Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

പെപ്പ് ഗാർഡിയോളയുടെ പണി പോകുമോ?‌ 31.12.2024

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുഹാൻ ക്രൈഫിൻ്റെ ശിഷ്യനും ശൈലീ പിന്തുടർച്ചക്കാരനുമായ പെപ്പ് ഗാർഡിയോളയുടെ ഫുട്ബോൾ ചരിത്രം മഹത്തരമാണ്. ഇന്ന് സജീവമായി രംഗത്തുള്ള ഇതിഹാസ പരിശീലകനായ ഗാർഡിയോളയുടെ സമീപകാല ചരിത്രം നോക്കൂ. 12 ലീഗ് ടൈറ്റിലുകൾ. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും ഉജ്വലമായ വിജയ ചരിത്രം കുറിച്ച ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായി മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം നേടിക...

റഫി എന്തുകൊണ്ട് മലയാളത്തില്‍ പാടിയില്ല? | Priya VP | Muhammad Rafi 30.12.2024
ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ് 29.12.2024

Capital കയ്യിലുള്ളത് കൊണ്ട് മാത്രം ഒരാൾക്ക് ബിസിനസ് തുടങ്ങാനാവില്ല. മനസ്സിലെ ബിസിനസ് സമൂഹത്തിൽ ചെയ്യാനുള്ള അന്തരീക്ഷമാണോ ഇപ്പോഴുള്ളത് എന്നറിയണം. നിയമമറിയാതെ ബിസിനസ് തുടങ്ങിയാലും കുടുങ്ങും. ഇവിടെയാണ് ബിസിനസിൽ ഒരു മെന്ററുടെ, അഡ്വൈസറുടെ പ്രസക്തി. പുതിയ ഇന്ത്യയിൽ സംസ്കാരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ബിസിനസ് മാറുകയാണ്. മൂലധനം മുടക്കിയുള്ള സ്വപ്നസാക്ഷാത്കാരത്തിന്റെ ബിസിനസ് ആർക്കിടെക്റ്റ് എന്നറിയപ്പെട...

നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം 28.12.2024

എം.ടിയുടെ വീട്ടിൽ എത്തി കോളിങ് ബെല്ലടിച്ചപ്പോൾ ഷർട്ട് ബട്ടൺസ് മുഴുവനിടാതെ സിഗരറ്റ് വലിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. ഒരു പക്ഷെ അപ്പോൾ എഴുതുകയായിരിക്കണം. വീട്ടിലെ നായ വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. പുറത്തെത്തി എം.ടി ഞങ്ങളോട് എന്താ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ വന്ന കാര്യം പറഞ്ഞു. പട്ടത്തുവിളയെല്ലാം ഒപ്പിട്ടിട്ടുണ്ട്, എന്നാ ഒപ്പിടല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇല്ല, പറ്റില്ല എന്ന മറുപടിയാണ് പറ...

മകൾ കണ്ട എംടിയുടെ ജീവിതം, എഴുത്ത്, സിനിമ | MT Vasudevan Nair 27.12.2024

മകൾ അശ്വതി എം.ടി. വാസുദേവൻ നായരെന്ന അച്ഛനെ ഓർക്കുന്നു. മലയാളത്തിൻെറ പ്രിയ എഴുത്തുകാരൻെറ വ്യക്തിജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സിനിമകളെക്കുറിച്ചും അശ്വതി സംസാരിക്കുന്നു. എം.ടി എഴുതിയ 9 ചെറുകഥകളെ ആസ്പദമാക്കി മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങിയ സമയത്ത് അശ്വതിയും സനിത മനോഹറും നടത്തിയ സംഭാഷണത്തിൽ നിന്നും.

അശ്വിന്റെ റിട്ടയർമെന്റും ഗൂഢാലോചനാ സിദ്ധാന്തങ്ങളും 26.12.2024

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 195 വിക്കറ്റുകളുള്ള റെക്കോഡുകാരനാണ് രവിചന്ദ്രൻ അശ്വിൻ. ഈ ചാമ്പ്യൻഷിപ്പിലെ നിർണായകമായ സീരീസ് നടന്നുകൊണ്ടിരിക്കവേ എന്തുകൊണ്ടാണ് പ്രതിഭാശാലിയായ സ്പിന്നർ പെട്ടെന്ന് റിട്ടയർ ചെയ്തത്? കോച്ച് ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾ, ക്യാപ്റ്റൻ രോഹിതുമായുള്ള ഐക്യമില്ലായ്മ, അവഗണന. കോൺസ്പിരസി സിദ്ധാന്തങ്ങൾ നിരവധിയാണ്. അശ്വിനുമായി ക്രിക്കറ്റ് ലേഖകൻ എന്ന നിലയിൽ നേരിട്ട് ബന്ധമുള്ള ദിലീപ് പ...

കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്? 25.12.2024

“ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...” എന്ന പാട്ടിനെ കുറിച്ച് എനിക്കുണ്ടായ ഒരു സംശയം പങ്കു വയ്ക്കട്ടെ. മാർകഴി എന്നാൽ തമിഴ് മാസമാണ്. നമ്മുടെ ധനു മാസം. അതായത് ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ. എന്നാൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അരകുറിശ്ശിയിലുള്ള ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരം നടക്കുന്നത് കുംഭ മാസത്തിലാണ്. ഇവിടെയെന്നല്ല കേരളത്തിലെ ഒട്ടുമിക്ക ഭ...

മദ്യപാനം മാത്രമാണോ കാംബ്ലിയെ തകർത്തത് ? 24.12.2024

തുടർച്ചയായ ഇരട്ട സെഞ്ച്വറികൾ. അതിവേഗത്തിൽ ആയിരം റൺസ്. ടെസ്റ്റ് ശരാശരി 54.20. ലോക ക്രിക്കറ്റിൽ ഒരു അപൂർവ പ്രതിഭാസം ഉദയം ചെയ്തതായി വിനോദ് കാംബ്ലിയുടെ വരവ് വാഴ്ത്തപ്പെട്ടു. എന്നാൽ ആ നക്ഷത്രം പെട്ടെന്ന് മാഞ്ഞതെന്ത്? തുടക്കം മുതൽ കാംബ്ലിയെ അറിയാവുന്ന പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ ഈ സ്റ്റാർ എങ്ങനെ അസ്തമിച്ചു എന്നു വിലയിരുത്തുകയാണ് കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.

ജാതിസെൻസസ് നടക്കട്ടെ, തകർന്നുവീഴും ഈ ‘കേരള മോഡൽ’ 23.12.2024

ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്തുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ചരിത്രം ഇതാണ് 22.12.2024

അന്താരാഷ്ട്ര നാടകോത്സവ (ITFOK- International Theatre Festival of Kerala) ത്തിൻ്റെ ആശയം രൂപപ്പെട്ടതു മുതൽ ഒപ്പമുള്ളയാളാണ് ശശികുമാർ വി. ഇറ്റ്ഫോകിൻ്റെ പതിനാലാമത് എഡിഷൻ സമാപിച്ച സമയത്ത് ശശി കുമാറുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിലെ നാടക സംസ്കാരത്തിൻ്റെ ഭാവുകത്വത്തിൽ നിർണായകമായ രാഷ്ട്രീയ സ്വാധീനമായി ഇറ്റ്ഫോക് മാറിയതെങ്ങനെ എന്നും ഇറ്റ് ഫോകിൻ്റെ നാൾ വഴികൾ എന്തായിരുന്നു എന്നും വിശദീകരിക്കുകയാണ് അദ്ദേഹം....

തമിഴ് സിനിമയിലെ ഹൈറാർക്കി എന്തായാലും മലയാളത്തിലില്ല 21.12.2024

ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ലിജോമോൾ. മലയാളത്തിന് പുറമെ തമിഴിലും സജീവമായ ലിജോമോൾ, ജയ് ഭീമിലെ സെൻഗെനി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. തൻറെ കരിയറിലെ ഇടവേളകളെക്കുറിച്ചും പുതിയ സിനിമയായ 'ഹെർ'-നെക്കുറിച്ചും ലിജോമോൾ സംസാരിക്കുന്നു.

ദൈവത്തിന്റെ സദിരിന് ഇപ്പോൾ Zakir Hussain-നെ വേണം | വി. മുസഫർ അഹമ്മദ്​ 20.12.2024

സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും.- വി. മുസഫർ അഹമ്മദ് എഴുതുന്നു READ | https://truecopythink.media/obituary/v-muzafe...

തവളയുടെ ഫോട്ടോയും വരച്ച തവളയും | Frogman Of India | SD Biju / Manila C Mohan 19.12.2024

പരിണാമസിദ്ധാന്തം പഠിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാൻ പറ്റും? ■ രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ വിദ്യാർത്ഥികളെ സംബന്ധിച്ച് ആദ്യ പരിഗണന പഠനം തന്നെയായിരിക്കണം. ■ തവളകളെയും ജീവികളേയും ധാരാളം വരച്ചിട്ടുണ്ട്, പക്ഷേ മനുഷ്യനെ വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ■ ശാസ്ത്രലോകത്ത് അധികാരശ്രേണി നിലനിൽക്കുന്നുണ്ട്. ■ എസ്.ഡി ബിജുവിനെ രൂപപ്പെടുത്തിയ വി.വി ശിവരാജൻ എന്ന അധ്യാപകൻ. സത്യഭാമദാസ് ബിജു എ...

അഞ്ചു പെണ്ണുങ്ങളെക്കുറിച്ച് തീർത്തും ഫ്രീയായി എഴുതുകയും എടുക്കുകയും ചെയ്ത Her 18.12.2024

ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

രണ്ട് ദിവസത്തെ ജോലി അരമണിക്കൂര്‍കൊണ്ട് തീര്‍ത്ത കഥ 17.12.2024

പുതിയ കാലത്തെ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി സാധ്യതകള്‍ വളര്‍ത്തുന്നതില്‍ താന്‍ പിന്നിലാണെന്നും ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പറയുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. പുതിയ സംഗീത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു

കലോത്സവ വേദികളില്‍ അങ്ങനെയും ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്‌ 16.12.2024

സ്‌കൂള്‍ കലോത്സവങ്ങളിലെ സംഘ നൃത്തങ്ങള്‍ക്ക് സംഗീതം വായിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത്തരത്തിലൊരു പരിപാടിക്കിടെ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. മുതിര്‍ന്ന സംഗീതസംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് പറഞ്ഞ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്ന രസകരമായ ഓര്‍മ്മകളും പങ്കുവെക്കു...

RHYTHM OF DAMMAM; ലോക സിനിമയിലേക്ക് ഒരിന്ത്യൻ അടിമക്കഥ 14.12.2024

പാ പ്പിലിയോ ബുദ്ധ ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി സിനിമകളുടെ സംവിധായകനായ ജയൻ കെ. ചെറിയാൻ IFFK യിലെത്തുന്നത് ഒരു ഇന്ത്യൻ അടിമക്കഥയുമായാണ്; Rhythm of Dammam . ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട ഒരു അടിമവ്യാപാരത്തിന്റെ കഥകൂടിയാണിത്. ജയൻ ചെറിയാനുമായി കമൽറാം സജീവ് നടത്തുന്ന ദീർഘസംഭാഷണം.

മരിച്ചവരും മരിക്കാത്തവരും തിരിച്ചെത്തിയ നെറ്റ്ഫ്ലിക്സ് പെഡ്രോ പരാമോ 13.12.2024

ഹുവാൻ റുൾഫോയുടെ(Juan Rulfo) മാസ്റ്റർപീസ് നോവൽ പെ​ഡ്രോ പരാമോയ്ക്ക് ( Pedro Paramo) , പ്രസിദ്ധീകരിക്കപ്പെട്ട് 69 വർഷങ്ങൾക്കുശേഷം ചലച്ചിത്രാവിഷ്‌കാരം. മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത് Netflix-ലെത്തിയ അതേ പേരിലുള്ള ചലച്ചിത്രം കണ്ടശേഷം, നോവൽ വീണ്ടും വായിച്ച അനുഭവം

മുതിര്‍ന്നവരിലും മുണ്ടിനീര്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Dr. Jyothimol / Priya V.P. 12.12.2024

പലരും അത്ര ഗൗരവത്തിലെടുക്കാത്ത രോഗമാണ് മുണ്ടിനീര്. രോഗലക്ഷണങ്ങള്‍ എടുത്തു നോക്കിയാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുമില്ല. എന്നാല്‍ കേസുകളുടെ എണ്ണം കൂടുന്നതോടെ അതിന് ആനുപാതികമായി കോംപ്ലിക്കേഷനും വര്‍ദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് ഡോ. ജ്യോതിമോള്‍. മുണ്ടിനീര് എങ്ങനെ പടരുന്നു എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പറയുന്നു. പ്രിയ വി.പിയുമായുള്ള പോഡ്കാസ്റ്റ് കേള്‍ക്കാം.

ഇങ്ങനെ പോയാൽ ബ്രസീൽ അടുത്ത ലോകകപ്പിൽ കളിക്കുമോ? 11.12.2024

ലോകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന ആറിൽ എത്താൻ വിയർത്ത് കിതക്കുന്ന ബ്രസീലിൻ്റെ കാര്യം വിശകലനം ചെയ്യുകയാണ് പ്രമുഖ ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.

പാടിത്തിമിർക്കുന്ന ആൺസൗഹൃദങ്ങൾ | S. Saradakkutty 11.12.2024

രസകരവും ആഹ്ലാദകരവും കൗതുകകരവുമായ ചില ആൺസൗഹൃദപാട്ടുകളാണ് ഇന്ന് ഞാൻ അവർക്കൊപ്പം പാടുന്നത്. ചികഞ്ഞുനോക്കിയാൽ ചിലതിൽ സ്ത്രീവിരുദ്ധത കണ്ടെത്താനായേക്കും. പക്ഷേ പ്രത്യക്ഷത്തിൽ അവ നിരുപാധികമായ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. 'ഒരാണായി ജനിച്ചാലും തെറ്റില്ല' എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന പാട്ടുകളെക്കുറിച്ച്.

IPL-ൽ സൗദി ആറേബ്യക്ക് എന്താണ് കാര്യം ? | ദിലീപ് പ്രേമചന്ദ്രന്‍ / കമല്‍റാം സജീവ് 10.12.2024

ഐ പി എല്ലിലെ കളിക്കാരുടെ ലേലം ഇത്തവണ എന്തുകൊണ്ടാണ് സൗദി അറേബ്യയിൽ നടന്നത്? ക്രിക്കറ്റ് ഭൂപടത്തിൽ സജീവമല്ലാത്ത സൗദി ക്രിക്കറ്റിൽ ഉന്നം വെക്കുന്നതെന്താണ് ? ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഇത്ര വലിയ കോടികളുടെ വിലയുണ്ടോ? പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

ഇത് പോലൊരു മഴയത്താണ് സഖാവ്... 09.12.2024

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് കുടുംബത്തിന് പോലും ഒരുപാട് സമയം കൊടുക്കാനാവാതെ ഓടി നടക്കേണ്ടി വന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച്, ഒടുവിൽ കല്ല്യാശേരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് ആഗ്രഹിച്ചപ്പോൾ അതിന് സാധിക്കാതെ വിടപറഞ്ഞ് പോയ ഇ.കെ. നായനാരെക്കുറിച്ച് ശാരദ നായനാർ സംസാരിക്കുന്നു.

ഞെട്ടലും നടുക്കവുമായി പുതിയ ഫുട്‌ബോൾ സീസൺ 08.12.2024

ഇത്തവണത്തെ ഫുട്ബോൾ സീസൺ നടുക്കങ്ങളോടെയാണ് തുടങ്ങിയത്. റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഫുട്ബോൾ പ്രേമികളെ ഞെട്ടിക്കും വിധമാണ് പൊട്ടുന്നത്. കിലിയൻ മ്പാപ്പേ എത്തിയ റിയൽ മാഡ്രിഡ് സ്വപ്ന ടീമായി മാറും എന്നൊക്കെയുള്ള പ്രവചനങ്ങൾ തെറ്റുകയാണോ? പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു. 

അഡലൈഡിൽ ഓസ്ട്രേലിയക്ക് പ്രശ്നങ്ങളുണ്ട് | Adelaide Test 07.12.2024

ന്യൂസിലാൻഡിനോട് സ്വന്തം പിച്ചുകളിൽ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഓസ്ട്രേലിയയോട് ഉജ്വല തുടക്കമാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യ നടത്തിയത്. ഈ വിജയാവേശം തുടരാൻ ഇന്ത്യക്ക് കഴിയുമോ? പ്രായം ചെന്ന കളിക്കാരുടെ ഇന്ത്യയിൽ നിന്ന് പുതിയ കളിക്കാരുടെ ഇന്ത്യയിലേക്ക് എന്ന ഗൗതം ഗംഭീറിൻ്റെ പദ്ധതി ഈ പരമ്പരയിൽ തന്നെ ഫലം കണ്ടു തുടങ്ങുമോ? ആസ്ട്രേലിയക്കും പ്രായക്കൂടുതൽ പ്രശ്നമാണോ? ഇന്ത്യക്ക് ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്കുള്ള...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos