രകൃതി നിയമമാണെന്...

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ 27.05.2020

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ ലോകമാകമാനം നടക്കുന്ന ഒരു ചർച്ചയിലേക്കാണ് ദില്ലി -ദാലി ഇന്ന് കടക്കുന്നത്. ഈ സംവാദ പരമ്പരയിലെ ആദ്യലക്കത്തിൽ സംസാരിക്കുന്നത് പ്രൊഫസ്സർ സുമംഗല ദാമോദരനാണ് . ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിൽ Economics and Development Studies ൽ പ്രൊഫസറായ സുമംഗല ദാമോദരൻ പ്രധാനമായും ഈ അഭിമുഖത്തിൽ ഊന്നൽ കൊടുക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങളിലാണ് പരമ്പരാഗത ക്ലാസ്സ് മുറികളുടെ ശക്തി -ദൗർബല്യങ്ങൾ...

ഞാനിട്ട വഴക്കുകൾ :  സിവിക് ചന്ദ്രൻ സംസാരിക്കുന്നു 24.05.2020

ഞാനിട്ട വഴക്കുകൾ  സിവിക് ചന്ദ്രൻ സംസാരിക്കുന്നു നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛനുമായി  ഇട്ട ഒരു വഴക്ക് ...പിന്നാലെ ജീവിതത്തിൽ ഇടേണ്ടി വന്ന ഒട്ടനവധി വഴക്കുകൾ സിവിക് ചന്ദ്രൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു ഈ പോഡ്‌കാസ്റ്റിൽ. അച്യുതമേനോനുമായി, കെ പി ആർ ഗോപാലനുമായി   സി ഉണ്ണിരാജയുമായി  , പുതുപ്പള്ളി രാഘവനുമായി , കെ എൻ രാമചന്ദ്രനുമായി, ഓ എൻ വി കുറുപ്പുമായി ,  എം എൻ വിജയനുമായി...

ഴ: ഒരക്ഷരവും മലയാളഭാഷയും 22.05.2020

നിഴലിഴകളുടെ അഴക് ഴ:      ഒരക്ഷരവും മലയാളഭാഷയും എഴുത്തച്ഛൻ എന്ന പേരിൽ ഉണ്ടെങ്കിലും ഹരിനാമകീർത്തനം എഴുതിയപ്പോൾ അദ്ദേഹം ഉപേക്ഷിച്ച അക്ഷരം . രണ്ടാമൂഴക്കാരൻ 'ഴ '. പക്ഷേ എഴുതണമെങ്കിലും വഴുതണമെങ്കിലും മഴ എന്നു പറയണമെങ്കിലും പരശുരാമന് മഴു എറിയണമെങ്കിലും മലയാഴത്തിന് വേണ്ട 'ഴ ' മഴയത്ത് കുട്ടി ഒഴുക്കിയ കടലാസ്സു കപ്പൽ പോലെ ഒഴുകുന്ന 'ഴ ' വടക്കേ ഇന്ത്യയിൽ വരുമ്പോൾ തകഴി പേടിച്ചിരുന്ന ഒരക...

ഒരു പാദസരത്തിന്റെ രസയാത്ര 21.05.2020

ഒരു പാദസരത്തിന്റെ രസയാത്ര ഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മ...

തെളിവാർന്ന ഒരു ജീവിതം വെളിവായത് 20.05.2020

തെളിവാർന്ന ഒരു ജീവിതം വെളിവായത് രാഘവൻ തിരുമുൽപാട് ജന്മശതാബ്ദി ആദരപതിപ്പ് നാം ഓരോരുത്തരും ആദരപൂർവം ഹൃദയത്തോടു ചേർക്കേണ്ട അസാധാരണ ജീവിതമായിരുന്നു പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. കടൽ പോലെ അപാരമായ പാണ്ഡിത്യവും കടൽ പോലെ അഗാധമായ ദർശനവും അദ്ദേഹത്തിൽ സംഗമിച്ചു . ഈ പോഡ്കാസ്റ്റ് അദ്ദേഹത്തിനുള്ള വിനീതമായ ആദരമാണ് . ചികിത്സ വ്യവസായമായ കാലത്ത് മറിച്ചു ചിന്തിച്ച ആരോഗ്യചിന്തകനെ ഇക്കാലത്ത് സ്മരിച്ചില്ലെങ്...

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഹോമർ കവിതകൾ 18.05.2020

"കാൽപ്പാന്തകാർമേഘനാഥൻ ചുഴറ്റുന്ന ഖഡ്ഗത്തിൽ നിന്നും തെറിച്ച തീഗോളമായ് കൽപ്പനയും കൊണ്ടു സ്വർഗത്തിൽ നിന്നുടൻ യുദ്ധരംഗത്തേക്കു പാഞ്ഞു മിനർവയും" കോവിഡ് അടച്ചിരുപ്പു കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് ഇറങ്ങിയത് ഹോമർ എന്ന തുറസ്സിലേക്കാണ് . ഇതിഹാസ കാവ്യം 'ഇലിയഡ്' വായിച്ച പ്രശാന്തിയിൽ കവിയിൽ ഹോമർ പ്രതിധ്വനിച്ചതിന്റെ ഫലമായ മനോഹരമായ വരികൾ ദില്ലി -ദാലിയ്ക്കു വേണ്ടി പ്രൊഫസ്സർ സുനിൽ പി ഇളയിടം ഏഴുഭാഗങ്ങൾ പാരായണം ചെ...

Dilli Dali podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır