SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1410 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

8 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

'മാർക്കറ്റ് പ്ലേസ്' കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ടോ? നിങ്ങൾ ATOയുടെ നിരീക്ഷണത്തിലാകാം 26.08.2026

മാർക്കറ്റ് പ്ലേസിലൂടെയും, സമാന പ്ലാറ്റ്ഫോമുകളിലൂടയും സെക്കൻഹാൻഡ് വിൽപ്പനകൾ നടത്താറുണ്ടോ? ഇത്തരം കച്ചവടങ്ങളിൽ നിന്ന് ലാഭം കിട്ടിയാൽ അതിന് നികുതി കൊടുക്കേണ്ടിവരുമോ? ഇത്തരം ഇടപാടുകൾ ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. .

ഇന്നത്തെ വാർത്ത: ബത്‌ല ഗ്രൂപ്പ് സാമ്പത്തീക പ്രതിസന്ധിയിൽ; നിർമ്മാണ കമ്പനി വളണ്ടിയർ ഭരണത്തിലേക്ക് കടന്നു 25.08.2026

2026 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

വീക്കെൻഡ് വാരിയേഴ്സാണോ നിങ്ങൾ? പരുക്കൊഴിവാക്കാൻ വാം അപ്പ് മുഖ്യം; വ്യായാമത്തിനിറങ്ങും മുൻപ് അറിയേണ്ടതെല്ലാം... 25.08.2026

ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം,...

ഇന്നത്തെ വാർത്ത: ശമ്പളത്തിൻറെ പകുതിയിലധികവും വാടകയിലേക്ക്; തലസ്ഥാന നഗരങ്ങളിൽ വാടക കുതിച്ചുയരുന്നു 24.08.2026

2026 ഓഗസ്റ്റ് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് 22.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

What are my rights if stopped by police in Australia? - ഓസ്‌ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും 21.08.2026

Police officers have a range of operational powers they can exercise under legislation, including to ask questions, give ‘move on’ directions and conduct searches. Here’s what you need to know about your basic rights and obligations in a police interaction. - ഓസ്ട്രേലിയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞു നിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങ...

ഇന്നത്തെ വാർത്ത: റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ; സിഡ്നി വിമാനത്താവളത്തിൽ നാലാമതും സുരക്ഷാ വീഴ്ച 21.08.2026

2026 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ നഷ്ടമാകും; ഏജൻറുമാർക്കെതിരായ നിയമങ്ങൾ ശക്തമാക്കി സർക്കാർ 21.08.2026

ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷൻ നമ്പർ റദ്ദാക്കുകയോ, സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി ഓഫീസ് വ്യക്തമാക്കി. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കൂടാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ 20.08.2026

2026 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓർമകളുടെ ഓണപ്പാട്ടുകളുമായി ഗായകർ; ഈണങ്ങളിൽ നിറയുന്ന പൊന്നോണം 20.08.2026

ഓണമെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന ഒരുപിടി ഓണപ്പാട്ടുകളുണ്ട്..പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കേ, മലയാളിയുടെ മനസിൽ ഗൃഹാതുരമായ ഓർമകളുണർത്തുന്ന ഓണപ്പാട്ടുകളും ഓർമകളും പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ ചില ഗായകർ. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: മുസ്ലീം കുടുംബത്തിന് നേരെ ഭീഷണി: ഡാർവിനിൽ 53-കാരൻ അറസ്റ്റിൽ 19.08.2026

2026 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഭക്ഷണ പാക്കറ്റുകളിലെ 'സ്റ്റാർ റേറ്റിങ്' നോക്കിയാണോ വാങ്ങുന്നത്? അറിയേണ്ടതെല്ലാം 19.08.2026

സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിന് മുന്നിലെ ‘ഹെൽത്ത് സ്റ്റാർ റേറ്റിങ്’ പലരുടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. അര സ്റ്റാർ മുതൽ അഞ്ച് സ്റ്റാർ വരെ നൽകുന്ന ഈ റേറ്റിങ് യഥാർത്ഥത്തിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആരാണ് ഇത് നിശ്ചയിക്കുന്നത്, എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ? വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വിഡോ ടാക്സ് ഒഴിവാക്കുന്നത് പരിഗണനയിൽ: പ്രതിപക്ഷവുമായി സർക്കാർ ധാരണയിലെത്തി 18.08.2026

2026 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

കണ്ടാൽ 'മറുക്' പോലെ; രക്തമൂറ്റുന്ന ടിക്ക് ബൈറ്റുകളെ പ്രതിരോധിക്കേണ്ടതെങ്ങനെ ? 18.08.2026

ഓസ്ട്രേലിയയിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവിവർഗമാണ് ടിക്ക്. മനുഷ്യശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഇവയെ സാധാരണ കണ്ടെത്താൻ പ്രയാസമാണ്. എന്താണ് ടിക്ക് ബൈറ്റെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും ന്യൂസൌത്ത് വെയിൽസിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ റെയ്‌മോൾ പള്ളത്ത് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ആരോഗ്യ, നിർമ്മാണ, പ്രതിരോധ മേഖലകളിലെ ജോലികൾക്കും, രാജ്യത്തുള്ളവർക്കും വിസ മുൻഗണന; പ്രയോറിറ്റി ലിസ്റ്റിൽ മാറ്റം വരുത്തി ഓസ്ട്രേലിയ 18.08.2026

ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: സൂപ്പറിലെ പണം പിൻവലിക്കാൻ അനുവദിക്കണമെന്ന് വൺ നേഷൻ; നയം മാറ്റില്ലെന്ന് ട്രഷറർ 17.08.2026

2026 ഓഗസ്റ്റ് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ദൃശ്യവിസ്മയമൊരുക്കാൻ 'വയനാടൻ തമ്പാൻ' അരങ്ങിലേക്ക്; അണിയറയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫാന്റസിയും 17.08.2026

ഓണാഘോഷത്തിന്റെ ഭാഗമായി സിഡ്നിയിലെ ഒരു കൂട്ടം കലാസ്നേഹികൾ അരങ്ങിലെത്തിക്കുന്ന നാടകമാണ് വയനാടൻ തമ്പാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ സഹായത്തോടെ സിനിമാറ്റിക് നിലവാരത്തിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻറെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങിലെത്തുന്ന ഈ നാടകത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ലൈംഗിക പീഡനക്കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരൻ ; AI വളർച്ച പഠിക്കാൻ റോയൽ കമ്മീഷൻ 15.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: അധിക താരിഫിൽ ഇളവ് നൽകണമെന്ന് ഓസ്ട്രേലിയ; ട്രംപുമായി ഫോണിൽ സംസാരിച്ച് അൽബനീസി 14.08.2026

2026 ഓഗസ്റ്റ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്‌ട്രേലിയയിൽ ഡെലിവറി ഡ്രൈവര്‍മാർക്ക് ഇനി മണിക്കൂറിന് 31.30 ഡോളർ; ഓഗസ്റ്റ് 17 മുതൽ പുതിയ നിരക്ക് 14.08.2026

ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം ഓഗസ്റ്റ് 17 മുതൽ വർധിക്കുകയാണ്. മിനിമം വേതനം വർധിപ്പിക്കാനുള്ള തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളും തമ്മിലുള്ള ധാരണ ഫെയർ വർക്ക് കമ്മീഷൻ അംഗീകരിച്ചതോടെയാണ്, ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വരുമാന വർദ്ധനവ് നടപ്പിലാക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: പൗളിൻ ഹാൻസനെതിരെ വിദ്യാർത്ഥികളുടെ രാജ്യ വ്യാപക പ്രതിഷേധം; വൺ നേഷന്റെ നയങ്ങൾ സഹായകരമല്ലെന്ന് വിദ്യാർത്ഥികൾ 13.08.2026

2026 ഓഗസ്റ്റ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കാർ ഇൻഷുറൻസ് പ്രീമിയത്തിൽ കുതിപ്പ്; കമ്പനികൾക്ക് മുന്നറിയിപ്പുമായി ASIC 13.08.2026

ഓസ്‌ട്രേലിയയിൽ കാർ ഇൻഷുറൻസ് പ്രീമിയം പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ ഉയരുന്നതായി ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രീമിയത്തിൽ എട്ട് ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: സെൻസസ് പൂർത്തിയാക്കത്തവർക്ക് ദിവസേന 364 ഡോളർ വരെ പിഴ; വീണ്ടും അവസരം നൽകുമെന്ന് ABS 12.08.2026

2026 ഓഗസ്റ്റ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

മാസങ്ങൾക്ക് മുന്നേ ഓണക്കോടിയും മുല്ലപ്പൂവും കടൽ കടന്നെത്തി; ഓസ്ട്രേലിയൻ മലയാളികൾ ഓണം കളറാക്കുന്നതെങ്ങനെയെന്ന് കേൾക്കാം 12.08.2026

തിരുവോണത്തിന് ആഴ്ചകൾക്ക് മുന്നേ ഓസ്ട്രേലിയൻ മലയാളികൾ ഓണമൂഡിലേക്ക് മാറിയിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ നടക്കുന്ന ഓണാഘോഷപരിപാടികളിൽ തിളങ്ങാൻ നേരത്തേ തന്നെ പലരും ഒരുങ്ങിത്തുടങ്ങി. ഓണം കളറാക്കാൻ ഓസ്ട്രേലിയൻ മലയാളികളിൽ ചിലരുടെ തയ്യാറെടുപ്പുകൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

മലയാളികൾക്കൊപ്പം പിന്നിട്ട 50 വർഷങ്ങൾ; ഗോൾഡൻ ജൂബിലിയുടെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ 12.08.2026

സിഡ്നി മലയാളി അസോസിയേഷൻറെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15ന് പരിസമാപ്തിയാകും. കഴിഞ്ഞ അൻപത് വർഷങ്ങളിൽ അസോസിയേഷൻ പിന്നിട്ട വഴികളെ പറ്റിയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ പറ്റിയും അസോസിയേഷൻ സെക്രട്ടറി അവനീഷ് പണിക്കർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden