Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Glöm inte att besöka poddens webbplats och stötta skaparen: www.madhyamam.com
Var kan du lyssna?
Poddar i appen Replaio Radio Kommer snartPoddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar
Avsnitt
ഹിമാലയൻ ദുരന്തത്തിന്റെ ആവർത്തന മുന്നറിയിപ്പ് 28.08.2026 5:40
പ്രളയഭീഷണി പോലെതന്നെ, മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതിനാൽ സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ശ്രമമുണ്ടായേ തീരൂ
സതീശൻ സർക്കാറിന്റെ നൂറ് ദിനങ്ങൾ 26.08.2026 5:00
ജീവിതം വഴിമുട്ടിയ വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനുമായി പ്രത്യേക വകുപ്പുതന്നെ സൃഷ്ടിച്ചതാണ് എടുത്തോതേണ്ട സത്കൃത്യം
ഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല 24.08.2026 4:01
സുതാര്യതയില്ലാത്ത, ആവശ്യത്തിനുതകാത്ത, ഔദ്യോഗിക പിൻബലമുണ്ടെങ്കിലും ഔദ്യോഗിക ബാധ്യസ്ഥതയില്ലാത്ത, ഒരു ഭീമൻ ഫണ്ട് നിലനിർത്തുന്നതിന് ന്യായീകരണം ഒന്നുമില്ല
മറക്കരുത് ഈ രക്തസാക്ഷിയെ 22.08.2026 4:37
പി.എം ശ്രീ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം നിഷേധിക്കുന്ന, ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി 35,000ത്തോളം സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുമ്പെടുന്ന അക്ഷരവൈരികളിൽനിന്ന് എന്ത് നന്മ പ്രതീക്ഷിക്കാൻ
സെൻസസിന്റെ മറവിലെ ജാതിക്കൊല 20.08.2026 6:36
ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസിന്റെ ആത്യന്തിക ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ കാനേഷുമാരിയിലും ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്
പരീക്ഷ നടത്തിപ്പിലെ മറിമായങ്ങൾ 19.08.2026 5:41
നീറ്റ് ചോർച്ചയിലെ ജാള്യം മറച്ചുപിടിക്കാൻ പാർലമെന്റ് സമ്മേളനംതന്നെ ബലികൊടുത്ത മോദിസർക്കാർ മുഖംകെട്ട് നിൽക്കെ ജുഗുപ്സാവഹമായ മറ്റൊരു സംഭവംകൂടി തൽക്കാലം പുറത്തറിയിക്കേണ്ടതില്ലെന്ന ‘കരുതൽ’ കാരണമാണ് എൻ.ടി.എ കാലതാമസം വരുത്തിയത് എന്ന് ചർച്ച ചെയ്യുന്നതാണ്
നിർമിതബുദ്ധിക്ക് അതിർവരമ്പ് വേണം 17.08.2026 4:05
വിവര വിനിമയത്തിന്റെ മേൽനോട്ടം എ.ഐക്ക് കൈവരുന്നതോടെ അതിൽ ഊട്ടിയ വംശീയതയും പ്രത്യക്ഷമാകും. ചിന്തയിലും തീരുമാനങ്ങളിലുമെല്ലാം വിനാശകരമായ അധികാര കേന്ദ്രീകരണം വരും
‘ഇസ്രോ’ എന്ന മുറ്റത്തെ മുല്ല 15.08.2026 7:19
ആർട്ടിമിസ് ദൗത്യം അതിന്റെ ആത്യന്തിക ലക്ഷ്യമായ മൂൺ ബേസ് നിർമാണത്തിലേക്ക് പ്രവേശിക്കാനിരിക്കെ, അമേരിക്ക ഐ.എസ്.ആർ.ഒയുടെ സഹായം തേടുമ്പോൾ ആ ക്ഷണത്തിന് മാനങ്ങളേറെയാണ് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
കളിഭ്രാന്തും വിറ്റു പണഭ്രാന്ത് 13.08.2026 6:16
മെസ്സി വരും വരും എന്നു മലയാളികൾക്കു മുന്നിൽ ആവർത്തിച്ചുറപ്പിച്ചും കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം കിളച്ചുമറിച്ചും കുതൂഹലം കൂട്ടിയതെല്ലാം വെറും തട്ടിപ്പിനുള്ള മറയായിരുന്നു എന്നാണിപ്പോൾ വ്യക്തമാവുന്നത്
സംസ്ഥാന പദവിക്ക് കേഴുന്ന ജമ്മു-കശ്മീർ 12.08.2026 4:57
'ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, കശ്മീരികൾ ഇന്ത്യൻ ജനതയുടെ ഘടകമല്ല’ എന്ന തീവ്രഹിന്ദുത്വ മാനസിക ഘടനയുടെ ഇരകളാണ് കശ്മീർ ജനത
വിദേശ സംഭാവന ചട്ടം: പൗരസമൂഹം ശത്രുക്കളല്ല 08.08.2026 5:32
വിദേശ സംഭാവനകൾക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല; സംഘടനകൾക്കും അവ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങൾക്കുംമേൽ നിയന്ത്രണാധികാരം അടിച്ചേൽപിക്കുകകൂടിയാണ് ഭരണകൂടം ചെയ്യുന്നത്
വന്ദേമാതരം ജയിലിലേക്കുള്ള വഴിയാകുമ്പോൾ 07.08.2026 6:02
മൗലികാവകാശങ്ങളും വിശ്വാസസ്വാതന്ത്ര്യവും കാറ്റിൽപറത്തി ന്യൂനപക്ഷങ്ങൾക്കുമേൽ നിർബന്ധിത ദേശീയതയും അനുഷ്ഠാനങ്ങളും അടിച്ചേൽപിക്കുന്ന ഭരണകൂട നീക്കങ്ങളെയും നീതിപീഠങ്ങളുടെ നിലപാടിനെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
നീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ 06.08.2026 6:27
ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതിന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ജുഡീഷ്യറിക്കു സംഭവിക്കുന്ന ചെറുപിഴവുകൾ പോലും ജനത്തെ നിരാശയിലേക്കും അമർഷത്തിലേക്കും തള്ളിവിടും
മഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം 04.08.2026 5:36
വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.
ലോക ക്രിമിനൽ കോടതി മരവിക്കരുത് 03.08.2026 3:55
ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വൻകിടരാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് മുഖ്യ പ്രോസിക്യൂട്ടർക്കെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി നടപ്പാക്കേണ്ടതുതന്നെ-വ്യക്തികൾക്കെതിരെ മാത്രമല്ല, ആയുധവും സ്വാധീനവുമുള്ള രാജ്യങ്ങൾക്കെതിരെയും
കാർഷിക രാജ്യം വെള്ളരിക്കാപ്പട്ടണമാകുമ്പോൾ! 31.07.2026 4:40
പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസുകാരന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുക്കിക്കൊടുക്കുന്നത്
ക്ലച്ച് പിടിക്കാത്ത അബ്രഹാം ഉടമ്പടിയും സൗദി-യു.എസ് ആണവ കരാറും 30.07.2026 5:49
ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒരു ഒത്തുതീർപ്പ് അസാധ്യമായി
അരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത് 29.07.2026 4:22
സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല
പെല്ലെറ്റ് തെറ്റെങ്കിൽ പിഴയെന്ത്? 28.07.2026 4:53
സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു
പാഠം ഒന്ന്: ധർമം പ്രധാനം 27.07.2026 4:12
അധികാരവും അഹന്തയുമല്ല ധർമമാണ് ഭരണത്തിന്റെ ആദ്യക്ഷരമെന്ന് മൂപ്പന്മാരെ പഠിപ്പിച്ചിരിക്കുന്നു ഇളയ തലമുറ എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു 25.07.2026 5:00
ശർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോല നാളെ ഈ കുട്ടികൾക്കു നേരെയും പകപോക്കൽ ഉണ്ടായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ അവരെ അതൊന്നും ഭയപ്പെടുത്തുന്നില്ലെന്നുറപ്പ്.
കോടതികളുടെ കാവൽ നീതിക്കോ, അധികാരത്തിനോ? 24.07.2026 5:09
ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്
ജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി 23.07.2026 6:24
ജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ പൗരപ്പട്ടികയിൽനിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഏറക്കുറെ ഉറപ്പിക്കാം
പാറ്റ പ്രക്ഷോഭം ബലപ്രയോഗം കൊണ്ടു തീരുമോ? 22.07.2026 4:40
അണ്ണാ ഹസാരെ സമരത്തിന്റെ മറവിൽ ജനരോഷം ഇളക്കിവിട്ട് അതിന്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് തങ്ങൾ എന്ന സത്യം മറന്നിട്ടില്ലെങ്കിൽ ഈ സമരത്തോടും ക്രിയാത്മകമായി പ്രതികരിക്കാൻ കാവിപ്പാർട്ടിക്ക് ധാർമിക ബാധ്യതയുണ്ട്
കളിയാരവമൊഴിയുമ്പോൾ ബാക്കിയാവുന്നത് 21.07.2026 6:14
കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ രാജ്യമായ കാപ് വെർഡെ ഈ ലോകകപ്പിന്റെ അത്ഭുതമായിരുന്നു
Liknande poddar
Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden