Manorama Online

Manorama Varthaaneram

News ML ↓ 100 avsnitt

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane

Skapare

Manorama Online

Kategori

News

Poddens webbplats

bingepods.com

Senaste avsnittet

24 jun 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

അൻവർ കയറുമോ യുഡിഎഫിൽ? Open Vote | Nilambur 25.06.2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് യുഡിഎഫിലുള്ള ചോദ്യം മറ്റൊന്നുമല്ല. പിവി അൻവറും യുഡിഎഫും തമ്മിലുള്ള ബാന്ധവം എന്താകും എന്നത് തന്നെ! അൻവർ നിലമ്പൂരിൽ തന്റെ കരുത്ത് തെളിയിച്ചു എന്ന് കരുതുന്നവരുണ്ട്. അൻവർ നേടിയ വോട്ടുകൾ അദ്ദേഹത്തിൻറെ നിലമ്പൂരിലെ ശക്തിയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ യുഡിഎഫിന് ഇനി മുന്നോട്ടുള്ള പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുന്...

‘നിലമ്പൂരാൻ’ ആര്യാടൻ ഷൗക്കത്ത് - നിലമ്പൂർ ​ Aryadan Shoukath | Nilambur | Kerala Politics | By-election 2025 | Manorama Online Podcast 23.06.2025

വോട്ടിങ് മെഷീനിൽ ആര്യാടൻ ഷൗക്കത്ത് എന്നാണ് പേരെങ്കിലും നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് ‘കുഞ്ഞാക്കയുടെ ബാപ്പുട്ടി’യാണ്. ആര്യാടൻ മുഹമ്മദ് എന്ന, കോൺഗ്രസിന്റെ ‘നിലമ്പൂർ സുൽത്താൻ’ കുഞ്ഞാക്കയുടെ പിൻമുറക്കാരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആ രാഷ്ട്രീയ പാരമ്പര്യം കൂടി കാത്തുസൂക്ഷിച്ച് ഷൗക്കത്ത് ജയിച്ചുകയറിയതോടെ മണ്ഡലത്തിനു പുറമേ സംസ്ഥാന രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഏറെയാ...

പടയൊരുക്കവുമായി യുഎസ്; പോർവിമാനങ്ങളും ബോംബറുകളും സജ്ജം - US Military Expansion in the Middle East Amidst Israel-Iran Tensions | Manorama Online Podcast | Iran Israel Tension | US | Donald Trump 20.06.2025

ഇസ്രയേൽ–ഇറാൻ സംഘർഷം കനക്കുന്നതിനിടെ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും. കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്...

അഹമ്മദാബാദ് വിമാനദുരന്തം സംഭവിച്ചത് ഇങ്ങനെ | Ahmmedabad Plane Crash | Air India | Plane Crash | Manorama Online Podcast 13.06.2025

അഹമദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അപകടം സംഭവിച്ചത് എടിസിയിൽ നിന്ന് കാണാവുന്ന ദൂരത്തിലാണെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. ടേക്ക് ഓഫ് ചെയത് ഉടൻ തന്നെ വിമാനം വീണിരിക്കാമെന്നതിനാൽ എടിസി അധികൃതർക്ക് അപകടം മനസിലാക്കാൻ സാധിച്ചിരിക്കാം. സാധാരണ ടേക്ക് ഓഫ് ചെയ്ത വിമാനം ദൂരക്കാഴ്ചയിൽ നിന്ന് മറയുന്നത് വരെ എടിസിയിൽ നിന്ന് നോക്കണമെന്നാണ് ചട്ടമെന്നും തിരക്കുള്ള സമയത്ത് ഇത് നിർബന്ധമല്ലെന്നും വിദഗ്...

സിപിഐയിൽ നിന്ന് ഉയരുന്ന ‘ശബ്ദങ്ങൾ’ 11.06.2025

പുറത്തുവന്ന ശബ്ദരേഖയിൽ തനിക്കെതിരെ സംസാരിച്ചവർ  നേതാക്കളായ കമല സദാനന്ദനും കെ.എം.ദിനകരനും അല്ലെന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതിരോധം വെറുതേയല്ല; കാരണം ആ സംഭാഷണത്തിന്റെ ഭാഗമായ ഇരുവരും ബിനോയിയുടെ വിശ്വസ്തരായി സിപിഐയിൽ അറിയപ്പെടുന്നവരാണ്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ പാളയത്തിൽതന്നെ അദ്ദേഹത്തിനെതിരെയുള്ള അതൃപ്തിയുടെ സൂചനയായാണ് മറ്റുനേതാക്കൾ ഇതിനെ വിലയിരുത്തുന്നത്. Varthaneram Podc...

ജോലി കിട്ടാൻ എന്തു പഠിക്കണം? How to Choose the Right Course | Jomy P.L. | Manorama Online Premium 09.06.2025

ജോലി കിട്ടാൻ എന്തു പഠിക്കണം? വിദ്യാഭ്യാസ വിദഗ്ധനും ‌ കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ. സംസാരിക്കുന്നു Career Planning After Plus Two: How to Choose the Right Course | Jomy P.L. | Manorama Online Premium See omnystudio.com/listener for privacy information.

ദുരന്തഭൂമിയായി ചിന്നസ്വാമി; വിക്ടറി പരേഡ് നിയന്ത്രണം വിട്ടത് ഇങ്ങനെ | ആർസിബി | ബെംഗളൂരു | RCB | Royal Challengers Bengaluru | Virat Kohli | Bengaluru | Stampede | Chinnaswamy Stadium 05.06.2025

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കന്നിക്കിരീടനേട്ടം ദുരന്തത്തിലേക്കു വഴിമാറിയത് എങ്ങനെ. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. 47 പേർക്കു അപകടത്തിൽ പരുക്കേറ്റിരുന്നു. ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും വിജയം സ്വന്തമാക്കിയത്. കർണാടക സർക്കാർ വിധാൻ സൗധയിൽ ക്രിക്കറ്റ് ടീമിന് ഔദ...

ലാ നിനാ ആകാതെ ഇത്രയും മഴ; മേഘ രേഖയിലും കൂമ്പാര മേഘങ്ങളിലും പെയ്തിറങ്ങുന്ന കാലവർഷം | മൺസൂൺ | കാലവർഷം | കേരളം | മഴ | Rain | Monsoon | Kerala | La Nina 30.05.2025

മഡഗാസ്കറിൽ തുടങ്ങുന്ന മൺസൂൺ കാറ്റ്, ലാ നിനാ ആകാതെ ഇത്രയും മഴ; മേഘ രേഖയിലും കൂമ്പാര മേഘങ്ങളിലും പെയ്തിറങ്ങുന്ന കാലവർഷം, എങ്ങനെയാണ് കേരളത്തിൽ മൺസൂൺ ഇക്കുറി ശക്തമായത്? ലാ നിനാ പ്രതിഭാസമാണോ വലിയ മഴയ്ക്ക് പിന്നിൽ ? കൂമ്പാര മേഘങ്ങൾ കേരളതീരത്ത് ആശങ്ക സൃഷ്ടിക്കുകയാണോ ? വിഷയത്തെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് കാലാവസ്ഥ വിദഗ്ധനും കൊച്ചിയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡ&zw...

എങ്ങോട്ടാണ് പി വി അൻവർ? 28.05.2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്. യുഡിഎഫിൽ കയറിപ്പറ്റാനുള്ള പിവി അൻവറിന്റെ ശ്രമം പരാജയപ്പെടുന്നോ? കുടുതൽ കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ Issues have arisen within the UDF in connection with the Nilambur by-election. Is PV Anwar's attempt to join the UDF failing? Listen more on the Open Vote podcast....

ദേശീയപാത 66 ഇടിഞ്ഞു വീണതെങ്ങനെ? | കൂരിയാട് | ദേശീയപാത 66 | മലപ്പുറം | ദേശീയപാത അതോറിറ്റി | NH 66 | Malappuram | NHAI | Kerala 23.05.2025

മലപ്പുറം‌ കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ‌ കൺസ്ട്രക്‌ഷനെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് വന്നതോടെ ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പി...

ബിൻലാദന്റെ ഉറ്റ തോഴൻ, ആരാണ് മസൂദ് അസ്ഹർ? | Masood Azhar | Operation Sindoor | Pakistan Terrorist | India | Narendra Modi 09.05.2025

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഭീകരൻ മസൂദ് അസ്ഹറിന്റെ പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യ തേടുന്ന ഭീകരനായ മസൂദിന്റെ ബന്ധുക്കളടക്കം 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മസൂദിന്റെ സഹോദരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമായ അബ്ദുൾ അസ്ഹർ റൗഫും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആരാണ് മസൂദ് അസ്ഹർ? എന്താണ് കാണ്ടഹാർ വിമാന റാഞ്ചൽ? ഇന്ത്യൻ ജയിലില...

താരിഫ് യുദ്ധം: എവിടെ എങ്ങനെ എപ്പോൾ നിക്ഷേപിക്കാം | Investment Strategies | Expert Advice 06.05.2025

സുരക്ഷിതമായി നിക്ഷേപം നടത്താൻ എന്തൊക്കെ കരുതലുകളാണ് നിക്ഷേപകർ സ്വീകരിക്കേണ്ടത് ? നിക്ഷേപകരിൽ പൊതുവായി ഉയരുന്ന സംശങ്ങൾക്ക് മറുപടി നൽകാൻ മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാർ ജിയോജിത് ചീഫ് ഇൻവസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ ഡോ. വി.കെ.വിജയകുമാർ നയിച്ചു. സുരക്ഷിത നിക്ഷേപത്തെ കുറിച്ച്, എങ്ങനെ ഭാവിയിലെ ആവശ്യങ്ങള്‍ മുൻകൂട്ടിക്കണ്ട് നിക്ഷേപിക്കാമെന്ന് ഡോ. വി.കെ.വിജയകുമാർ സംസ...

സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലോ | Hybrid Cannabis Case | Shine Tom Chacko | Vedan | Khalid Rahman | Kochi 02.05.2025

ഒന്നിന് പുറകെ ഒന്നായി ലഹരികേസുകളിൽ പെടുന്ന മലയാളി സെലിബ്രിറ്റികളുടെ വാർത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടത്. ഷൈൻ ടോം ചാക്കോ, ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ. ഒടുവിൽ റാപ്പർ വേടൻ വരെയുള്ളവർ. മലയാളത്തിന്റെ സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലാണോ? കൊച്ചി വീണ്ടും ലഹരിമാഫിയയുടെ കേന്ദ്രമായി മാറുകയാണോ? എന്താണ് നമ്മുടെ യുവ തലമുറയ്ക്ക് സംഭവിച്ചത്? - Drug abuse among Malayalam celebr...

നാഷനൽ ഹെറൾഡ് കേസും നാൾ വഴികളും | National Herald Case | Congress | ED 18.04.2025

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് കൂറു പുലർത്താനും ബ്രിട്ടിഷുകാർക്കെതിരെയുള്ള സമരം കൂടുതൽ ജനകീയമാക്കാനുമായി ജവഹർലാൽ നെഹ്റു 1938ൽ ഇംഗ്ലിഷിൽ ആരംഭിച്ച ‘നാഷനൽ ഹെറൾഡ്’ ദിനപത്രം പിന്നീടെങ്ങനെ സോണിയ ഗാന്ധിക്കും രാഹുലിനും കുരുക്കായി മാറി? ഒരുകാലത്ത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ശബ്‌ദമായ പത്രം. ആനന്ദഭവൻ വിൽക്കേണ്ടിവന്നാലും നാഷനൽ ഹെറൾഡ് അടച്ചുപൂട്ടാൻ താൻ അനുവദിക്കില്ലെന്ന് നെഹ്&zwnj...

വീണ വിജയനോട് സിപിഐക്കെന്താണ് പ്രശ്‍നം? 16.04.2025

സിപിഐഎമ്മിനും സിപിഐക്കുമിടയിൽ എന്താണ് സംഭവിക്കുന്നത്? വീണ വിജയനോട് സിപിഐക്കെന്താണ് പ്രശ്‍നം? പരിശോധിക്കുകയാണ് ഓപ്പൺവോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ... What is happening between the CPI(M) and the CPI? Sujith Nair is talking here... See omnystudio.com/listener for privacy information.

തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു | Thahawwur Rana | NIA 11.04.2025

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി യുഎസ്. ഇന്ത്യയ്ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത് – The US handed over Tahawwur Rana, an accused in the Mumbai terror attacks case, to India.  India expedited the process after the US Supreme Court rejected Rana's pl...

ഏപ്രിലിലും വൈദ്യുതി സർചാർജ് 28.03.2025

കൊടുംചൂടില്‍ വൈദ്യുതിയില്ലാതെ ജീവിക്കാൻ പറ്റാത്ത സമയത്താണ്   വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും  ഈടാക്കുമെന്ന കെഎസ്ഇബിയുടെ തീരുമാനം പുറത്തുവനരുന്നത്. ഏപ്രിലില്‍ പ്രതിമാസ, ദ്വൈമാസ ബില്ലിങ് പരിധിയിലുള്ള ഉപയോക്താക്കള്‍ക്ക് 7 പൈസ സർചാർജ് ഈടാക്കും... Listen Varthaneram Podcast See omnystudio.com/listener for privacy information.

വീട്ടിൽ വേണോ സോളർ? Manorama Online webinar on Solar Energy 25.03.2025

വീട്ടിൽ വേണോ സോളർ  നിലയം,  സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം ? സോളറിനെക്കുറിച്ച് എല്ലാം അറിയാം.  മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഈ മേഖലയിലെ വിദഗ്ധരായ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തറും മൈത്രി എക്സിക്യൂട്ടീവ് ഡയറക്ടർ പി. വിനോദ് കുമാറും സംസാരിക്കുന്നു. വെബിനാറിലെ പ്രസക്ത ഭാഗങ്ങൾ കേൾക്കാം Manorama Online webinar on Solar Energ...

നിരാശമാർ | ASHA workers’ protest 21.03.2025

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമര‌ത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്. Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapu...

‘പാർട്ടിക്ക് പൂർണ വിധേയൻ’ | A Padmakumar Controversy | CPM 11.03.2025

സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ നിലപാട് മയപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ തനിക്കു തെറ്റുപറ്റിപ്പോയെന്നാണു പത്മകുമാറിന്റെ വിശദീകരണം. പാർട്ടിക്ക് പൂർണ വിധേയനാണ് താനെന്നും പത്മകുമാർ പറയുന്നു. Please Listen to Varthaneram Podcast. See omnystudio.com/listener for privacy information.

ഭൂമി റജിസ്ട്രേഷൻ നിയമങ്ങൾ മാറുമ്പോൾ | Expert advice by K.G. Sreekumar 08.03.2025

ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ ഏറെ ചർച്ചയായിരുന്നു. ഈ അവസരത്തിൽ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ വകുപ്പിൽ ജില്ലാ റജിസ്ട്രാറായി വിരമിക്കുകയും അതിനു ശേഷം ഈ മേഖലയിൽ കൺസൽറ്റന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്വ. കെ.ജി.ശ്രീകുമാറാണ് വായനക്കാരുടെ ആശങ്കക...

അഫാൻ, കേരളത്തെ ഞെട്ടിച്ച അതിക്രൂരൻ ​ - Venjaramoodu Mass Murder ​| Affan | Kerala Crime Story 25.02.2025

A 23-year-old man named Affan is the accused in the brutal mass murder in Venjaramoodu, Thiruvananthapuram. Police say Affan murdered four members of his family and his girlfriend in a meticulously planned attack. Five murders in six hours. Between 10 am and 4:30 pm on February 24th, Affan took five lives, but the world only learned about it after 6 pm. Affan himself surrendered at the police stat...

നിർമലയുടെ ആദായ ബജറ്റ് 01.02.2025

എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച നികുതി ഇളവിന്റെ പ്രത്യേകതകൾ? എങ്ങനെ ഇത് രാജ്യത്തെ ശമ്പളം വാങ്ങുന്ന മധ്യവർഗത്തിന് ഗുണകരമാകും? ഇത് പഴയ ആദായ നികുതി സ്ലാബിൽ തുടരുന്നവരെ ബാധിക്കുമോ? പുതിയ നികുതി സ്ലാബിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? varthaneram podcast See omnystudio.com/listener for privacy information.

ഇന്ത്യ, അഭിമാന റിപ്പബ്ലിക് 25.01.2025

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാജ്യത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കം. അറിയാം, ഇന്ത്യയുടെ റിപ്പബ്ലിക് വിശേഷങ്ങൾ മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റിൽ... Republic Day, commemorated each year on January 26, is one of India’s most significant national celebrations. The occasion marks the historic implementation of the Indian Constitution in 1950, establishing the...

മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ 15.01.2025

ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂരിനെതിരെ കോടതി ഉയർത്തിയത് രൂക്ഷവിമർശനം. വിഷയത്തിൽ വിശദീകരണം നൽകണമെന്നു പ്രതിഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു ബോബി പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. നാക്കുപിഴ സംഭവിച്ചെന്നും തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയും ചെയ്തു. The Kera...

Lyssna på podden Manorama Varthaaneram i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden