MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ 409 avsnitt

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Glöm inte att besöka poddens webbplats och stötta skaparen: mediaoneonline.com

Skapare

MediaOne Podcasts

Kategori

News

Poddens webbplats

mediaoneonline.com

Senaste avsnittet

27 apr 2025

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 09.10.2024

ജമ്മു കശ്മീരിലേയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുവിധിയാണ് ഇന്ന് ദേശീയതലത്തിലെ പ്രധാനവാർത്ത. കേരളത്തിൽ പ്രധാനം നിയമസഭയ്ക്കകത്തെ എരിപൊരിയാണ്. ഇന്നലെ അടിയന്തര പ്രമേയത്തിന്മേലായിരുന്നു കമ്പക്കെട്ട്. വിഷയം എഡിജിപി-ആർഎസ്എസ് ബന്ധമായിരുന്നു. തൊണ്ടവേദനയായതിനാൽ ഇന്നലെ മുഖ്യമന്ത്രിക്ക് മിണ്ടാൻ വയ്യാതായി. അന്തർദേശീയതലത്തിലെ പ്രധാനസംഭവവികാസം ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധമാണ്.| കാതിലെത്തും പത്രങ്ങൾ | Spotify |...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 08.10.2024

നിയമസഭയിലെ വടംവലിയാണ് പ്രധാനപ്പെട്ട വാർത്തയായി എല്ലാ പത്രങ്ങളും കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രണ്ടുഭാഗത്ത് നിന്നും നേതൃത്വം, കോലാഹലം. കുപ്രസിദ്ധ ഗുണ്ടാതലവന്മാരും സുപ്രസിദ്ധ സിനിമാതാരങ്ങളും സംഗമിക്കുന്നൊരു വാർത്തയുമുണ്ട്. ലഹരിപ്പാർട്ടി. പുതിയൊരു ഇനം രാസലഹരിയുടെ അരങ്ങേറ്റമായിരുന്നു നടന്നത് എന്നൊരു ബിസിനസ് വാർത്ത കൂടിയുണ്ട് ആ ലഹരി വാർത്തയിൽ. ഗസ്സയിലെ വംശഹത്യയുടെ ആണ്ടറുതിയിൽ ലോകം നോക്കിനിൽക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 06.10.2024

ആർ.എസ്.എസ്- എ.ഡി.ജി.പി കൂടിക്കാഴ്ചയെക്കുറിച്ച് ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്ന വാർത്തയാണ് ഇന്ന് പ്രധാനം. ഹരിയാന- ജമ്മുകശ്മീർ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എക്സിറ്റ് പോൾ ഫലങ്ങളുണ്ട്. പി.വി അൻവറിന്റെ പാർട്ടിയുടെ പേര് പുറത്തുവന്നിട്ടുണ്ട്. ഗസ്സയിൽ വംശഹത്യയുടെ ഒരാണ്ട് പൂർത്തിയാകുമ്പോൾ ലബനാനും ചുട്ടുകത്തിക്കുന്നത് പത്രങ്ങളൊക്കെ എടുത്തുകാണിക്കുന്നുണ്ട്.  | കാതിലെത്തും പത്രങ്ങൾ | Spotify | Appl...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 05.10.2024

മുണ്ടക്കെെ ദുരന്തത്തിൽ സഹായം എവിടെ എന്ന് കേന്ദ്രസർക്കാറിനോട് ഹെെക്കോടതി ചോദിച്ച ചോദ്യമാണ് ഇന്നത്തെ പ്രധാന വാർത്താവിഭവം. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മം​ഗളം എന്നിവയൊക്കെ അതാണ് മുഖ്യവാർത്തയാക്കിയത്. മാധ്യമം ലീഡല്ലെങ്കിലും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ രം​ഗത്തു നിന്ന് പ്രാധാനമായുള്ളത് വിവാദകാലത്ത് മുഖ്യമന്ത്രിയുടെ രക്ഷാകവചമായി സിപിഐഎം എത്തിയെന്നാണ്. എഡിജിപി അജിത് കുമാറിനെ പദ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 04.10.2024

പി.ആർ ഏജൻസിയോട് അഭിമുഖത്തിലെ മറുപടി തിരുത്തിയതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് പത്രങ്ങൾക്കിന്ന് പ്രധാനം. ആ പൊട്ടിച്ചിരി. ചിരിച്ചു ക്ഷമിച്ചു; ഹ ഹ ഹ എന്ന് മനോരമ, മറുപടി ഹ ഹ ഹ എന്ന് മാധ്യമം, അടവ്, ഒഴിവ് എന്ന് മാതൃഭൂമി, ഒഴിഞ്ഞുമാറി ചിരിച്ചു തള്ളി എന്ന് ദീപിക, പി. ആറിൽ ഉരുണ്ടു കളി എന്ന് കേരള കൗമുദി, തൃശുർ പൂരം അലങ്കോലമാക്കാൻ ശ്രമം - ത്രിതല അന്വേഷണം എന്ന് ദേശാഭിമാനി ആശ്വസിക്കുമ്പോൾ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 03.10.2024

ലബനാനിലെ ഹിസ്ബുല്ല- ഇസ്രായേൽ യുദ്ധവും ഇറാന്റെ ഇടപെടലും തന്നെയാണ് ലോകരംഗത്തുനിന്നുള്ള പ്രധാനവാർത്ത. ഡൽഹിയിൽ പോയി മുഖ്യമന്ത്രി ദേശീയ പത്രത്തിനുകൊടുത്ത അഭിമുഖത്തിൽ പി.ആർ ഇടപെടലുണ്ടായതും അതിന്റെ പ്രകമ്പനവുമാണ് കേരളത്തിൽ നിന്നുള്ള വാർത്തകളിൽ പ്രധാനം. നിലമ്പൂർ വിപ്ലവത്തിന്റെ ചൂട് കൂടിയപ്പോൾ പി.വി അൻവർ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുണ്ട്. എല്ലാ പത്രങ്ങളിലും ആ പ്രഖ്യാപനം പ്രാധാന്യത്തോടെ വിന്യസിച്ചിട്ട...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 02.10.2024

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത മുഖ്യമന്ത്രിയുടെ അഭിമുഖം തിരിച്ചടിച്ചതാണ്. പത്രം തെറ്റിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞപ്പോൾ അഭിമുഖം ഏർപ്പാടാക്കിയതും ഉത്തരം എഴുതിത്തന്നതും പി.ആർ ഏജൻസിയാണെന്ന് പത്രം പറഞ്ഞു. അതാണ് ആഘാതം വർധിപ്പിച്ചത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 01.10.2024

പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനമായി കണ്ട വാർത്തകൾ. 1968ലെ വിമാനാപകടത്തിൽ മരിച്ച് 56 വർഷം മഞ്ഞിൽ പുതഞ്ഞുകിടന്ന നാലുപേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ വാർത്തയാണ് മനോരമയിൽ. തിരുപ്പതി ലഡ്ഡുവിനെപ്പറ്റി ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കിയ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സുപ്രിംകോടതി കുടഞ്ഞതാണ് മാതൃഭൂമിയിൽ. ആധാരം രജിസ്‌ട്രേഷൻ വിവരങ്ങൾ വെബ്‌സൈറ്റിൽ വരുന്നതോടെ വ്യാപകമായ സൈബർ തട്ടിപ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 30.09.2024

ലോകത്തെ പ്രധാനവാർത്ത ഇന്നും ഇസ്രായേലിന്റെ കടന്നാക്രമണമാണ്. ലെബനാനിൽ മാത്രമല്ല യെമനിലും കൂട്ടക്കുരുതി തുടരുന്നുണ്ട്. കേരളത്തിൽ പത്രങ്ങൾ കണ്ട ഏറ്റവും പ്രധാനവാർത്താ സംഭവം അൻവർ കലാപവും അനുരണനങ്ങളും തന്നെയാണ്. നിലമ്പൂരിൽ ഇന്നലെ അൻവർ നടത്തിയ പൊതുസമ്മേളനവും അൻവറിനെതിരെ കേസും നടപടികളും എടുത്ത് തുടങ്ങിയതും. ഇതിൽ ഇസ്രായേൽ ആക്രമണമാണ് മാധ്യമം, ദേശാഭിമാനി, ദീപിക തുടങ്ങിയ പത്രങ്ങളുടെ ലീഡ് വാർത്ത. അൻവറാണ് മലയാള...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 29.09.2024

ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ലയെ ഇസ്രായേൽ കൊന്നതാണ് പത്രങ്ങളുടെ പ്രധാനവാർത്ത. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്തയും അതുതന്നെ. കൂത്തുപറമ്പ് വെടിവെപ്പിൽ സുഷുമ്‌നാനാഡി തകർന്ന് 1994 നവംബർ 25 മുതൽ കിടപ്പിലായി പോയ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ മരിച്ചതുണ്ട്. 72 ദിവസം ഗംഗാവലി പുഴക്കടിയിൽ കിടന്ന അർജുന് കോഴിക്കോട് കണ്ണാടിക്കലെ വീട്ടുവളപ്പിൽ ചിതയൊരുക്കിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | S...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 28.09.2024

സംഭ്രമജനകമായ എ.ടി.എം കവര്‍ച്ചയുടേയും കവര്‍ച്ചക്കാരെ സംസ്ഥാനാതിര്‍ത്തി കടന്നും പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടിയ പൊലീസ് വീര്യത്തിന്റേയും വര്‍ണനകളാണ് ഇന്നത്തെ പ്രധാന ഇനം. 'തിരുട്ട് ത്രില്ലര്‍' എന്ന് മാതൃഭൂമി, 'തകര്‍ത്തു' എന്ന് മനോരമ. അന്‍വര്‍- സി.പി.എം ഏറ്റുമുട്ടലാണ് മറ്റൊരു പ്രധാന ഇനം. അര്‍ജുന്‍ അന്ത്യവിശ്രമത്തിനായി വീടണയുന്നു എന്ന വിവരവും എല്ലാ പത്രങ്ങളും ഒന്നാംപേജില്‍ കാര്യമായി വിന്യസിച്ചിട്ടുണ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 27.09.2024

അൻവർ ആളിക്കത്തുകയാണ് ഇന്ന് പത്രങ്ങളിൽ. നീതിയില്ലെങ്കിൽ നീ തീയാവുക എന്ന ആപ്തവാക്യത്തോടെയാണ് അൻവർ വാർത്താസമ്മേളനം പ്രഖ്യാപിച്ചത്. ആളിക്കത്തിയപ്പോൾ അതിരറിയാതെ അച്ചടക്കം ചാമ്പലായി. അത് പിണറായിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് പത്രങ്ങൾ കാണുന്നത്. അർജുന്റെ ഡി.എൻ.എ ടെസ്റ്റിന്റെ ഫലം ഇന്നറിയുമെന്നതാണ് മറ്റൊരു പ്രധാനവാർത്ത. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും ബാഗിൽ നിന്ന് കിട്ടിയ മകന്റെ കളിപ്പാട്ടവുമ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 26.09.2024

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് തെറിച്ചെത്തിയ ലോറിയും ഡ്രൈവർ അർജുന്റെ മൃതദേഹവും എഴുപത്തിയൊന്നാം ദിവസം തിരിച്ചെടുത്തതാണ് പ്രധാനവാർത്ത. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കാണാൻ പോയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ആ വാർത്താ നാടകത്തിലെ സസ്‌പെൻസ് നടൻ ഇപ്പോഴും അദൃശ്യനാണ് എന്നുതുതന്നെയാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 25.09.2024

സിനിമക്കുളളിലെ ജീവിതമാണിന്ന് പ്രധാനവാർത്താവിഭവം. സിനിമാരംഗത്തെ പീഡനക്കേസുകളിൽ നടപടിയുമായി കോടതിയും പൊലീസും അരങ്ങെത്തെത്തുന്നതാണ് സന്ദർഭം. ക്ലൈമാക്‌സിലേക്ക് എന്ന് മനോരമയുടെ തലക്കെട്ട്. സസ്‌പെൻസ് ഇന്റർവെൽ എന്ന് മാധ്യമം തലക്കെട്ട്. സിദ്ദീഖിനെ പൊലീസ് തെരയുന്നതും മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടതുമാണ് ഉപകഥകൾ. ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചുവെന്ന വാർത്തയാണ് ദേശാഭിമാനി മുഖ്യവാർത്തയാക്കിയത്. അതൊരു പ്രധ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 24.09.2024

ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധമാണ് ഇന്ന് ലോകമെങ്ങും മുഖ്യവാര്‍ത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതുതന്നെ. കേരളം സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതാണ് മാതൃഭൂമിക്ക് മുഖ്യവാര്‍ത്ത. എം.എം ലോറന്‍സിന്റെ അന്ത്യയാത്രയിലെ അലോസരങ്ങളുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കോടതി വിധിയുണ്ട്. അങ്ങനെ പലതുമുണ്ട്. ദേശാഭിമാനി മറ്റുപത്രങ്ങളിലെ നുണവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഒരു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 21.09.2024

തൃശൂര്‍പൂരം അലങ്കോലമായത് സംബന്ധിച്ച അന്വേഷണം അലങ്കോലമാക്കിയതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനായി ഐ.ടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയതുമുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ മരണം എല്ലാവരും ഒന്നാംപേജില്‍ മുഖ്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 20.09.2024

കറങ്ങിത്തിരിഞ്ഞ് പിന്നെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പ്രാധാന വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചുവെന്ന വാര്‍ത്തയാണിന്ന് മുഖ്യം. പി.ജയരാജനും ടി.വി രാജേഷും പ്രതികളായ കൊലക്കേസും വീണ്ടും പൊന്തിവന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രണ്ടുപേരും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. ലബനനും ഇസ്രായേലും കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് അന്താരാഷ്ട്രീയ വാര്‍ത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 19.09.2024

ഒറ്റവാർത്തയാണിന്ന് എല്ലാവർക്കും പ്രധാനം. ഒറ്റത്തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ ഒരുക്കിയിരിക്കുന്നു എന്ന വാർത്ത. ലെബനനിൽ വീണ്ടും സ്ഫോടന പരമ്പരയുണ്ട്... ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയിലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ മരണം 14 ആണ്. മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.... |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 18.09.2024

പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പരിപാടി സുപ്രിംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാളിന് പകരം അതിഷി മര്‍ലേന വരുന്നതുമുണ്ട്. ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമാണ് രാജ്യാന്തരവാര്‍ത്തകളില്‍ പ്രധാനം |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 17.09.2024

എല്ലാ പത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം തോന്നിയ ഒരു ഒറ്റ വാർത്ത ഇന്നില്ല. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയാണ് മാതൃഭൂമിയിൽ തലമാറ്റം എന്ന് വായിക്കാവുന്ന വിധം തലസ്ഥാനത്ത് മാറ്റം. എംആർ അജിത്കുമാറിന്റെ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമായില്ല എന്ന വിവരവും മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരിയുടെ മേൽ കാർ കയറ്റിക്കൊന്ന ദാരുണ സംഭവമാണ് മല...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 15.09.2024

പൂക്കളം പോലെ വിവിധയിനം വാർത്തകൾ പരന്നുകിടക്കുകയാണിന്ന് പത്രങ്ങളിൽ. ഓരോ പത്രത്തിനും ഓരോ ലീഡ്. പെൻഷൻ പദ്ധതി ഫ്രീസറിലെന്ന് മലയാള മനോരമ. ബിഎസ്എൻഎൽ ഇനി സർവത്ര എന്ന് മാതൃഭൂമി. ഡിജിപിയ്ക്ക് അതൃപ്തിയെന്ന് മാധ്യമം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് പച്ചക്കൊടിയെന്ന് കേരളകൗമുദി. വാർഡ് വിഭജനത്തിന് 20 കോടി രൂപയുടെ അധികബാധ്യതയെന്ന് ദീപിക. ജ്വലിക്കും രക്തതാരകമെന്ന തലക്കെട്ടിലൂടെ യച്ചൂരിയ്ക്ക് അഭിവാദ്യമാർപ്പിക്കുന്നു ദേശ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 14.09.2024

മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി സിബിഐ ജയിലിലടച്ചിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം കൊടുത്തു. സിബിഐയുടെ തലക്കൊരു കിഴുക്കും കൊടുത്തു. കേരളത്തിൽ നിയമസഭാ കയ്യാങ്കളിക്കേസിൽ യുഡിഎഫിന് ഹൈക്കോടതി ആശ്വാസം കൊടുത്തു. കെഎസ്ഇബി ആവശ്യപ്പെടുന്ന നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കാൻ താരിഫ് റഗുലേറ്ററി കമ്മീഷൻ അനുമതി കൊടുക്കുമെന്നും വാർത്തയുണ്ട്. അന്തരിച്ച സിപിഎം സെക്രട്ടറി സീതാറാം യെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 13.09.2024

സീതാറാം യെച്ചൂരി മടങ്ങുകയാണ്. ഭൂമിയിലെ വിപ്ലവശ്രമങ്ങൾക്ക് വിരാമമിട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങുകയാണ്. പത്രങ്ങൾ തലക്കെട്ടുകളാൽ യാത്രാമൊഴി ചൊല്ലുന്നു. ലാൽ സീതാറാം എന്ന് മാധ്യമം. ചിരകാലം ചെന്താരം എന്ന് മലയാള മനോരമ. ഒരു കാലം മായുന്നു എന്ന് ദേശാഭിമാനി. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല എന്ന് പതിവ് കമ്മ്യൂണിസ്റ്റ് മട്ടിൽ മാതൃഭൂമി. തീക്കനൽ അണഞ്ഞുവെന്ന് കേരളകൗമുദി. പ്രിയ സഖാവേ വിട എന്ന് കോൺ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 12.09.2024

ആർഎസ്എസ് ബന്ധമുളള എഡിജിപിയുടെ വാഴ്ച അവസാനിപ്പിച്ചേ അടങ്ങുവെന്ന വാശിയോടെ മുന്നണിയോഗത്തിലേക്ക് കയറിയ ഘടകകക്ഷി നേതാക്കൾ, മുഖ്യമന്ത്രിക്ക് പിന്നിൽ പതുങ്ങി ഇരുന്നുകൊടുത്ത ചിത്രമാണ് ഇന്ന് പത്രങ്ങൾ തരുന്നത്. മുഖ്യമന്ത്രിക്ക് വഴങ്ങി എന്നാണ് തലക്കെട്ടുകൾ. അൻവർ പിന്നെയും പി.ശശിക്കെതിരെ വെടിവെച്ചിട്ടുണ്ട്. എന്നും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് മുന്നണി കൺവീനർ ചോദിക്കുന്നുമുണ്ട്. സംഭവബഹുലമാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 11.09.2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യം തിരതല്ലിവന്ന് എഡിജിപി-ആർഎസ്എസ് വിവാദത്തിനും മുന്നിലെത്തിയിരിക്കുകയാണിന്ന്. എന്തെടുത്തു നാലുവർഷം എന്നാണ് ഹൈക്കോടതി ചോദിച്ചത്. അതിന്ന് പത്രങ്ങളുടെ ഒന്നാംപേജിലുണ്ട്. ഇന്ന് എൽഡിഎഫ് യോഗവും മന്ത്രിസഭായോഗവുമുണ്ട്. സിപിഐ വെടിപൊട്ടിച്ചേക്കുമെന്ന് പത്രങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ സർക്കാരിന്റെയും തന്റെ പൊലീസിന്റെയും ആർ...

Lyssna på podden Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden