SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

10 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ? 26.03.2026

താൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇലക്ട്രിക് കാറുകൾക്ക് വില കുറയും; യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ; വ്യാപാര കരാറിൻറെ നേട്ടങ്ങളറിയാം... 26.03.2026

എട്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനും തമ്മിൽ വാണിജ്യ പ്രതിരോധ കരാർ ഒപ്പു വെച്ചത്. കരാർ ഓസ്ട്രേലിയയ്ക്ക് നേട്ടമാണെന്ന് ഫെഡറൽ സർക്കാർ അവകാശപ്പെടുമ്പോഴും കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഓസ്ട്രേലിയ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻറെ വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പണപ്പെരുപ്പം കുറഞ്ഞു 25.03.2026

2026 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ? 25.03.2026

നിക്ഷേപം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ AIയെ അന്ധമായി വിശ്വസിക്കരുതെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും AI ടൂളുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്വാധീനമുണ്ടെന്നും ASICൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ മലയാളികളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സ്വാധീനിക്കാറുണ്ടോ? ഈ വിഷയത്തില...

ഇന്നത്തെ വാർത്ത: 184 പമ്പുകളിൽ പെട്രോൾ കിട്ടാനില്ല; ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നയാൾ പോലീസ് പിടിയിൽ 24.03.2026

2026 മാർച്ച് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC 24.03.2026

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ ജെൻസീ വിഭാഗക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ യുവാക്കളിൽ 63 ശതമാനം പേരും സാമ്പത്തിക ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു സർവേ റിപ്പോർട്ട്. വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: അഞ്ചിലൊന്ന് വോട്ടർമാരും വൺ നേഷനൊപ്പം; ഡീസൽ പ്രതിസന്ധി ഭക്ഷ്യ വില കൂട്ടുമെന്നും മുന്നറിയിപ്പ് 23.03.2026

2026 മാർച്ച് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

14 മൈഗ്രേഷൻ ഏജൻറുമാർക്കെതിരെ നടപടി; വിസ തട്ടിപ്പുകാരെ കുടുക്കാൻ നിയമ പരിഷ്കരണവുമായി ഓസ്ട്രേലിയ 23.03.2026

2021 മുതൽ ഇതുവരെ, ഏകദേശം 61 ഏജൻറുമാരുടെ ലൈസൻസ് റദ്ദാക്കുകയോ താൽക്കാലിക വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മൈഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണമാണ് അടുത്ത മാസം പ്രാബല്യത്തിൽ വരുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

Rhoda Roberts AO: The cultural warrior who changed the nation - റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി 23.03.2026

Tributes are being made to SBS Elder-in-residence and Widjabul Wia-bal woman, Auntie Rhoda Roberts, who has died at the age of 66. Her short battle with a very rare type of ovarian cancer ended on Saturday afternoon on her country surrounded by family. The decorated writer, actor and director was awarded an Order of Australia in 2016 for her service to performing arts and immense impact on and off...

ഓസ്ട്രേലിയ പോയവാരം: ഓസ്ട്രേലിയയിൽ ഭീകര വാദ സാന്നിധ്യം കൂടിയെന്ന് റിപ്പോർട്ട്; ഇസ്ലാമോഫോബിയയും വർധിച്ചു 21.03.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസ: പുതിയ മാനദണ്ഡങ്ങൾ അറിയാം 20.03.2026

സബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

റമദാനെ വരവേറ്റ് സിഡ്നി;ആഘോഷമായി ചാന്ദ് കി രാത് ! 20.03.2026

ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.. റമദാനോട് അനുബന്ധിച്ച് വ്യാഴാഴ്ച അവരിൽ ചിലർ സിഡ്നി മോർ പാർക്കിൽ ചാന്ദ് രാത് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത; ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രതിഷേധം; ലഭിച്ചത് മികച്ച സ്വീകരണമെന്ന് ആൽബനീസി 20.03.2026

2026 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

സൾഫർ കൂടിയ പെട്രോൾ വീണ്ടും വിപണിയിലേക്ക്; വാഹനങ്ങളെ ദോഷകരമായി ബാധിക്കുമോ? 20.03.2026

രാജ്യത്തെ ഇന്ധന ക്ഷാമം നേരിടാനായി ഗുണമേന്മ കുറഞ്ഞ പെട്രോൾ ഉപയോഗിക്കാനുള്ള താത്കാലിക അനുമതി നൽകിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. സൾഫർ കൂടുതൽ അടങ്ങിയിട്ടുള്ള ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും, വാഹനങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് കേൾക്കാം...

സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്... 20.03.2026

പഴയകാല മലയാള ഗാനങ്ങൾ കോർത്തിണക്കുന്ന സംഗീത പരിപാടിയായ മധുരിക്കും ഓർമ്മകൾ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം. ഒരു പതിറ്റാണ്ട് പിന്നിടുന്ന മധുരിക്കും ഓർമ്മകളുടെ സംഗീതയാത്രാ വിശേഷങ്ങൾ സിഡ്നി ആർട്സ് ലവേർസ് സെക്രട്ടറി ജെയിംസ് ചാക്കോ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...

ഇന്നത്തെ വാർത്ത: നരെല്ലെ ചുഴലിക്കാറ്റ് നാളെ കര തൊടും; വടക്കൻ ക്വീൻസ്‌ലാൻഡിൽ അതീവ ജാഗ്രത 19.03.2026

2026 മാർച്ച് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഇന്നത്തെ വാർത്ത; ഓസ്ട്രേലിയൻ സൈനിക താവളത്തിന് നേരെ ഇറാൻറെ ആക്രമണം; വിവേചനരഹിതമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി 18.03.2026

2026 മാർച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

സോഷ്യൽ മീഡിയ ട്രെൻഡിംഗിൽ തൈരും പനീറും കിട്ടാക്കനി; ഈ ഡയറ്റുകൾ ഗുണകരമോ? 18.03.2026

ഓസ്‌ട്രേലിയൻ സൂർമാർക്കറ്റുകളിൽ ഗ്രീക്ക് യോഗട്ടിൻറെയും, കോട്ടേജ് ചീസിൻറെയും കച്ചവടം മുൻപെങ്ങുമില്ലാത്ത വിധം കൂടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ചില ഡയറ്റ് രീതികളാണ് ഈ വിൽപ്പനക്ക് പിന്നിൽ. എന്നാൽ ഇത്തരം ഡയറ്റുകൾ ശരീരത്തിന് ഗുണകരമാണോ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത; പലിശ വീണ്ടും കൂട്ടി; അനിവാര്യമായ വർധനവെന്ന് RBA 17.03.2026

2026 മാർച്ച് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

കാർ മോഷ്ടിക്കാൻ വേണ്ടത് വെറും15 സെക്കൻഡ്; 'കീ ക്ലോണിംഗ്' കാർ മോഷണത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് 17.03.2026

ഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ കാർ മോഷണം കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ 11 മിനിറ്റിലും ഒരു വാഹനം വീതം മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. കീ ക്ലോണിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കാറുകളും മോഷ്ടിക്കപ്പെടുന്നത്. വാർത്തയുടെ വിശദാംശങ്ങളും, വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

ഭജൻസ് ഗായകർ തൈക്കൂടം ബ്രിഡ്ജിന് വെല്ലുവിളിയോ? മനസുതുറന്ന് ഗായകൻ ക്രിസ്റ്റിൻ ജോസ്... 17.03.2026

ലോകമെങ്ങും മലയാള സംഗീതത്തിൻറെ പെരുമ എത്തിക്കുന്ന തൈക്കൂടം ബ്രിഡ്ജ് സിഡ്നിയിൽ സംഗീത വിരുന്നിനായി എത്തിയപ്പോൾ, ബാൻഡ് അംഗം ക്രിസ്റ്റിൻ ജോസ് എസ്ബിഎസ് മലയാളത്തോട് സംസാരിച്ചിരുന്നു 'തൈക്കൂടം' എന്ന പേര് ലഭിച്ചതിന് പിന്നിലെ രസകരമായ കഥയും, ബാൻഡിന്റെ വളർച്ചയും, അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ഹിറ്റായ ഭജൻസ് സംഗീതത്തെ കുറിച്ച് തൈക്കൂടത്തിൻറെ അഭിപ്രായങ്ങളും ക്രിസ്റ്റിൻ ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നു.കേൾക്കാം മുക...

'കേരളത്തിലെ നഴ്സുമാർക്കുമില്ലേ കുടുംബവും കുട്ടികളും'; ജോലിഭാരം കൂടുതൽ കേരളത്തിലോ അതോ ഓസ്ട്രേലിയയിലോ? 16.03.2026

ശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കേരളത്തിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ ഓസ്ട്രേലിയയിലുള്ള മലയാളി നഴ്സുമാർ എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളി നഴ്സുമാർ അവരുടെ കാഴ്ടചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും

ഇന്നത്തെ വാർത്ത; ഓസ്ട്രേലിയ ഊർജ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് NSW 16.03.2026

2026 മാർച്ച് 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ലോകത്തിലെ ഏറ്റവും മികച്ച നഗരം ഓസ്‌ട്രേലിയയിൽ; പട്ടികയിലെ മറ്റ് ഓസ്‌ട്രേലിയൻ നഗരങ്ങൾ ഏതൊക്കെയെന്നറിയാം... 16.03.2026

ലോകത്തിലെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ റാങ്കിംഗിൽ ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ നഗരം ഒന്നാം സ്ഥാനം നേടുന്നത്. ട്രാവൽ മാഗസിനായ ടൈം ഔട്ടാണ് മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം; പലിശ വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്; 105 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ക്വാണ്ടസ് എയർലൈൻസ് 14.03.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden