S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.dillidalipodcast.com

Yazar

S Gopalakrishnan

Kategori

Society

Podcast web sitesi

www.dillidalipodcast.com

Son bölüm

27 Eyl 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

വീട് എന്ന Social Status കേരള വിപ്ലവങ്ങളും പരാജയങ്ങളും Dilli Dali 6/2021 18.01.2021

പ്രിയ സുഹൃത്തേ , സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? കേരളത്തിൽ ഓല മേഞ്ഞ വീടുകൾ എത്ര ? 1970 കൾ പാർപ്പിടരംഗത്ത് കേരളം വിപ്ലവം തീർത്തതെങ്ങനെ ? എം എൻ ഗോവിന്ദൻ നായർ എന്ന ഇന്ത്യൻ വീരനായകൻ ഓർമ്മിക്കപ്പെടുന്നു . അക്കാലത്തിനും  ലൈഫ് മിഷനും ഇടയി...

നാം കൈമാറുന്ന സന്ദേശങ്ങളും നമ്മുടെ സ്വാത്രന്ത്യങ്ങളും 5/2021 14.01.2021

പ്രിയ സുഹൃത്തേ , Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ  ഒന്ന് : Facebook ന്റെ എന്ത് ബിസിനസ് താൽപര്യങ്ങളാണ് ഈ പുതിയ നീക്കം വഴി നടക്കുന്നത് ? രണ്ട് : ഈ വിശ്വാസനഷ്ടത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെ ? മൂന്ന് : Whatsapp ൽ ഒരാളുടെ social graph എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ? നാല്...

ചിന്താപരീക്ഷകനായ സനിൽ Dilli Dali 4/2021 12.01.2021

'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് . ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ്‌ .  കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ സനിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത് . പുസ്തകത്തെക്കുറിച്ച് പ്രൊഫസ്സർ ഉദയ കുമാറുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി . കൊല , അതുമായി ബന്ധ...

സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021 08.01.2021

പ്രിയ സുഹൃത്തേ , ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് . നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല . പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം . ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്...

തമിഴ് തിരൈപ്പട നിനൈവുകൾ Dilli Dali 1/2021 07.01.2021

പ്രിയ സുഹൃത്തേ , എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ  നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ  ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയ...

18 കനലുകൾ 18 കനവുകൾ 27.12.2020

പ്രീയ സുഹൃത്തേ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു.  ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര സംസാരിക്കുന്നു. ഒന്ന്: മീരയുടെ ആമുഖം രണ്ട്: മീരയുമായി സുദീർഘമായ അഭിമുഖ സംഭാഷണം സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 27 ഡിസമ്പർ 2020

ലോകാനുരാഗിയ്ക്ക് വിട 23.12.2020

ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ , മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി . ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്. മൂന്ന് അവതാരികകളും ഒരു കവിതയും 1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം ) 2 . ജി . ശങ്കരക്കുറുപ്പ്‌ -1965  (പ്രീയപ്പെട്ട...

മരണം നൃത്തം നർത്തകി 21.12.2020

പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു. ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ? വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് മരിക്കുമെന്നുറപ്പായ നിമിഷം നർത്തകി എല്ലാം മറന്ന് നൃത്തം ചെയ്യുമെന്നാണ്. ഗുരുത്വാകർഷണബലത്തിനെതിരേ  പക്ഷി നടത്തുന്ന കലാപം പോലൊന്ന് വൈലോപ്പിള്ളിയുടെ നർത്തകി അന്ത്യനർത്തനം  കൊണ്ട് ചെയ്യു...

ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ്  18.12.2020

സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു 1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് . വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ... മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാര...

Love and Music in the Time of Chaos : Dilli Dali English Episode 1/1 17.12.2020

Dear friends, Dilli Dali is a podcast initiative from Delhi, India on our life and times. This episode is looking at certain recent developments in India from a music lover's sociological point of view. With warm regards, S. Gopalakrishnan Delhi, 17 December 2020

നമ്മുടെ സ്വന്തം ലേഖകൻ 15.12.2020

ഡി വിജയമോഹന് ആദരാഞ്ജലി അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം . ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം . പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് . വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത് ഒന്ന് : എഴുത്തുകാരനായ സക്കറിയ രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയു...

സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ 14.12.2020

നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ  John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു  പ്രിയ സുഹൃത്തേ , ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി . ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും  അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്...

സംസ്കാരം ശബ്ദം മാത്രമാകുമ്പോൾ 13.12.2020

പ്രിയ സുഹൃത്തേ , ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷികമാസമാണ്‌ ഡിസംബർ 2020 . അദ്ദേഹത്തെ ജ്ഞാനസ്നാനം ചെയ്തത് 1770 ലെ ഡിസമ്പർ പതിനേഴാം തീയതിയായിരുന്നു . ജനനത്തീയതിയെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇന്നത്തെ ദില്ലി-ദാലി ബീഥോവൻ എന്ന അസാധാരണ സംഗീത പ്രതിഭയ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണ് . അദ്ദേഹത്തിൻറെ ഒൻപതാം സിംഫണിയെ കുറിച്ച് ഒരാലോചനയാണിത്. മനുഷ്യന്റെ ചെവിയുടെ കേൾവി സാധ്യതകളാണ് ഒൻപത...

മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി 10.12.2020

"ഞാൻ നഗരത്തെ നോക്കി . പുഞ്ചിരിച്ചു . എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി . ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല " പ്രിയ സുഹൃത്തേ ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദി കവി മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ നടത്തുന്ന ആദര പോഡ്കാസ്റ്റ് ആണിത്. ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ഒരു കുറിയരൂപം . എന്നാൽ ഇന്ത്യ...

ഒറ്റയാൻ ഹിന്ദുവിനെ ഒറ്റിയവർ 09.12.2020

പ്രിയ സുഹൃത്തേ , സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ  വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ  ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം. സനാതനം എന്നാൽ ശാശ്വതം എന്നാണർത്ഥം . പുരാതനം എന്ന വാക്കിന് പ്രാചീനം എന്ന വിവക്ഷ വരുമ്പോൾ സനാതനം എന്ന വാക്കിൽ പാരമ്പര്യത്തോടൊപ്പം സജീവം എന്ന ഒരു  ധ്വനിയും കൂടി ഉള്ളടക്കമ...

പ്രണയവും സംഗീതവും കെട്ടകാലങ്ങളിൽ 06.12.2020

പ്രിയ സുഹൃത്തേ , വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം . ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് അറസ്റ്റ് ചെയ്യുന്ന കാലം . പർവീൺ സുൽത്താന അരബിന്ദ ദാസ് ഗുപ്ത എന്ന ഉസ്താദ് ദിൽഷാദ് ഖാനെ വിവാഹം ചെയ്‌താൽ അറസ്റ്റ് ചെയ്യുന്ന കാലം . ഗാന്ധിയേയും ജീവിതത്തിൽ 37 കൊല്ലങ്ങൾ ജയിലിൽ കിടന്ന അതിർത്ത...

ജി . വേണുഗോപാൽ : 36 പാട്ടുവർഷങ്ങൾ 36 ചോദ്യങ്ങൾ 04.12.2020

പ്രിയ സുഹൃത്തേ , സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച്  ജി .വേണുഗോപാൽ 36 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. കൗതുകകരങ്ങളായ മറുപടികൾ .... ചോദ്യങ്ങളിൽ ചിലത് ഇവയാണ് ... 1 . യേശുദാസും ജയചന്ദ്രനും പാടിയ ഓരോ ഗാനങ്ങൾ പാടാൻ സാധിച്ചിരുന്നെങ്കിൽ ഏതു ഗാനങ്ങൾ തെരഞ്ഞെടുക്കും ? 2...

സ്നേഹം ഒരു നുണയാണ് 30.11.2020

ഗുരു നാനക് ജയന്തി പോഡ്കാസ്റ്റ് 2020 ഒരു പാട്ടിന്റെ കൂടെ ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ട സിഖ് ഗുരു തേഗ് ബഹദൂർ എഴുതിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ ലക്കം ദില്ലി ദാലി. നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്നാരെങ്കിലും പറയുമ്പോൾ അവർ അവരെ മാത്രമാണ് സ്നേഹിക്കുന്നത് ...ലോകത്തിൽ സ്നേഹം ഒരു നുണയാണ് എന്ന് ഞാൻ കണ്ടു ... ഗാനത്തെക്കുറിച്ചുള്ള ചിന്തകളും , മലയാള പരിഭാഷയും പണ്ഡിറ്റ് രാജൻ മിശ്ര -പണ്ഡിറ്റ് സാജൻ മിശ്ര എന്നിവ...

ഒരു രാജകുമാരന്റെ കബറിടത്തിൽ  28.11.2020

ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും രാജകുമാരനായി തുടരുകയല്ലെ ?' സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചു ..പുഴുത്തുനാറുന്ന ഒരാനപ്പുറത്ത് ദില്ലി നഗരത്തിൽ ആരാച്ചാരുടെ വാൾമുനയിൽ   തലവെച്ച്  തടവുകാരനായി  യാത്രചെയ്യുമ്പോ...

ഒരേയൊരു മറഡോണ 26.11.2020

സ്വപ്നം പോലെ ഒരു ജീവിതം :  ജീനാ പോൾ സംസാരിക്കുന്നു ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ  ദൈവം ഉണ്ടായതെങ്ങനെ ? കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ? ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ? മറഡോണയുടെ സ്വകാര്യജീവിതത്തിലെ ദുരന്താധ്യായങ്ങൾ ? Manorama News TV യിൽ Chief News Producer ആയ  സീനിയർ സ്പോർട്സ് ജേർണലിസ്റ്റ്  ജീന പോൾ സംസാരിക്കുന്നു. സ്നേഹപൂർവ്...

പൗരനും പോലീസും 25.11.2020

കേരളത്തിന്റെ  ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം പ്രിയ സുഹൃത്തേ , ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു . നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ്  മാത്രം മാറ്റത്തിന് വിധേയമാകാത്തത് ? സ്തുതി...

അപകടകരമാം വിധം സത്യസന്ധനായിരുന്ന ഒരാൾ 23.11.2020

പ്രിയ സുഹൃത്തേ , നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു  മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ . കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത...

പ്രണയവും വിപ്ലവവും ജീവചരിത്രത്തിന്റെ ഒരു വായനാനുഭവം 21.11.2020

പ്രിയ സുഹൃത്തേ , നവമ്പർ 20 Faiz Ahmed Faiz ന്റെ ചരമദിനമായിരുന്നു. ഈ പോഡ്കാസ്റ്റ് Love and Revolution എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ വായനാനുഭവമാണ്. വിപ്ലവകാരിയും കവിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളും 'Hum Dekhenge ' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . കേട്ടാലും . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ ഡൽഹി 21 നവമ്പർ 2020

കോൺഗ്രസ്സും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ  ജനാധിപത്യവും 18.11.2020

പ്രിയ സുഹൃത്തേ , കോൺഗ്രസ്സ് പാർട്ടിയും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ ജനാധിപത്യവും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വളരെ ആഴത്തിലുള്ള ഒരു വിശകലനമാണ്‌ ഈ ലക്കം പോഡ്കാസ്റ്റ് . The Economic Times പത്രത്തിന്റെ ഒപ്പീനിയൻ എഡിറ്ററായ ടി കെ അരുണുമായുള്ള സംഭാഷണമാണിത്. ഇന്ത്യൻ പൗരന്  ജനാധിപത്യാവകാശങ്ങളെ കുറിച്ച്    ബോധമുണ്ടാക്കുന്നതിൽ എങ്ങനെ നാം പരാജയപ്പെട്ടു ? നെഹ്രുവിന്റെ മരണശേഷമുള്ള കോൺഗ്ര...

അണുവിടത്തിലെ ആകാശം 15.11.2020

പ്രിയ സുഹൃത്തേ , സംഗീതം ഒരു സമയകലയെങ്കിൽ അത് ഏത് സ്ഥലത്താണ് നിലനിൽക്കുന്നത് ? പതിനേഴാം നൂറ്റാണ്ടിലെ മറാത്തി കവി തുക്കാറാം അണുവിനേക്കാൾ ചെറുതായയിടത്തിൽ ഒതുങ്ങുന്ന ആകാശമാണ് തുക്ക എന്നു ചിന്തിച്ചു .  പണ്ഡിറ്റ് ഭീംസെൻ ജോഷി അത് പാടുമ്പോൾ നമ്മിൽ ശ്രീനാരായണഗുരുവും ഉണരുന്നു ...' ധ്വനിമയമായ് ജ്വലിക്കുന്ന ഗഗനത്തിലെ' സ്വയം പ്രകാശിതമായ ഒരിടം .... സമയകലയുടെ ഒരിടത്തിൽ ഭീംസെൻ ജോഷി ചെയ്യുന്ന  തുക്കാറാമി...

Dilli Dali podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır