SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au
Var kan du lyssna?
Poddar i appen Replaio Radio Kommer snartPoddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar
Avsnitt
നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും 07.07.2026 3:35
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.
കോഴിമുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ ? പക്ഷിപ്പനിയിൽ നിന്നും വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം? 07.07.2026 12:04
ഓസ്ട്രേലിയയിൽ പക്ഷിപ്പനിയുടെ മാരക വകഭേദമായ H5N1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പലരുടേയും ആശങ്കയാണ് ഇറച്ചിയും മുട്ടയും കഴിക്കാമോ എന്നത്. മറ്റൊന്ന് വളർത്തുമൃഗങ്ങൾക്ക് രോഗം വരുമോ എന്ന ഭയവുമാണ്. പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളുടെ പ്രതികരണവും ഒപ്പം രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെകുറിച്ച് വെറ്ററിനറി ഡോക്ടറുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
ഇന്നത്തെ വാർത്ത: H5N1 കർഷകർക്ക് മുന്നറിയിപ്പ്; രോഗബാധിതരായ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തം 06.07.2026 4:44
2026 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സൂപ്പാറാന്വേഷനിൽ 'റിസ്ക്' എടുത്താൽ നേട്ടമുണ്ടാകുമോ? സൂപ്പർ ഇൻവെസ്റ്റ്മെൻറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത് 06.07.2026 16:22
പുതിയ സാമ്പത്തിക വർഷം സൂപ്പർ ആനുവേഷനിൽ വന്ന മാറ്റങ്ങളെന്തെല്ലാമാണെന്നും എങ്ങനെ അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്താമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ G Wealthൽ ചാർട്ടേഡ് അക്കൌണ്ടൻറായ ഗോപി നായർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയൻ ബീച്ചുകളിൽ സ്രാവിൻറെ ആക്രമണങ്ങൾ കൂടുന്നു; നീന്താനിറങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 05.07.2026 5:51
ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....
ഓസ്ട്രേലിയ പോയവാരം; അനധികൃതമായി ബോട്ടിൽ ചൈനയിൽ നിന്നെത്തിയവർ പിടിയിൽ; വൺനേഷൻ പാർട്ടിയുടെ പ്രചാരണം വിദേശത്ത് നിന്നെന്ന് ആരോപണം 04.07.2026 11:43
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ലേലത്തിൽ വാങ്ങാൻ ആളില്ല; രാജ്യത്ത് ഭവന വില വീണ്ടും കുറഞ്ഞെന്ന് റിപ്പോർട്ട് 03.07.2026 6:05
ഓസ്ട്രേലിയൻ ഭവനവിപണിയിൽ വിലയിടിവ് തുടരുന്നു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോപ്പ്ട്രാക്കിന്റെ ഏറ്റവും പുതിയ ഹോം പ്രൈസ് ഇൻഡക്സ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയൻ ഭവനവിപണിയിലെ നിലവിലെ സാഹചര്യമറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത; ന്യൂ സൗത്ത് വെയ്‌ൽസിൽ പക്ഷിപ്പനി ബാധയെന്ന് സംശയം; പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ 03.07.2026 4:42
2026 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക് 03.07.2026 3:17
സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്...
ഇന്നത്തെ വാർത്ത; പലിശ ഭാരം റെക്കോർഡ് നിരക്കിൽ; വരുമാനത്തിൻറെ ഭൂരിഭാഗവും പലിശയിലേക്ക് 02.07.2026 6:14
2026 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടം 02.07.2026 3:21
റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇ...
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ VFS നിർത്തിവച്ചു; പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് VFS 02.07.2026 3:35
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ 2026 ജൂലൈ 1 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. VFS ഗ്ലോബൽ മുഖേന ലഭിച്ചിരുന്ന വിസ, പാസ്‌പോർട്ട്, OCI ഉൾപ്പെടെയുള്ള സേവനങ്ങൾ ഇപ്പോൾ ലഭ്യമല്ല. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: സൂപ്പർ ഫണ്ടുപയോഗിച്ച് വീട് വാങ്ങാനുള്ള അനുമതി തുടരണമെന്ന് പ്രതിപക്ഷം; നിരോധനം ഭവന നിർമ്മാണ മേഖലയെ തകർക്കുമെന്നും വിമർശനം 01.07.2026 5:13
2026 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത് 01.07.2026 11:07
What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്...
നിങ്ങൾ നീന്തുന്നതിനടിയിൽ സ്രാവുകൾ ഉണ്ടാകാം; ഓസ്ട്രേലിയൻ ബീച്ചുകളിൽ ഇറങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 01.07.2026 5:51
ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: നാളെ മുതൽ ശമ്പളം കൂടും നികുതി കുറയും 30.06.2026 3:04
2026 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വായിക്കുവാൻ ക്ലാസിക്കുകൾ മുതൽ ന്യൂജെൻ പുസ്തകങ്ങൾ വരെ ; വായനശാലകളിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ 30.06.2026 10:46
ഓസ്ട്രേലിയയിൽ മലയാളം പുസ്തകങ്ങൾ വായിക്കാൻ ഒട്ടേറെ സൌകര്യങ്ങളുണ്ട്. സ്വകാര്യ വായനശാലകളിലും കൌൺസിൽ ലൈബ്രറികളിൽ പലതിലും മലയാളത്തിനായി വിപുലമായ വിഭാഗങ്ങളുണ്ട്. മലയാളിവായനക്കാരും സജീവമാവുകയാണ് ലൈബ്രറികളിൽ.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ജൂലൈ ഒന്ന് മുതൽ ദിവസവും 3 മണിക്കൂർ വൈദ്യുതി സൗജന്യം; ‘സോളാർ ഷെയറർ ഓഫർ’ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം… 30.06.2026 4:32
ജൂലൈ മാസം ഒന്നാം തീയതി മുതൽ ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളിൽ സൗജന്യ വൈദ്യുതി പദ്ധതി നിലവിൽ വരികയാണ്. 'സോളാർ ഷെയറർ ഓഫർ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്കാണ് വൈദ്യുതി സൗജന്യമായി ലഭ്യമാകുക. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വൺ നേഷൻറെ ജനപിന്തുണ ഇടിഞ്ഞു; നിലമെച്ചപ്പെടുത്തി ലേബർ, തിരിച്ച് കയറാനാകാതെ ലിബറൽ 29.06.2026 4:01
2026 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ടാക്‌സ് റിട്ടേണിനായി ഫിൻഫ്ലൂവൻസേഴ്സിനെയും, AIയേയും ആശ്രയിക്കരുത്: ഈ വർഷം ATO ശ്രദ്ധിക്കുന്ന മേഖലകൾ അറിയാം 29.06.2026 16:38
2025-26 സാമ്പത്തിക വർഷത്തിലെ ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട് ATO നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നും പ്രത്യേകമായി ശ്രദ്ധിക്കേണ്ട മേഖലകൾ എതൊക്കെയാണെന്നും നമ്മൾ പരിശോധിക്കുന്നു. ഈ വിഷയത്തിലെ സംശയങ്ങൾക്ക് മെൽബണിലെ ടാക്സമാൻ അക്കൗണ്ടിംഗ് & ടാക്സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്സ് കൺസൾട്ടൻറായ ബൈജു മത്തായി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് സുരക്ഷാഭീഷണി വർധിക്കുന്നതായി ASIO; മൾട്ടി-കൾച്ചറലിസത്തിന് പിന്തുണ കുറയുന്നതായി റിപ്പോർട്ട് 27.06.2026 9:24
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത:ഓസ്ട്രേലിയയിൽ പുതിയ രാഷ്ട്രീയ പാർട്ടി; കമ്മ്യൂണിറ്റി സ്ട്രോങ് പാർട്ടിക്ക് പിന്നിൽ സ്വതന്ത്ര എം.പിമാർ 26.06.2026 5:25
2026 ജൂൺ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ; ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ: FIFA ലോകകപ്പ് വാർത്തകൾ 26.06.2026 4:21
ഗ്രൂപ്പ് ഡിയിലെ നിർണ്ണായക പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. പരാഗ്വെയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് സോക്കറൂസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയിൽ മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും നോക്കൗട്ട് റൗണ്ടിൽ ഇടം പിടിച്ചു.
സമതയുടെ ജനകീയ നാടകോത്സവം ശനിയാഴ്ച മെൽബണിൽ 26.06.2026 3:29
സമത മെൽബൺ ,ജൂൺ 27ാം തീയതി മെൽബണിൽ നാടകോത്സവം സംഘടിപ്പിക്കുയാണ്. ജനകീയ നാടകോത്സവത്തിൻറെ വിശേഷങ്ങൾ സമത ഓസ്ട്രേലിയ ട്രഷറർ അനീസ് മുഹമ്മദ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത; IS ബന്ധമുള്ള സ്ത്രീയുടെ പ്രവേശന വിലക്ക് പിൻവലിച്ചു; മുഴുവൻ സമയവും നിരീക്ഷിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ 25.06.2026 4:47
2026 ജൂൺ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Liknande poddar
Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden