Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Glöm inte att besöka poddens webbplats och stötta skaparen: www.madhyamam.com
Var kan du lyssna?
Poddar i appen Replaio Radio Kommer snartPoddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar
Avsnitt
കേട്ടില്ലെന്ന് നടിക്കരുത്, ‘പഴഞ്ചന്മാരു’ടെ മുന്നറിയിപ്പ് 18.02.2026 5:20
ലിബറലിസത്തിന്റെയും പുരോഗമന നാട്യങ്ങളുടെയും മറവിൽ നാട്ടിൽ നടമാടുന്ന ലൈംഗികാരാജകത്വത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ആത്മവഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ 17.02.2026 6:30
ഒരു വികസ്വര രാജ്യം ആദ്യമായി ആതിഥ്യമൊരുക്കുന്നു എന്ന റെക്കോഡുമായി ആഗോള എ.ഐ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യപുരോഗതിക്കും ലോകസമാധാനത്തിനും ഉപകരിക്കേണ്ട സാങ്കേതികവിദ്യ വെറുപ്പ് പടർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കുന്നു എന്ന ചീത്തപ്പേര് തൂത്തെറിയാത്ത കാലത്തോളം, കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങളെയോർത്ത് രാജ്യത്തിന് അഭിമാനിക്കാനാവില്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട...
വാർത്തക്ക് ജയിൽ: അപകടകരമായ കീഴ്വഴക്കം 16.02.2026 3:57
മാധ്യമപ്രവർത്തകൻ രവി നായർക്ക് ഗുജറാത്തിലെ കോടതി ജയിൽശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളി ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ബംഗ്ലാദേശിൽ ജനാധിപത്യപ്പുലരി | Editorial 14.02.2026 4:10
പ്രവാസ ജീവിതം നയിച്ച താരിഖുർറഹ്മാനെ തിരിച്ചുകൊണ്ടുവന്ന് നാഷനലിസ്റ്റ് പാർട്ടിയുടെ നേതൃത്വവും തെരഞ്ഞെടുപ്പ് വിജയവും സമ്മാനിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് തീർച്ചയായും ബംഗ്ലാദേശിൽ സുസ്ഥിരതയും വികസനവും സാധ്യമാവുമെന്ന പ്രതീക്ഷ തന്നെയാകുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
വന്ദേമാതരത്തെ ഒന്നാമതാക്കുന്നതിന് പിന്നിൽ 13.02.2026 5:38
ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദുത്വ ചിഹ്നങ്ങളാൽ സമൃദ്ധമായ സാംസ്കാരിക മേൽക്കോയ്മയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പി.എം കെയേഴ്സ്: ഇത്ര മറച്ചുപിടിക്കാൻ എന്ത്? 12.02.2026 5:27
പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് കേന്ദ്രസർക്കാർ രൂപവത്കരിച്ച പി.എം കെയ്ഴേ്സ് ഫണ്ടിന്റെ സുതാര്യത മറച്ചുപിടിക്കുന്ന സർക്കാർ നടപടി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
പി.എസ്.സി നിയമനങ്ങൾക്ക് ഈ വേഗം മതിയോ? 11.02.2026 6:08
പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വസനീയമായ കേരള മോഡലിനെ അപകീർത്തിപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നും രണ്ടും വർഷം കഴിഞ്ഞിട്ടും ഒരാൾക്കുപോലും നിയമനം നൽകാനായില്ലെന്നത് നിർഭാഗ്യകരമാണ്. വിപുലമായ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന കേരള പി.എസ്.സിയുടെ മെല്ലെപ്പോക്ക് ഒരളവിൽ സർക്കാറിന്റെ അനാസ്ഥയി...
ഇന്ത്യയെ കണ്ണീരിലാഴ്ത്തുന്ന കരാർ വ്യവസ്ഥകൾ 10.02.2026 4:37
ഇന്ത്യ-യു.എസ് വ്യാപാരകരാർ ഇന്ത്യൻ കാർഷിക, വ്യവസായ മേഖലകൾക്ക് തിരിച്ചടിയാവുകയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കൊട്ടാര സദസ്സല്ല പാർലമെന്റ് | Editorial 09.02.2026 4:20
ജനപ്രതിനിധി സഭകളിലെ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണുയർത്തുന്നതെന്നും, പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ് യഥാർഥ ജനാധിപത്യം പ്രവർത്തിക്കുകയെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആണവായുധ ശക്തികൾ ‘സ്വതന്ത്ര’രാകുമ്പോൾ | Editorial 07.02.2026 4:52
ന്യൂ സ്റ്റാർട്ട് കരാർ അവസാനിക്കുന്നതോടെ, വൻശക്തി ആണവായുധ രാജ്യങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരു നിയമമില്ല എന്ന യാഥാർഥ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണിപ്പോൾ ലോകമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ ലോക്കറിലോ 06.02.2026 4:53
ഇന്ത്യയിലെ കാർഷിക-ക്ഷീര മേഖലകളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങൾ നിയന്ത്രണമില്ലാതെ ഒഴുകുന്നതിലൂടെ ഊഷരമാകാൻ പോകുന്നത് ലക്ഷക്കണക്കിന് കർഷകരുടെ വീടും പാടവുമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ധനകാര്യ കമീഷനും സംസ്ഥാന നികുതി വിഹിതങ്ങളും 05.02.2026 5:24
കേന്ദ്ര നികുതി വീതം വെക്കുമ്പോൾ ആ കണക്കിൽ പെടാത്തതാണ് സെസും സർചാർജും. ഇത് രണ്ടും സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല. അതിലൂടെ അധിക നികുതിയുടെ ഓഹരി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപ് - മോദി വ്യാപാരക്കരാർ 04.02.2026 5:12
ട്രംപിന്റെ നേതൃത്വം ലോകസമാധാനത്തിനും ഭദ്രതക്കും അതിപ്രധാനമാണെന്ന് നരേന്ദ്ര മോദി പുകഴ്ത്തുമ്പോൾ യാഥാർഥ്യത്തിൽനിന്ന് അതെത്ര മാത്രം അകന്നിരിക്കുന്നു എന്ന് ആശ്ചര്യപ്പെടാതെ വയ്യ
ഡിജിറ്റൽ ആസക്തിയുടെ അപായമണി 03.02.2026 4:57
രാജ്യത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ഡിജിറ്റൽ ആസക്തി ഏറിയതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനു കൂടിയാണെന്നു ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അൽപം അച്ചടക്കം, ധാരാളം രാഷ്ട്രീയം | Madhyamam Editorial 02.02.2026 4:12
പുതിയ കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പരിഗണന ഇല്ലാതെ കേരളത്തിന് കിട്ടേണ്ടതും പലപ്പോഴും വാഗ്ദാനം ചെയ്യപ്പെട്ടതുമായ വിഹിതങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെടുകയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
സാമ്പത്തിക സർവേ പറയുന്നത് 31.01.2026 5:13
കേരളം പോലുള്ള സംസ്ഥാനങ്ങൾ കടമെടുക്കേണ്ടി വരുന്നത് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മൂലമാണെന്ന യാഥാർഥ്യം ബോധപൂർവം മറച്ചുവെച്ചാണ് ക്ഷേമപദ്ധതികൾ അനാവശ്യമെന്ന വിചിത്രവാദം കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തെരഞ്ഞെടുപ്പുകാലത്തെ ജനപ്രീതി പത്രിക | Madhyamam Editorial 30.01.2026 5:44
കേന്ദ്രം വായ്പാ പരിധി കർശനമാക്കിയ സാഹചര്യത്തിൽ, ബജറ്റിലെ ക്ഷേമപദ്ധതികൾക്ക് പണം എവിടെനിന്ന് കണ്ടെത്തുമെന്നത് വലിയ ചോദ്യചിഹ്നമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
‘ഉടമ്പടികളുടെ മാതാവി’ൽ നിന്ന് പ്രതീക്ഷിക്കാവുന്നത് 29.01.2026 5:31
യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ഇന്ത്യക്ക് നേട്ടമാണോ കോട്ടമാണോ എന്ന് മനസിലാക്കാൻ കരാറിന്‍റെ പൂർണരൂപവും തീരുവകളുടെ തോതും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വോട്ടർ പട്ടികകളിലെ അട്ടിമറി 28.01.2026 4:24
തീവ്രഹിന്ദുത്വ അർധസൈനിക സംഘത്തിന്റെ പൂർണ പിടിയിലമർന്ന ഇന്ത്യയിൽ തീർത്തും ഫാഷിസ്റ്റ് ദിശയിലുള്ള ആസൂത്രണവും ജനാധിപത്യ ധ്വംസനവും വ്യാജ പ്രോപഗണ്ടയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ
റിപ്പബ്ലിക്കിന്റെ ആത്മാവാണ് ബഹുസ്വരതയും ഫെഡറലിസവും 26.01.2026 4:26
പൗരജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കാൻ തുടങ്ങുന്നിടത്താണ് ഒരു റിപ്പബ്ലിക് ജനിക്കുന്നത്. എന്നാൽ, മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഭരണകർത്താക്കൾ പൗരജനങ്ങളെ തീരുമാനിച്ചുതുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്നത്തെ എഡിറ്റോറിയൽ...
ഉത്തരാഖണ്ഡിന്റെയും ത്രിപുരയുടെയും ചുവരെഴുത്തുകൾ 24.01.2026 4:38
ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ ഉത്തരാഖണ്ഡിലും ത്രിപുരയിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും... | Editorial 23.01.2026 4:41
ജല-വായു മലിനീകരണത്താൽ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുവീഴുമ്പോൾ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിൽ ഭരണകൂടം അവഗണിക്കുന്നുവെന്നും, ഇക്കാര്യം വിളിച്ചുപറയുന്നവരെ നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുകയാണെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇ.ഡിയെ സ്വതന്ത്രവും സംശുദ്ധവുമാക്കണം 21.01.2026 6:29
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരദുര്വിനിയോഗം തടയാനും പ്രവർത്തന സ്വാതന്ത്ര്യവും സ്വഭാവശുദ്ധിയും ഉറപ്പുവരുത്താനും നിയമനങ്ങളിലടക്കം മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപിന്റെ അഭ്യാസങ്ങൾ, ഫലസ്തീന്റെ ഭാവി 21.01.2026 4:44
ഫലസ്തീൻ ജനതയുടെ ജന്മാവകാശമായ രാഷ്ട്രം നിലവിൽവരാത്തിടത്തോളം പശ്ചിമേഷ്യയിൽ ശാന്തിപുലരാൻ സാധ്യതയില്ലെന്ന് ട്രംപ്-നെതന്യാഹു ടീം മനസ്സിലാക്കിയേ തീരൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്? 20.01.2026 5:12
വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സി.പി.എം, അടുത്തകാലത്തായി സ്വീകരിക്കുന്ന നിലപാട് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Liknande poddar
Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden